എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Thursday, February 26, 2009

ഘോരമുസല്‍മാന്മാരും ചിന്ന നമ്പൂതിരിമാരും

ഒരു വാക്ക്.

മഹാനായ ഒരു മനുഷ്യ സ്നേഹിയായിരുന്ന ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളില്‍ ഒന്നാണ് ഇത്. അതിന് മുമ്പ് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ. യഥാര്‍ത്തത്തില്‍ ഈ ബ്ലോഗിന്റെ തലക്കെട്ടില്‍ പലരും തെറ്റിദ്ദരിക്കപ്പെട്ടിരിക്കുന്നു.അങ്ങനെ തെറ്റിദ്ദരിക്കുന്നതിലാരെയും കുറ്റപ്പെടുത്താനും കഴിയില്ല. നമ്മുടെ നാട്ടിലുള്ള വിവിധ മതങ്ങളും ,ജാതികളും, ഉപജാതികളും, സമ്പ്രദായങ്ങളുമുണ്ട്. പരസ്പരം സമയം കിട്ടുമ്പോഴും അവസരം വരുമ്പോഴും എല്ലാം നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍ മാനുഷികമായ ആവശ്യങ്ങാളില്‍ നമ്മള്‍ ഒന്നാവുകയും ചെയ്യും. അതാണ് നമ്മുടെ രീതി. എന്റെ അഭിപ്രായത്തില്‍ ഈ ഭൂമി ഉള്ളിടത്തോളം കാലം ഈ മതങ്ങളോ ജാതികളോ ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുസ്ലിംഗള്‍ സുന്നത്ത് ചെയ്യുകയും, ഹിന്ദുക്കള്‍ കാത് കുത്തുകയും, ക്യസ്ത്യാനികള്‍ മാമോദീസ മുക്കുകയും ഒക്കെ ചെയ്യും. അതങ്ങനെ തന്നെ വേണം താനും. എന്റെ കഥകളില്‍ വരുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും സംഭവിക്കുന്നതോ നമ്മള്‍ കാണുന്നതോ ആണ്. ഹിന്ദുക്കളെയും , ക്യസ്ത്യാനികളെയും പറ്റി മുസ്ലിംകള്‍ പറയുന്നതും, മുസ്ലിംഗളെ പറ്റി മറ്റ് മതക്കാര്‍ പറയുന്നതുമെല്ലാം ഞാന്‍ രസകരമായ പ്രതികരണങ്ങളായിട്ടാണ് കാണുന്നത്. രസകരമായ ഈ വൈവിധ്യങ്ങാണ് എന്റെ പോസ്റ്റുകളിലെ ഇതിവ്യത്തം.

മറ്റു പോസ്റ്റുകളില്‍ നമ്മുടെ സിനിമകളില്‍ നമ്മള്‍ തന്നെ മനസ്സിലാക്കിയ അകമനസ്സില്‍ നമ്മള്‍ പുഞ്ചിരിയോടെ പരിഹസിക്കുന്ന സ്ഥിരം ചേരുവകള്‍. ഈ ആവര്‍ത്തനങ്ങള്‍‍ അത് നമ്മുടെ മനസ്സില്‍ തന്നെ സ്യഷ്ടിക്കുന്ന കോമഡികള്‍ ഞാന്‍ എഴുതുന്നു എന്ന് മാത്രം.

യശശരീരനായ ശ്രീ.ബഷീറിന്റെ കഥകളിലെ ഒരു കഥ ഞാന്‍ ഇവിടെ എഴുതുകയാണ്. ഡിസി ബുക്സ് ഇറക്കിയ ബഷീര്‍ സമ്പൂര്‍ണ ക്യതികള്‍ എന്ന പുസതകത്തില്‍ നിന്ന് .



(ചിത്രം : വിക്കിപീഡിയ)
പ്രീയപ്പെട്ട ബ്രഹ്മശ്രീ കാട്ടുമാടം

അയച്ച തമാശ നിറഞ്ഞ കത്ത് യഥാസമയം കിട്ടുകയും ‘ത്യക്കണ്‍ പാര്‍ക്കുകയും ചെയ്തു.പ്രജകള്‍ചേര്‍ന്നു പ്രസിദ്ധപ്പെടുത്താന്‍ പോകുന്ന സുവനീറില്‍ ഐടത്തെ ഒരു തിരു ലേഖനം ചേര്‍ക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കട്ടെ.

അപ്പെക്ഷ സ്വീകരിച്ചിരിക്കുന്നു, എന്തിനെപറ്റിയാണ് എഴുതുക ? മാലി ഖാനെപറ്റിയും താമ്രപത്രങ്ങളെപറ്റിയും എഴുതിയാലോ ? മാലിഖാന്‍ തരുന്നുണ്ട്.മാസന്തോറും. ഇത് ഇന്ത്യയുടെ സ്വാതന്ത്യത്തിനുവ്വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റിനോട് പൊരുതി ജയില്‍ വാസം വരിച്ച യോദ്ധാവിനുള്ളതാണ്.അതിനുള്ള താമ്രപത്രവും കിട്ടി.കൂടാതെ സാഹിത്യത്തിനുള്ള ഫെല്ലോഷിപ്പിന്റെ താമ്രപത്രവും കിട്ടിയിട്ടുണ്ട്.രണ്ട് താമ്രപത്രങ്ങാളുമായി അങ്ങനെ സസുഖം വിരാജിക്കുന്നു.

സുവനീറിനു വിജയം ആശസിക്കുന്നു. പ്രവര്‍ത്തകര്‍ക്കു സൌഖ്യവും. ഇത്രയും എഴുതിയപ്പോള്‍ പരിപൂര്‍ണ നഗ്നനായി രണ്ട് വയസ്സുകാരനായ മോന്‍ നേരെ മുമ്പില്‍ മുറ്റത്ത് വന്നിട്ട് ദുംഖത്തോടെ വിളിച്ചു.
‘റ്റാറ്റേ , മോന്‍ ദാ’

അവന്റെ കൂടെ കളിക്കാന്‍ ചെല്ലാനാണ് . ഞാന്‍ ചെന്നില്ല. അവന്‍ വന്ന് പേന പിടിച്ചു വാങ്ങി. മടിയില്‍ കയറിയിയിരുന്നു.ഞാന്‍ അവനെ എടുത്തു കൊണ്ടുപോയി മ്മച്ചിയുടെ കയ്യില്‍ കൊടുത്തിട്ട് വന്നിരുന്ന് എഴുതുകയാണ്. മോന്റെ പേര് മോങ്കുട്ടന്‍, ഹഗ്ഗുമുത്തപ്പ അനീസ് കുട്ടന്‍ ,അനീസ് ബഷീര്‍ എന്നിത്യാദികളാകുന്നു.എഴുതുവാനും വായിക്കാനും സൌകര്യം വളരെ കുറവ്. ഞാനൊരു രോഗിയായികഴിയുന്നു.ഇപ്പോള്‍ കണ്ണുകള്‍ക്കും അസുഖമുണ്ട്.പിന്നെ കുടുംബ പ്രാരാബ്ദം .പെണ്ണും പിടക്കോഴിയും മക്കളും വീടുമില്ലാതെ ഒറ്റാന്തടിയായി നമ്പൂതിരിമാരുടെകൂടെ അലഞ്ഞു നടന്ന കാലത്തെ പറ്റി ഓര്‍ക്കുന്നു. ഇപ്പോള്‍ വേറെയും ചിന്ത.

ഹിന്ദുക്കള്‍ മക്കള്‍ക്ക് എന്തിന് മുസ്ലിം പേരുകള്‍ ഇടുന്നു. ? എന്റെ മോന് ഒരു പേരിടാന്‍ നോക്കി.മോള്‍ക്കിട്ടിരിക്കുന്നത് ഷാഹിനാ ബഷീര്‍. മോന് ഒരു നല്ല പേരുവേണം.ചിന്തിച്ച് ചിന്തിച്ച് ഒടുവില്‍ അനീസ് ബഷീര്‍ എന്നു പേരിട്ടു.അപ്പോള്‍ ഭാര്യ പറാഞ്ഞു.
‘അടുത്തുള്ള ഒരു ഹിന്ദു വീട്ടില്‍ ഒരു ഒരു ആണ്‍കൊച്ചിന് അനീസ് എന്ന് പേരിട്ടുണ്ട് !

ഞാന്‍ പറഞ്ഞു:
‘മോഷണമാണത് .ഹിന്ദുക്കളെന്തിന് മുസ്ലിം പേരുകള്‍ ഇടുന്നു ? അനീസ് എന്ന അറബ് വാക്കിന്റെ അര്‍ഥം അവര്‍ക്കറിയാമോ ?

