വാസ്തു എന്നോ വസ്തു എന്നോ സത്യത്തില്‍ ഈ സംഗതികള്‍ എന്താണെന്ന് ഈ കുട്ടിക്കറിയില്ല. വീട് വെക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് വാസ്തു എന്ന സംഗതി ആണല്ലോ വീട്ടില്‍ സമാധാനം ഉണ്ടാകുമോ, ഐശ്വര്യം ഉണ്ടാകുമോ, അകാല മരണം ഉണ്ടാകുമോ എന്നൊക്കെ തീരുമാനിക്കുന്നത് വാസ്തു ശാസ്ത്രം അനുസരിച്ചാണത്രെ , ഇതറിയുന്ന പുലികള്‍ കണക്കുകള്‍ തയ്യാറാക്കി തരും അതനുസരിച്ച് വീട് പണിയുക. എന്നാല്‍ ശുഭം. നമുക്ക് വാസ്തു അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിക്കുക.അല്ലെങ്കില്‍ ഇതാ ഇതുപോലെ മനോരമ വായിച്ഛ് മനസ്സിലാക്കുക. ആരാധനാലയങ്ങളുടെ അടുത്ത് അതിനേക്കാള്‍ ഉയരത്തിലും വീട് പണിയാമോ ?? മനോരമ നല്‍കിയ രണ്ട് ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടത് എന്ന് നിങ്ങള്‍ പറയൂ. ഒരിടത്ത് പറയുന്നു ആരാധനാലയത്തേക്കാള്‍ ഉയരത്തില്‍ വീട് പാടില്ല എന്ന് അടുത്തതില്‍ പറയുന്നു അങ്ങനെ ആയാല്‍ യാതൊരു പ്രശ്നവുമില്ല എന്ന്. ഓരോന്ന് കാച്ചി വിടുമ്പോള്‍ ആരാണ് ഇതൊക്കെ വായിച്ച് നോക്കുന്നതല്ലേ
എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.
Tuesday, October 13, 2009
Tuesday, September 8, 2009
ശശി രാജാവേ ,സാര്‍ നിങ്ങള്‍ ഏത് രാജ്യത്താണ് ജീവിക്കുന്നത് ??


കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എന്ന കോടീശ്വരനായ മന്ത്രിക്ക് ജിമ്മും , സ്വകാര്യതയും വേണമത്രെ. മറ്റ് മന്ത്രിമാര്‍ക്കും ഇത് രണ്ടും ഇല്ലാത്തതിനാല്‍ അവരുടെ കുളീക്കുന്നതു ഒന്നും രണ്ടുമിന്റെയും എല്ലാ ഫോട്ടോയും ടിവിയിലും പത്രത്തിലും വരുന്നു. ആയത് കൊണ്ട് ശശി തരൂര്‍ എന്ന പഴയ കൊക്ക കോള ഉദ്യോഗസ്ഥന്‍ ദിനം പ്രതി പതിനായിരങ്ങള്‍ ചിലവ് വരുന്ന പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തന്നെ അന്തിയുറങ്ങണം.
സര്‍ ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത കോടികള്‍ നരകിക്കുന്ന ഈ നാട്ടില്‍ താങ്കളെ പോലുള്ള മന്ത്രിമാരുടെ സ്വകാര്യതകള്‍ തീര്‍ച്ചയായും വിലപ്പെട്ടതാണ്. സാര്‍ ഇവിടെ യുള്ള പട്ടിണീ പ്പാവങ്ങളെ നിങ്ങള്‍ പരിഗണിക്കേണ്ടതില്ല. പക്ഷെ അവരുടെ നേരെ “ കീഴ് വായു “ വിടരുത് അങ്ങനെയെങ്കിലും അപമാനിക്കാതിരിക്കൂ.
Subscribe to:
Posts (Atom)
