എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Tuesday, March 24, 2009

തരൂരും കോളയും ഇസ്രായേലും



സുന്ദരകുട്ടപ്പന്‍
വയസ്സ് 53
ജനനം : സൂര്യനസ്തമിക്കാത്ത സാമ്രാജ്യ തലസ്ഥാനത്ത്
താമസം : ദുബായ്, ന്യൂയോര്‍ക്ക് അങ്ങനെ പോകുന്നു
പഠനം : ഡല്‍ഹി, കൊല്‍കത്ത , മുംബായ് എന്നിവിടങ്ങളില്‍ പഠനം.

മൊത്തത്തില്‍ ആളൊരു ഫയങ്കര സംഭവം തന്നെയാണ്. മുമ്പ് സോനിയയെ മദാമ്മ എന്ന് വിളിച്കു എന്നും ഗാന്ധി കുടുംബത്തിന്റെ ചന്തി താങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചും പേരെടുത്തു. ഈ ഐക്യ രാഷ്ട്ര സഭ എന്ന പണ്ടാരത്തിന്റെ അണ്ടര്‍ സെക്രട്ടറി ജനറലോ ഒക്കെ ആയിരുന്നു ടിയാന്‍. പക്ഷെ ആ സമയത്ത് നമ്മളാരും ടിയാനെ പറ്റി ഒന്നും കേട്ടില്ല. കാരണം ടി മന്‍ഷ്യന്‍ ആ അവസരത്തിങ്കല് അല്ലെങ്കില്‍ ആ ടൈമില് അല്ലെങ്കില്‍ ആ വേളയില് . കൊക്കക്കോള എന്ന സുന്ദര പാനീയത്തിന്റെ ഡാഷ് ഡാഷ് ഫൌണ്ടേഷന്റെ ഉപദേശക സംഘത്തില്‍ ജ്വാലി ചെയ്യുകയായിരുന്നു. കേരളത്തില്‍ പ്ലാച്ചിമടയില്‍ ജല മൂറ്റിക്കുടിക്കുന്ന കോലക്കെതിരെ തൊണ്ട പൊട്ടി മുര്‍ദ്ദാബാദ് വിളിക്കുമ്പോള്‍ നമ്മുടെ ടി ശശി അങ്ങ് അകലെ കോലക്ക് വേണ്ടി ഉപദേശങ്ങള്‍ കൊടുക്കുകയായിരുന്നു. എന്തൊരു വിരോധാഭാസം.

ഈ കോളയാണെങ്കിലോ മഹാ വ്യത്തികെട്ട സാധനം തന്നെയെന്ന് വിബരമുള്ളവര്‍ പറയുന്നു. അസിഡിറ്റി, പല്ലിനുണ്ടാകുന്ന പ്രശ്നനങ്ങള്‍ എന്ന് വേണ്ട അനവധി ലൊട്ടു ലൊടുക്ക് പ്രശ്നങ്ങള്‍ വരെ ഈ ‘വെള്ളം ‘ ഉണ്ടാക്കുന്നുണ്ട്. ഒരു മാസത്തില്‍ തന്നെ ആയിരക്കണക്കിന് കോടി രൂപയാണത്രെ ഈ വെള്ളം കുടിച്ച് നമ്മള്‍ ഇന്ത്യക്കാര്‍ ഇത്തരം കമ്പനികള്‍ക്ക് നല്‍കുന്നത്.

ഇങ്ങനെയൊക്കെയുള്‍ല നമ്മുടെ ബഹുമാനപ്പെട്ട തരൂര്‍ സാഹിബ്. ഇപ്പോള്‍ നമ്മുടെ ഇസ്രായേല്‍ എന്ന പാവം രാജ്യത്തിന്റെ കൂടി ബ്രാന്റ് അമ്പാസിഡര്‍ ആണ് എന്ന കാര്യം എന്റെ പ്രിയപ്പെട്ട മുഅമീനിങ്ങള്‍ മനസ്സിലാക്കണം. പോരിശയാക്കപ്പെട്ട ടി മാന്യന്‍ ഇസ്രായേല്‍ എന്ന രാജ്യം ഫലസ്ഥീനികളെ കൊന്നൊടുക്കും പോലെ .വിമാനങ്ങളും ടാങ്കുകളും കൊണ്ട് കൊന്ന് കൊലവിളിച്ച് എല്ലാവരെയും മയ്യത്താക്കുന്ന പോലെ എന്ത് കൊണ്ടാണ് ഇന്ത്യ ചെയ്യാത്തത് എന്ന് ചോദിക്കുന്നു. “ഇന്ത്യ ഇസ്രായേലിനെ കണ്ട് അസൂയപ്പെടുന്നു“. എന്നാണ് അതിന്റെ തലക്കെട്ട്.


പുതിയ പുസ്തകം

ഒരു തെക്കന്‍ വീരഗാഥ (A Ballad of the South)


ശശി തരൂരിന്റെ അടുത്ത പുസ്തകം അണിയറയില്‍ തയ്യാറാകുന്നുണ്ട്. കഥാപാത്രങ്ങളും കഥാപാത്രത്തിന് ആത്മാവ് നല്‍കുന്നവരും ചുവടെ.

മലയാള സിനിമയിലെ ഒരു വടക്കന്‍ വീര ഗാഥ എന്നത് തന്നെയാണ് തീം. പേര് “ ഒരു തെക്കന്‍ വീര ഗാഥ “ എന്നാക്കി മാറ്റും. എം.ടിയുടെ മൂലകഥയില്‍ നിന്നും ചില്ലറ വ്യത്യാസങ്ങള്‍ ഈ കഥയില്‍ ഉണ്ടായിരിക്കും.


ആരോമലുണ്ണീ : വിജയന്‍ തോമസ് (തിരുവനന്തപുരം വിമതന്‍ )
ചന്തു ചേകവര്‍ : ശശി തരൂര്‍
അമ്മാവന്‍ (ഗുരു) : മന്‍ മോഹന്‍ സിങ്ങ് (വലിയ കണ്ണപ്പന്‍ ചേകവര്‍ )
ഉണ്ണിയാര്‍ച്ച : സോണിയാ ഗാന്ധി
കുഞ്ഞിരാമന്‍ : കരുണാകരന്‍
അരിങ്ങോടര്‍ : പ്രകാശ് കാരാട്ട്
തമ്പുരാക്കന്മാര്‍ : ജോര്‍ജ്ജ് ബുഷ് and യഹൂദ് ഒല്‍മര്‍ട്ട്

പേര് കേട്ട കളരിതറവാട്ടില്‍ മേല്പറഞ്ഞ കളരി കുടുംബം അങ്ങനെ സുഖമായി ജീവിച്ച് വരികയാണ്. എന്നാല്‍ ചന്തുവിന്റെ അച്ചന് . ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തറവാടിന്റെ മാനം കപ്പല് കയറ്റിയ കാലത്ത്. ഡല്‍ഹി, മുമ്പ്ബൈ, കൊല്‍കത്ത , ദുബായ്, വാഷിംഗ്ടണ്‍ എന്നീ നാട്ടു രാജ്യങ്ങളീലെല്ലാം അലഞ്ഞു തിരിഞ്ഞു നടന്ന ചന്തുവിനെ അമ്മാവന്‍ (മന്‍ മോഹന്‍ ) സ്വന്തം തറവാട്ടിലേക്ക് വിളിച്കു കൊണ്ട് വരുന്നു. എന്നാല്‍ ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തരൂറീന്റെ അച്ചന്റെ ഉണ്ടാക്കി വെച്ച മാനക്കേട് . ചന്തുവിന് (ശശിക്ക് )ഭയങ്കര ബുദ്ധിമുട്ടാകുന്നു. അങ്ങനെ പല അങ്കങ്ങളും നടത്തി ഉണ്ണിയാര്‍ച്ചയുടെ സ്വന്തം ആളായി മാറുന്നു.തിരുവനന്ത പുരത്തെ അങ്കത്തിന് അങ്കത്തട്ട് സ്പോണ്‍സര്‍ ചെയ്യുന്നത് കോക്കക്കോള എന്ന വെളളം വില്‍ക്കുന്ന തറവാടാണ് (ചന്തു ആ കളരിയിലെ ഗുരുക്കളായിരുന്നു ആദ്യം ). തിരുവനന്ത പുരം അങ്കത്തില്‍ അരിങ്ങോടരെ പരാജയപ്പെടുത്തുകയാണെങ്കില്‍ താന്‍ ആങ്ങള പറയുന്നത് പോലെ കേള്‍ക്കും എന്ന് ഉണ്ണിയാര്‍ച്ച പറയുന്നു. അങ്ങനെ അങ്കം നടക്കുകയും അരിങ്ങോടരെ ഒന്നും ചെയ്യാതെ മുറി ച്ചുരിക കൊണ്ട് (കഥയുടെ ട്വിസ്റ്റ് ) ആരോമലിനെ വക വരുത്തുന്ന ചന്തു വിജയ ശ്രീലാളിതനായി ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നു. (കേരള കളരിയില്‍ ചന്തുവിനെ കൈയില്‍ കിട്ടിയാല്‍ നിന്ന നില്‍പ്പില്‍ കത്തിക്കും എന്നതിനാലാണ് ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നത് )