എന്താണാര്‍ത്ഥം ?
‘ഹിന്ദുക്കളോട് ചോദിക്ക്. മുസ്ലിം പേരൂകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. അവരിപ്പോള്‍ ലൈല ,ആയിഷ,റഹീം, സലിമ്മ്, ജമീല. അനീസ് എന്നൊക്കെ മക്കള്‍ക്ക് പേരിട്ടിട്ടുണ്ട്.ഇനി നമ്പൂതിരിമാര്‍ മക്കള്‍ക്ക് ഫാത്തിമ എന്നും ബഷീര്‍ എന്നും പേരിടും !!

ഭാര്യയുടെ പേര് ഫാത്തിമ ബീവി എന്നാണ്.ഈയുള്ളവന്‍ അത് ഫാബി ബഷീര്‍ എന്നാക്കിയിരിക്കുന്നു.

ഞാന്‍ പറഞ്ഞു :
‘ഇനി കുറേ കഴിയുമ്പോള്‍ പ്പെരു കൊണ്ട് ജാതി മനസ്സിലാക്കാന്‍ വയ്യാത്ത ഒരു കാലം വരും. ഉടുപുടവകള്‍ ഒന്നായി കഴിഞ്ഞു.വരട്ടെ മോഹന കാലഘട്ടം!

അനീസ് - എന്താണര്‍ഥം ?
‘രമ്യതയുള്ള , കൂടികഴിയാന്‍ സുഖമുള്ള എന്നെല്ലാം അര്‍ത്ഥമുണ്ട്. മോന് അനീസ് ബഷീര്‍ എന്ന് തന്നെ മതി. ഹിന്ദുക്കളോട് ഒരു വെല്ലുവിളിയെന്ന മാതിരി മോങ്കുട്ടന്‍ എന്നും കിടക്കട്ടെ. “ ( :)

‘ബഷീര്‍ - എന്താണര്‍ത്ഥം ? ഭാര്യ ചോദിച്ചു. ഞാന്‍ പറഞ്ഞു:
‘എടീ ഗ്രാസേ , ഇത്രയും കാലം എന്റെ ധര്‍മ പത്നിയായിക്കഴിഞ്ഞത് ഇതറിയാതെയാണല്ലേ ? സന്ദേശവാഹകന്‍ എന്നാണ് ബഷീര്‍ എന്ന വാക്കിന്റെ പൊരുള്‍ !

ബ്രഹ്മശ്രീ കാട്ടുമാടം എന്ന താങ്കള്‍ എഴുതുന്നു :
‘മാഹാരജശ്രീ ബേപ്പൂര്‍ സുല്‍ത്താന്‍ ഈ നാട്ടുകാരോട് ഉരിയാടാനുള്ളത് ഒരു കായിതമായി അടിയനെത്തിച്ചു തരാന്‍ ദയവുണ്ടാകണം.ഒരു നമ്പൂതിരിയായി ജനിച്ച ഞാന്‍ ഒരു മുസല്‍മാനോടിങ്ങനെ അപേക്ഷിക്കേണ്ടി വന്നതില്‍ ഖേദം തോന്നുന്നു.’

കൊള്ളാം ബലേ ഷോക്ക്! എന്നാല്‍ മഹാനായ നമ്പൂതിരി സന്തോഷിക്കുക! എന്റെ പേര് കേള്‍ക്കുമ്പോള്‍ ദൈവത്തിന് സ്തുതി പറയുകയും ചെയ്യുക! പിഞ്ചു നമ്പൂതിരിമാരെ പൊരിച്ചുംവെച്ചും, ബിരിയാണിയാക്കിയതും തിന്നാന്‍ പോയ ഒരു ഘോര മുസല്‍മാനാകുന്നു അസ്മന്‍!

ആ ചരിത്രം പറയുന്നതിന് മുമ്പ് ഒരു രഹസ്യം പറയാം : സുവനീറിലേക്ക് ഒരു കഥ എഴുതാന്‍ ഇപ്പോള്‍ സൌകര്യമില്ല. ഞാന്‍ ഒരു ചെറിയ നോവല്‍ എഴുതി കൊണ്ടിരിക്കുകയാണ് .മനസ്സില്‍ ആ കഥയാണ്.എഴുത്തു മുടക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും ഇവിടെയുണ്ട്.വിസിറ്റേഴ്സ്,ആരാധകര്‍,രാഷ്ട്രീയ ഭിക്ഷുക്കള്‍,ഭാര്യ,മക്കള്‍,പശുക്കള്‍,ആടുകള്‍,കോഴികള്‍,പൂച്ചകള്‍,നായ,പിന്നെ പാമ്പുകള്‍, കുറുക്കന്മാര്‍, പനമെരുക് ഇങ്ങനെ കഴിയുന്നു.ഇതിന്റെയൊക്കെയിടയില്‍ വെച്ചാണ് വല്ലതും എഴുതുന്നത്.പിന്നെ ഞാന്‍ പറഞ്ഞില്ലേ, അനാരോഗ്യം.ചിലപ്പോള്‍ തോന്നും മരണാം അടുത്ത് പോയി എന്ന്.അപ്പോള്‍ പ്രാര്‍ഥിക്കും: “ അല്ലാഹുവേ, എന്നെ ആരോഗ്യത്തോടെ കുറെ കാലം കൂടി ജീവിക്കാന്‍ അനുവദിക്ക്.മക്കള്‍ , ഷാഹിനാ ബഷീറും അനീസ് ബഷീറും കൊച്ചുങ്ങളാണെന്ന് നിനക്കറിയാമല്ലോ.’

അങ്ങനെ ജീവിക്കുന്നു.നിങ്ങള്‍ ബാങ്കുകാരാണ് കാശുധാരാളം കാണും.നിങ്ങള്‍ക്ക് വിജയം നേരുന്നു.ഇനിയും ധാരാളം കാശുണ്ടാവട്ടെ!ഞാന്‍ ഈ നാട്ടില്‍ വന്നതിന് ശേഷം ഇവിടെ ചില്ലറ മാറ്റങ്ങള്‍ വന്നു.ശറപറാന്നു മൂന്ന് ബാങ്കുകള്‍ വന്നു.ഒന്നു ഞങ്ങളുടെ മുറ്റത്തെന്ന മാതിരിയാണ്.പണമുണ്ടെങ്കില്‍ നിക്ഷേപിക്കാന്‍ സൌകര്യമായി.ധാരാളം പണം തരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നില്ല.മനസ്സിന് സൌഖ്യം തരാനാണ് പ്രാര്‍ത്ഥന, എഴുതാനുള്ള സൌകര്യവും.

നമ്പൂതിരിയും മുസല്‍മാനും എന്നൊരു ലേഖനം എഴുതാമായിരുന്നു.നമ്പൂതിരിയും മുസല്‍മാനും മൂത്രമൊഴിച്ചാല്‍ കഴുകും.ആദി നമ്പൂതിരിമാര്‍ കഴുകിയിരുന്നു.പിന്നെ വേദമാണ്. വേദത്തിലെവിടെയോ ഈശ്വരനെപറ്റി, ‘ കണ്ണൂകള്‍ അവനെ കാണുകില്ല. കണ്ണുകള്‍ അവന്‍ കാണുന്നു’ എന്നുണ്ട്.അതു തന്നെ ഖുര്‍ ആനിലുമുണ്ട്.

ഞാന്‍ കുറെ നമ്പൂതിരിമാരുടെ കൂടെ താമസിച്ചിട്ടുണ്ട്.ഒരു നമ്പൂതിരിയും ഞാനും കൂടി ഒരു വീട്ടില്‍വെച്ചുണ്ട് വളരെകാലം താമസിച്ചു.ഞാന്‍ ചപ്പാത്തിയുണ്ടാക്കും.നമ്പൂതിരി കറി വെക്കും.അല്ലെങ്കില്‍ ഞാന്‍ കറിവെക്കും.നമ്പൂതിരി ചോറുണ്ടാക്കും.ഇതൊരു പുരാതീനമായ ശിവക്ഷേത്രത്തിനടുത്താണ്.


(തുടരും)



ഘോര മുസല്‍മാനും ചിന്ന നമ്പൂതിരിമാ‍രും

Wednesday, February 25, 2009

കള്ളനും പോലീസും

ഇന്ത്യ കണ്ടതില്‍ വെച്ച് എറ്റവും പ്രഗല്‍ഭനും മഹാനായ ചലചിത്ര സംവിധായകനുമായ ശ്രീ.പ്രിയദര്‍ശന്റെ അടുത്ത മലയാളം ചിത്രത്തിനുള്ള തിരക്കഥയാണ് ഇനി പറയാന്‍ പോകുന്നത്. പേര്‍ ചന്ദ്ര ലേഖ, കാക്കകുയില്‍ എന്ന പോലെ. കള്ളപോലീസ് എന്നോ പോലീസ്+ കള്ളന്‍ എന്നൊ ഒക്കെ ആയി മാറാന്‍ സാധ്യതയുണ്ട്.

