'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍
-->Thursday, November 12, 2009 -->മധ്യരേഖ / ഡി. ബാബുപോള്
ഷംനമോള്‍ കേരളത്തില്‍ എവിടെയോ ജീവിച്ചുവരവെ പൊന്നരിവാളമ്പളിയില്‍ കണ്ണെറിയുന്നോളേ എന്ന് വിളിച്ചു രാജ്മോഹന്‍. അവര്‍ ഒളിച്ചോടി. ഏതോ ക്ഷേത്രത്തില്‍ പോയി മാലയിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഇതിനിടെ ഷംനമോളുടെ വീട്ടുകാര്‍ പരാതിക്കാരായി. വധൂവരന്മാര്‍ പൊലീസില്‍ ഹാജരായി. കോടതിയിലെത്തിച്ചു പൊലീസ്. ഷംനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ദമ്പതികളെ വിട്ടയച്ചു. വധൂപിതാവ് മകളെ ബലമായി നാടുകടത്തിയെന്ന കേസ് ഹൈക്കോടതിയിലുണ്ട്. കഴിഞ്ഞയാഴ്ച എന്റെ സുപ്രഭാതം എന്നെ അറിയിച്ചതാണ് ഈ വിവരം. ഇതിനെ റിവേഴ്സ് ജിഹാദ് എന്ന് വിളിക്കണം. ലൌജിഹാദിനെതിരെ അമ്പെയ്ത കാട്ടാളന്റെ മുന്നില്‍ നിസ്സഹായനായി രാമായണം എഴുതാതിരിക്കുന്ന വാത്മീകിയെക്കുറിച്ച് കഥയെഴുതുന്നു പി.കെ. പാറക്കടവ്.
ലൌജിഹാദിന്റെ ആദ്യത്തെ ഇര മാധവിക്കുട്ടിയാണ് എന്ന് തിരിച്ചറിയുന്നു പ്രശസ്ത പണ്ഡിതനായ ഡോ. എം. ഗംഗാധരന്‍. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പിന്റെ വര്‍ത്തമാനകാലാവതാരമാക്കി മാറ്റിയിരിക്കുന്നു ലൌജിഹാദിനെ നാം. അമുസ്ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്നു എന്നാണ് ആരോപണം. ബുര്‍ഖ (പര്‍ദ) ഇടേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താനുള്ള പ്രചാരണമായിരുന്നു ഇതെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നു. കാട്ടുമാക്കാന്‍ വരുന്നു എന്നുപറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോലെ പര്‍ദയിട്ടില്ലെങ്കില്‍ പോക്കാണ് എന്ന് പഠിപ്പിക്കുന്നതല്ല ഈ കഥ.
ഇന്ത്യയൊട്ടാകെ നാലായിരം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൌജിഹാദികള്‍ മതംമാറ്റിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാത്രം 2876 പെണ്‍കുട്ടികളാണ് വലയില്‍ വീണത്. ഇതില്‍ 705 സംഭവങ്ങളില്‍ മാത്രമാണ് കേസുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് പരിപാടി കസറുന്നത്. 568 ജിഹാദി മതംമാറ്റങ്ങള്‍. 123 കേസുകള്‍. ഇങ്ങനെയൊക്കെ പോകുന്നു നമ്മുടെ വാര്‍ത്താവിനിമയം. എളുപ്പത്തില്‍ കണക്കെടുക്കാവുന്ന ഒരു കാര്യത്തിലാണ് ഊഹാപോഹങ്ങള്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളായി അവതരിപ്പിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രചാര്‍ത്തുകയോ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പള്ളിക്കുറ്റത്തില്‍ നിര്‍ത്തി തെമ്മാടിക്കുഴി വിധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നത് ഒരു മുന്‍കരുതലാണ് എന്നറിയുക. പ്രണയം പുതിയ നൂറ്റാണ്ടിലെ പുതിയ പ്രതിഭാസമൊന്നും അല്ല. ഭിന്നമതങ്ങളിലുള്ള വ്യക്തികള്‍ പ്രണയബദ്ധരാകുന്നതും പുതുമയല്ല. എന്തിന് മതങ്ങള്‍? ഒരേ മതത്തില്‍ വിഭിന്നസമുദായങ്ങളില്‍ ജനിച്ചവര്‍ തമ്മിലുള്ള പ്രണയം കമുകിന്‍കോട് പ്രദേശത്തെ ഈഴവ ക്രിസ്ത്യാനികള്‍ക്കിടയിലും നാടാര്‍സമുദായത്തിലും ഒഴികെ എവിടെയും എന്നും പ്രശ്നമായിരുന്നുവല്ലോ.
