എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Sunday, April 12, 2009

മഹാ പുലികള്‍ അഥവാ (എം.പി)

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. എന്റെ പ്രവചനങ്ങള്‍ എല്ലാം പൂര്‍ണമായി പാളിപ്പോയി എന്ന് പറയാന് വയ്യ എങ്കിലും.



ചില കാര്യങ്ങള്‍ പറാഞ്ഞോട്ടെ.



1.രാഷ്ട്രീയത്തില്‍ എന്‍ ഡി എഫ് പോലുള്ള വര്‍ഗ്ഗീയ ശക്തികളുടെ സ്വാധീനം വര്‍ദ്ദിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്.



2. കോലീബി സര്‍ക്കസ് വീണ്ടും രംഗത്ത്



3. സിപിഐ എന്ന കുളയട്ടയെ പുറത്താക്കാന്‍ സിപീ എം ഇനിയും ആലോചിക്കാന്‍ വൈകി ക്കൂട . വെളിയത്തിന്റെ അവസാന വാര്‍ത്താ സമ്മേളനത്തിലെ വെല്ലു വിളി ഇവിടെ തെളിയുന്നു.



4. സി.പി.എം നുള്ളീലെ പാളയത്തില്‍ പട ഇനിയും കാണാതിരുന്നു കൂട.



5. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡീഫിന് വെറും 1 സീറ്റായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ തെരെഞ്ഞെടുപ്പില്‍ 4 കിട്ടി എന്നതില്‍ ഇടത് പക്ഷത്തിന് ആശ്വസിക്കാം.




സതീദേവി (വടകര)


രാജേഷ് (പാലക്കാട് )




















റിയാസ് (കോഴിക്കോട്), സിന്ധു ജോയ് (എറണാകുളം) സു.കുറുപ്പ് (കോട്ടയം), യു.പി.ജോസഫ് (ചാലകുടി)








പി.കരുണാകരന്‍ (കാസര്‍ ഗോഡ്)




പി.കെ.ബിജു (ആലത്തൂര്‍)






പീതാംബര കുറുപ്പ് (കൊല്ലം)




പി.സി.ചാക്കോ (ത്യശ്ശൂര്‍)













(ഐ.ഷാനവാസ് ,വയനാട്)











( കെ.എസ്.മനോജ് , ആലപ്പുഴ)















കൊടികുന്നേല്‍ സുരേഷ് (മാവേലിക്കര)











കെ.അനന്ത ഗോപന്‍ (പത്തനം തിട്ട) രാഗേഷ് (കണ്ണൂര്‍)









ഫ്രാന്‍സിസ് ജോര്‍ജ്ജ് (ഇടുക്കി)






ഇടി ബഷീര്‍ (പൊന്നാനി)





സമ്പത്ത് (ആറ്റിങ്ങല്‍)






ഇ അഹമ്മദ് (മലപ്പുറം )












ശശി തരൂര്‍ (തിരുവനന്ത പുരം)


(ഫോട്ടോ ഇല്ലാതെ ഇസ്രായേല്‍ കൊക്കകോള കാന്‍ഡിഡേറ്റ് )






ആകെ മൊത്തം 12 സീറ്റ് ഇടത് പക്ഷം, യു.ഡി.എഫ് 8 (2 ലീഗ് അടക്കം)




ശുഭം...... ഇനി എല്ലാ കണ്ണുകളും കേന്ദ്രത്തിലേക്ക്....