താരങ്ങളും കഥാപാത്രങ്ങളും

നായകന്‍ : ദേവന്‍ : (മോഹന്‍ലാല്‍)
നായിക : മായ (സവ്യത സുനില്‍)
വായ് നോട്ട നായിക : ലിസി (റോമ)
സഹതാരം : ഉണ്ണി ( മുകേശ്)
കള്ളകടത്ത് കാരന്‍ : ഖാലിദ് (കൊച്ചിന്‍ ഹനീഫ)
കള്ളു കുടിയനായ വേലക്കാരന്‍ കണ്ണന്‍ : ഇന്നസെന്റ്
ടാക്സിക്കാരന്‍ കോയ : മാമുക്കോയ
രാജ്യം പോയ തിരുമേനി (രാജ വര്‍മ ) : നെടുമുടി വേണു
രാജാവിന്റെ ഭാര്യ :രാധാഭായി ( കവിയൂര്‍ പൊന്നമ്മ)
കൊട്ടാരം വേലക്കാരി : സുലോചന (പൊന്നമ്മ ബാബു)
തമ്പുരാന്റെ അകന്ന ബന്ധു (വില്ലന്‍ ) : കലാശാല ബാബു
കൊട്ടാരം വക്കീല്‍ : പതിവു പോലെ : ജഗതി
കൊട്ടാരം പുറം പണിക്കാരന്‍ : ഹരിശ്രീ അശോകന്‍
അഥിതി താരം : അഭിഷേക് ബച്ചന്‍

കഥാ സാരം : -

കേരളത്തിലെ അസംഖ്യം കോളെജുകളില്‍ പടിച്ചെങ്കിലും കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഇവിടെയുള്ള ജാതിയില്‍ മൂത്ത സമുദായങ്ങള്‍ക്ക് ജോലി കിട്ടാത്തതിന് കാരണമായ സംവരണം കാരണം ദേവന്‍ (മോഹന്‍ലാലിനും) ഒരു ജോലിമില്ലാതെ താരാ പാര നടക്കുകയാണ്. നല്ല ഒന്നാന്തരം നായര്‍ തറവാട്ടില്‍ ജനിച്കത് കൊണ്ട് ദേവന് കഞ്ഞി കുടിച്ച് പോകുനു. പക്ഷെ ഒരു ജോലിയില്ലാത്തതിന്റെ വിഷമം ദേവന് നന്നായുണ്ട്. നാട്ടിലെ കുളിയും , ആലിന്‍ തറയിലുള്‍ല ചീട്ട് കളി, ഉത്സവം എന്നീ പരിപാടികളുമായി ദേവന്‍ കാലം കഴിച്ചു കൂ‍ട്ടുന്നു. സമ പ്രായക്കാരനായ ദേവനെ പോലെ തന്നെ ജോലിയില്ലാത്ത ഉണ്ണി (മുകേശ്) യെ കാണ്‍ഊമ്പോല്‍ ഇരുവരും മനസ്സ് പങ്ക് വെക്കുന്നു , കരയുന്നു. ഇരുവരുടെയും ആഗ്രഹം എങ്ങനെയെങ്കിലും നാട്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കുടൂബം രക്ഷപ്പെടണം എന്ന് മാത്രമാണ്. നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് എപ്പോഴും ഫോറീന്‍ കാറില്‍ വിലസുന്ന ഖാലിദ് (കൊച്ചിന്‍ ഹനീഫ) ഇവരെ കാണുമ്പോള്‍ എപ്പോഴും ഗള്‍ഫിലേക്ക് ക്ഷണിക്കുന്നു (മൂപ്പിലാന് ബോംബെയില്‍ കള്ളകടത്താണ് എന്ന കാര്യം ആര്‍ക്കും അറിയില്ല). എന്നാല്‍ അപ്പോഴൊന്നും അതിന് സമ്മതിക്കാത്ത ദേവനും ഉണ്ണിയും. ഗള്‍ഫിളെക്ക് പോയേക്കാം എന്ന് ചിന്തിക്കുമ്പോള്‍ ഖാലിദ് തീരെ നാട്ടിലേക്ക് വരാതെയുമായി. അങ്ങനെ ഒരു ദിവസം ദേവനും ഉണ്ണിയും കൂടി നാട് വിട്ട് ബോംബെയിലുള്ള ഖാലിദിനെ തേടി യാത്രയാകുന്നു. ട്രെയിന്‍ മുംബായില്‍ എത്തുമ്പോള്‍ അവിടെ ഹോളി ആഘോഷം പൊടിപൊടിക്കുകയാണ്. മേലാകെ കളറുകളുമായി ദേവനും ഉണ്ണിയും സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ തന്നെ അവിടെ പൊക്ക്ക്കിളിന് താഴെ പാവാടയുടുത്ത ലലനാമണികള്‍ ന്യത്തം ചെയ്യുകയാണ്. അവരുടെ നിര്‍ബന്ധം സഹിക്കാനാവതെ ദേവനും ഉണ്ണിയും ന്യത്തം ചെയ്യുന്നു. “ ബോലോ , ബോലോ , ക്യാ മേം തു....... അങ്ങാടിയില്‍ വരും ദേവാ ക്യഷ്ണാ....” എന്നീ വരികളിലുള്ള ഒരു ഗാനത്തിനനൌസ്യതമായിരിക്കും ന്യത്ത ചുവടുകള്‍.

ന്യത്തിന്റെ അവസാനം എല്ലാവരും പോയിക്കഴിയുമ്പോള്‍ ദേവനും ഉണ്ണിയും അവശനിലയിലാകുന്നു. ബോംബെയില്‍ ഒന്ന് കറങ്ങി. പണ്ട് ഖാലിദ് കൊടുത്ത ഒരു കാറ്ഡിന്റെ ബലത്തില്‍ ട്രാവല്‍ ഏജന്‍സി കണ്ട് പിടിച്ച് വിസ ശരിയാക്കുക എന്നതാണ് പരിപാടീ. (ഇവരുടെ പ്ലാന്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പ് അമ്മാവന്‍ (പുതുമുഖം) ചോദിക്കുമ്പോല്‍ പറയുന്നതാണ്) .ന്യത്തം ചെയ്ത് അവശനിലയിലായ രണ്ട് പേരും ഇനി എങ്ങനെയെങ്കിലും ഒരു ഹോട്ടല്‍ കണ്ട് പിടിക്കാനായി ഒരു ഓട്ടോ പിടിക്കുന്നു. അല്‍ഭുതമെന്ന് പറയട്ടെ ടാക്സി ഓടിക്കുന്നത് കോയ(മാമുക്കോയ) ആണ്. ആദ്യം കോയ ഹിന്ദി പറയുമെങ്കിലും അവശനിലയിലായ നാട്ടുകാരെ കണ്ടപ്പോള്‍ അയാള്‍ മലയാളത്തില്‍ സംസാരിക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ കോയ വിസക്ക് ധാരാളം പൈസയാകും എന്ന് പറയുന്നു. അത് തങ്ങള്‍ക്ക് ഒരു പ്രശനമില്ല എന്ന് പറഞ്ഞ് ഉണ്ണീ (മുകേശ്) ബാഗ് തുറന്ന് കാണിക്കുന്നു. ബാഗില്‍ അട്ടിക്ക് വെച്ചിരിക്കുന്ന നോട്ട് കണ്ട മാമുക്കോയ ആദ്യം ഒന്ന് പതറിയെങ്കിലും സംയമനം പാലിക്കുനു. നഗരത്തില്‍ മുഴുവനും കള്ളന്മാരാണെന്നും ഇങ്ങനെ പണം കൊണ്ട് പോകുന്നത് സുരക്ഷിതമല്ല എന്നും അയാള്‍ ഉപദേശിക്കുന്നു. ദേവന്‍ പണം കാണിച്ചു കൊടുത്തതിന് ഉണ്ണിയെ ശകാരിക്കുന്നുണ്ട്. കോയ പരിചയമുള്‍ല ഒരു ലോഡ്ജില്‍ അവരെ എത്തിക്കുന്നു. രണ്ട് പേരും ടാക്സിയില്‍‍ നിന്ന് ഇറങ്ങുന്നു. ഇതിനിടയില്‍ ഉണ്ണീ (മുകേശ്) ഒരു സിഗരറ്റ് വലിക്കാനായി ബാഗ് തറയില്‍ വെക്കുന്നുണ്ട്. അപ്പോള്‍. ഒരാള്‍ മഞ്ഞ ബാഗുമായി വരുന്നു സിഗരറ്റ് വലിക്കുന്നത് കണ്ട ഉണ്ണിയോട് അയാള്‍ എന്തോ പറയുന്നു. ഉണ്ണി “മാലും നഹി” എന്ന് പറയുന്നു. ഉടനെ അപരിചിതന്‍ അയാളുടെ ബാഗ് തറയില്‍ വെച്ചിട്ട് ചുവപ്പ് ബാഗ്(ഉണ്ണിയുടെ) എടുത്ത് പെട്ടെന്ന് ബൈക്കില്‍ കയറി പോകുന്നു. ഉണ്ണി പിന്നാലെ ഓടിയെങ്കിലും ഒരു ഫലമുണ്ടായില്ല. ബാഗുമായി റൂമില്‍ വെച്ച് തുറന്ന് നോക്കുമ്പോള്‍ അതില്‍ നിറയെ സ്വര്‍ണ ബിസകറ്റുകള്‍ കാണുന്നു. ആകെ അങ്കലാപ്പിലാകുന്ന ഉണ്ണിയും ദേവനും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇതിനിടയില്‍ കോയ ടാക്സി കൂലിയും വാങ്ങി പോകുന്നു. പോകുമ്പോള്‍ ദേവന്റെ ബാഗ് തര്‍ക്കത്തില്‍ ആയ രണ്ട് പേരുടെയും ശ്രദ്ധയില്‍ പെടാതെ കോയ അടിച്ചു മാറ്റി പോകുന്നു.