കഥയുടെ അവസാനം തമ്പുരാനായിരുന്ന യഹൂദ് ഒല്‍മര്‍ട്ടിന്റെ കയ്യില്‍നിന്ന് പട്ടും വളയും വാങ്ങി ഇസ്രായേല്‍ രാജ്യത്ത് പുതിയ കളരി തുടങ്ങാന്‍ അനുവാദം കിട്ടുന്നതോടെ കഥ പൂര്‍ണമാകുന്നു.

Sunday, March 22, 2009

കൊടുത്താല്‍ കൊല്ലത്തും കിട്ടും..




“നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി മൂന്നാറില്‍ നിന്നും വരും” “ പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും, “കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊക്കെ നമ്മള്‍ എത്ര പ്രാവശ്യം കേട്റ്റതാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണമായി ഇതുമായൊന്നും ഞാന്‍ പറയുന്ന കാര്യത്തിന് ബന്ധമില്ല എന്നല്ല കുറച്ചൊക്കെ ഉണ്ട് താനും.
കന്നോത്ത് രാമനുണ്ണി മാരാര്‍ക്കും കന്നോത്ത് കല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലൈ 5 ന് കണ്ണൂരില്‍ ജനനം. മുഴുവന്‍ പേര്‍ “ കന്നോത്ത് കരുണാകരന്‍ മാരാര്‍” എന്ന്. കേരളത്തിലെ മാധ്യമങ്ങള്‍ ഇത്രയും ആഘോഷിച്ച ഒരു രാഷ്ട്രീയക്കാരന്‍ വേറെയുണ്ടോ ? ഇല്ല എന്ന് തന്നെ പറയാം. ഇന്നും ഒട്ടുമിക്ക മിമിക്രി പരിപാടികളിലും ശ്രീമാന്‍ കരുണാകരന്‍ കഥാപാത്രമാവാത്ത ഒരൊറ്റ മിമിക്രി സ്കിറ്റ് പോലുമില്ല. രാജാ ഹൈസ്കൂളില്‍ നിന്നും മെട്രിക്കുലേഷന്‍, തുടര്‍ന്ന് പെയിന്റിംഗിലും , ജിയോമെട്രിയിലും ഡിപ്ലോമ. പക്ഷെ രാഷ്ട്രീയത്തില്‍ ഒരുപാട് പേരെ പെയിന്റടിച്ചും പയിന്റ് കൊടുത്തും കിടത്തിയ വിധ്വാന്‍. അങ്ങനെ അങ്ങനെ വളരുകയായിരുന്നു.
നാല് തവണ കേരള മുഖ്യമന്ത്രി. ഇന്ദിരാജി ഇരിക്കാന്‍ പറഞ്ഞാല്‍ കിടന്നുരുളുന്ന വിനീത വിധേയന്‍. കേരളത്തിന്റെ അധിക വീതിയില്ലാത്ത റോഡുകളില്‍ കൂടി മരണപാച്ചില്‍ നടത്തില്‍ അനവധി പേരെ ആശുപത്രി കിടക്കയില്‍ എത്തിച്ച മഹാനായ മുഖ്യമന്ത്രി. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായം 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ. ശ്രീമാന്‍ .കരുണന്‍ അര്‍മാദിക്കുകയായിരുന്നു. കരുണന്റെ പോലീസ് കേരളത്തില്‍ അഴിഞ്ഞാടി. കണ്ണില്‍ കണ്ട കമ്യൂണിസ്റ്റ് കാരെയും കൂടെ ചായകുടിച്ചവരെയും ടിയാന്മാര്‍ ഉള്ളില്‍ പിടിച്ചിട്ടു. ഇന്ദിരാജി പറഞ്ഞേടത്തെല്ലാം ടി കരുണന്‍ കുഴിച്ചു. വെള്ളം കണ്ടു. കോരി കുടിച്ചു. ഏമ്പക്കം വിട്ടു. സന്തോഷമായി.
കൂട്ടത്തില്‍ പാവപ്പെട്ട ചാത്തമംഗലം എഞ്ചിനീയറിംഗ് വിദ്യാര്‍ത്തിയായിരുന്ന ശ്രീമാന്‍. രാജനെയും ടി കരുണന്റെ പോലീസ് പോക്കി. കക്കയം ഡാമില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. രാജനും നെക്സലൈറ്റ് അംഗമായിരുന്നു എന്ന് കരുണന്‍ പറയുന്നു. കക്കയം ഡാമില്‍ കൊണ്ടു പോയി ഉരുട്ടി കൊന്നു.എന്നിട്ട് കത്തിച്ചു കളഞ്ഞു എന്ന് പല പോലീസുകാരുടെയും കുറ്റസമ്മതം.
കണ്ണീരും കയ്യുമായി ശ്രീ.ഈച്ചര വാര്യര്‍ മുട്ടാത്ത വാതിലുകളില്ല. മരിച്ചതാണെങ്കില്‍ അണ്‍ഗനെ അല്ലെങ്കില്‍ ജീവനോടെ തന്റെ മകന്‍ എവിടെയുണ്ടെന്ന് പറയാന്‍ ആ പാവം മനുഷ്യന്‍ ഇവരുടെയൊക്കെ പിന്നാലെ നടന്നു. നോ രക്ഷ. കരുണന്‍ കളി പലതും കളിച്ചു. രാജന്‍ കേസ് കേരളത്തില്‍ കൊടുമ്പിരി കൊണ്ടു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല. 1978 ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. അത് കൊണ്ടെന്ത് കാര്യം. വാര്യര്‍ക്ക് മോനെ നഷ്ടപ്പെട്ടു. ഒടുക്കം തിരിണ്‍ജും മറിഞ്ഞും. കേരളത്തിലും കേരളത്തിന് പുറത്തും കരുണന്‍ തിളണ്‍ഗി. രാഷ്ട്രീയ ആചാര്യന്‍. ഡാഷ് ഡാഷ്.
പിന്നെയും മകനെ നഷ്ടപ്പെട്റ്റ അച്ചന്റെ കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. ദൈവം വെറുതെയിരിക്കുമോ. നാശങ്ങള്‍ കരുണനെ തേടിയെത്തി. ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വരെയെത്തിയ മോഹങ്ങള്‍ക്ക് അവസാനമായി. മക്കളെ കോങ്രസ്സുകാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചു. പുതിയ പാര്‍ട്ടിയുണ്ടാക്കി. തൂറി നിരങ്ങി. തന്തയും മകനും പല പാര്‍ട്റ്റിയുണ്ടാക്കി ‘കിളിമാസ്’ കളിച്ചു. കരുണന്‍ ഊര്‍ദ്ധ്വ ശ്വാസം വലിക്കുമ്പോള്‍ മക്കള്‍ രണ്ടു പെരും ‘ നായില്ലാ പറമ്പത്ത്’ നില്‍ക്കുന്നത് കാണേണ്ട ഗതികേടിലാണിന്ന് ശ്രീമാന്‍. കരുണന്‍. പാപിയെ ദൈവം പന പോലെ വളര്‍ത്തും എന്നാണ് ചൊല്ല്. പക്ഷെ ഇവിടെ വളന്നില്ലെങ്കില്ലും ഇപ്പോഴും ഡല്‍ഹിയിലേക്കും മറ്റും ചുമ്മാ പാറി നടക്കുന്നു.
എല്ലാമായി നിരത്തുകളിലൂടെ ഓടിപാഞ്ഞ ചീഫ് മിനിസ്റ്റര്‍ ഇപ്പോള്‍ ചെത്തല പട്ടിയെ പോലെ നടക്കുന്നു. വിധി എന്നല്ലാതെ എന്ത് പറയാന്‍. മകനെ നഷ്ടപ്പെട്ട അച്ചന്റെ ശാപം. ഒഴിഞ്ഞു പോകുമോ കരുണന്റെ തലയില്‍ നിന്നും. പോലീസ് ലോക്കപ്പില്‍ ചോര തുപ്പിയ ജീവിതങ്ങളുടെ തേങ്ങലുകളും ഗദ്ഗദങ്ങളും വ്യഥാവിലാകുമോ. ഈ മനുഷ്യന്‍ നരകിച്ച് ചാവാതിരുന്നാല്‍ പിന്നെ ദൈവം ഉണ്ട് എന്ന വിശ്വസിക്കുന്നതെങ്ങെനെ ???
അഹങ്കാരിയായ കരുണനോട് ഈച്ചരവാര്യരെ പറ്റി ചോച്ചപ്പോള്‍ പറണ്‍ജിതങ്ങനെ.