യാക്കോബായക്കാരും മാര്‍ത്തോമാക്കാരും ,മാര്‍ത്തോമാക്കാരും സീയെസൈക്കാരും ,അകത്തോലിക്കരും കാത്തോലിക്കരും ഇത് പരിഹരിച്ചത് നാടാര്‍സമുദായത്തിലും കമുകിന്‍കോട് പ്രദേശത്തും സ്വീകരിച്ച മാര്‍ഗം ഉപയോഗിച്ചിട്ടാണ്. 'പെണ്ണ്' 'ചെറുക്കന്റെ' സമൂഹത്തില്‍ ചേരുക. അത് പുരുഷാധിപത്യമല്ലേ എന്ന് ഫെമിനിസ്റ്റുകള്‍ ചോദിച്ചേക്കാമെങ്കിലും അതായിരുന്നു സമ്പ്രദായം. പുറത്തുള്ളവര്‍ വിചാരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായ വേദശാസ്ത്ര പ്രശ്നങ്ങള്‍ ഇത്തരം അന്തര്‍സഭാ ബന്ധങ്ങളിലുള്‍ക്കൊണ്ടിരുന്നു. എങ്കിലും സമൂഹം അവയൊക്കെ മറികടന്നു. തീര്‍ത്തും അശാസ്ത്രീയമായ ഒരു പ്രതിഭാസമാണ് പ്രണയം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. മുറപ്പെണ്ണും ചെറുക്കനും തമ്മിലുള്ള പ്രണയം കാരണവന്മാര്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. അരസികനായ നമ്പൂതിരിയെ അവഗണിച്ചിട്ട് അബ്രാഹ്മണനെ പ്രണയിക്കുന്നവളെ വാഴ്ത്തിയിട്ടുള്ളതാണ് സമൂഹം. ഒരു മുഴക്കോല്‍ കൊണ്ടും അളക്കാന്‍ കഴിയാത്തതാണ് പ്രണയം എന്നര്‍ഥം. മുറച്ചെറുക്കനായാലും ചിലപ്പോള്‍ അളവ് തെറ്റും. മുറയൊന്നും ഇല്ലെങ്കിലും അളവ് ചിലപ്പോള്‍ കൃത്യമായി ഒക്കുകയും ചെയ്യും. ഇങ്ങനെ ഒരു സംഗതി തെറ്റുകൂടാതെ അളക്കാവുന്ന മുഴക്കോല്‍ ഒരു മാര്‍പാപ്പയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. സ്വജാതിയുടെ എണ്ണമോ വണ്ണമോ വര്‍ധിപ്പിക്കാന്‍ പ്രണയം ഉപാധിയാക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഇപ്പോള്‍ അത് പറയുന്നവരല്ല എന്ന് അവര്‍ക്കുതന്നെ അറിയാമെന്ന് തോന്നുന്നില്ല. അത് ഹിറ്റ്ലര്‍ ആയിരുന്നു. യഹൂദന്മാര്‍ക്കെതിരെ ആയിരുന്നു ആരോപണം.