Saturday, April 4, 2009

വണ്ടര്‍ ഫുള്‍ സിംഗ്


തെക്കന്‍ മലബാറില്‍ ഒരു നാടന്‍ ചൊല്ലുണ്ട് “ അലിഫ് പഠിച്ചവനെ അകത്ത് കെടത്തരുത് എന്ന് “ അതായത് അല്പം കൂടുതല്‍ വിദ്യഭാസം ഉള്ളവന്‍ വിരുന്നിന് വന്നാലോ മറ്റോ പെണ്‍കുട്ടികളും മറ്റുമുള്ള വീട്ടില്‍ അകത്ത് കിടത്തരുത്. ഇനി കിടത്തി എന്തെങ്കിലും ഒക്കെ സംഭവിച്ചാല്‍ ടിയാന് എന്തെങ്കിലും ഒക്കെ കുനിഷ്ട് ന്യായങ്ങള്‍ കാണും എന്ന് ചുരുക്കം.
ജനനം 1932 സെപ്റ്റമ്പര്‍ 26 ന് ഇപ്പോള്‍ പാകിസ്ഥാനിലുള്ള പഞ്ചാബില്‍. ലാല്‍ ക്യഷ്ണ അഡ്വാണിയെ പോലെ തന്നെ പറഞ്ഞ് വന്നാല്‍ ആളൊരു പാകിസ്ഥാനിയാണ്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തോടെ കെട്ടും മാറാപ്പുമായി എല്ലാ സിക്കുകാരെയും പോലെ അമ്യതസറിലേക്ക് പോന്നു. തനിക്ക് തിളങ്ങാന്‍ പറ്റിയ മേഖല സാമ്പത്തിക ശാസ്ത്രം ആണെന്ന് ഒരു ഉള്‍ വിളി ടി സിങ്ങിനുണ്ടായി. ആകയാല്‍ മറ്റൊന്നും ആലോചിക്കാതെ പഞ്ചാബ് യൂണിവേഴ്സിറ്റിയിലേക്ക് വെച്ചു പിടിച്ചു പുഷ്പം പോലെ ബാച്ചിലര്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും വാങ്ങി പോകറ്റില്‍ വെച്ചു. സര്‍ദ്ദാര്‍ജി കഥകളിലെ മണ്ടന്‍ സര്‍ദ്ദാര്‍ജിയല്ല ടി സര്‍ദ്ദാര്‍. തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഡോക്ടര്‍ ഓഫ് ഫിലോസഫി എന്ന ഊക്കന്‍ സാധനം കിട്ടിയത് സായിപ്പിന്റെ കയ്യില്‍ നിന്ന്. യൂഊനിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജില്‍ നിന്ന്. അതും “"India’s export performance, 1951-1960, export prospects and policy implications “ എന്ന വിഷയത്തില്‍ ദാ കെടക്കുന്നു. പിന്നെ ഡോ : മന്‍ മോഹന്‍ .എണ്ണം പറഞ്ഞ സാമ്പത്തിക കാര്യ വിദഗ്ദന്‍ ലോക ബാങ്കിന്റെ ഉദ്യോഗസ്ഥനായി. അതിന് ശേഷം സാമ്പത്തിക കാര്യത്തിന്റെ ഗുട്ടന്‍സ് ഒക്കെ നന്നായി പഠിച്ചതിന് ശേഷം. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍, പിന്നെ ഇന്ത്യ എക്കാലത്തും ഓര്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ.നരസിംഹ റാവു ഗവണ്മെന്റില്‍ ധന കാര്യമന്ത്രി. അന്നും ഇന്നും എന്നും വിമര്‍ശകര്‍ പറയുന്ന പോലെ . സിംഗിന്റെ എല്ലാ അപ്പോയിന്റ് മെന്റുകളും തീരുമാനികുന്നത് സായിപ്പാണ്. ധനകാര്യമന്ത്രിയായ സമയത്ത് കൊണ്ട് വന്ന ഉദാരവല്‍കരണ നയങ്ങള്‍ ചൂടാറു കഴിഞ്ഞപ്പോള്‍ രാജ്യത്ത് എണ്ണമറ്റ ക്യഷിക്കാര്‍ക്ക് ജീവന്‍ പോയി. ഇടക്കിടക്ക് ടിയാന്‍ പാവങ്ങള്‍ക്ക് ലത് വേണം ലിത് വേണം എന്ന് പറഞ്ഞ് ഡയലോഗ് അടിക്കുകയും ചെയ്യും. സാമ്രാജ്യ ശക്തികള്‍ക്ക് പിന്‍ പണി ചെയ്യുന്ന ജോലി ഓര്‍മ വെച്ച കാലം മുതല്‍ ചെയ്തു വരുന്നത്. 1999 ല്‍ ലോക് സഭയിലെക്ക് മത്സരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഭാഗ്യ ദേവത കടാക്ഷിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ പാര്‍ലമെന്റിന്റെ മുന്‍ വാതില്‍ ടി സിംഗിന് എന്നും അന്യം. പകരം പിന്‍ വാതില്‍ പ്രവേശനം. ഇക്കഴിഞ്ഞ ഗവണ്മെന്റിന്റെ പ്രധാനമന്ത്രി ആരാവണം എന്ന ചര്‍ച്ച ഡല്‍ഹിയില്‍ സജീവമായി. പൊറാട്ടുനാടകങ്ങള്‍ തക്യതിയായി നടന്നു. പക്ഷെ കാര്യങ്ങള്‍ എല്ലാം ആദ്യം തന്നെ തീരുമാനിച്ചിരുന്നു സായിപ്പ്. ദാ വരുന്നു മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നപോലെ മന്‍ മോഹന്‍ തന്നെ പ്രധാനമന്ത്രി. വിദേശ സാമ്പത്തിക കങ്കാണിമാര്‍ പണി പറ്റിച്ചു. വിപണി കൂടുതല്‍ സ്വതന്ത്രമായി. നാട്ടില്‍ പാലും തേനും ഒഴുകി. അമേരിക്കന്‍ സാമ്പത്തിക ഭീമന്മാര്‍ക്ക് കോടികള്‍ വിലയുള്ള ആണവ കരാര്‍ കിട്ടി. സന്തോഷമായി. ടി സര്‍ദ്ദാര്‍ ലോക ഭീകരന്‍ ബുഷിനോടുള്ള സ്നേഹം ഇന്ത്യയിലുള്ള ജനങ്ങളുടെ ഹ്യദയങ്ങളില്‍ തുളുമ്പുകയാണെന്ന് പറഞ്ഞു ഏറെ വിമര്‍ശനം ഏറ്റുമാങ്ങി. ബുഷ് ഇന്ത്യയില്‍ വന്നു അവന്റെ നായയും മഹാത്മജിയുടെ ഖബറില്‍ കയറി കാല് പൊക്കി. ഇരിക്കാന്‍പറഞ്ഞപ്പോള്‍ കിടനുരുണ്ടു.ആണവ കരാര്‍ പറഞ്ഞു ഒന്നും രണ്ടുമായി ഇടതു പക്ഷത്തോട് ഉടക്കി. പകരം മറ്റൊരു കങ്കാണിയായ അമര്‍ സിംഗിനെ കൂട്ടി കുതിര കച്ചവടവും നടത്തി സര്‍ക്കാര്‍ നിലനിന്നും. എല്ലാം കഴിഞ്ഞ് ഒബാമ പ്രസിഡന്റായപ്പോള്‍ എല്ലാ രാഷ്ട്ര നേതക്കളെയും ഫോണില്‍ വിളീച്ചു. പക്ഷെ സര്‍ദ്ദാര്‍ജിയെ വിളിച്ചത് അവസാനം. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ടി ഒബാമയുടെ അടുത്ത ഡിഗ്രി. “ വണ്ടര്‍ ഫുള്‍ മാന്‍ “ എന്ന്. അടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ തന്നെയാകുമെന്ന് ഇതോടെ ഉറപ്പായി.
ലാലുവും , പാവാറും ആദികളൊക്കെ ഇപ്പോള്‍ പഞ്ചപുച്ചമടക്കി നില്‍പ്പാണ്. അടുത്ത ഗവണ്മെന്റില്‍ മന്‍ മോഹന്റെ വിനീത ദാസന്‍മാരാകാന്‍ വേണ്ടി. “അറ്റന്‍ഷന്‍”.

