
അച്ചനും അമ്മയും അറിഞ്ഞിട്ട പേര് തന്നെയാവണം അന്തോണി എന്ന്. കാരണം അന്തോണീസ് പുണ്യാളന്റെ പേര് അന്വര്‍ഥമാക്കുന്ന ജീവിതം. അഞ്ചടി നാലിഞ്ച് നീളം ഒത്ത തടി. ബുദ്ധിയുള്ളവരുടെ കഷണ്ടി. കൂടെയുള്ളവരെല്ലാവരും നാട് കട്ടു മുടിച്ചപ്പോഴും അപ്പനും അമ്മയും കുട്ടിയായ ആന്റണിയുടെ ചെവിയില്‍ ഓതി കൊടുത്ത പുണ്യാളച്ചനെ മനസ്സിലോര്‍ത്തു. “ തൂറന്നിട്ട പെട്ടി കണ്ടാല്‍ കര്‍ദ്ദിനാളും കള്ളനാവും” എന്നൊരു ചൊല്ലുണ്ട്. പക്ഷെ ആന്റണി വര്‍ച്ച വരയില്‍ നിന്ന് മുന്നോട്ടുമില്ല പിന്നോട്ടുമില്ല.
ആന്റണി എന്ന പേരിന്റെ മൂലനാമത്തിന് ‘പൂവ്’ എന്ന അര്‍ഥമുണ്ടത്രേ. ശരിയെന്നും തെറ്റെന്നും പലരും പറയുന്നു. സംഭവം എന്തായാലും നമ്മുടെ ആന്റണിക്ക് ഈ പേര് ചേരും. ആരെയും വേദനിപ്പിക്കില്ല. കല്ബ് പൂ പോലെ നിര്‍മലം കോമളം.
അറക്കപറമ്പില്‍ കുര്യന് ആന്റണി എന്ന് മുഴുവന്‍ പേര്. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന്റെ ക്യത്യം 7 കൊല്ലം മുമ്പ് 1940 ഡിസമ്പര്‍ 28 ന് ജനനം. അപ്പനും അമ്മയും പള്ളിയിലും പള്ളിക്കൂടത്തിലും പോയെങ്കിലും. ടി ആന്റണി ഒരു ‘മാര്‍ക്ക് ‘ ചെയ്യുന്ന ആന്റണി തന്നെ. ടിയാന് നിരീക്ഷരവാദി തന്നെ. നിനച്ചിരിക്കാതെ സ്ഥാനമാനങ്ങള്‍ വീണ് കിട്ടാന്‍ ഭാഗ്യമുള്ള ഒത്ത മനുഷ്യന്.
കേരളത്തിന്റെ മുഖ്യമന്ത്രിയായി 1977 ല്‍ ഒരു ചാന്‍സ്, പിന്നെ 1995 ല്‍ പിന്നെ 2001 ല്‍ ചോര തിളക്കുന്ന പ്രായത്തില്‍ തന്നെ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ച അന്തോണി അങ്ങനെ ആന്റണി ദ ഗ്രേറ്റ് ആയി മാറി.
യുപി.എ എന്ന യന്ത്രത്തിന്റെഡ്രൈവര് സോണിയ എന്ന മഹതിയായതിനാല്‍ ടി വണ്ടിയിലെ ചെക്കറ് കിളി കണ്ടക്ടര്‍ എന്നീ തസ്തികകളിലേക്ക് ക , മ എന്ന് മിണ്ടാത്ത ആളുകളെയാണേ ആവശ്യം. ലത് കൊണ്ട്. ആന്റണി, മന് മോഹന്‍ സിങ്ങ്, വയലാര്‍ രവി, ഇ അഹമ്മദ്. എന്നീ മഹാന് മാരാണല്ലോ മന്ത്രി പദങ്ങളില്‍. ക, മ എന്നീ അക്ഷരങ്ങള്‍ പറയാത്ത ഗണത്തില്‍ ആയതിനാലും ടി മദാമ്മയുടെ വിശ്വസ്ഥന് ആയതിനാലും ആന്റണി ജനങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ടതല്ലെങ്കിലും എണ്ണം പറഞ്ഞ സ്ഥാനമായ പ്രധിരോധമന്ത്രിയായി. മദാമ്മക്കും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായ മന് മോഹന്‍ സിണ്ഗിനും അമേരിക്കന്‍ വ്യവസായ ലോബികളുമായുള്ല ഡിങ്കോഡാല്ഫി കാരണം ബിസിനസിന് വേണ്ട എല്ലാ ഒത്താശകളും ടി ആന്റണി ചെയ്തു കൊടുക്കും.