അവര്‍ ആര്യവംശജരായ ജര്‍മന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി യഹൂദജനതയുടെ ബുദ്ധി വര്‍ധിപ്പിക്കുകയും ആര്യരക്തത്തിന്റെ ഗുണശോഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നായിരുന്നു ഹിറ്റ്ലര്‍ പറഞ്ഞുപിടിപ്പിച്ചത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രണയിച്ച് വിവാഹം ചെയ്യുന്നത് പുത്തരിയല്ല. 12 തലമുറ മുമ്പ് മതം മാറി ക്രിസ്ത്യാനിയായ ഒരു നമ്പൂതിരിയുടെ പത്നി സുറിയാനി ക്രിസ്ത്യാനി ആയിരുന്നു എന്ന് ചീരോത്തോട്ടം കുടുംബചരിത്രം പറയുന്നുണ്ട്. ഞങ്ങളുടെ കാരണവര്‍ പ്രണയിച്ചിട്ട് മതം മാറിയതാണോ മതംമാറിയതുകൊണ്ട് വേറെ വേളി തരപ്പെടാതിരുന്നതാണോ എന്ന് കൌതുകത്തോടെ ആലോചിക്കാറുണ്ട് ഞാന്‍. അത് ഉദയമ്പേരൂരിനടുത്ത്. എന്റെ മാതാമഹിയുടെ വീട്ടുകാരും 'പുതുക്രിസ്ത്യാനി'കളാണ്. കോട്ടയത്തെ ഏരുത്തിക്കല്‍ക്ഷേത്രം നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ എട്ടോ ഒമ്പതോ തലമുറകള്‍ക്കപ്പുറത്ത് മതംമാറിയത്. അവിടെ പ്രണയകഥയൊന്നും കേട്ടിട്ടില്ല. കേട്ട കഥ മതംമാറിയവന് രണ്ടിടത്തും പെണ്ണുകിട്ടാതെ വന്നപ്പോള്‍ അന്നത്തെ മെത്രാപ്പൊലീത്ത തന്റെ ഭാഗിനേയിയെ വിവാഹം ചെയ്തുകൊടുത്തു എന്നതാണ്. സ്ഥലകാലഭേദം ഉണ്ടെങ്കിലും ലൌജിഹാദ് എന്ന് ആരോപിക്കപ്പെടാവുന്നതാണ് ഇപ്പറഞ്ഞ രണ്ട് കുടുംബ പാരമ്പര്യങ്ങളും.
ക്രിസ്ത്യന്‍ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഒപ്പത്തിനൊപ്പമോ ഒപ്പത്തിലേറെയോ മുസ്ലിംകുട്ടികളുണ്ട്. കേരളത്തില്‍ ഏറ്റവും തെക്കുള്ള മെഡിക്കല്‍ കോളജ് കാരക്കോണത്താണ്. അവിടെ ഒരു ക്രിസ്മസ് ആഘോഷത്തിന് ക്രിസ്തുവിന് പകരം എന്നെയാണ് ക്ഷണിച്ചത്. സദസ്സില്‍ തട്ടമിട്ട കുട്ടികള്‍ ഏറെ. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടി സംസ്ഥാനത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ആണ്‍കുട്ടികളുടെ കൂട്ടത്തിലും ഉണ്ടാവും ധാരാളം മുസ്ലിംകള്‍: അവരെ വേഷംകൊണ്ട് തിരിച്ചറിയാവതല്ലല്ലോ. കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നും മെഡിക്കല്‍കോളജില്‍ വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശക്തമായ കുടുംബബന്ധങ്ങളുടെയും സാമുദായികാചാരസൌമിത്രങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുന്നത് അസാധ്യമല്ലെങ്കിലും അനായാസമല്ല. ആണ്‍കുട്ടികള്‍ കുറച്ചുകൂടി സ്വാതന്ത്യ്രം കാണിക്കും. അവര്‍ക്കൊന്ന് പ്രേമിക്കണമെന്ന് തോന്നിയാല്‍ അമുസ്ലിംപെണ്‍കുട്ടികളുമായി അടുക്കാനായിരിക്കും കൂടുതല്‍ എളുപ്പം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാമാന്യവികാരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതിനാലാണ് അവര്‍ പിന്‍വലിയുന്നത്. ചിലപ്പോഴെങ്കിലും പല കോളജ് പ്രണയങ്ങളിലുമെന്നതുപോലെ ഹംസമായോ അനസൂയയും പ്രിയംവദയുമായിട്ടോ ഒക്കെ ഈ കുട്ടികള്‍ അവതരിച്ചു എന്നുംവരാം. അത് അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം പ്രണയത്തിന്റെ ഉദാത്തീകരണമായിരിക്കാം. എന്നാല്‍ ഇവിടെ ആരോപണകര്‍ത്താക്കള്‍ തേടുന്ന ചേരുവകള്‍ എല്ലാം ഒത്തുകഴിഞ്ഞു അതോടെ.