“ആരാണ് ഈച്ചരവാര്യര്‍, അദ്ദേഹത്തിന്റെ പ്രസക്തി എന്താണ്, അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണോ ?? എന്നൊക്കെയാണ് ടിയാന്റെ ചോദ്യങ്ങള്‍.
കേരളത്തിലെ കൂട്ടികൊടുപ്പ് രാഷ്ട്രീയത്തിന്റെ വിത്താണ് കരുണന്‍. എല്ലാം അനുഭവിക്കാതെ എങ്ങോട്ട് പോകാന്‍. വയസ്സ് 90 കഴിഞ്ഞു ഇനിയും എത്രനാള്‍. എത്ര നാള്‍ കഴീഞ്ഞാലും കേരളത്തില്‍ മിമിക്രാര്‍ക്ക് കരുണന്‍ സ്റ്റാറായിരിക്കും.

Saturday, March 14, 2009

മുസ്ലിംഗളുണ്ടോ മുസ്ലിംഗള്‍...

എതായാലും മുസ്ലിംഗള്‍ക്കിത് നല്ലകാലം. നല്ല ലക്ഷണമൊത്ത മുസ്ലിംഗള്‍ക്ക് പൊന്നാനി മാര്‍ക്കറ്റില്‍ നല്ല വില കിട്ടും. ഒരു കിലോ രണ്ടത്താണിക്ക് 50 രൂപ യുണ്ടായിരുന്നത് ഇപ്പോള്‍ കുറഞ്ഞ് 25 രൂപയായിടുണ്ട്. പൊന്നാനി മുസ്ലിംഗള്‍ ചൊമാ ചൊമാന്ന് ഇരുന്നാലെ മാര്‍ക്കറ്റ് ഉണ്ടാകൂ. രണ്ടത്താണി ചൊമക്കാത്തതിനാല്‍ മാര്‍ക്കറ്റ് ഇടിഞ്ഞു.


നല്ലയിനം മുസ്ലിം സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഉണ്ടാക്കുന്ന വിധം, ഇനി പറയാം. ചൊമപ്പ് തരത്തിലുള്ള സ്വതന്ത്രന്മാരെയാണെങ്കില്‍ മാര്‍ക്കറ്റില്‍ നല്ല വില കിട്ടും. ഉദാഹരണമായി കമാലുദ്ധീന്‍ എന്ന സ്വതന്ത്രനെ എടുക്കാം




പേര്‍ : കമാലുദ്ദീന്‍ മൊഹമ്മദ് ( കമല്‍ എന്ന് പറയും, കമാല്‍ എന്ന് പറഞ്ഞാല്‍ അത് മുസ്ലിം പേര്‍ ആയതിനാല്‍ അത്ര

ഗുമ്മ്ം പോര. അതിനാല്‍ ‘കമല്‍’ കമല്‍ എന്ന്പറയും.

വയസ്സ് : 51

സ്ഥലം : വടക്കന്‍ കേരളം (പറ്റെ വടക്കല്ല)


ആദ്യമായി നമ്മള്‍ ചെയ്യേണ്ടത് , മുസ്ലിം പേരുള്ള നല്ലയിനം മുസ്ലിംഗളെ തപ്പുകയാണ്. ഇതില്‍ സങ്കരയിനം വരാന്‍ പാടില്ല. കാരണം പൊന്നാനിക്കാര്‍ ശരിയായ ഇസ്ലാമിയത്ത് ഉള്‍ലവരാകയാല്‍ സങ്കരയിനം എന്ന കാര്യം വന്നാല്‍ സംഗതി പാളും. മലപ്പുറം ഒരു മിനി പാകിസ്ഥാന്‍ ആയതിനാല്‍. നിസ്കാരവും നോമ്പും ആവശ്യത്തിന് ചേര്‍ക്കണം. താടി ഉണ്ടായാല്‍ വളരെ നന്ന്. മുസ്ലിം പണ്ഡിതനായാല്‍ നന്ന് . പക്ഷെ NDF x PDP , D x T , തുടങ്ങിയ അത്യല്പാദന ശേഷുയുള്ള ഇനങ്ങള്‍ വേണ്ട. കാരണം അവ പെട്ടെന്ന് തന്നെ ഇടതുപക്ഷ ദീനം ബാധിച്ച് കരീഞ്ഞ് പോകാന്‍ ഇടയുണ്ട്. മേലപറഞ്ഞ കാര്യങ്ങള്‍ ഒക്കെയുണ്ടായാല്‍ ഒരു സ്വതന്ത്രനായി നമുക്ക് ഒരു സ്ഥാനാര്‍ത്തിയെ കിട്ടും.


ഇനി കേരള കാര്‍ഷിക രാഷ്ട്രീയ കോളേജിലെ പ്രൊഫസ്സര്‍ ശ്രീ.അല്‍ഭുതകുട്ടി ( വര്‍ഗ്ഗീയം എം.എ) കമാല്‍ എന്ന വിത്തിനത്തെ കുറിച്ച് പറയുന്നത് കേള്‍ക്കുക.


