

കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എന്ന കോടീശ്വരനായ മന്ത്രിക്ക് ജിമ്മും , സ്വകാര്യതയും വേണമത്രെ. മറ്റ് മന്ത്രിമാര്‍ക്കും ഇത് രണ്ടും ഇല്ലാത്തതിനാല്‍ അവരുടെ കുളീക്കുന്നതു ഒന്നും രണ്ടുമിന്റെയും എല്ലാ ഫോട്ടോയും ടിവിയിലും പത്രത്തിലും വരുന്നു. ആയത് കൊണ്ട് ശശി തരൂര്‍ എന്ന പഴയ കൊക്ക കോള ഉദ്യോഗസ്ഥന് ദിനം പ്രതി പതിനായിരങ്ങള്‍ ചിലവ് വരുന്ന പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തന്നെ അന്തിയുറങ്ങണം.
സര് ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത കോടികള്‍ നരകിക്കുന്ന ഈ നാട്ടില്‍ താങ്കളെ പോലുള്ള മന്ത്രിമാരുടെ സ്വകാര്യതകള്‍ തീര്‍ച്ചയായും വിലപ്പെട്ടതാണ്. സാര്‍ ഇവിടെ യുള്ള പട്ടിണീ പ്പാവങ്ങളെ നിങ്ങള്‍ പരിഗണിക്കേണ്ടതില്ല. പക്ഷെ അവരുടെ നേരെ “ കീഴ് വായു “ വിടരുത് അങ്ങനെയെങ്കിലും അപമാനിക്കാതിരിക്കൂ.