മുസ്ലിം കാമുകന്‍, അമുസ്ലിം കാമുകി, ഹംസമായി ഒരു മുസ്ലിംപെണ്‍കുട്ടി!എല്ലാ കാമ്പസ് പ്രണയങ്ങളും ഒരിക്കലും വിവാഹത്തില്‍ കലാശിക്കുന്നില്ല. കലാശിക്കുന്നവയില്‍ തന്നെ എല്ലാറ്റിലും മതംമാറ്റം സംഭവിക്കുന്നില്ല. ഇവിടെയും ഒന്നറിയണം. മുസ്ലിം സമുദായത്തില്‍ അമുസ്ലിമിനെ കുടുംബാംഗമായി സ്വീകരിക്കാന്‍ എളുപ്പമല്ല. ക്രിസ്ത്യാനികളോട് പ്രവാചകന് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള ക്രിസ്ത്യാനികള്‍ പിശകാണ് എന്നതാണ് മുസ്ലിംധാരണ. മറ്റ് മതങ്ങളുടെ കാര്യം പിന്നെ പറയണോ? അവിടെയാണ് വിവാഹത്തോട് ചേര്‍ന്നുള്ള മതംമാറ്റം ഒഴിവാക്കാനാവാതെ വരുന്നത്. പണ്ട് ക്രിസ്ത്യാനികളും ഇങ്ങനെയായിരുന്നു. നവീകരണവും രണ്ടാം വത്തിക്കാന്‍ സുന്നഹദോസും വിമോചനദൈവശാസ്ത്രവും ഒക്കെ വന്നതോടെയാണ് അടിച്ച വഴിയേ പോകാത്തവര്‍ പോകുന്ന വഴിയേ അടിക്കുകയാണ് ബുദ്ധി എന്ന് സഭ തിരിച്ചറിഞ്ഞത്. എന്റെ അനിയന്‍ റോയ്പോളിന്റെ മകള്‍ സാറ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബംഗാളി ബ്രാഹ്മണനെയാണ്. രജത് മുഖര്‍ജി എന്ന വരന്‍ ഹിന്ദുവായി തുടര്‍ന്നുകൊണ്ട് തന്നെയായിരുന്നു വിവാഹം.
പള്ളിയില്‍ വെച്ച് മാര്‍പാപ്പയുടെ പ്രതിനിധി പ്രോനുണ്‍ഷിയോ ക്വിന്താന തിരുമേനിയാണ് ആശിര്‍വദിച്ചത്. രജതിന്റെ വീട്ടില്‍ അവരുടെ ചടങ്ങും നടന്നു. അഗ്നിസാക്ഷിയായി കന്യാദാനം നിര്‍വഹിച്ചത് ഞാന്‍! കഴിഞ്ഞ തലമുറയില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് അചിന്ത്യമായിരുന്നു ഇത്തരം വിവാഹം. മുസ്ലിംസമുദായത്തില്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് 50 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍വിവാഹങ്ങള്‍ എന്നതുപോലെ മതംമാറ്റം വേണ്ടിവരുന്നു. ഇത് ലൌജിഹാദ് ആകുന്നതെങ്ങനെ? ഞാന്‍ സഭക്കെതിരെ പ്രതികരിക്കുകയാണ് എന്ന് സഭാപിതാക്കന്മാര്‍ വിധിയെഴുതാതിരിക്കാന്‍ മാര്‍ വര്‍ക്കി കര്‍ദിനാളിന്റെ 'സത്യദീപം' എന്ന വാരികയില്‍ നിന്ന് ഒരു ഉദ്ധരണിയാവട്ടെ: 'കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ചില സ്വാശ്രയ പ്രഫഷനല്‍കോളജുകളില്‍ പഠിക്കുന്നവരില്‍ നല്ല പങ്കും മുസ്ലിംകളാണ്. കാശില്ലെങ്കില്‍ കത്തോലിക്കനായതുകൊണ്ട് കാര്യമില്ല. കാശുണ്ടെങ്കില്‍ കത്തോലിക്കനാകണമെന്നുമില്ല! ഉല്‍പതിഷ്ണുക്കളായ യുവമുസ്ലിം മാതാപിതാക്കളാകട്ടെ, മക്കളെ പ്രഫഷനലുകളാക്കാന്‍ താല്‍പര്യപ്പെടുന്നു. സഭയിലെ ചില സങ്കുചിതചിത്തര്‍ക്ക് ചിലപ്പോഴെങ്കിലും ഇതൊന്നും സഹിക്കുന്നില്ല. ഒരു അതിരൂപതയുടെ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയായിരുന്ന നാലോ അഞ്ചോ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം സഹപാഠികളെ പ്രേമിച്ചു കല്യാണംകഴിച്ചു.
