എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Monday, March 9, 2009

വീട്ടമ്മമാരുടെ ശമ്പളം - താരിഫ്


രാവിലെ 5 മണിക്ക് തന്നെ എണീക്കണം. മുറ്റം അടിച്ചു വാരണം, ചായ ഉണ്ടാക്കണം. അതിന് കടി (ബ്രേക്ക് ഫാസ്റ്റ്) ഉണ്ടാക്കണം., കുട്ടികളെ കുളിപ്പിക്കണം, ഭര്‍ത്താവിന്റെ തുണി ഇസ്തി ഇടണം, കുട്ടികളെ ഒരുക്കണം, അവര്‍ക്ക് കൊണ്ട് പോകാനുള്ള ഉച്ച ഭക്ഷണം തയ്യാറാക്കണം,ഭര്‍ത്താവിനും ഉച്ചഭക്ഷണം തയ്യാറാക്കണം. ഇവരെല്ലാം പോയി കഴിഞ്ഞാല്‍, അലക്കണം, വീട് വ്യത്തിയാക്കണം, പാത്രം കഴുകണം. വൈകുന്നേരത്തേക്ക് ചായയും പലഹാരവും ഉണ്ടാക്കണം. രാത്രി ഭക്ഷണം തയ്യാറാക്കണം. ഇതെല്ലാം കഴിഞ്ഞ് രാവിലെ പ്രാതലിന് വേണ്ട ദോശക്കുവേണ്ട മാവ് തയ്യാറാക്കണം. ഇതെല്ലാം കഴിഞ്ഞ് ഭര്‍ത്താവിനോടൊത്ത് കിടക്കുകയും വേണം. എന്തെല്ലാം ജോലികളാണ് വീട്ടമ്മമാര്‍ ഒരു ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കുന്നത്. നമ്മുടെയൊക്കെ അമ്മമാര്‍ ഇപ്പോഴുള്ള വീട്ടമ്മമാര്‍ ചെയ്ത ജോലിയുടെ നാലോ അഞ്ചോ ഇരട്ടി ജോലി ചെയ്തിരിക്കും കാരണം അന്ന് ഇന്നത്തെ പോലെ മിക്സി, ഗ്രന്‍ഡര്‍, ഫ്ലോര്‍ മില്‍, അലക്ക് യന്ത്രം, കുക്കര്‍, ഗ്യാസ് എന്നിവയൊന്നും ഇല്ലല്ലോ. എല്ലാ കാര്യങ്ങല്‍ക്കും ടിപ്പും താരിഫ് നിരക്കുകളും നിലവില്‍ വന്ന ഈ കാലഘട്ടത്തില്‍ വീട്ടമ്മക്ക് കൂലി വേണം എന്ന പുതിയ ആവശ്യത്തിന് ഇപ്പോള്‍ തീര്‍ച്ചയായും പ്രസക്തിയുണ്ട് എന്നാണ് ഈയുള്‍ലവന്റെ അഭിപ്രായം.

യു.എ.യിലെ മീന്‍ മാര്‍ക്കറ്റുകളില്‍ മീന്‍ മുറിച്ചു കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. എമ്പാടും ആളുകള്‍ ഈ പണി കൊണ്ട് കാശും ഉണ്ടാക്കുന്നുണ്ട്. ഇവര്‍ക്ക് കിട്ടുന്ന കൂലി മീനിന്റെ സ്വഭാവം അനുസരിച്ചിരിക്കും. ചാള 3 കിലോവിന് 5 ദിര്‍ഹം (65 രൂപയോള) ആണ് കൂലി. ശരാശരി രണ്ട് കിലോ തൂക്കം ഉള്ള മീനുകള്‍ക്ക് 5 ദിര്‍ഹം തന്നെയാണ്. എന്നാല്‍ ചെമ്മീന്‍ പോലുള്ള മീനുകള്‍ ശരിയാക്കണമെങ്കില്‍ കിലോവിന് 10 ദിര്‍ഹം കൊടുക്കണം (അതായത് 130 രൂപ) നമ്മുക്ക് ഈ തുകക്ക് നാട്ടില്‍ ഒരു കിലോ ചെമ്മീന്‍ കിട്ടൂം.