“ മലബാറില്‍ പരക്കെയും , മലയാള തമിഴ് രംഗങ്ങളില്‍ അറിയപ്പെടുന്നതുമായ കമല്‍ എന്ന സ്വതന്ത്ര വിത്തിനത്തിന് പൊന്നാനി ഭാഗത്ത് എത്രത്തോളം ഫലപ്രദമായി വിളവെടുപ്പ് നടത്താന്‍ കഴിയും എന്നതില്‍ എനിക്ക് അല്പം സംശയമുണ്ട്. കാരണം ആ ഭാഗത്ത കൂടുതല്‍ ഇടതുപക്ഷ തലയില്‍ കെട്ട് താടി മുസ്ല്യാക്കന്‍ മാര്‍ എന്ന ഒരു തരം കാളീച്ചകള്‍ രംഗത്തുണ്ട്. ആയതിനാല്‍ ഈ കമാല്‍ എന്ന വിത്തിനം. ഇസ്ലാമിയത്ത് തീ‍രെ കുറഞ്ഞവനും. സിനിമാ പിടുത്തം എന്ന് അസുഖം ഉള്ളവനും ആണ്. ബദര്‍, ഉഹ്ദ് , എന്ന പോരിശയാക്കപ്പെട്ട ഒരു പടം പിടിക്കാത്തവനും. മേഖമല്‍ഹാര്‍ പോലുള്ള ഹലാഖിലെ കഥകള്‍ പറയുന്ന പടങ്ങള്‍ പിടിച്ച പഹയനാ‍യ വിത്താണ് അത്. ആയതിനാല്‍ പൊന്നാനി മുസ്ലിംഗള്‍ ഈ സില്‍മാ പിടുത്തക്കാരനെ അംഗീകരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. “


മാത്രവുമല്ല. രണ്ടത്താണി എന്ന വിത്തിനം ഇപ്പോള്‍ തന്നെ പൊന്നാനി ക്യഷിക്കാര്‍ക്കിടയില്‍ അത്യാവശ്യത്തിന് പ്രചാരം കിട്ടിയിട്ടുമുണ്ട്. അപ്പോള്‍ കമല്‍ എന്ന വിത്തിനം. പോര എന്ന് തന്നെ വെക്കാം.അല്ലെ ,യേത്.“


പുടിച്ച പടങ്ങള്‍ ശ്രീ.അല്‍ഭുതകുട്ടിയുടെ അഭിപ്രായം


1.മിഴിനീര്‍ പൂക്കള്‍ ; അലമ്പ്

2.ഉണ്ണീകളേ ഒരു കഥ പറയാം : സെന്റിമെന്‍സ് , ക്യത്യന്‍ അനുകൂലം

3.കാകോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍ : ഹിന്ദു പടം

4.ഓര്‍ക്കാപുറത്ത് : ഹിന്ദു പടം

5. ഉണ്ണിക്യഷ്ണന്റെ ആദ്യത്തെ ക്യസ്മസ് : ക്യസ്ത്യന്‍ അനുകൂലം , കൂതറ പടം

6.പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ : സെന്റിമെന്‍സ് , കൂഅതറ പടം

7.പ്രാദേശിക വാര്‍ത്തകള്‍ : ആവറേജ് , കള്ളുകുടി വര്‍ഗീയ സില്‍മ, മുസ്ലിം വിരുദ്ധം

8. പാവം പാവം രാജകുമാരന്‍ : മുതലാളിത്ത പടം, വര്‍ഗ്ഗ വഞ്ചനാ പടം

9.തൂവല്‍ സ്പര്‍ശം : സെന്റിമെന്‍സ് , കൂതറ

10.ശുഭയാത്ര : സെന്റിമെന്‍സ്, അലമ്പ് പടം, പ്രൊഡൂശരെ യത്തീം ഖാനയിലാക്കി

11.പൂക്കാലം വരവായി : ലെന്തൊരു ബോറ് പടം

12.വിഷ്ണുലോകം : ഹിന്ദു പടം, വിഷ്ണു ഹിന്ദു ദൈവം ആണ്.

13. ഉള്ളടക്കം : ഏടെയും സംഭവിക്കാത്ത കഥ. ലെന്തര് പടം

14.എന്നോടിഷ്ടം കൂടാമോ : ഥ്ഫൂ , ഇതാണോ സില്‍മ, ജ്ജൊരു ഇസ്ലാമാണോ ??

15.ആയുഷ്കാലം : മനുഷ്യന്മാരെ അന്ധവിശ്വാസം ഉണ്ടക്കുന്ന പടം, ഇസ്ലാമിയത്തില് ഇങ്ങനെ ഒന്നില്ല

16.ചമ്പക്കുളം തച്ചന്‍ : കൊഴപ്പല്ലാത്ത പടം , ആശാരിപ്പണിക്കാറ്റ്രെകുറിച്ചുള്ള സില്‍മ

17. ഗസല്‍ : തങ്ങന്‍ മാരെയും മാപ്ലമാരെയും കരിവാരിത്തേക്കാനുള്ള പടം, ഈ പടം കണ്ട ഒരു ഇസ്ലാമും ഈ പഹയന് വോട്ട് ചെയ്യൂല


18. ഭൂമി ഗീതം : കൂതറ പടം

19. മഴയെത്തും മുമ്പേ : കോപ്പിലെ സെന്റി പടം

20. അഴകിയ രാവണന്‍ : ഹലാക്കിലെ പടം , ഇങ്ങനെ ഒന്ന് സംഭവിക്കൂല

21. ഈ പുഴയും കടന്ന് : സെന്റിമെന്‍സ് , റൊമാന്‍സ്

22.ക്യഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് : സെന്റിമെന്‍സ്, ഒരു അന്തവും കുന്തവും ഇല്ലാത്ത പടം

23.കൈക്കുടന്ന നിലാവ് : കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

24.അയാള്‍ കഥയെഴുതുകയാണ് : അറബി നാട് കൊറച്ച് കാണിക്കുന്നുണ്ട് , പക്ഷെ പോര

25.നിറം : കോത്താഴത്തെ കഥ, പ്രേമം പ്രേമം പെരുത്ത പ്രേമം. കാപട്യം , ഇതാണോ സില്‍മ.

26. മധുരനിമ്പരകാറ്റ് : സെന്റിമെന്‍സ്, മുസ്ലിംഗള്‍ ഉള്‍ലത് കൊണ്ട് കൊള്ളാം

27.മേഘമല്‍ഹാര്‍ : പെണ്ണ് കെട്ടിയോല് തമ്മുലുള്ള മൊഹബ്ബത്ത്, ഇതെടുത്ത ഈ ഹംകിനെ കൊല്ലണം.

28. നമ്മള്‍ : പഴ കള്ള് പുതിയ കുപ്പിയില് ,സെന്റിമെന്‍സ്

29. ഗ്രാമ ഫോണ്‍ : ഇസ്ലാമിക വിരുദ്ധം, ഹറാമികളായ യഹൂദികളെ കുറിച്ചുള്ള പടം

30.സ്വപ്നക്കൂട് : ഹലാക്കിലെ കഥ

31.രാപകല്‍ : പ്രിയദര്‍ശന്റെ അസുഖം, മേലത്തട്ട് കാരുടെ ഇപ്പോഴത്തെ സെന്റിമെന്‍സ്

32.കറുത്ത പക്ഷികള്‍ : അനാവശ്യ സെന്റിമെന്‍സ്

33. പെരുമഴക്കാലം : ഹിന്ദുവിനെ കൊന്ന മുസ്ലിം, എന്നിട്ട് ഹിന്ദു മുസ്ലിമിന് മാപ്പ് കൊടുക്കുന്നു. മാപ്ലമാരെ കരിവാരിത്തേച്ചു.


പടച്ച തമ്പുരാനെ ഇത്രയും കാലം പടം പിടിച്ചിട്ട്. മാപ്ലമാരെ കരിവാരിത്തേച്ച കമല്‍ എന്ന കമാലുദ്ദീന് മുസ്ലിംഗള്‍ വോട്ട് ചെയ്യുമോ. മുസ്ലിംഗള്‍ക്ക് സില്‍മ ഹറാമാണ് ഹംക്കീങ്ങളെ.