മുസ്ലിംകളായതില്‍ അതേ അതിരൂപതയിലെ യുവജനപ്രസ്ഥാനം സഭാധികാരികളെ പ്രതിഷേധം അറിയിക്കുകയുണ്ടായി. സഭ സ്വാശ്രയകോളജ് തുടങ്ങിയതുകൊണ്ട് നാലു വിശ്വാസികളെ നഷ്ടപ്പെട്ടില്ലേയെന്നായിരുന്നുവത്രെ ചോദ്യം. പ്രേമിക്കണമെന്നുണ്ടെങ്കില്‍ സത്യവിശ്വാസികളായ തങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും യുവകേസരികള്‍ സങ്കല്‍പിച്ചിരിക്കാം. പണത്തിനു മതമില്ലാത്തുപോലെ പ്രണയത്തിനും മതമില്ല എന്ന സത്യം ഈ കേസരികള്‍ അറിയണം. മതമില്ലാത്ത പണവും മതമില്ലാത്ത പ്രണയവും സഭയുടെ സ്വാശ്രയകോളജുകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതൊന്നുമറിയാതെ 'മതമില്ലാത്ത ജീവനു' പിറകെ കൂടി ഒച്ചവെച്ചു നടന്ന ചിലര്‍ ഇപ്പോള്‍ പ്രണയത്തിന്റെ ജാതിമതങ്ങളുടെ കണക്കുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ചു മതംമാറ്റാന്‍ നടക്കുന്ന മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ സജീവമാണത്രെ. അവര്‍ ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു എന്നാണ് ആരോപണം. കുറേ കണക്കുകളും പറയുന്നുണ്ട്. ഇന്ന ജില്ലയില്‍നിന്ന് ഇത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റി എന്നും മറ്റും തട്ടിവിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമല്ല.
വര്‍ഗീയവാദികളുടെ പത്രത്തിലെ ഒരു പൈങ്കിളി പരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അത് മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അതിനോട് സമുദായനേതാക്കള്‍ പ്രതികരിച്ചതും ആകപ്പാടെ ഒരസംബന്ധ നാടകത്തിന്റെ ചേലിലായിപ്പോയി.' മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിക്കുന്ന ഈ പ്രചാരണം നിര്‍ത്തണം. ക്രിസ്ത്യാനികള്‍ക്ക് സുഘടിതമായ ഒരു ഭരണസംവിധാനമുണ്ട്. ഓരോ ഇടവകയില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ മുസ്ലിംകളെ കല്യാണംകഴിച്ചു, എത്രപേര്‍ മൊഴി ചൊല്ലപ്പെട്ട് തിരികെ വീട്ടിലെത്തി, എത്രപേരുണ്ട് ഒരു വിവരവും നല്‍കാതെ അന്ധകാരത്തില്‍ അലിഞ്ഞവര്‍ എന്നീ സംഗതികള്‍ കണ്ടെത്താന്‍ നാല് ഞായറാഴ്ചകള്‍ മതി.