(തുടരും )

Tuesday, February 24, 2009

വര്‍ഗ്ഗീയ കത്ത്

സ്വാമി ശരണം

പ്രിയപ്പെട്ട ചേട്ടന്‍ അറിയുന്നതിന് ഷീബ എഴുതുന്നു.
എന്തൊക്കെയുണ്ട് ചേട്ടാ അവിടെ വിശേഷങ്ങള്‍.സുഖം തന്നെ എന്ന് കരുതുന്നു. നിങ്ങള്‍ അവസാനമായി ഷാര്‍ജ്ജയില്‍ വന്നപ്പോള്‍ കൊണ്ടുവന്ന ചോക്കളേറ്റിന്റെ രുചി ഇപ്പോഴും നവില്‍ നിന്ന് പോകുന്നില്ല. അവിടെ മുസ്ലിംഗള്‍ നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ? . അവിടെ എയര്‍പോട്ടില്‍ ഹിന്ദുക്കള്‍ മുസ്ലിംഗള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പുറത്ത് കടത്തുക എന്ന് നമ്മുടെ അയലത്തെ സരസ്വതി പറഞ്ഞു ശരിയാണോ ? ഇവിടെ നമ്മുടെ വീടിനടുത്തുള്‍ല മുസ്ലിം പള്ളി ഇല്ലെ അവിടെ നിന്ന് എപ്പോഴും ശല്യമാണ്. അഞ്ച് പ്രാവശ്യം റാങ്കോ ബാങ്കോ എന്തോ കൊടുക്കും. അത് കേട്ട് നമ്മുടെ മോള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരും. എന്താ ചെയ്യുക സഹിക്കുക തന്നെ. നമ്മള്‍ ഹിന്ദുക്കള്‍ ഇതൊക്കെ സഹിക്കുകയല്ലാതെ എന്ത് ചെയ്യും. നിങ്ങളുടെ റൂമില്‍ എല്ലാവരും ഹിന്ദുക്കളാണൊ ? പ്രത്യ്യെകിച്ചും ശ്രദ്ധിക്കണം .ഇപ്പോള്‍ മുസ്ലിംഗള്‍ക്ക് പനി വരുന്നത് പോലെയാണ് തീവ്രവാദം വരുന്നത്. എന്തെങ്കിലും ബോംബോ മറ്റോ ഉണ്ടാക്കി വല്ല പോലീസ്സും പിടിച്ചാല്‍ നിങ്ങളാണ് കുടുങ്ങുക. കാരണം അവിടെ മുസ്ലിംഗളാനല്ലോ പോലീസ് അവര്‍ മുസ്ലിംഗളെ വെറുതെ വിടും ഹിന്ദുവായ നിങ്ങള്‍ കുടുങ്ങുകയും ചെയ്യും. പിന്നെ ഇപ്പോള്‍ അവിടെ ജോലി പോകുന്നുണ്ട് എന്ന് കേള്‍കുന്നുണ്ടല്ലോ , അവര്‍ ഹിന്ദുക്കളെ മാത്രമാണോ പിരിച്ചു വിടുന്നത് അല്ലെങ്കില്‍ മുസ്ലിംഗളെയും പിരിച്ചു വിടുന്നുണ്ടൊ ? മുസ്ലിംഗളെ പിരിച്ച് വിടാന്‍ സാധ്യത ഇല്ല അല്ലെ. അവര്‍ ചിലപ്പോല്‍ ഹിന്ദുക്കളെ ഒഴിവാക്കാന്‍ വേണ്ടി വെറുതെ പറഞ്ഞുണ്ടാക്കുന്നതാകും ഈ മാന്ദ്യം എന്നൊക്കെ പറയുന്നത്.

പിന്നെ നമ്മുടെ കാവിലെ പൂരമായിരുന്നു കഴിഞ്ഞ ശനിയാഴ്ച,. അന്ന് കുറെ പോലീസും മറ്റുമൊക്കെ വന്നിരുന്നു. കാരണം ഇപ്പോള്‍ മുസ്ലിം തീവ്രവാദികളെ കൊണ്ട് വലിയ ശല്യമാണത്രെ. അവര്‍ ബോംബ് വെച്ച് പൊട്ടിച്ച് ആളുകളെ കൊല്ലുകയാണേ എന്നാണ് പറയുന്നത്. നമ്മുടെ രാജ്യവും അവിടത്തെ പോലെ ഇസ്ലാമാക്കാനാണത്രെ ഈ തീവ്രവദൈകളുടെ പരിപാടി.അങ്ങനെയങ്ങാന്‍ സംഭവിച്ചാല്‍ പിന്നെ കാര്യം കട്റ്റപ്പൊകയാകും. നിങ്ങള്‍ക്ക് കുറച്ച് ദിവസം മൂത്രം ഒഴിക്കാന്‍ പറ്റില്ല എന്ന് മാത്രം. നിങ്ങള്‍ക്ക് അവിടെ നില്‍ക്കാന്‍ പേടിയില്ലേ , ചുറ്റിലും മുസ്ലിംഗളുള്ളപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം നമ്മുടെ ദീപു മോന്‍ അപ്പുറത്തെ ജമാല്‍ എന്ന കുട്ടിയെ അടിച്ചു. ഞാന്‍ മോനെ ഒന്നും പറഞ്ഞില്ല. ഹിന്ദുക്കളോട് കളിച്ചാല്‍ അങ്ങനെയിരിക്കുമെന്ന് അവന്‍ ഒന്ന് മനസ്സിലാക്കട്ടെ. നിങ്ങള്‍ എന്നാണ് മടങ്ങി വരുന്നത്. ടീവിയിലും മറ്റും നമ്മുടെ ക്ഷേത്രം ഉണ്ടാക്കാന്‍ പോകുകയാണെന്ന് കേട്ടല്ലോ. തിരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. നമ്മുടെ ആള്‍ക്കാര്‍ തന്നെ പ്രധാനമന്ത്രിയാവും എന്ന് അപ്പുറത്തെ ക്യഷ്ണേട്ടന്‍ പറഞ്ഞു. മുസ്ലിംഗളേല്ലാം പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നും പറഞ്ഞു ശരിയാണോ ചേട്ടാ. കൂടുതല്‍ ഒന്നും എഴുതാനില്ല . ബാങ്ക് കൊടുക്കുന്നുണ്ട് 4 മണി ആയെന്ന് തീന്നുന്നു.ഇപ്പോള്‍ ഒരു സീരിയലുമുണ്ട്. എന്നാല്‍ പിന്നെ എഴുതാം.