കൂലൂ തക്ബീര്‍ അല്ലാഹു അക്ബര്‍


Wednesday, March 11, 2009

മുസ്ലിം പ്രധാനമന്ത്രി


(http://www.indian-elections.com/cartoons-archives/september-1999/3-september-1999.html )
പ്രിയപെട്ട ജനാധിപത്യ വിശ്വാസികളെ, ഈ വരുന്ന തെരെഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പ്രധാനമന്ത്രി വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് നമ്മുടെ പ്രിങ്കരനായ സ്ഥാനാര്‍ഥി ശ്രീമാന്‍.അല്‍ഭുതകുട്ടി ഇതാ, ഇതുവഴി ‘മന്തം മന്തം‘ കടന്നു വരികയാണ് ആശീര്‍വദിക്കൂ , അനുഗ്രഹിക്കൂ “


“ പ്രിയമുള്ളവരെ , നമുക്കറിയാം നമ്മുടെ ഈ രാജ്യം സ്വാതന്ത്യം നേടിയിട്ട് ഇന്ന് 60 വര്‍ഷത്തിലധികം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ നിരവധി പാര്‍ട്ടികളും പ്രധാനമന്ത്രിമാരും വന്നുപോയെങ്കിലും ഇന്നേവരെ ഈ രാജ്യം ഭരിക്കാന്‍ ഒരു മുസ്ലിം പ്രധാനമന്ത്രി വന്നിട്ടില്ല എന്ന ഒരു ദുംഖ സത്യം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.അത് കൊണ്ട് തന്നെയാണ് നമ്മള്‍ ഈ പ്രാവശ്യം ഒരു മുസ്ലിം പ്രധാനമന്ത്രി എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ആയതിനാല്‍ ഇന്നാട്ടിലുള്ള എല്ലാ മതക്കാരും നമ്മുടെ സ്ഥാനാര്‍ത്തിക്ക് വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണമേ...... എന്ന് വിനയത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്തിക്കുന്നു അപേക്ഷിക്കുന്നു.


അപ്പോള്‍ എതിരെ നിന്നും മറ്റൊരു അനൌണ്‍സ്മെന്റ് “ പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ നല്ല നായന്മാരെ. നമുക്കൈറിയാം, നമ്മുടെ രാജ്യം ഇന്നേ ഭരിച്ചിട്ടുള്ള പ്രധാനംന്ത്രിമാര്‍ സിക്കുകാരും മറ്റ് ഉത്തരേന്ത്യന്‍ ആള്‍ക്കാരുമാണ്. എന്നാല്‍ പല വിധ കാരണങ്ങള്‍ കൊണ്ടും നായന്മാര്‍ക്ക് ഇന്ന് വരെ ഒരു പ്രധാനമന്ത്രി സ്ഥാനം കിട്ടിയിട്ടില്ല .ആയതിനാല്‍ എല്ലാ ഹിന്ദുക്കളും പ്രത്യേകിച്ച് നായന്മാര്‍ ഈ തെരെഞ്ഞെടുപ്പില്‍ നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി ശ്രീ.മാധവന്‍ നായര്‍ക്ക് വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്നഭ്യര്‍ഥിക്കുന്നു.”


അപ്പോള്‍ അകലെ നിന്ന് ഒരു അനൌണ്‍സ്മെന്റ് അടുത്ത് വരുന്നു “ പ്രിയമുള്ള ഇടവക കുഞ്ഞാടുകളെ മറ്റ് ജനാധിപത്യ വിശ്വാസികളെ . നിരവധി ഹിന്ദുക്കളും മറ്റുള്‍ലവരും ഈ രാജ്യത്ത് പ്രധാനമന്ത്രിമാരായി നിരങ്ങിയിട്ടും. ഇന്നേ വരെ ഒരു നല്ല ക്യസ്ത്യാനി ആ കസേരയില്‍ ഇരുന്നിട്ടില്ല. ഞാനൊന്നു ചോദിക്കട്ടേ ? .. കാശിന് കാശില്ലേ, ആള്‍ബലമില്ലേ, സ്കൂളില്ലേ, പള്ളിയില്ലേ, പട്ടകാരില്ലേ, കന്യാസ്ത്രീകളില്ലേ ??? എന്നിട്ടും എന്ത് കൊണ്ട് നമുക്കിത് സാധിക്കുന്നില്ല. കാരണം നമുക്കെല്ലാവര്‍ക്കുമറിയാം. ആയത് കൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളൂ. പ്രത്യേകിച്ച് ക്യസ്ത്യാനികള്‍ ഏത് സഭയും ആയികൊള്ളട്ടെ. നമ്മുടെ സ്ഥാനാര്‍ത്തി ,ജോണ്‍ വടക്കന്’ വോട്ടുകള്‍ നല്‍കി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് കര്‍ത്താവിനെ മുന്‍ നിര്‍ത്തി ഞാന്‍ ആവശ്യപ്പെടുകയാണ്.

---------------------------------------------------------------------------------------------

ഈ അനൌണ്‍സ്മെന്റുകളെല്ലാം കേട്ടു കൊണ്ടിരുന്ന ഒരു തികഞ്ഞ ജനാധിപത്യ വിശ്വാസിയായ, കോരന്‍ പാ‍ടത്ത് വരമ്പ് കിളക്കാന്‍ തൂമ്പായും കൊണ്ട് മുന്നോട്ട് നീങ്ങി.

Monday, March 9, 2009

വീട്ടമ്മമാരുടെ ശമ്പളം - താരിഫ്


രാവിലെ 5 മണിക്ക് തന്നെ എണീക്കണം. മുറ്റം അടിച്ചു വാരണം, ചായ ഉണ്ടാക്കണം. അതിന് കടി (ബ്രേക്ക് ഫാസ്റ്റ്) ഉണ്ടാക്കണം., കുട്ടികളെ കുളിപ്പിക്കണം, ഭര്‍ത്താവിന്റെ തുണി ഇസ്തി ഇടണം, കുട്ടികളെ ഒരുക്കണം, അവര്‍ക്ക് കൊണ്ട് പോകാനുള്ള ഉച്ച ഭക്ഷണം തയ്യാറാക്കണം,ഭര്‍ത്താവിനും ഉച്ചഭക്ഷണം തയ്യാറാക്കണം. ഇവരെല്ലാം പോയി കഴിഞ്ഞാല്‍, അലക്കണം, വീട് വ്യത്തിയാക്കണം, പാത്രം കഴുകണം. വൈകുന്നേരത്തേക്ക് ചായയും പലഹാരവും ഉണ്ടാക്കണം. രാത്രി ഭക്ഷണം തയ്യാറാക്കണം. ഇതെല്ലാം കഴിഞ്ഞ് രാവിലെ പ്രാതലിന് വേണ്ട ദോശക്കുവേണ്ട മാവ് തയ്യാറാക്കണം. ഇതെല്ലാം കഴിഞ്ഞ് ഭര്‍ത്താവിനോടൊത്ത് കിടക്കുകയും വേണം. എന്തെല്ലാം ജോലികളാണ് വീട്ടമ്മമാര്‍ ഒരു ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കുന്നത്. നമ്മുടെയൊക്കെ അമ്മമാര്‍ ഇപ്പോഴുള്ള വീട്ടമ്മമാര്‍ ചെയ്ത ജോലിയുടെ നാലോ അഞ്ചോ ഇരട്ടി ജോലി ചെയ്തിരിക്കും കാരണം അന്ന് ഇന്നത്തെ പോലെ മിക്സി, ഗ്രന്‍ഡര്‍, ഫ്ലോര്‍ മില്‍, അലക്ക് യന്ത്രം, കുക്കര്‍, ഗ്യാസ് എന്നിവയൊന്നും ഇല്ലല്ലോ. എല്ലാ കാര്യങ്ങല്‍ക്കും ടിപ്പും താരിഫ് നിരക്കുകളും നിലവില്‍ വന്ന ഈ കാലഘട്ടത്തില്‍ വീട്ടമ്മക്ക് കൂലി വേണം എന്ന പുതിയ ആവശ്യത്തിന് ഇപ്പോള്‍ തീര്‍ച്ചയായും പ്രസക്തിയുണ്ട് എന്നാണ് ഈയുള്‍ലവന്റെ അഭിപ്രായം.