കരയോഗങ്ങള്‍ വഴി എന്നെസെസിനും ശാഖകള്‍ വഴി എസെന്‍ഡീപിക്കും നായരീഴവ സമുദായങ്ങളിലെ ഏകദേശമായ കണക്കും കണ്ടെത്താം. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരെ വെറുതെ വിടുക. ബന്ധം പിരിഞ്ഞവരുള്‍പ്പെടെ ശേഷം പേരുടെ കാര്യത്തില്‍ ചതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതില്‍ തെറ്റില്ല. മൊഴിചൊല്ലുന്നത് ചൊല്ലുന്നയാളുടെ കുറ്റം കൊണ്ട് തന്നെയാവണമെന്നില്ലല്ലോ. ഇത്രയും ഗൃഹപാഠം കഴിഞ്ഞിട്ടാവട്ടെ, ലൌജിഹാദിനെതിരെ കുരിശുയുദ്ധം തുടങ്ങുന്നത്. മംഗലാപുരത്തും മറ്റുമുള്ള ശ്രീരാമസേനക്കാരെ വിശ്വസിച്ച് മാധ്യമങ്ങളും സമുദായനേതാക്കളും ഇറങ്ങിപ്പുറപ്പെടരുത്. അവരുടെ കൈയിലിരിപ്പ് നാം കണ്ടിട്ടുള്ളതല്ലേ!നമ്മുടെ കുട്ടികള്‍ കെണികളില്‍പെടുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളും ഈ 'നമ്മുടെ കുട്ടികളില്‍' ഉള്‍പ്പെടും. അത് ജിഹാദല്ല. മൂല്യത്തകര്‍ച്ചയാണ്. മൂല്യച്യുതിക്കുണ്ടോ മതം? വിവാഹപൂര്‍വ ബന്ധങ്ങളും ഉത്തരവാദിത്തമില്ലാത്ത കാമകേളികളും ഇന്റര്‍നെറ്റ് സെക്സും ഒക്കെ മതഭേദമില്ലാതെ കാണപ്പെടുന്ന കാലക്കേടുകളാണ്. ആരോ പറഞ്ഞു ചില രാത്രികാലബസുകളില്‍ നീലച്ചിത്രങ്ങള്‍ക്കൊപ്പം നീലരംഗങ്ങളും കാണാമെന്ന്.
ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുറ്റമല്ലല്ലോ അത്. പ്ലസ് ടു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു, കൂട്ടമായി ആത്മഹത്യ ചെയ്യുന്നു, ആണ്‍കുട്ടികള്‍ ഗുണ്ടകളെ ആരാധിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രബലമതങ്ങളും പ്രബുദ്ധരാഷ്ട്രീയകക്ഷികളും കൈകോര്‍ക്കുകയാണ് വേണ്ടത്. കമലാസുറയ്യയുടെ ശവസംസ്കാരം മുസ്ലിം സമുദായം ആവശ്യത്തിലേറെ 'ആഘോഷിച്ചു' എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അവരെ ലൌജിഹാദിന്റെ ഇര എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയാണ്. എന്റെ മകള്‍ ഒരു മുസ്ലിംയുവാവിനെ വിവാഹംചെയ്തിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. എന്നാല്‍ അതിനെ ലൌജിഹാദ് എന്ന് വിളിക്കുമായിരുന്നില്ല ഞാന്‍. സെക്രട്ടേറിയറ്റ് വളപ്പില്‍ പുലി ഇറങ്ങി എന്നുകേട്ടാലുടനെ തോക്കോ സ്വന്തം വളപ്പിലായാലും കാള പെറ്റു എന്നുകേട്ടാലുടനെ കയറോ എടുക്കരുത് പ്രബുദ്ധകേരളം.
എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.