എന്ന് ചേട്ടന്റെ സ്വതം
ഷീബ മോള്‍
തിരുവന്തോരം

Monday, February 23, 2009

വര്‍ഗ്ഗീയ സിനിമകള്‍ - ഭാഗം 2

വര്‍ഗ്ഗീയ സിനിമകള്‍ സാധാരണയായി 4 തരമുണ്ട് എന്നാണ് വര്‍ഗ്ഗീയതില്‍ ഊന്നിയുള്ള എന്റെ അന്വെഷണത്തില്‍ എനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. ഒന്ന് മുസ്ലിം വിരുദ്ധം അതായത് മുസ്ലിം പേരുള്ള കഥാപാത്രങ്ങള്‍ സാധാരണയായി വില്ലന്മാരായി വരികയോ അല്ലെങ്കില്‍ മുസ്ലിം സമ്പ്രദായത്തിനകത്തുള്ള ഏതെങ്കിലും തരത്തിലുള്ള അനാചാരങ്ങളോ ഒക്കെയാണ് ഇതില്‍ വരിക. കൂട്ടത്തില്‍ കഥാപാത്രങ്ങളെയും നടന്മാരെയും നിര്‍ദ്ദേശിക്കുന്നു.
1. ക്യസ്ത്യന്‍ വിരുദ്ധം എന്ന് പറയുമ്പോള്‍ തെക്കന്‍ കേരളത്തിലെ കുടുംബ പശ്ചാത്തലമായിരിക്കും ഇതി വ്യത്തം. മനസ്സിനക്കരെ എന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാട് ചെയ്യുന്നത് പോലെ ആയിരിക്കണമത്.
കുടുംബ നാഥന്‍ : ജനാര്‍ദ്ദനന്‍, തിലകന്‍, ലാലു അലക്സ്
നായകന്‍ : പ്യഥിരാജ് അല്ലെങ്കില്‍ ആ റേഞ്ചില്‍ വരുന്ന ആരെങ്കിലും
നായിക : ഏതങ്കിലും തമിഴ് നടി,അല്ലെങ്കില്‍ കാവ്യാ നവ്യ അങ്ങനെ
വില്ലന്‍ : (ശരിക്കും വില്ലനല്ല, കയ്യിലിരുപ്പ് കൊണ്ട് വില്ലന്‍ പരിവേഷം) അഗസ്റ്റിന്‍, സിദ്ദീഖ്,

2.ഹിന്ദു വിരുദ്ധം എന്ന രീതിയിലുള്ള ചിത്രങ്ങള്‍ നമുക്ക് കാണാന്‍ പ്രയാസമാണ് എങ്കിലുംഹിന്ദു സമുദായത്തിനകത്തുള്ള ചില അനാചാരണങ്ങളോ അല്ലെങ്കില്‍ ഹിന്ദു പേരുള്ള കഥാപാത്രങ്ങള്‍ നായകന്മാരും പ്രതിനായകന്മാരും ആയിട്ടായിരിക്കും കഥ പുരോഗമിക്കുക. ഹിന്ദു സമുദായത്തില്‍ പല ജാതികളിലും മരണപ്പെട്ടാല്‍ മ്യതദേഹം അഗ്നിക്കിരയാക്കുന്നവരും, മണ്ണില്‍ മറമാടുന്നവരും, ചൂളവെക്കുന്നവരും എല്ലാമുണ്ട് എന്നാണ് ഈയുള്ളവന്റെ അറിവ്. എന്നാല്‍ നമ്മുടെ സിനിമകളില്‍ നായകന്‍ മുണ്ടുടുത്ത് നിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ നായകന്റെ അച്ചനോ മറ്റുള്ളവരുവരുടെയോ ചിത കത്തിയെരിയും . പശ്ചാത്തലത്തില്‍ “ഇന്നലെ എന്റെ നെഞ്ചിലേ എന്ന് ഗാനം പോലെയുള്ള എതെങ്കിലും മെലഡി ഗാനവും ഉണ്ടാവും.
നായകന്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍, സുരേഷ്ഗോപി
നായിക : ഏതെങ്കിലും തമിഴ് തെലുങ്ക് അല്ലെങ്കില്‍ മലയാളത്തില്‍ വലിയ പഴക്കമില്ലാത്ത നടിമാര്‍ ആരെങ്കിലും
വില്ലന്‍ : സായികുമാര്‍, വിജയ രാഘവന്‍,ബാല ചന്ദ്രന്‍ ചുള്ളിക്കാട്, എന്‍ എഫ് മരിച്ചത് കൊണ്ട് , കലാശാല ബാബു അങ്ങനെ ആരെങ്കിലും

3. മുസ്ലിം വിരുദ്ധം . ഇത് ഇപ്പോള്‍ വളരെ എളുപ്പമുള്ള ഒരു ഒരു തരം ചലചിത്ര നിര്‍മാണമാണ്, പക്ഷെ ആവശ്യത്തിന് പെട്രോള്‍ ബോംബ്, കളിത്തോക്ക്, പോലീസ് പട്ടാള കുപ്പായം എന്നിവ പ്രത്യേകം കരുതണം എന്ന് മാത്രം. വില്ലന്മാരായി എളുപ്പം പറ്റുന്നത് എതെങ്കിലും മുസ്ലിം തീവ്രവാദിയെയാണ്. നായകന് മുസ്ലിം യുവാക്കള്‍ വഴി തെറ്റി മാരുതി കാറും അടിച്ചു മാറ്റി തീവ്രവാദിയാകുന്നതില്‍ സങ്കടമുണ്ട്. (ഒരു ബാബാ കല്യാണി സ്റ്റൈല്‍) . വില്ലന് വേണ്ടത് കുളിക്കാത്ത പ്രക്യതം, തലയില്‍ കെട്ട് താടി നീട്ടിയിരിക്കും, സാലെ കുത്താ, ഹറാമീ, മുസല്‍മാനോം കാ .. എന്നീ ഡയലോഗുകള്‍ അടിക്കുക എന്നീ ഗുണങ്ങളാണ്. ഉത്തരേന്ത്യന്‍ വേഷമായിരിക്കും ഇയാള്‍ക്കുണ്ടാകുക. സാധാരണയായി അന്തരിച്ച നടന്‍ അമരീഷ് പുരിയാണ് ഇതിന്റെ ഏറ്റവും നല്ല മോഡല്‍ കോസ്റ്റ്യൂം.

ഇത്തരം സിനിമകള്‍ എടുക്കുമ്പോല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ഒരു മുസ്ലിം കഥാപാത്രം ഭയങ്കര ദേശസ്നേഹിയായിട്ട് ഉണ്ടായിരിക്കണം. റിസബാവ, തിലകന്‍, മധു എന്നിവരാണ് ഇതിന് പറ്റിയ നടന്മാര്‍. ഇവര്‍ നമസ്കാരം , ദാനധര്‍മങ്ങള്‍ എന്നിവയില്‍ മാത്രം മുഴുകി ജീവിക്കുന്ന ടിപ്പിക്കല്‍ മുസ്ലിംഗള്‍ ആയിരിക്കും. നായകനായി വരുന്ന സുരേഷ് ഗോപി , മോഹന്‍ലാല്‍ തുടങ്ങിയ പോലീസുകാര്‍ ഇവരെ ആദ്യം സംശയിക്കുമെങ്കിലും പിന്നീട് ശുദ്ധന്മാരാണെന്ന് പ്രഖ്യാപിക്കും. കള്ളനോട്ട് ഇടപാട്, വാഹന ഇടപാട്, മയക്കുമരുന്ന് ഇവയാണ് പ്രധാനമായിട്ടും തീവ്രവാദികളുടെ വരുമാനം. ഏതാണ്ട് പത്ത് വര്‍ഷം മുമ്പ് വരെ ഒരു ഹിന്ദു പേരുള്ള ഒരു കഥാപാത്രം തീവ്രവാദ കഥാപാത്രത്തിന്റെ വലം കൈയായി കേരളത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാ നെറ്റ്വര്‍ക്കും മുസ്ലിംഗള്‍ ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലിം കഥാപാത്രങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാവരും അബദ്ധത്തിലോ അല്ലതെയോ ആണ് തീവ്രവാദ പ്രക്രിയയില്‍ പങ്ക് ചേരുന്നത് എന്ന് പ്രത്യേകം ചിത്രീകരിക്കണം. ചിത്രത്തിന്റെ അവസാനത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് തീവ്രവാദിയെ കൊണ്ട് പറയിപ്പിച്ചിട്ടാണ് അയാളെ കൊല്ലേണ്ടത്. കാരണം മുസ്ലിംഗള്‍ പൊതുവെ ദേശസ്നേഹം കുറഞ്ഞവരായത് കൊണ്ട് അത് അങ്ങനെ ചെയ്യണം.

