എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Sunday, October 18, 2009

രാജ്യദ്രോഹി

ശ്രീ.റഫീഖ് വടക്കാഞ്ചേരിയുടെ ബ്ലോഗിലെ കഥ

പോസ്റ്റിലേക്കുള്ള ലിങ്ക് - അനുവാദമില്ലാത്ത പകര്‍പ്പ് (( ബ്ലോഗര്‍ മാറ്റാന്‍ ആവശ്യപ്പെടുന്ന പക്ഷം നിരുപാധികം നീക്കം ചെയ്യുന്നതായിരിക്കും ))

http://bharanithirunaal.blogspot.com/2009/10/blog-post.html?

രാജ്യദ്രോഹി


ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര്‍ ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്‍ഷങ്ങള്‍ ..വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്‍ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്‍ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു."നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര്‍ മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് -രാമേട്ടന്‍ ,ഫ്രാന്‍ സിസ് അങ്ങനെ എത്രപേര്‍ ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്‍വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്‍ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര്‍ ത്തപ്പോള്‍ അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന്‍ കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു.ഒരു ബ്രേക്കിടുന്ന ശബ്ദം .ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം. ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?" "എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.എസ്കോര്‍ ട്ട് വണ്ടികള്‍..??ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര്‍ ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര്‍ പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്‍ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്..അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര്‍ ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര്‍ ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര്‍ തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല.ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര്‍ ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ദുബായ് വഴിയായിരുന്നു റിക്രൂട്ട് മെന്റ്..കൂടാതെ സ്ഫോടനം നടന്നതിന്റെ ഒന്നാം വാര്‍ ഷികത്തില്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക് നിരവധി തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവും പോലീസ് ഹാജരാക്കുന്നുണ്ട്. നാട്ടിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിനു തെളിവുലഭിച്ചിട്ടുണ്ട്.വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഖുര്‍ ആന്റെ പ്രതികളും ഇയാള്‍ ക്കെതിരെയുള്ള ശക്തമായ തെളിവാണ്.ഞാന്‍ ഞെട്ടിപ്പോയി."അക്രമികളായ ആളുകളെ ദൈവം സന്‍മാര്‍ഗത്തില്‍ ആക്കുന്നതല്ല"എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഖുര്‍ ആന്‍ എനിക്കെതിരെയുള്ള തെളിവോ..??എങ്കിലും ഞാന്‍ പേടിച്ചില്ല. ഞാനൊരിക്കലും എന്റെ നാടിനോടുള്ള വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തിയിട്ടില്ല. അങ്ങനെ യുള്ളവര്‍ നിര്‍ഭയരാണ് എന്ന് പഠിപ്പിച്ചതും ഈ ഖുര്‍ ആനാണ്..എനിക്കു നെഞ്ചിന്റെ ഇടതു വശത്ത് കൊളുത്തിവലിക്കുന്ന പോലെ അനുഭവപ്പെട്ടു തുടങ്ങി.വേദന മൂര്‍ ച്ഛിച്ച് ഡോക്ടര്‍ ഇക്ബാലിന്റെ മേശക്ക് മുകളിലേക്ക് വീണ ആ നിമിഷം വീണ്ടും വരുന്നു. നാഥാ..ഞാന്‍ ആദ്യം സുജൂദ് ചെയ്ത മണ്ണിനെ നീ കാക്കണേ.എന്റെ വാക്കുകള്‍ ചാനല്‍ പടയുടെ ബഹളങ്ങള്‍ ക്കു മുന്നില്‍ ഉയര്‍ ന്നില്ല..അവര്‍ റിപ്പോര്‍ ട്ട് ചെയ്തു കൊണ്ടേഇരുന്നു." ..ഇതാ ഇപ്പോള്‍ വിലങ്ങിട്ടകൈകള്‍ കൊണ്ട് നെഞ്ചില്‍ അമര്‍ ത്തിക്കാണിച്ച് അഹമ്മദ് എന്തോ മുദ്രകാണിക്കുകയാണെന്നു തോന്നുന്നു.ഇടക്കു ഇടക്കു അയാള്‍ ആളുകള്‍ക്ക് മുഖം കൊടുക്കാതെ കൂടുതല്‍ താഴേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പോലീസ് കാരന്റെ ചുമലില്‍ ചാരാന്‍ ശ്രമിച്ച അഹമ്മദിനെ മറ്റൊരു പോലീസുകാരന്‍ ......."അഴിച്ചു വിട്ട പോലുള്ള ഒരു തണുത്ത കാറ്റ് എന്നെ വിഴുങ്ങിത്തുടങ്ങി....