Showing posts with label Love Jihad. Show all posts
Showing posts with label Love Jihad. Show all posts
Sunday, November 15, 2009
Wednesday, October 14, 2009
ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല
ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല
അഭിപ്രായം ചേര്‍ക്കുക shine mohemmed , ഒക്റ്റോബര്‍ 14, 2009 1:13:00 AM IST ന് പോസ്റ്റ്
ചെയ്തത് #
ഇസ്ലാം ആശ്ലേഷിച്ചവര്‍ക്കെതിരേ തികഞ്ഞ അസഹിഷ്ണുയോടെയാണ് ഹിന്ദുത്വ ഫാഷിസ്റ്റ് സമൂഹം എക്കാലവും പെരുമാറിയിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം ഇസ്ലാം ജീവിതദര്‍ശനമായി അംഗീകരിച്ച ഒറ്റക്കാരണത്താല്‍ എട്ടു പേരെയാണ് ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങള്‍ക്കിരയായവര്‍ നിരവധിയാണ്. 1984 ല്‍ ചിരുതക്കുട്ടിയെന്ന പെണ്‍കുട്ടി സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയും മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീം ജീവിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ജഡ്ജിയുടെ ഉത്തരവു പുറത്തുവന്ന ഉടന്‍ ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിയെ ജഡ്ജിയുടെ കാബിനടുത്തുവച്ച് ആര്‍എസ്‌എസുകാര്‍ വെട്ടിവീഴ്ത്തി. ഉടനെ അവിടെയുണ്ടായിരുന്ന അഭിഭാഷകന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1987 ല്‍ മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരില്‍ ഇഷ്ടപ്പെട്ട മുസ്ലിം യുവാവിനെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുയുവതി ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ മഞ്ചേരിക്കു സമീപമുള്ള ഒരു ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോവുകയും ശേഷം ഗുരുതര പരിക്കുകളോടെ യുവതിയെ മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മരിച്ചു. എന്നാല്‍ അസാധാരണ മരണത്തിന് എഫ്.ഐ.ആര്‍. തയ്യാറാക്കിയെങ്കിലും പിന്നീട് കേസന്വേഷണം മരവിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. 1994 ല്‍ തിരൂരങ്ങാടി പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജിനു കീഴിലുള്ള കോളജില്‍ ഇസ്ലാമിക് ഹിസ്റ്ററി ഐഛികവിഷയമായെടുത്തു പഠിച്ച പന്താരങ്ങാടി സ്വദേശി രാധാമണി എന്ന വിദ്യാര്‍ഥിനി പഠനത്തിന്റെ ഫലമായി ഇസ്ലാമില്‍ ആകൃഷ്ടയായി റഹീമയായി മാറി. ഇസ്ലാമികവിഷയങ്ങളുടെ തുടര്‍ പഠനത്തിന് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ തിരൂരിനടുത്തുണ്ടായിരുന്ന ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥിനി ചേര്‍ന്നു. പിന്നീട് ആര്‍.എസ്.എസിന്റെ പിന്തുണയോടെ ഹിന്ദുത്വവാദികള്‍ ആസൂത്രിത ആക്രമണത്തിലൂടെ റഹീമയെ (രാധാമണിയെ) തട്ടിക്കൊണ്ടുപോയി. ഇതുവരെ റഹീമയെക്കുറിച്ച് യാതൊരു വിവരവുമില്ല.1997 ല്‍ പത്തനംതിട്ട ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നു ജാതീയമായ ഉച്ചനീചത്വങ്ങളില്‍ പൊറുതിമുട്ടിയ ഒരു കുടുംബം ഇസ്ലാം സ്വീകരിച്ചു. സോമന്‍ എന്ന യുവാവാണ് അതിനു നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹം ഷംസുദ്ദീനായി. താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന് ഏതാണ്ട് ആറു കിലോമീറ്റര്‍ നടന്നു ചാത്തന്‍തറയിലെ പള്ളിയിലെത്തിയായിരുന്നു ആ കുടുംബം ജുമുഅ നമസ്കാരം നിര്‍വഹിച്ചിരുന്നത്. പിന്നീടു വര്‍ഷങ്ങളോളം ആര്‍എസ്‌എസ്. ദംഷ്ട്രകള്‍ അവര്‍ക്കു നേരെ നീണ്ടു. പ്രലോഭനം, ഭീഷണി- അവസാനം ക്രൂരമായ മര്‍ദ്ദനം. ആദിവാസി കുടുംബം ഇസ്ലാം സ്വീകരിച്ച വാര്‍ത്തയറിഞ്ഞ് വി.