ഇനി മുസ്ലിം തീവ്രവാദിയുമായുള്‍ല ഏറ്റുമുട്ടലില്‍ ഒരു ഹിന്ദു ജവാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കഥാപാത്രമോ മരിച്ചാല്‍ പിന്നീട് മ്യതദേഹം കാണിക്കുമ്പോള്‍ അയാള്‍ ഒരു ദേശീയ പതാകയോ അല്ലെങ്കില്‍ അങ്ങനെ എന്തെങ്കിലും ഒന്ന് മുറുകെ പിടിച്ചിരിക്കും. പിന്നീട് നായകന്‍ കരഞ്ഞ് കൊണ്ട് കൈയില്‍ നിന്ന് ദേശീയപതാക എടുത്തുമാറ്റുന്നതും കാണിക്കണം.

നായകന്‍ : മോഹന്‍ലാല്‍, സുരേഷ ഗോപി
വില്ലന്‍ : ഏതെങ്കിലും ഹിന്ദി നടന്‍
നായിക : (പ്രാധാന്യമില്ല, എങ്കിലും പത്രപ്രവര്‍ത്തകയായിട്ടാണ് വരിക. ഏതെങ്കിലും നായര്‍ യുവതി അല്ലെങ്കില്‍ ബ്രാഹമണ കുടുംബത്തില്‍ പെട്ടതായിരിക്കും കാരണം ചിത്രത്തിന്റെ ഒടുക്കം നായകന് ഇവളെയാണ് കല്യാണം കഴിക്കേണ്ടത്. എന്ന കാര്യം പ്രത്യേകം ശ്രധ്ദിക്കണം) എതെങ്കിലും പുതുമുഖം.
സഹനടന്മാര്‍ : സിദ്ദീഖ്, സാദിഖ്, ഗണേഷ്കുമാര്‍, മധു വാര്യര്‍ തുടങ്ങിയവര്‍

4. ഈ കാറ്റഗറിയില്‍ പെടുന്നത് സാധാരണയായി കമ്യൂണിസ്റ്റ് വിരുദ്ധ സിനിമകളാണ്.നക്സലൈറ്റുകളെ കുറിച്ചാണ് ഇത്തരം സിനിമള്‍ ഉണ്ടാവുക. അല്ലെങ്കില്‍ അറബിക്കഥ പോലെയുള്ള തീമുകള്‍. കമ്യൂണിസ്റ്റുകാര്‍ നാടിന് ആപത്തും വികസന വിരോധികളും ആണെന്ന് ആക്കി തീര്‍ക്കുന്ന തരത്തിലാണ് ചിത്രം പുരോഗമിക്ക്കേണ്ടത്. സമരം കൊണ്ട് കമ്പനി മുതലാളി പൊറുതി മുട്ടുന്നതും. തൊഴിലാളിയുടെ പെങ്ങളെ കെട്ടിക്കാന്‍ മുതലാളി പണം കൊടുക്കുന്നതും ആദ്യപകുതിയില്‍ കാണിക്കണം. പിന്നീട് ഇതെ തൊഴിലാളി സമരത്തിന് നേത്യത്വം കൊടുക്കുന്നത്. ഗതി കെട്ട മുതലാളി കമ്പനി പൂട്ടി അമെരിക്കയിലോട്ടൊ ദുബായിലോട്ടോ പോയി അവിടെ കമ്പനി തുടങ്ങി വിജയിക്കും. ദാ കണ്ടോ ...എന്ന അര്‍ഥത്തില്‍ കാണിക്കണം. അവസാനം നിക്ഷേപകരുടെ ശത്രുക്കളാണ് മലയാളികള്‍ എന്ന് ധ്വനി വരുത്തുന്ന രീതിയില്‍ എന്തെങ്കിലും എഴുതികാണിക്കണം.

നായകന്‍ : ശ്രീനിവാസന്‍, ദിലീപ്, മുകേശ് അങ്ങനെ പോകുന്നു
വില്ലന്‍ : ജഗതി, സായി കുമാര്‍
നായിക : ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടി, എപ്പോഴും അവര്‍ നായര്‍, അങ്ങനെയുള്ള വിഭാഗത്തിലായിരിക്കും വരിക.

---------------------------------------------------------------------------------------
അടുത്ത പോസ്റ്റില്‍ മേല്പറഞ്ഞതിലൊന്നും പെടാത്ത അടുത്തതായി പ്രിയദര്‍ശന്‍ എടുക്കാന്‍ പോകുന്ന ചിത്രത്തിന്റെ കഥാ സാരം.

വര്‍ഗ്ഗീയ സിനിമകള്‍


വര്‍ഗ്ഗീയ സിനിമകള്‍ എടുക്കുമ്പോള്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.കാരണം പെട്ടെന്ന് തന്നെ മുസ്ലിം വിരുദ്ധം ഹിന്ദു വിരുദ്ധം ക്ര്യസ്ത്യന്‍ വിരുദ്ധം എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ വരാന്‍ പാടില്ല. വളരെ സൂത്രത്തില്‍ വേണം കാര്യങ്ങള്‍ ചെയ്യാന്‍.

ഉദാഹരണമായി ഇപ്പോള്‍ ബ്രാഹ്മണരെ വളരെ ദയനീയമായി അവതരിപ്പിക്കണമെങ്കില്‍ ചെയ്യെണ്ടത് ഇത്രമാത്രം.
വിനീത്, കുഞ്ചാക്കോ ബോബന്‍ , പ്യഥിരാജ് തുടങ്ങിയവാരാണ് ഇതിന്‍ പറ്റിയത്. ഇല്ലവും കണക്കില്ല്ലാത്ത ഭൂമിയും ഉണ്ടെങ്കിലും കയ്യിലിരുപ്പ് കൊണ്ട് എല്ലാം അന്യാഥീനമാവുകയും ഏതോ ഒരു നായരോ അല്ലെങ്കില്‍ മുസ്ലിം ക്യസ്ത്യന്‍ ബ്ലേഡ് കാരനോടോ കടം വാങ്ങിയതിന്റെ പേരില്‍ കടം കയറിയ ബ്രാഹമണ കുടുംബം എന്ന രീതിയില്‍ ദയനീയമായി കാണിക്കണം. മേലനങ്ങി ജോലി ചെയത് മുത്തച്ചന്മാര്‍ മുതല്‍ ശീലമില്ല്ലാത്തത് കൊണ്ട് ശാന്തിപ്പണി കൊണ്ടും ക്ഷേത്രത്തില്‍ നിന്നും ചന്ദനമരച്ച് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ജീവിക്കുന്നത കരളലയിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കണം.

നാലുകെട്ടിന്റെ വരാന്തയില്‍ ചാരു കസേരയില്‍ കിടന്ന് ചുമക്കുന്ന പഴയ കാല കാരണവത്തതിന്റെ പ്രൌഡി ഒന്ന് കാണിക്കണം. നാലും എട്ടും കൂട്ടി ഉണ്ടിരുന്ന കാലത്തെ അനുസമരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായി ചോറും പരിപ്പ് കറിയും മോരും കൂട്ടി തിന്നുന്നതിന്റെ ക്ലോസപ്പ് ഷോറ്ട്ടും വേണം. ഇടക്കിടക്ക് സംവരണം കൊണ്ട് സര്‍ക്കാര്‍ ജോലിയില്ല സര്‍ക്കാര്‍ ജോലിയില്ല എന്ന രീതിയിലുള്ള ഡയലോഗും ഫിറ്റ് ചെയ്യണം. അധ്വാനിച്ച് ജീവിക്കെടാ എന്ന രീതിയിലുള്ള ഒരു ഡയലോഗും വില്ലനോ സഹ കഥാപാത്രങ്ങളോ ചോദിക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ബ്രാഹ്മണ വിരുദ്ധമായിപ്പോകും. അന്തര്‍ജനങ്ങളുടെ കണ്ണുകളില്‍ എപ്പോഴും വേദന വേണം. പശ്ചാത്തലത്തില്‍ വേദമന്ത്രങ്ങള്‍ ഉരുവിടുന്നതിന്റെയും ഭക്തി സാന്ദ്രമായ സംഗീതവും വേണം. വെളുത്ത് ഉരുണ്ടിരിക്കുന്ന ആണ്‍ കുട്ടികള്‍ അവിടെയും ഇവിടെയുമെല്ലാം ഓടി കളിക്കണം. കഷ്ടപ്പെട്റ്റ് കഷ്ടപ്പെട്ട് എന്ന് പറണ്‍ജില്ലെങ്കിലും ഓരോ ഷോട്ടിലും അത് വേണം. കടം തന്ന ക്യസ്ത്യന്‍ മുതലാളിയോ മുസ്ലിം മുതലാളിയോ അന്തര്‍ജനങ്ങളെ കമന്റടിക്കുന്നതും ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് ചിത്രത്തിന് കൂടുതല്‍ മിഴിവേകും. അന്തര്‍ ജനങ്ങള്‍ കുളിക്കുന്നത് നോക്കി നില്‍ക്കുന്ന രാജന്‍ പി ദേവ് പലിശക്കാരന്റെ രൂപത്തില്‍ വരികയാണെങ്കില്‍ വളരെ നന്ന്. ക്ഷീണിച്ച തമ്പുരാനോ വലിയ തിരുമേനിയോ മറ്റൊ ആയി നരേന്ദ്ര പ്രസാദ് ആയിരുന്നു നല്ലത് അദ്ദേഹം മരിച്ചത് കൊണ്ട് മറ്റ് ആള്‍ക്കാരെ പരിഗണിക്കാം. ബ്രാഹ്മണനായ നായകനെ കള്ളക്കേസില്‍ കുടുക്കി അയാള്‍ നാട് വിട്ട് വര്‍ഷങ്ങള്‍ അല്പം കഴിഞ്ഞ് വിലകൂടിയ കാറില്‍ അയാള്‍ ഇല്ലത്ത് വന്നിറങ്ങുന്നു. എന്നാല്‍ അന്യാഥീനപ്പെട്ടുപോയ സ്വത്തുക്കള്‍ എല്ലാം അയാള്‍ തിരിച്ചു പിടിക്കുന്ന ഭാഗം വേണം. രാഷ്ട്രീയക്കാരെയും പോലീസുകാരെയും എല്ലാം കണക്കിന് ഈ കഥാപാത്രം വിമര്‍ശിക്കണം. ബ്രാഹമണനെ അവഗണിച്ച സമ്മുഹം എന്ന നിലക്ക് നല്ല കൊട്ടുകൊടുക്കണം. പശ്ചാത്തലത്തില്‍ എപ്പോഴും വേദ മന്ത്രങ്ങള്‍ യാഗങ്ങളില്‍ ഉരുവിടുന്നത് പോലെ ഉച്ചത്തില്‍ ആക്കുകയും വേണം. അങ്ങനെ നായകന്‍. തന്റെ മുറപ്പെണ്ണിനെ കല്യാണം കഴിക്കുനതോടെ ചിത്രം പൂര്‍ണമാകും. മുസ്ലിം പലിശക്കാരനും, ബ്ലേഡ് മുതലാളിയും നായകനോട് പണം കടം ചോദിക്കുന്നതോടെ ഒരു വേദോച്ചാരണത്തോടെ പടം പൂര്‍ണമാകും.