ഇങ്ങനെ നോക്കുമ്പോള്‍ സോദരിമാരെ നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കൂ. എത്ര മാത്രം മീനുകള്‍ നിങ്ങളെല്ലാം കൂടെ മുറുച്ച് തള്ളിയിരിക്കുന്നു. എത്ര മാത്രം നാളികേരം നിങ്ങള്‍ പൊളിച്ചു തള്ളിയിരിക്കുന്നു. ഷര്‍ട്ടൊന്നിന് 10 രൂപ നിരക്കില്‍ കൂട്ടിയാല്‍ പോലും എത്രമാത്രം ഷര്‍ട്ടുകള്‍ അലക്കി ഇസ്ത്രിയിട്ട് കൊടുത്തിരിക്കുന്നു. ആയതിനാല്‍ സ്ത്രീ പ്രജകള്‍ ഇനി ഒരു താരിഫ് ഉണ്ടാക്കിയേ പറ്റൂ. അത്


അലക്ക് ഷര്‍ട്ട് = 10 രൂപ

പാന്റ്സ് = 5 രൂപ

ജെട്ടി = 15 രൂപ (റിസ്ക് കൂടുതല്‍ , ഉദാ : ചെമ്മീന്‍)

ചോറ് കറി ഊണ്ടാക്കല്‍ = 20 രൂപ

വീട് വ്യത്തിയാക്കല്‍ = 10 രൂപ

ചായ കാപ്പി (രാവിലെ & വൈകു) = 10 രൂപ

രാത്രി ഫീസ് = (റേറ്റൊന്നും അറിയില്ലേ ) എന്നാലും 50 രൂപ.


ആകെ മൊത്തം = 120 രൂപ

മാസം = 3600 രൂപ


NB : വിഷു, ക്രിസ്മസ്, പെരുനാള്‍ തുടങ്ങിയ ആഘോഷ വേളകളില്‍ വീട്ടമ്മമാര്‍ക്ക് ആഘോഷ ബത്ത എന്ന നിലയില്‍ മാസ ശമ്പളത്തിന്റെ പത്ത് ശതമാനത്തില്‍ കുറയാത്ത സംഖ്യക്ക് അവകാശം ഉണ്ടായിരിക്കും.





5 comments:

  1. ഇങ്ങനെ നോക്കുമ്പോള്‍ സോദരിമാരെ നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കൂ. എത്ര മാത്രം മീനുകള്‍ നിങ്ങളെല്ലാം കൂടെ മുറുച്ച് തള്ളിയിരിക്കുന്നു. എത്ര മാത്രം നാളികേരം നിങ്ങള്‍ പൊളിച്ചു തള്ളിയിരിക്കുന്നു. ഷര്‍ട്ടൊന്നിന് 10 രൂപ നിരക്കില്‍ കൂട്ടിയാല്‍ പോലും എത്രമാത്രം ഷര്‍ട്ടുകള്‍ അലക്കി ഇസ്ത്രിയിട്ട് കൊടുത്തിരിക്കുന്നു. ആയതിനാല്‍ സ്ത്രീ പ്രജകള്‍ ഇനി ഒരു താരിഫ് ഉണ്ടാക്കിയേ പറ്റൂ.

    ReplyDelete
  2. റേറ്റൊക്കെ വളരെ കുറവാണല്ലോ സുഹൃത്തേ !
    സ്വന്തം പോക്കറ്റില്‍ നിന്നും കൊടുക്കേണ്ടി വരുമെന്ന് കരുതിയാണോ ?
    സ്ത്രീകള്‍ക്ക് വിഷാദത്തിനോ,സംശയരോഗത്തിനോ ഉള്ള
    മരുന്നുകൊടുത്താല്‍ തീരുന്ന ഈ പ്രശ്നത്തിന് കൂലികൊടുത്ത്
    പ്രീണിപ്പിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്ന സ്ത്രൈണത ബാധിച്ച പുരുഷന്മാരാണ് ഈ വിപ്ലവത്തിന്റെ കാരണക്കാര്‍!
    വേശ്യാസംസ്കൃതിയിലേക്കുള്ള പരിഷ്ക്കാരം !!!

    ReplyDelete
  3. ചിതരകാരന്‍ വരുമെന്ന് ഞാന്‍ കരുതിയില്ല,

    (ശരാശരിക്കാരെന്റെ റേറ്റ് :))
    താങ്കള്‍ പറഞ്ഞത് 100 % ശരി. അന്തമില്ലാത്ത ആവേശം അരങ്ങ് തകര്‍ക്കുമ്പോള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ തര്‍ക്കമുള്ളൂ. ‍

    ReplyDelete
  4. ജെട്ടിയെങ്കിലും സ്വന്തമായിട്ട് കഴുകികൂടെ മനുഷ്യാ...

    ReplyDelete
  5. അവനവ്ന്റെ ജട്ടിയും അണ്ട്രയാറും അവനവന്‍ തന്നെ കഴുകണമെന്ന് ആരാണ്ട് പറഞ്ഞതായി കേട്ടിട്ടുണ്ട്.
    :)

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......