മുസ്ലിംഗള്‍ താടിവെച്ചാല്‍ അത് വര്‍ഗ്ഗീയതയും അറു പിന്തിരിപ്പനുമാണെങ്കിലും. സര്‍ദ്ദാര്‍ജി മാര്‍ക്ക് താടിവെക്കാം. തലപ്പാവും ധരിക്കാം. അത് പുരോഗമനവും ദേശീയവുമാണ്. നമ്മുടെ സിംഗ് എല്ലാ കാര്യത്തിലും നിര്‍ബന്ധബുദ്ദിക്കാരനാണ്. തലപ്പാവിലും അതെ സാമ്രാജ്യത്ത ദാസ്യത്തിലും അതെ. ഈ വണ്ടര്‍ ഫൂള്‍ പ്രധാനമന്ത്രിയെ ഇനിയും നാം അടുത്ത അഞ്ച് കൊല്ലം കൂടി ചുമക്ക്കേണ്ടി വരുമോ ??

Thursday, April 2, 2009

അന്തോണി പുണ്യാളച്ചന്‍


അച്ചനും അമ്മയും അറിഞ്ഞിട്ട പേര് തന്നെയാവണം അന്തോണി എന്ന്. കാരണം അന്തോണീസ് പുണ്യാളന്റെ പേര് അന്വര്‍ഥമാക്കുന്ന ജീവിതം. അഞ്ചടി നാലിഞ്ച് നീളം ഒത്ത തടി. ബുദ്ധിയുള്ളവരുടെ കഷണ്ടി. കൂടെയുള്ളവരെല്ലാവരും നാട് കട്ടു മുടിച്ചപ്പോഴും അപ്പനും അമ്മയും കുട്ടിയായ ആന്റണിയുടെ ചെവിയില്‍ ഓതി കൊടുത്ത പുണ്യാളച്ചനെ മനസ്സിലോര്‍ത്തു. “ തൂറന്നിട്ട പെട്ടി കണ്ടാല്‍ കര്‍ദ്ദിനാളും കള്ളനാവും” എന്നൊരു ചൊല്ലുണ്ട്. പക്ഷെ ആന്റണി വര്‍ച്ച വരയില്‍ നിന്ന് മുന്നോട്ടുമില്ല പിന്നോട്ടുമില്ല.
ആന്റണി എന്ന പേരിന്റെ മൂലനാമത്തിന് ‘പൂവ്’ എന്ന അര്‍ഥമുണ്ടത്രേ. ശരിയെന്നും തെറ്റെന്നും പലരും പറയുന്നു. സംഭവം എന്തായാലും നമ്മുടെ ആന്റണിക്ക് ഈ പേര് ചേരും. ആരെയും വേദനിപ്പിക്കില്ല. കല്‍ബ് പൂ പോലെ നിര്‍മലം കോമളം.

അറക്കപറമ്പില്‍ കുര്യന്‍ ആന്റണി എന്ന് മുഴുവന്‍ പേര്. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന്റെ ക്യത്യം 7 കൊല്ലം മുമ്പ് 1940 ഡിസമ്പര്‍ 28 ന് ജനനം. അപ്പനും അമ്മയും പള്ളിയിലും പള്ളിക്കൂടത്തിലും പോയെങ്കിലും. ടി ആന്റണി ഒരു ‘മാര്‍ക്ക് ‘ ചെയ്യുന്ന ആന്റണി തന്നെ. ടിയാന്‍ നിരീക്ഷരവാദി തന്നെ. നിനച്ചിരിക്കാതെ സ്ഥാനമാനങ്ങള്‍ വീണ് കിട്ടാന്‍ ഭാഗ്യമുള്ള ഒത്ത മനുഷ്യന്‍.
കേരളത്തിന്റെ മുഖ്യമന്ത്രിയായി 1977 ല്‍ ഒരു ചാന്‍സ്, പിന്നെ 1995 ല്‍ പിന്നെ 2001 ല്‍ ചോര തിളക്കുന്ന പ്രായത്തില്‍ തന്നെ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ച അന്തോണി അങ്ങനെ ആന്റണി ദ ഗ്രേറ്റ് ആയി മാറി.
യുപി.എ എന്ന യന്ത്രത്തിന്റെഡ്രൈവര്‍ സോണിയ എന്ന മഹതിയായതിനാല്‍ ടി വണ്ടിയിലെ ചെക്കറ് കിളി കണ്ടക്ടര്‍ എന്നീ തസ്തികകളിലേക്ക് ക , മ എന്ന് മിണ്ടാത്ത ആളുകളെയാണേ ആവശ്യം. ലത് കൊണ്ട്. ആന്റണി, മന്‍ മോഹന്‍ സിങ്ങ്, വയലാര്‍ രവി, ഇ അഹമ്മദ്. എന്നീ മഹാന്‍ മാരാണല്ലോ മന്ത്രി പദങ്ങളില്‍. ക, മ എന്നീ അക്ഷരങ്ങള്‍ പറയാത്ത ഗണത്തില്‍ ആയതിനാലും ടി മദാമ്മയുടെ വിശ്വസ്ഥന്‍ ആയതിനാലും ആന്റണി ജനങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ടതല്ലെങ്കിലും എണ്ണം പറഞ്ഞ സ്ഥാനമായ പ്രധിരോധമന്ത്രിയായി. മദാമ്മക്കും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായ മന്‍ മോഹന്‍ സിണ്‍ഗിനും അമേരിക്കന്‍ വ്യവസായ ലോബികളുമായുള്‍ല ഡിങ്കോഡാല്‍ഫി കാരണം ബിസിനസിന് വേണ്ട എല്ലാ ഒത്താശകളും ടി ആന്റണി ചെയ്തു കൊടുക്കും.
എന്റെ നാട്ടില്‍ പറയും “ പുല്ലൂട്ടയില്‍ കയറിയ നായയെ പോലെ..തിന്നുകയും ചെയ്യില്ല പശുവിനെ അങ്ങോട്ട് തിന്നാനും വിടില്ല എന്ന് “ ഇവിടെ ആന്റണിയെ പറ്റി ഈ പരാതിയില്ല. ഇസ്രായേല്‍ കമ്പനിയുമായി 10000 കോടി രൂഫക്കുള്ള എടപാടില്‍. കമ്മീഷനില്‍ ഒരു ചില്ലിക്കാശ് ടി പുണ്യാളച്ചന്‍ എടുത്തിട്ടില്ല. പണം എല്ലാം എ.ഐ.സി.സി രണ്ടാം നമ്പര്‍ സിസ് അക്കൌണ്ടില്‍ നിക്ഷേപിച്ചു. അതിന്റെ റസീറ്റ് മദാമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവം ശുഭം. ഇടത് പക്ഷക്കാരും മൂരാച്ചി പത്രക്കാരും കൂടി ഇടപാടിനെ ചൊല്ലി കടി പിടി കൂടിയാലൊന്നും ടി ആന്റണി മിണ്ടില്ല. മൌനം വിധ്വാനു ഭൂഷണം. തികഞ്ഞ ഗാന്ധിയന്‍ കേരളത്തില്‍ ചാരായ നിരോധനം കൊണ്ടു വന്നു എന്ത് കാര്യം പക്കാ കുടിയന്മാരായ മലയാളികളെ കൊണ്ട് തോറ്റു. വ്യാജ ചാരായം കുടിച്ച് കാറ്റ് പോകുന്നത് ആന്റണിയുടെ കുറ്റമാണോ ??