യു.എ.യിലെ മീന്‍ മാര്‍ക്കറ്റുകളില്‍ മീന്‍ മുറിച്ചു കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. എമ്പാടും ആളുകള്‍ ഈ പണി കൊണ്ട് കാശും ഉണ്ടാക്കുന്നുണ്ട്. ഇവര്‍ക്ക് കിട്ടുന്ന കൂലി മീനിന്റെ സ്വഭാവം അനുസരിച്ചിരിക്കും. ചാള 3 കിലോവിന് 5 ദിര്‍ഹം (65 രൂപയോള) ആണ് കൂലി. ശരാശരി രണ്ട് കിലോ തൂക്കം ഉള്ള മീനുകള്‍ക്ക് 5 ദിര്‍ഹം തന്നെയാണ്. എന്നാല്‍ ചെമ്മീന്‍ പോലുള്ള മീനുകള്‍ ശരിയാക്കണമെങ്കില്‍ കിലോവിന് 10 ദിര്‍ഹം കൊടുക്കണം (അതായത് 130 രൂപ) നമ്മുക്ക് ഈ തുകക്ക് നാട്ടില്‍ ഒരു കിലോ ചെമ്മീന്‍ കിട്ടൂം.


ഇങ്ങനെ നോക്കുമ്പോള്‍ സോദരിമാരെ നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കൂ. എത്ര മാത്രം മീനുകള്‍ നിങ്ങളെല്ലാം കൂടെ മുറുച്ച് തള്ളിയിരിക്കുന്നു. എത്ര മാത്രം നാളികേരം നിങ്ങള്‍ പൊളിച്ചു തള്ളിയിരിക്കുന്നു. ഷര്‍ട്ടൊന്നിന് 10 രൂപ നിരക്കില്‍ കൂട്ടിയാല്‍ പോലും എത്രമാത്രം ഷര്‍ട്ടുകള്‍ അലക്കി ഇസ്ത്രിയിട്ട് കൊടുത്തിരിക്കുന്നു. ആയതിനാല്‍ സ്ത്രീ പ്രജകള്‍ ഇനി ഒരു താരിഫ് ഉണ്ടാക്കിയേ പറ്റൂ. അത്


അലക്ക് ഷര്‍ട്ട് = 10 രൂപ

പാന്റ്സ് = 5 രൂപ

ജെട്ടി = 15 രൂപ (റിസ്ക് കൂടുതല്‍ , ഉദാ : ചെമ്മീന്‍)

ചോറ് കറി ഊണ്ടാക്കല്‍ = 20 രൂപ

വീട് വ്യത്തിയാക്കല്‍ = 10 രൂപ

ചായ കാപ്പി (രാവിലെ & വൈകു) = 10 രൂപ

രാത്രി ഫീസ് = (റേറ്റൊന്നും അറിയില്ലേ ) എന്നാലും 50 രൂപ.


ആകെ മൊത്തം = 120 രൂപ

മാസം = 3600 രൂപ


NB : വിഷു, ക്രിസ്മസ്, പെരുനാള്‍ തുടങ്ങിയ ആഘോഷ വേളകളില്‍ വീട്ടമ്മമാര്‍ക്ക് ആഘോഷ ബത്ത എന്ന നിലയില്‍ മാസ ശമ്പളത്തിന്റെ പത്ത് ശതമാനത്തില്‍ കുറയാത്ത സംഖ്യക്ക് അവകാശം ഉണ്ടായിരിക്കും.





Thursday, March 5, 2009

കള്ളനും പോലീസും - 2


ഉണ്ണിയുടെ ബാഗ് അടിച്ചു മാറ്റി രക്ഷെപ്പെട്ട കോയ എത്തിപ്പെടുന്നത് അബദ്ധത്തില്‍ ബാഗ് മാറിപ്പോയ ഗുണ്ടയുടെ അടുത്താണ്. കോയയുടെ കയില്‍ നിന്നും ബാഗ് തട്ടിപ്പറിച്ച് ഗുണ്ട രക്ഷപ്പെടുന്നു. ഇതിനിടയില്‍ ദേവനും ഉണ്ണിയും മറ്റൊരു ട്രോളി ബാഗ് വാങ്ങി സ്വര്‍ണ ബിസ്കറ്റ് ഉള്ള ബാഗ് അതില്‍ ഇട്ട് യാത്ര തുടരുന്നു. യാത്രക്കിടയില്‍ അവരെ കടന്ന് ഒരു മേഴ്സിഡസ് കാര്‍ കടന്നു പോകുന്നു. നടന്ന് ക്ഷേത്രത്തിനടുത്തുമ്പോള്‍ നെരത്തെ കണ്ട കാറില്‍നിന്ന് മൂന്‍ പെര്‍ ഇറങ്ങുന്നു. ദേവി (സംവ്യത സുനില്‍) രാധാഭായി തമ്പുരാട്ടി (കവിയൂര്‍ പൊന്നമ്മ) , തമ്പുരാന്‍ (നെടുമുടി വേണു) എന്നാല്‍ ഇറങ്ങിയ പാടെ ഒരു കള്ളന്‍ (സുരാജ്) സംവ്യതയുടെ കഴുത്തിലുള്ള വജ്ര മാല പൊട്ടിച്ച് ഓടുന്നു. ഇത് കണ്ട ദേവന്‍ അവന്റെ പിന്നാലെ വെച്ചു പിടിക്കുന്നു. ചെറിയ ഒരു മല്പിടുത്തതിനൊടുവില്‍ മാലയും കൊണ്ട് ദേവന്‍ തിരികെ വന്ന് ദേവിക്ക് കൊടുക്കുന്നു. ഇതോടെ ഇവര്‍ പ്രെമത്തിലാകുന്നു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ രണ്ട് പേരും കൊട്ടാരത്തിലേക്ക് പോകുന്നു. കാര്യങ്ങള്‍ അറിഞ്ഞ് വക്കീല്‍ (ജഗതി) എത്തുന്നു. കൊട്ടാരത്തില്‍ എത്തുന്ന ദേവനും ഉണ്ണിയും സ്വര്‍ണ ബിസ്കറ്റ് ഉള്ള ബാഗ് അവര്‍ കൊട്ടാരത്തിലെ വെള്ള റ്റാങ്കില്‍ നിക്ഷേപിക്കുന്നു. അത്യാവശ്യത്തിന് പൈസ ഇല്ലായിരുന്ന ഉണ്ണി. അതില്‍നിന്ന് ഒരു സ്വര്‍ണ ബിസ്കറ്റ് എടുത്ത് വില്‍ക്കാന്‍ പുറപ്പെടുന്നു. വില്‍ക്കാനായി എത്തിപ്പെട്ട ജ്വല്ലറി കൊച്ചിന്‍ ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതില്‍ കളഞ്ഞു പോയ സ്വര്‍ന ബിസ്കറ്റുകളുടെ കൂടെയുള്‍ലതാ‍ണെന്ന് മനസിലാക്കുന്ന ജ്വല്ലറിക്കാര്‍ സൂത്രത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. പൈസ വാണ്‍ഗി ഉണ്ണീ ( മുകേശ്) തിരിച്ച് കൊട്ടാരത്തില്‍ ചെല്ലുമ്പോള്‍ ദേവന്‍ പരിഭ്രാന്തരായി ഇരിക്കുന്നു. അവര്‍ വെള്ളറ്റാങ്കില്‍ സൂക്ഷിച്ചു വെച്ച ബിസ്കറ്റ് ബാഗ് കാണാതാകുന്നു.

പിന്നീട് കഥ കുഴഞ്ഞു മറിയുന്നു. ബന്ധുവായ കലാശാല ബാബുവും തോടക്കാരനും ഷമിതിലകനും എല്ലാവരും അടിച്ചു മാറ്റിയ പെട്ടി തിരിച്ചെടിക്കാനുള്ള പദ്ധതികളാണ് പിന്നെ നടക്കുന്നത്. ഇതിനിടയില്‍ റോമ ചെയ്യുന്ന കഥാപാത്രം സ്വര്‍ണ ബിസ്കറ്റിന്റെ ഉറവിടം കണ്ടെത്താന്‍ ഉണ്ണിയുടെ കൂടെ പ്രേമം അഭിനയിച്ചു കൂടെ കൂടുന്നു.