എന്റെ നാട്ടില്‍ പറയും “ പുല്ലൂട്ടയില്‍ കയറിയ നായയെ പോലെ..തിന്നുകയും ചെയ്യില്ല പശുവിനെ അങ്ങോട്ട് തിന്നാനും വിടില്ല എന്ന് “ ഇവിടെ ആന്റണിയെ പറ്റി ഈ പരാതിയില്ല. ഇസ്രായേല്‍ കമ്പനിയുമായി 10000 കോടി രൂഫക്കുള്ള എടപാടില്‍. കമ്മീഷനില്‍ ഒരു ചില്ലിക്കാശ് ടി പുണ്യാളച്ചന് എടുത്തിട്ടില്ല. പണം എല്ലാം എ.ഐ.സി.സി രണ്ടാം നമ്പര്‍ സിസ് അക്കൌണ്ടില്‍ നിക്ഷേപിച്ചു. അതിന്റെ റസീറ്റ് മദാമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവം ശുഭം. ഇടത് പക്ഷക്കാരും മൂരാച്ചി പത്രക്കാരും കൂടി ഇടപാടിനെ ചൊല്ലി കടി പിടി കൂടിയാലൊന്നും ടി ആന്റണി മിണ്ടില്ല. മൌനം വിധ്വാനു ഭൂഷണം. തികഞ്ഞ ഗാന്ധിയന്‍ കേരളത്തില്‍ ചാരായ നിരോധനം കൊണ്ടു വന്നു എന്ത് കാര്യം പക്കാ കുടിയന്മാരായ മലയാളികളെ കൊണ്ട് തോറ്റു. വ്യാജ ചാരായം കുടിച്ച് കാറ്റ് പോകുന്നത് ആന്റണിയുടെ കുറ്റമാണോ ??
ജിം എന്ന് പറഞ്ഞ് (ഗ്ലോബല്‍ ഇന്‍ വെസ്റ്റ് മെന്റ് മീറ്റ് ) കേരളം വികസിപ്പിക്കാനായിരുന്നു പരിപാടി. എവടെ സഖാക്കന്മാരെ കൊണ്ട് തോറ്റു അതു പാളീസായി. മാറാട് സംഭവത്തില്‍ വെട്ടേറ്റ് മരിച്ച ബന്ധുക്കള്‍ക്ക് ലക്ഷങ്ങള്‍ സഹായമായി കൊടുത്തു അതിനും കിട്ടി വിമര്‍ശനം. ഏതോ കുറെ തെഗാഡിയമാര് വന്നു ത്യശൂലം വിതരണംചെയ്യാന്‍ അനുവാദം ചോദിച്ചു. കൊടുത്തു ലവന്മാര് അതു ചെയ്തു. ആന്റണി ആരെയും എതിര്‍ക്കില്ല. അന്നും ഇന്നും സമാധാനം അതാണ് നമ്മുടെ ഒരു ലൈന്‍. മദനിയെ ബാപ്പ മരിച്ചപ്പോള്‍ കാണാന്‍ ജാമ്യം ചോദിച്ചു. തികഞ്ഞ ഗാന്ധിയന്‍ പറഞ്ഞു ഇല്ല ക്രമസമാധാനം തകരും എന്ന്. മുഖ്യമന്ത്രിയായപ്പോള്‍ പോലീസിനെ കയറൂരി വിട്ടു എന്നും പറഞ്ഞ് അതും വിമര്‍ശനം. ഒടുവില്‍ മതിയായി ഈ സംസ്ഥാനം മടുത്ത്. ഡല്‍ഹിയിലേക്ക് വണ്ടി കയറി. പാര്‍ലമെന്റിന്റെ പിന് വാതിലിലൂടെ കയറി. പ്രധിരോധ മന്ത്രിയായി. ഇതിനിടയില്‍ പ്രസിഡന്റാവാനുള്ള ഒരു ശ്രമം ഉണ്ടായിരുന്നു. അതിന് വേണ്ടി ബിജെപിയുമായി ചില അഡ്ജസ്റ്റ്മെന്റ് ഒക്കെഉണ്ടായിരുന്നു. പക്ഷെ ബിജെപി പോയ സ്ഥലത്ത് പിന്നെ പുല്ലു മുളച്ചില്ല. പക്ഷെ ഇപ്പോഴും ആ പൂതി ഊണ്ട്. കാത്തീരിക്കുക. ആന്റണി ദ പ്രസ്ദിഡന്റ് കമിംഗ് സൂണ്‍.
ഇങ്ങനെയുള്ള വിശുദ്ധന്മാര് എല്ലാം തെമ്മാടിത്തരങ്ങല്ക്കും കൂട്ട് നില്‍ക്കുന്നത് ഇവരൊക്കെ പുണ്യവാളന്മാര് ആയത് കൊണ്ടാണോ അതോ ഇവരൊക്കെ വെറും കപടന്മാരാണോ അതോ അധികാര മോഹികളോ.