ശ്രദ്ധിക്കേണ്ട ഒരു കാര്യം. നായകന്‍ പണം ഉണ്ടാക്കുന്ന രീതി എന്ത് തന്നെയായാലും അതിന് ഭയങ്കരമായ കവറേജും ദയനീയതയും വിയര്‍പ്പൊഴുകുന്നതും എല്ലാം സെന്റിമെന്റലായി ചിത്രീകരിക്കണം. (ആര്യന്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ സാമ്പിളായി എടുക്കാവുന്നതാണ്.)

അടുത്ത പോസ്റ്റില്‍ കഥാപാത്രങ്ങളും അഭിനയിക്കുന്നവരും.

വര്‍ഗ്ഗീയ കഥയെഴുത്ത് പരിശീലനം

വര്‍ഗ്ഗീയ കഥയെഴുത്ത് പരിശീലനം

ഭാഗം ഒന്ന്- സാമ്പിള്‍ കഥ

പണ്ട് പണ്ട് പട്ടിണിപുരം എന്നൊരു ഗ്രാമമൌണ്ടായിരുന്നു. ആ നാട്ടിലെ ജനങ്ങള്‍ക്ക് പട്ടിണീ എന്നത് ഒരു ജീവിതാലങ്കാരമായിരുന്നു. നമ്മള്‍ സാധാരണ കാണുന്ന കാച്ചില്‍,ചേമ്പ്, കൂര്‍ക്ക, മധുരകിഴങ്ങ് , കപ്പ എന്ന് വേണ്ട കണ്ണില്‍ കണ്ട ഒരു തരത്തിലുള്‍ല സാധാനങ്ങളും അവിടെ അവരര്‍ക്ക് തിന്നാനില്ലായിരുന്നു. എന്തോ ജനിത വൈകല്യം എന്നല്ലേ പറയേണ്ടൂ, ആ നാട്ടിലെ ജനങ്ങള്‍ക്ക് മേലനങ്ങി ജോലി ചെയ്യുക എന്ന് വെച്ചാല്‍ കൊല്ലുന്നതിന് സമമായിരുന്നു. പിന്നെ പട്ടിണിക്ക് വേറെ എങ്ങോട്റ്റെങ്കിലും പോകണോ ? എവിടെ നോക്കിയാലും പട്ടിണികൊണ്ട് വിഭൂഷിത്മായ നാടായിരുന്നു പട്ടിണീപുരം.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ജീവിച്ചിരുന്ന രണ്ട് ചെറുപ്പക്കാരായിരുന്നു രാജുവും ജമാലും. കഠിനാധ്വാനികളും സ്തിരോത്സാക്കാരും ആയിരുന്ന ആയുവാക്കള്‍ ആനാടിന് രോമാഞ്ചമാവേണ്ടതായിരുന്നു.പക്ഷെ അവിടെയുള്ള ജനങ്ങള്‍ മെല്‍ പറണ്‍ജ സ്വഭാവ ഗുണമുള്‍ലവരാകയാല്‍ ജൂതന്മാര്‍ യേശുവിനെ ഉപദ്രവിച്ച പോലെ അവര്‍ ആ യുവാക്കളെയും ഉപദ്രവിച്ചു. ആപത്തുകളില്‍ പെടുമ്പോള്‍ ജമാല്‍ “അള്ളാ” എന്നും രാജു “ രാമാ” എന്നും നിലവിളിച്ചു പ്രാര്‍ഥിച്ചു. തരിശായിക്കിടന്ന പാടണ്‍ഗളില്‍ വെള്ളരി വെച്ചും , നെല്ല് നട്ടും ആ പാവങ്ങള്‍ കഷ്ടപ്പെട്റ്റ് ജീവിച്ചു.

ഒരിക്കല്‍ ആഗ്രാമത്തില്‍ അതി ശക്തമായ കൊടുങ്കാറ്റും മഴയും തുടങ്ങി. ആ നാട്റ്റിലെ ജനങ്ങളെല്ലാം പേടിച്ച് നിലവിളിച്ചു. രാമനും, ജമാലുമാവട്ടെ അവരുടെ കൂടി നിലവിളിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അത്യാപത്തില്‍ അകപ്പെട്ട അവര്‍ ഏതായാലും തങ്ങളുടെ ദൈവത്തെ കുറിച്ച് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രാജു രാമനെ വിളിച്ച് താണ് കേണ് പ്രാര്‍ഥിച്ചു. പക്ഷെ കാറ്റിനോ ഭ്രാന്തമായി പെയ്യുന്ന് അമഴക്കോ തെല്ലും കുറവുണ്ടായില്ല. മാത്രവുമല്ല അല്പം കൂടിയോ എന്നും സംശയം. രാജു നിരാശനായി.

എന്നാല്‍ അടുത്തത് ജമാലിന്റെ ഊഴമായിരുന്നു. അവന്‍ മനസ്സുരുകി അല്ലാഹുവിനോട് അത്യാപത്തില്‍ നിന്ന് രക്ഷിക്കാനായി പ്രാര്‍ത്തിച്ചു. അല്‍ഭുതകരമെന്ന് പറയട്ടെ പ്രാര്‍ഥന അവസാനിച്ച നിമിശം കാറ്റും മഴയുമെല്ലാം കെട്റ്റിയിട്ട പോലെ നിന്നു. ആളുകള്‍ക്ക് സന്തോഷമായി. അവര്‍ ജമാലിനെ ബഹുമാനിച്ചു. തങ്ങളെ രക്ഷിച്ച അള്ളാഹുവിന് അവര്‍ നന്ദി പറഞ്ഞു. പിന്നെ ആ ഗ്രാമത്തിലുള്ളവരെല്ലാം മുസ്ലിംഗളായി. അവിടെയുള്ള ക്ഷേത്രങ്ങളെല്ലാം പൊളിച്ച് പള്ളികളാക്കി അതൊരു ഇസ്ലാമിക രാജ്യമായി.രാജുവും മുസ്ലിമായി റഹ്മാന്‍ എന്ന പേര് സ്വീകരിച്ചു. അവര്‍ കല്യാണം കഴിച്ച് സുഖമായി കുറെ കാലം ജീവിച്ചു.