ഇതിനിടയില്‍ മൊത്തം പ്രേമ ഗാനങ്ങള്‍ . മോഹന്‍ലാലും , സംവ്യത സുനില്‍ . റോമയും മുകേശും, എല്ലാവരും കൂടെ ഔട്ടിംഗിന് പോയി പാടുന്ന ഒരു പാട്ട്. പിന്നെ തമ്പുരാന്റെ പിറന്നാള്‍ അനുബന്ധിച്ച് ഒരു പാട്ട് അങ്ങനെ മൊത്തം 4 പാട്ടുകള്‍.

ഒടുവില്‍ പല വിധ മറിമായങ്ങള്‍ക്കും ശേഷം. സംവ്യത സുനിലിന്റെ ‍ ലക്ഷങ്ങള്‍ വില വരുന്ന മാല പൊട്ടിക്കാന്‍ കള്ളനെ എര്‍പ്പാട് ചെയ്തത് കലാശാല ബാബു അവതരിപ്പിക്കുന്ന വില്ലനായിരുന്നു എന്ന് നല്ലവരായ ദേവനും ഉണ്ണിയും തെളിയിക്കുന്നു. ഇതിനിടയില്‍ നഷ്ടപ്പെട്ട സ്വര്‍ണ ബിസകറ്റ് വെച്ച ബാഗ് തിരിച്കു കിട്ടുകയും. ഇത് എടുക്കാന്‍ വന്ന കൊച്ചിന്‍ ഹനീഫ അവതരിപ്പിക്കുന്ന കള്‍ലകടത്തുകാരെ പോലീസിനെ കൊണ്ട് ഇവര്‍ പിടിപ്പിക്കുന്നു. അങ്ങനെ കള്ളമുതലിന്റെ നിയമപ്രകാരമുള്ള ശതമാനം പണം രണ്ട് പേര്‍ക്കും കിട്ടുന്നു. അങ്ങനെ അവര്‍ സന്തോഷത്തോടെ മടങ്ങാന്‍ നെരം. സംവ്യതാ സുനില്‍ കരയുന്നു. ദേവന്‍ അസ്സല്‍ നായര്‍ ആയതിനാല്‍ കല്യാണം കഴിക്കുന്നതില്‍ തെറ്റില്ല എന്ന് തമ്പുരാന്‍ വിധിക്കുന്നു. ഇതൊക്കെ കണ്ട് കണ്ണു നിറയുന്ന റോമ , തന്നെ ചാര വ്യത്തിക്കായി കള്ളക്കടത്ത്കാര്‍ നിയോഗിച്ചതാണെന്ന സത്യം മുകേശിനോട് പറയുന്നു. മുകേശ് അവളെ തള്ളിപ്പറയുന്നു എങ്കിലും അവസാനം അവളെ കൂടെ കൂട്ടുന്നു. ഇതിനിടയില്‍ അടിച്കു മാറ്റിയ ബാഗുമായി ഇന്നസെന്റ് എത്തുന്നു (ഇന്ന സെന്റ് കൊട്ടാരം ജോലിക്കാരന്‍ ആയിരുന്നു എങ്കിലും കള്ള് കുടിച്ചത് കാരണം അയാളെ തമ്പുരാന്‍ പിരിച്കു വിടുന്നു. പിന്നീട് ആക്രി ബിസിനസ് ആയിരുന്നു) . ആക്രി ബിസിനസ് നടത്തുന്ന അയാള്‍ വില്‍ക്കാന്‍ കൊണ്ടു കൊടുത്ത ബാഗ് തപ്പിയപ്പോള്‍ അതിലുള്ള പാസ് പോര്‍ട്ട് കണ്ടു .പത്രത്തില്‍ കള്ളകടത്ത് കാരെ പിടിച്ച ദേവന്റെയും ഉണ്ണിയുടെയും ഫോട്ടോ മനസ്സിലാക്കിയ അയാള്‍ കൊട്ടാരത്തില്‍ എത്തി ബാഗ് അവര്‍ക്ക് കൊടുക്കുന്നു. ഈ സത്യ സന്ധത കണ്ട് മനസ്സിലാക്കിയ തമ്പുരാന്‍ ഇന്നസെന്റിനെ വീണ്ടും ജോലിക്കെടുക്കുന്നു.

ഇതിനിടയില്‍ വലിയ വ്യവസായിയുടെ മകനായ അഭിഷെക് ബച്ചന്‍ (അതിഥി താരം) സവ്യതയെ പെണ്ണു കാണാന്‍ വരുന്നു. പക്ഷെ സത്യ സന്ധനും രാജ്യ സ്നേഹിയുമായ മോഹന്‍ലാലിനെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്.

ലാസ്റ്റ് കാഡില്‍ സംവ്യത്യയും റോമയും മോഹന്‍ ലാലും മുകേശും കൂടി ഹോട്ടല്‍ താജിന്റെ പശ്ചാത്തലത്തില്‍ പ്രാവിന്‍ കൂട്ടത്തിലേക്ക് ഓടിപ്പോകുകയാണ്.

ശുഭം.

Tuesday, March 3, 2009

മരണത്തിനും ജീവിതത്തിനും ഇടക്ക് - 2



ഒരു ജന്മമല്ല എട്ടു ജന്മങ്ങള്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇളക്കങ്ങളും ആവേശവുമാണ് വേണ്ടതെന്ന് നമുക്കറിയാം. പക്ഷെ ഇവിടെ വേണ്ടത് അനങ്ങാതിരിക്കലാണെന്ന്. കണ്ടു നിന്നവര്‍ പറഞ്ഞു. അനങ്ങാതെ നിന്നു. തീര്‍ന്നില്ല. എട്ടു ബോഗികള്‍ക്ക് ശേഷം വീണ്ടും വന്നു 12 ബോഗികളുമായി മറ്റൊരു പരീക്ഷണം. പിന്നെയും നിശ്ചലമായ നില്‍പ്പ്. ഒടുവില്‍ ജീവിതം ഒരു മരുപച്ചപോലെ വീണ്ടും പൂത്തു. ബോഗികള്‍ തീര്‍ത്ത കടങ്കഥക്കൊടുവില്‍ അയാള്‍ ആന്ദകണ്ണീര്‍ വാര്‍ത്തു.

കണ്ട് നിന്ന് കൂടെ നിന്നവര്‍ക്കും, നമ്മുടെ റെയില്‍ വെയുടെ കണിശതക്കും നമുക്ക് നന്ദി പറയാം.

മരണത്തിനും ജീവിതത്തിനും ഇടക്ക് - 1



നമ്മെ പോലെ തന്നെ ജീവിതത്തിന്റെ ഒരറ്റം മറ്റേ അറ്റത്തേക്ക് കൊണ്ടു പ്പൊവുന്നതിനിടയില്‍ മറ്റുള്ളവരുടെ തിരിക്കിനിടയില്‍. കുരുക്കിലകപ്പെട്ട് പോയ ജീവിതം. ഉദ്വോഗ ജനകമായ നിമിശങ്ങള്‍. ജീവിതത്തിന്റെയും മരണത്തിനുമിടയില്‍ വഴുതി വീണ ജീവിതം. ദയനീയ നിശ്വാസങ്ങളില്‍ പെട്ട് ജീവിതത്തിന്റെ കറുത്ത അധ്യായങ്ങളുടെ 8 ബോഗികള്‍ കടന്നു പോയപ്പോള്‍ എന്ത് സംഭവിച്ചു എന്ന് അറിയുവാന്‍ അടുത്ത പോസ്റ്റ് കാണൂ.