ജിം എന്ന് പറഞ്ഞ് (ഗ്ലോബല്‍ ഇന് വെസ്റ്റ് മെന്റ് മീറ്റ് ) കേരളം വികസിപ്പിക്കാനായിരുന്നു പരിപാടി. എവടെ സഖാക്കന്മാരെ കൊണ്ട് തോറ്റു അതു പാളീസായി. മാറാട് സംഭവത്തില്‍ വെട്ടേറ്റ് മരിച്ച ബന്ധുക്കള്‍ക്ക് ലക്ഷങ്ങള്‍ സഹായമായി കൊടുത്തു അതിനും കിട്ടി വിമര്‍ശനം. ഏതോ കുറെ തെഗാഡിയമാര്‍ വന്നു ത്യശൂലം വിതരണംചെയ്യാന്‍ അനുവാദം ചോദിച്ചു. കൊടുത്തു ലവന്മാര്‍ അതു ചെയ്തു. ആന്റണി ആരെയും എതിര്‍ക്കില്ല. അന്നും ഇന്നും സമാധാനം അതാണ് നമ്മുടെ ഒരു ലൈന്‍. മദനിയെ ബാപ്പ മരിച്ചപ്പോള്‍ കാണാന്‍ ജാമ്യം ചോദിച്ചു. തികഞ്ഞ ഗാന്ധിയന്‍ പറഞ്ഞു ഇല്ല ക്രമസമാധാനം തകരും എന്ന്. മുഖ്യമന്ത്രിയായപ്പോള്‍ പോലീസിനെ കയറൂരി വിട്ടു എന്നും പറഞ്ഞ് അതും വിമര്‍ശനം. ഒടുവില്‍ മതിയായി ഈ സംസ്ഥാനം മടുത്ത്. ഡല്‍ഹിയിലേക്ക് വണ്ടി കയറി. പാര്‍ലമെന്റിന്റെ പിന്‍ വാതിലിലൂടെ കയറി. പ്രധിരോധ മന്ത്രിയായി. ഇതിനിടയില്‍ പ്രസിഡന്റാവാനുള്ള ഒരു ശ്രമം ഉണ്ടായിരുന്നു. അതിന് വേണ്ടി ബിജെപിയുമായി ചില അഡ്ജസ്റ്റ്മെന്റ് ഒക്കെഉണ്ടായിരുന്നു. പക്ഷെ ബിജെപി പോയ സ്ഥലത്ത് പിന്നെ പുല്ലു മുളച്ചില്ല. പക്ഷെ ഇപ്പോഴും ആ പൂതി ഊണ്ട്. കാത്തീരിക്കുക. ആന്റണി ദ പ്രസ്ദിഡന്റ് കമിംഗ് സൂണ്‍.
ഇങ്ങനെയുള്ള വിശുദ്ധന്മാര്‍ എല്ലാം തെമ്മാടിത്തരങ്ങല്‍ക്കും കൂട്ട് നില്‍ക്കുന്നത് ഇവരൊക്കെ പുണ്യവാളന്മാര്‍ ആയത് കൊണ്ടാണോ അതോ ഇവരൊക്കെ വെറും കപടന്മാരാണോ അതോ അധികാര മോഹികളോ.

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......