Wednesday, October 14, 2009

ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല

ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല
അഭിപ്രായം ചേര്‍ക്കുക shine mohemmed , ഒക്റ്റോബര്‍ 14, 2009 1:13:00 AM IST ന് പോസ്റ്റ്
ചെയ്തത് #


ഇസ്ലാം ആശ്ലേഷിച്ചവര്‍ക്കെതിരേ തികഞ്ഞ അസഹിഷ്ണുയോടെയാണ്‌ ഹിന്ദുത്വ ഫാഷിസ്റ്റ്‌ സമൂഹം എക്കാലവും പെരുമാറിയിട്ടുള്ളത്‌. മലപ്പുറം ജില്ലയില്‍ മാത്രം ഇസ്ലാം ജീവിതദര്‍ശനമായി അംഗീകരിച്ച ഒറ്റക്കാരണത്താല്‍ എട്ടു പേരെയാണ്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങള്‍ക്കിരയായവര്‍ നിരവധിയാണ്‌. 1984 ല്‍ ചിരുതക്കുട്ടിയെന്ന പെണ്‍കുട്ടി സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയും മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീം ജീവിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ജഡ്ജിയുടെ ഉത്തരവു പുറത്തുവന്ന ഉടന്‍ ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിയെ ജഡ്ജിയുടെ കാബിനടുത്തുവച്ച്‌ ആര്‍എസ്‌എസുകാര്‍ വെട്ടിവീഴ്ത്തി. ഉടനെ അവിടെയുണ്ടായിരുന്ന അഭിഭാഷകന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1987 ല്‍ മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരില്‍ ഇഷ്ടപ്പെട്ട മുസ്ലിം യുവാവിനെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുയുവതി ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ മഞ്ചേരിക്കു സമീപമുള്ള ഒരു ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോവുകയും ശേഷം ഗുരുതര പരിക്കുകളോടെ യുവതിയെ മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മരിച്ചു. എന്നാല്‍ അസാധാരണ മരണത്തിന്‌ എഫ്‌.ഐ.ആര്‍. തയ്യാറാക്കിയെങ്കിലും പിന്നീട്‌ കേസന്വേഷണം മരവിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. 1994 ല്‍ തിരൂരങ്ങാടി പോക്കര്‍ സാഹിബ്‌ മെമ്മോറിയല്‍ ഓര്‍ഫനേജിനു കീഴിലുള്ള കോളജില്‍ ഇസ്ലാമിക്‌ ഹിസ്റ്ററി ഐഛികവിഷയമായെടുത്തു പഠിച്ച പന്താരങ്ങാടി സ്വദേശി രാധാമണി എന്ന വിദ്യാര്‍ഥിനി പഠനത്തിന്റെ ഫലമായി ഇസ്ലാമില്‍ ആകൃഷ്ടയായി റഹീമയായി മാറി. ഇസ്ലാമികവിഷയങ്ങളുടെ തുടര്‍ പഠനത്തിന്‌ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ തിരൂരിനടുത്തുണ്ടായിരുന്ന ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥിനി ചേര്‍ന്നു. പിന്നീട്‌ ആര്‍.എസ്‌.എസിന്റെ പിന്തുണയോടെ ഹിന്ദുത്വവാദികള്‍ ആസൂത്രിത ആക്രമണത്തിലൂടെ റഹീമയെ (രാധാമണിയെ) തട്ടിക്കൊണ്ടുപോയി. ഇതുവരെ റഹീമയെക്കുറിച്ച്‌ യാതൊരു വിവരവുമില്ല.1997 ല്‍ പത്തനംതിട്ട ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നു ജാതീയമായ ഉച്ചനീചത്വങ്ങളില്‍ പൊറുതിമുട്ടിയ ഒരു കുടുംബം ഇസ്ലാം സ്വീകരിച്ചു. സോമന്‍ എന്ന യുവാവാണ്‌ അതിനു നേതൃത്വം നല്‍കിയിരുന്നത്‌. അദ്ദേഹം ഷംസുദ്ദീനായി. താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന്‌ ഏതാണ്ട്‌ ആറു കിലോമീറ്റര്‍ നടന്നു ചാത്തന്‍തറയിലെ പള്ളിയിലെത്തിയായിരുന്നു ആ കുടുംബം ജുമുഅ നമസ്കാരം നിര്‍വഹിച്ചിരുന്നത്‌. പിന്നീടു വര്‍ഷങ്ങളോളം ആര്‍എസ്‌എസ്‌. ദംഷ്ട്രകള്‍ അവര്‍ക്കു നേരെ നീണ്ടു. പ്രലോഭനം, ഭീഷണി- അവസാനം ക്രൂരമായ മര്‍ദ്ദനം. ആദിവാസി കുടുംബം ഇസ്ലാം സ്വീകരിച്ച വാര്‍ത്തയറിഞ്ഞ്‌ വി.എച്ച്‌.പി. ഓര്‍ഗനൈസിങ്‌ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍, ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന സത്യാനന്ദ സരസ്വതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തു പാഞ്ഞെത്തി. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ വന്നപ്പോള്‍ ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഷംസുദ്ദീന്റെ (സോമന്‍) വൃദ്ധനായ പിതാവ്‌, സഹോദന്‍മാര്‍ എന്നിവരെ വഴിമധ്യേ പതിയിരുന്ന്‌ ആര്‍.എസ്‌.