(ഈ കഥക്ക് മറ്റൊരു കല്‍മാക്സും കൊടുക്കാവുന്നതാണ്.അതായത് കാറ്റും കോളും വന്ന് രണ്ട് പേരും പ്രാര്‍ത്തിക്കുമ്പോഴാണ് ട്വിസ്റ്റ് കൊടുക്ക്കേണ്ടത്. അതായത് ആദ്യം ജമാല്‍ പ്രാര്‍ത്തിക്കുമ്പോള്‍ കാറ്റ് തെല്ലും കുറയാതെ അതേ സമയം രാജു പ്രാര്‍ത്തിക്കുമ്പോള്‍ കാറ്റും മഴയും കെട്ടിയിട്ട പോലെ നില്‍ക്കണം. താമസിയാതെ എല്ലാവരും ഹിന്ദുമത വിശ്വാസികളാവുകയും.ജമാല്‍ ഉലപലാക്ഷന്‍ എന്ന പെര് സ്വീകരിക്കുന്നതും. പള്ളികളെല്ലാം പൊളിച്ച് ക്ഷേത്രണ്‍ഗള്‍ ഉണ്ടാക്കുന്നതും കഥയില്‍ ഉള്‍പെടുത്താം)

രണ്ടായാലും വര്‍ഗ്ഗീയതക്ക് കുറവുണ്ടാകാന്‍ പാടില്ല.

Sunday, February 22, 2009

തീവ്രവാദവും കുട്ടിയും

ഇത് നിങ്ങള്‍ കരുതുന്നത് പോലെയുള്ള കുട്ടിയല്ല ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഉണ്ണിക്കുട്ടന്‍. അറിയാമോ അവന് ഇന്ന് സാമൂഹ്യ പാഠം പരീക്ഷയാണ്. അവന്റെ അച്ചന്‍ അമ്മ ഏട്ടത്തി തുടങ്ങിയവരെല്ലാം നേരം പര പരാന്ന് വെള്ളുക്കുമ്പോ തൊട്ട് അവനെ എക്സാമിന് ഒരുക്കുന്ന തിരക്കിലാണേ......

കാലം വര്‍ഗ്ഗീയ തീവ്രവാദങ്ങളുടെ ഉത്സവ സീസണ്‍ ആയത് കൊണ്ട് ചോദ്യങ്ങള്‍ മിക്കതും വര്‍ഗ്ഗീയവാദിയും മരം വെട്ട് കാരനും, താലിബാനും പാല്‍ക്കാരനും, ഉസാമയോ അമ്പിളിമാമനോ , ലഷ്കറും പമ്പരവും, ഗുജറാത്തും സിമിയും മാലു മുയലും. എന്നീ പാഠങ്ങളില്‍ നിന്നാവും കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാവുക. മോഡല്‍ ചോദ്യപ്പേപ്പര്‍ കണ്ടാലും ഞാനും നിങ്ങളും ഞെട്ടിപ്പോവും.
ചോദ്യങ്ങള്‍
1. ഒരു ഭീകരവാദിയെ എങ്ങനെ തിരിച്ചറിയാം ?
ഉ. തലയില്‍ മുണ്ട് ചുറ്റി കുളീക്കാതെ താടിയും മുടിയും നീട്ടി ജുബ്ബയിട്ട ആളെ കണ്ടാല്‍ തീവ്രവാദി എന്ന് ഉറപ്പിക്കാം.
2. മോഡി തീവ്രവാദിയാണോ , അല്ലെങ്കില്‍ എന്ത് കൊണ്ട് ?
ഉ. അല്ല.. കാരണം മോഡി കുളിക്കാറുണ്ട്.
3. മരം വെട്ട് കാരനും മാധേവനും താലിബാനും തമ്മിലുള്ള ബന്ധമെന്ത് ?
ഉ.മരം വെട്ട് കാരന്റെ കയ്യില്‍ മഴുവുണ്ടായിരിക്കും എന്നാല്‍ താലിബാന്റെ കയ്യില്‍ തോക്കാണുണ്ടാവുക.
4. ഉസാമയോ മുസമ്പിയോ ഏതാണ് നല്ല പഴം ?
ഉ. മുസമ്പി നല്ലമധുരം ഉണ്ടാകും കടയില്‍ കിട്ടും, ഉസാമയെ കിട്ടണമെങ്കില്‍ തോറ ബോറയില്‍ പോകണം.
5. ഒരു തീവ്രവാദിയെ കാണുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം ?
ഉ. പേര് ക്യഷ്ണന്‍, രാമന്‍, രാജേഷ എന്നീ ഹിന്ദു പേരുകള്‍ ആണെങ്കില്‍ ഉടനെ കൂടെ നിന്ന് ഫോട്ടോ എടുക്കണം കാരണം ഈ ഫോട്ടോകളാണ് പത്രത്തില്‍ വരിക തീവ്രവാദിയെ പിടിച്ച ആള്‍ എന്ന തലക്കെട്ടില്‍ വരും. പേര്‍ അറബി ആണെങ്കില്‍ നമ്മള്‍ ഞാനൊന്നുമറിഞ്ഞില്ലേ ‘രാമ നാരായണ ; എന്ന രീതിയില്‍ നില്‍ക്കണം.

6. താലിബാനെ കുറിച്ച് അഞ്ച് വാക്യങ്ങള്‍ എഴുതുക.

താലിബാന്‍ നല്ല ഒരു മ്യഗമാണ്. അത് നമുക്ക് തോക്കും ബോംബും തരുന്നു. താലിബാനെ കിട്ടിയാല്‍ വീട്ടില്‍ കാവല്‍ നിര്‍ത്താം. താലിബാനെ പറഞ്ഞ് കുട്ടികള്‍ക്ക് ചോറ് കൊടുക്കാം. താലിബാനെ കാണണമെങ്കില്‍ നമ്മള്‍ പാകിസ്ഥാന്‍ കാടുകളില്‍ പോകണം.

ഇതൊക്കെയാണ് മോഡല്‍ ചോദ്യപേപ്പറിന്റെ അവസ്ഥ. ക്ലാസ് ഒന്നാണെങ്കിലും ഉണ്ണിക്കുട്ടന് പഠിക്കാനേറെയുണ്ട്. വെറുതെയാണോ അച്കനും അമ്മയുമെല്ലാം ഊണും ഉറക്കവുമില്ലാതെ ലവനെ ഇങ്ങനെ പഠിപ്പിക്കുന്നത്. കണക്കിലാണ് ഉണ്ണിക്കുട്ടന്‍ അല്പം മോശം. കാരണം 24 മണിക്കൂറും റ്റോ ആന്റ് ജറി കാറ്ട്ടൂണും കണ്ടിരിക്കുന്ന അവന് ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകളൊന്നും മരുന്നിന് പോലും ഒന്ന് കാണുകേല. അതു കൊണ്ടെന്നാ അവന് കണക്കിന്റെ വള്ളി പുള്ളി അറിയില്ല. കണക്കിലെ ചില ചോദ്യങ്ങള്‍ കേട്ടാല്‍ നമ്മള്‍ വരെ ഞെട്ടിപോകും.

1. ഒരു AK 47 ഉം മറ്റൊരു 303 യും കൂട്ടിയാല്‍ എന്ത് കിട്ടും ?
2.ഒരു ക്ലസ്റ്റര്‍ ബോംബ് ഒന്നരമീറ്റര്‍ അകലെനിന്ന് വെള്ളത്തിലേക്ക് എറിഞ്ഞാലുണ്ടാകുന്ന ആവേഗം കണക്കാക്കുക
3. ഒരു ഇന്ത്യാക്കാരനെ താലിബാന്‍ പിടിച്ചു കൊണ്ട് പോയാല്‍ എത്ര താലിബാനെ നമ്മള്‍ പിടിച്ചാലാണ് തുല്യമാകുക ?

4. ഒരു വഴികണക്ക്

ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം പത്ത് താലിബാന്‍ കാര്‍ തട്ടികൊണ്ട് പോകുന്നു. വിമാനത്തില്‍ ആകെ ഉണ്ടായിരുന്നത് 100 പേര്‍ , അതില്‍ 6 ആളുകളേ ദുബായില്‍ ഇറക്കുന്നു. 5 ആളുകളെ പാകിസ്ഥാനില്‍ ഇറക്കുന്നു. എങ്കില്‍ വിമാനം അഫ്ഗാനിസ്ഥാനില്‍ എത്തുമ്പോള്‍ താലിബാന്‍ കാരടക്കം എത്രപേര്‍ വിമാനത്തില്‍ ഉണ്ടാകും. ?

ഈശ്വരാ ഇതൊക്കെയാണ് കണക്ക് ഇതൊക്കെ തീക്കളിയാവുമോ .......ആവാതിരിക്കട്ടെ.....
Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......