(ഇ മെയില്‍ ഫോര്‍വേഡായി കിട്ടിയത്)

Sunday, March 1, 2009

ഘോരമുസല്‍മാനും ചിന്നനമ്പൂതിരിമാരും - 2

ഘോരമുസല്‍മാനും ചിന്നനമ്പൂതിരിമാരും - 2

...പകലു തന്നെ ആള് കുറവ്. രാത്രി ഏകാന്തശാന്തം. ശിവ ക്ഷേത്രത്തിന്റെയും ഞങ്ങളുടെയും വേലി ഒന്നായിരുന്നു. അത് ദ്രവിച്ച് വീണു പോയി .സന്ധ്യക്ക് കുളി കഴിഞ്ഞ് ഒരു ചായ കുടിച്ച് ഞാന്‍ ശിവ ക്ഷേത്രത്തിന്റെ തൊട്ടുമുന്നില്‍ ആല്‍ത്തറയില്‍ ബീഡിയും വലിച്ച് ഇരിക്കും. .വളരെ രാത്രിയാകുന്നതുവരെ .ഒരിടത്തും വെളിച്ചമില്ല ; കടു കടുത്ത ഇരുട്ട്..ശിവനും ഞാനും മാത്രം.ആനന്ദന്‍ വിളക്കുമായി വരും.പഴയ കാലങ്ങള്‍. അന്ന് ഞാന്‍ ത്യശൂര് താമസിക്കുന്നു.പുസ്തകങ്ങള്‍ എല്ലാം മംഗളോദയത്തില്‍.മാനേജിംഗ് ഡയരക്ടര്‍ ബ്രഹ്മശ്രീ എ.കെ.ടി.കെ.എം.വാസുദേവന്‍ നമ്പൂതിരിപ്പാട്, അഞ്ചാബ്രാനാണ്. കൊച്ചി മഹാരാജാവിന്റെ സഹോദരിയെ പാണിഗ്രഹണം ചെയ്തു കൊട്ടാരത്തില്‍ നിന്ന് കൊണ്ട് പോയി ദേശമംഗലം ഇല്ലത്ത താമസിപ്പിച്ച ധീരനായ മഹാനമ്പൂതിരി. അദ്ദേഹത്തിന്റെ മുമ്പില്‍ മടക്കികുത്തഴിക്കാതെ ഇരിക്കുന്ന ഏക കശ്മലനാകുന്നു ഈയുള്ളവന്‍.അനാദരവല്ല, അജ്ഞത. ഈയുള്ളവനെപറ്റിപ്രത്യേക പരിഗണനയുണ്ടായിരുന്നു അദ്ദേഹത്തിന്. ധാരാളം എഴുതണം.പക്ഷെ അദ്ദേഹം തന്ന ഗ്രാമഫോണുമായി പങ്കജമല്ലിക്കിന്റെ പാട്ട് കേട്ട് ഞാന്‍ ഇരിക്കും.;

ഗുസര്‍ ഗയാ വഹ് സമാന കൈസാ കൈസാ...

ഞാന്‍ അധിക എഴുതിയിരുന്നില്ല.അലസമായ ജീവിതം.താമസ സ്ഥലത്തിന്റെ പിശകായിരിക്കാം. അദ്ദേഹം എന്നെകൊണ്ടുപോയി പത്തമ്പത് നമ്പൂതിരി വിദ്യാര്ത്ഥികള്‍ താമസിക്കുന്ന സ്ഥലത്ത് താമസിപ്പിച്ചു. അവിടെ അന്നു മാനേജരാരായി ആന്ദന്‍ നമ്പൂതിരിയുണ്ടായിരുന്നു.ആന്ദന്റെ കൂടെയാണ് ഊണ്. അയല്പക്കങ്ങളിലുള്ളവര്‍ എന്നെയുംനമ്പൂതിരിയായി കണക്കാക്കി. ചിന്ന നമ്പൂതിരിമാരുടെ ശല്യം .ഞാന്‍ ദിവസവും മുറിമാറും. ചിന്ന നമ്പൂതിരിമാരുടെ ശല്യം. ഞാന്‍ ദിവസവും മുറി മാറും. ചിന്ന നമ്പൂതിരിമാരുടെ ഒച്ചയും ബഹളവും. ഒരു ദിവസം എന്റെ മുറിക്കടുത്ത് ബഹളം കൂട്ടി കൊണ്ടിരുന്ന ചിന്ന നമ്പൂതിരിമാരെ ഞാന്‍ വിളിച്ചു. എന്നിട്ട് തിളങ്ങുന്ന ഉഗ്രനായ കഠാരി കാണിച്ചിട്ട് ഞാന്‍ പതുക്കെ ചോദിച്ചു.

“ ഒച്ചയുണ്ടാക്കുന്ന ചിന്ന നമ്പൂതിരിമാര്‍ക്ക് എന്നെ മനസ്സിലായൊ ?
‘ആരാ’
‘ഘോരമുസല്‍മാന്‍, വൈക്കം മുഹമ്മദ് ബഷീര്‍. ആറ്റ് മാന്‍ മുതലായവയെ അറുത്തു പൊരിച്ച് തിന്നുന്നവന്‍.ആട് , മാന്‍ എന്നിവര്‍ എന്ത് ഭക്ഷിക്കുന്നു ? ദര്‍ഭ , മാന്തളിര്‍ , വെണ്ടക്കാ മുതലായവ. ചിന്ന നമ്പൂതിരിമാര്‍ എന്ത് ഭക്ഷിക്കുന്ന്നു ? വെണ്ടയ്ക്കമുതലായവ. ആയതിനാല്‍ ആട്. - മാന്‍ മാതിരി ചിന്ന നമ്പൂതിരികളെയും അറുത്ത് ചെറിയ ക്ഷ്ണമാക്കി. കഴുകി,മുളകും ഉപ്പും ഉള്ളിയും ചേര്‍ത്ത് പൊരിച്ച് കറുമുറാ തിന്നും !! ജാഗ്രതൈ.

ഈ കഠാരിക്കാരനായ ഘോരമുസല്‍മാനെപറ്റി ചിന്ന നമ്പൂതിരിമാര്‍ക്കറിവുണ്ടായിരുന്നില്ല.അവരും ഒരു നമ്പൂതിരിയായിട്ടായിരുന്നു കണക്കാക്കിയത്.ഇപ്പോല്‍ , ദാ തെളിഞ്ഞിരിക്കുന്നു. ഘോര മുസല്‍മാന്‍ കഠാരിക്കാരന്‍.
ചിന്ന നമ്പൂത്രിമാര്‍ ആന്ദന്റെ അടുത്ത് പരാതി പറാഞ്ഞു.ആന്ദന്‍ ഉപദേശിച്ചു.:
‘നിങ്ങളാരും ബഷീറിന്റെ മുറിയുടെ അടുത്ത് ചെന്നു ബഹളം വെക്കരുത്. ഘോരമുസല്‍മാനാണ്.നമ്പൂതിരിക്കിടാവുകളെ അറുത്ത് പൊരിച്ച് തിന്നു കളയും. !!

അന്നു മുതല്‍ ചിന്ന നമ്പൂതിരിമാര്‍ നിശബ്ദം.

അന്ന് ഞാന്‍ പൊരിച്ച് തിന്നാന്‍പോയ ചിന്നനമ്പൂതിരിമാരില്‍ ഒരാള്‍ ഒരു കോളേജ് പ്രൊഫസറാണ് ഇപ്പോള്‍‍.വേറെ ഒരാള്‍ ഇപ്പോള്‍ ഉന്നത ബിരുദത്തിനായി അമേരിക്കയില്‍ എ.കെ.ടി.കെ.എം. ഇപ്പോള്‍ ഇല്ല.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ !

ക്ഷേമാശംസകോളോടെ,
വൈക്കം മുഹമ്മദ് ബഷീര്‍

ബേപ്പൂര്‍
22.02.1974
NB.ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും , സര്‍വ്വ മംഗളം !

ബഷീര്‍.

ശുഭം
----------------------------------------------------------------------------
Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......