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇവര്‍ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ ദിവസങ്ങളോളം ചികില്‍സയിലായിരുന്നു.1998 ആഗസ്ത്‌ 17 നാണ്‌ തിരൂരില്‍ യാസിര്‍ എന്ന ബാബു കൊല്ലപ്പെട്ടത്‌. സ്ഥലത്തെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണപ്പണി ചെയ്തുവന്ന ബാബു എന്ന യുവാവ്‌ ഇസ്ലാമിനെക്കുറിച്ചു പഠിക്കുകയും ഇസ്ലാമാശ്ലേഷിച്ച്‌ മുഹമ്മദ്‌ യാസിര്‍ ആവുകയുമായിരുന്നു. പിന്നീട്‌ പ്രബോധനം ജീവിതദൗത്യമായേറ്റെടുത്ത യുവാവിന്റെ പ്രബോധനഫലമായി രണ്ടുവര്‍ഷത്തിനുള്ളില്‍ ഒട്ടേറെ പേര്‍ ഇസ്ലാം സ്വീകരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ട ആര്‍.എസ്‌.എസുകാര്‍ അദ്ദേഹത്തെ ക്രൂരമായി വെട്ടിനുറുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അബ്ദുല്‍അസീസിനെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനിടയില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ എംബിബിഎസ്‌ വിദ്യാര്‍ഥിയായിരുന്ന സത്യനാഥന്‍ എന്ന യുവാവ്‌ ഇസ്ലാം ആശ്ലേഷിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വളരെ ആസൂത്രിതമായ നീക്കങ്ങളാണ്‌ നടന്നത്‌. സത്യനാഥന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ അദ്ദേഹത്തെ മാനസികരോഗിയാക്കി ചിത്രീകരിച്ചു. സ്ഥാപനത്തിനകത്തുനിന്നു പോലും കടുത്ത പീഡനങ്ങളാണ്‌ അദ്ദേഹത്തിനു നേരിടേണ്ടി വന്നത്‌. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്്‌ അദ്ദേഹം ഇപ്പോഴും ഡോ. സാദിഖ്‌ എന്ന പേരില്‍ മുസ്്ല‍ിമായി ജീവിക്കുന്നു.മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്ത്‌ ഒരു ഹാജിയാരുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരവേ ഷാജി എന്ന യുവാവ്‌ ഇസ്ലാമിനെക്കുറിച്ചു പഠിച്ച്‌ ആകൃഷ്ടനാവുകയും മുസ്ലീമാവുകയും ചെയ്തു. പിന്നീട്‌ ജ്യേഷ്ഠനും അച്ഛനും ചേര്‍ന്നു ഷാജിയെ കോഴിക്കോട്‌ ശാന്തി നഴ്സിങ്‌ ഹോം എന്ന മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച്‌ ഉയര്‍ന്ന ഡോസിലുള്ള മരുന്നു നല്‍കി അബോധാവസ്ഥയിലാക്കുകയും ചെയ്തു. പിന്നീട്‌ നാട്ടിലെ മുസ്്ല‍ിംകള്‍ ചേര്‍ന്ന്‌ യുവാവിനെ ബാംഗ്ലൂരിലുള്ള മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിച്ച്‌ വിദഗ്ധ ചികില്‍സ നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയ്ക്കു ശേഷമാണ്‌ യുവാവിന്റെ മനോനില വീണ്ടെടുത്തത്‌. യുവാവ്‌ ഇപ്പോഴും മുസ്്ല‍ിമായി ജീവിക്കുന്നു.2005 ല്‍ ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ നിന്ന്‌ ഇസ്ലാം സ്വീകരിച്ച സഹോദരങ്ങളെ നിരന്തരം ആര്‍.എസ്‌.എസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രദേശത്തെ മുസ്്ല‍ിംകള്‍ ശക്തമായി ഇടപെട്ടപ്പോഴാണ്‌ അവര്‍ പിന്‍വാങ്ങിയത്‌.കര്‍ണാടകയിലെ മൈസൂര്‍ ചാമറാജ്‌ നഗറില്‍ താമസിക്കുന്ന കണ്ണൂര്‍ ചിറ്റാരിപ്പറമ്പ്‌ സ്വദേശി രാജന്റെ മകള്‍ സില്‍ജാ രാജ്‌ കഴിഞ്ഞ മാസം ഇസ്ലാം സ്വീകരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അഷ്കര്‍ എന്ന യുവാവ്‌ ജാസ്മിയായി മാറിയ സില്‍ജയെ വിവാഹവും ചെയ്തു. ഹിന്ദു ഐക്യവേദി പ്രശ്നം ഏറ്റെടുത്തു. ഇസ്ലാമികപഠനത്തിനായി കോട്ടയം വാരിശ്ശേരിയിലുള്ള വാദിഹുദാ എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന യുവതിയെ മോചിപ്പിക്കാനെന്ന വ്യാജേന സ്ഥാപനത്തിലേക്കു മാര്‍ച്ചും സംഘടിപ്പിച്ചു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്‌ ഇസ്ലാം സ്വീകരിച്ചതെന്നും ഭീഷണിക്കു മുമ്പില്‍ പിന്മാറാന്‍ ഒരുക്കമല്ലെന്നുമുള്ള നിലപാടാണ്‌ ജാസ്മിക്കുള്ളത്‌. ഹിന്ദുസമൂഹത്തില്‍ നിന്നു പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയവാദികള്‍ക്കു പിന്തുണ വീണ്ടെടുക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ്‌ മാതംമാറ്റത്തിനെതിരേയുള്ള നീക്കങ്ങള്‍. സുഹൃത്തേ, ഞാനൊന്ന് ചോദിക്കട്ടെ, ആരെങ്കിലും മുസ്ലീമായി മതം മാറിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ലല്ലോ? പിന്നെന്തിനാണ് ഈ വിരോധം?
വിഭാഗങ്ങള്‍: Blog
ടാഗുകള്‍:

http://december.mywebdunia.com/2009/10/14/1255506180000.html#--thanimalayalam

ഈ പോസ്റ്റ് വെബ് ദുനിയായില്‍ ശ്രീ.ഷൈന്‍ മുഹമ്മദ് എഴുതിയ പോസ്റ്റിന്റെ പകര്‍പ്പ് ആണ്. ആയതിനാല്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട് ബാധ്യത എനിക്കില്ല എന്ന് അറിയിച്ചു കൊള്ളട്ടെ , ഇനി ഇത് തെറ്റാണെന്ന് തെളിയിക്കണമെന്ന് വാശിയുള്ള സംഘപരിവാര്‍ സഹോദരങ്ങള്‍ കേരളത്തില്‍ ഉടനീളമുള്ള തങ്ങളുടെ ശാഖകള്‍ ഉപയോഗിച്ഛ് സത്യം പുറത്ത് കൊണ്ട്റ്റു വരണം എന്ന് അഭ്യര്‍ഥിക്കുന്നു.

Tuesday, October 13, 2009

മനോരമയുടെ വാസ്തു






(ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)

വാസ്തു എന്നോ വസ്തു എന്നോ സത്യത്തില്‍ ഈ സംഗതികള്‍ എന്താണെന്ന് ഈ കുട്ടിക്കറിയില്ല. വീട് വെക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് വാസ്തു എന്ന സംഗതി ആണല്ലോ വീട്ടില്‍ സമാധാനം ഉണ്ടാകുമോ, ഐശ്വര്യം ഉണ്ടാകുമോ, അകാല മരണം ഉണ്ടാകുമോ എന്നൊക്കെ തീരുമാനിക്കുന്നത് വാസ്തു ശാസ്ത്രം അനുസരിച്ചാണത്രെ , ഇതറിയുന്ന പുലികള്‍ കണക്കുകള്‍ തയ്യാറാക്കി തരും അതനുസരിച്ച് വീട് പണിയുക. എന്നാല്‍ ശുഭം. നമുക്ക് വാസ്തു അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിക്കുക.അല്ലെങ്കില്‍ ഇതാ ഇതുപോലെ മനോരമ വായിച്ഛ് മനസ്സിലാക്കുക. ആരാധനാലയങ്ങളുടെ അടുത്ത് അതിനേക്കാള്‍ ഉയരത്തിലും വീട് പണിയാമോ ?? മനോരമ നല്‍കിയ രണ്ട് ‍ ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടത് എന്ന് നിങ്ങള്‍ പറയൂ. ഒരിടത്ത് പറയുന്നു ആരാധനാലയത്തേക്കാള്‍ ഉയരത്തില്‍ വീട് പാടില്ല എന്ന് അടുത്തതില്‍ പറയുന്നു അങ്ങനെ ആയാല്‍ യാതൊരു പ്രശ്നവുമില്ല എന്ന്. ഓരോന്ന് കാച്ചി വിടുമ്പോള്‍ ആരാണ് ഇതൊക്കെ വായിച്ച് നോക്കുന്നതല്ലേ

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......