എച്ച്.പി. ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍, ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന സത്യാനന്ദ സരസ്വതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തു പാഞ്ഞെത്തി. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ വന്നപ്പോള്‍ ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഷംസുദ്ദീന്റെ (സോമന്‍) വൃദ്ധനായ പിതാവ്, സഹോദന്‍മാര്‍ എന്നിവരെ വഴിമധ്യേ പതിയിരുന്ന് ആര്‍.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇവര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ദിവസങ്ങളോളം ചികില്‍സയിലായിരുന്നു.1998 ആഗസ്ത് 17 നാണ് തിരൂരില്‍ യാസിര്‍ എന്ന ബാബു കൊല്ലപ്പെട്ടത്. സ്ഥലത്തെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണപ്പണി ചെയ്തുവന്ന ബാബു എന്ന യുവാവ് ഇസ്ലാമിനെക്കുറിച്ചു പഠിക്കുകയും ഇസ്ലാമാശ്ലേഷിച്ച് മുഹമ്മദ് യാസിര്‍ ആവുകയുമായിരുന്നു. പിന്നീട് പ്രബോധനം ജീവിതദൗത്യമായേറ്റെടുത്ത യുവാവിന്റെ പ്രബോധനഫലമായി രണ്ടുവര്‍ഷത്തിനുള്ളില്‍ ഒട്ടേറെ പേര്‍ ഇസ്ലാം സ്വീകരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ട ആര്‍.എസ്.എസുകാര്‍ അദ്ദേഹത്തെ ക്രൂരമായി വെട്ടിനുറുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അബ്ദുല്‍അസീസിനെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനിടയില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന സത്യനാഥന്‍ എന്ന യുവാവ് ഇസ്ലാം ആശ്ലേഷിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത്. സത്യനാഥന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ അദ്ദേഹത്തെ മാനസികരോഗിയാക്കി ചിത്രീകരിച്ചു. സ്ഥാപനത്തിനകത്തുനിന്നു പോലും കടുത്ത പീഡനങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്് അദ്ദേഹം ഇപ്പോഴും ഡോ. സാദിഖ് എന്ന പേരില്‍ മുസ്്ലിമായി ജീവിക്കുന്നു.മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്ത് ഒരു ഹാജിയാരുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരവേ ഷാജി എന്ന യുവാവ് ഇസ്ലാമിനെക്കുറിച്ചു പഠിച്ച് ആകൃഷ്ടനാവുകയും മുസ്ലീമാവുകയും ചെയ്തു. പിന്നീട് ജ്യേഷ്ഠനും അച്ഛനും ചേര്‍ന്നു ഷാജിയെ കോഴിക്കോട് ശാന്തി നഴ്സിങ് ഹോം എന്ന മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച് ഉയര്‍ന്ന ഡോസിലുള്ള മരുന്നു നല്‍കി അബോധാവസ്ഥയിലാക്കുകയും ചെയ്തു. പിന്നീട് നാട്ടിലെ മുസ്്ലിംകള്‍ ചേര്‍ന്ന് യുവാവിനെ ബാംഗ്ലൂരിലുള്ള മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിച്ച് വിദഗ്ധ ചികില്‍സ നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയ്ക്കു ശേഷമാണ് യുവാവിന്റെ മനോനില വീണ്ടെടുത്തത്. യുവാവ് ഇപ്പോഴും മുസ്്ലിമായി ജീവിക്കുന്നു.2005 ല്‍ ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച സഹോദരങ്ങളെ നിരന്തരം ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രദേശത്തെ മുസ്്ലിംകള്‍ ശക്തമായി ഇടപെട്ടപ്പോഴാണ് അവര്‍ പിന്‍വാങ്ങിയത്.കര്‍ണാടകയിലെ മൈസൂര്‍ ചാമറാജ് നഗറില്‍ താമസിക്കുന്ന കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി രാജന്റെ മകള്‍ സില്‍ജാ രാജ് കഴിഞ്ഞ മാസം ഇസ്ലാം സ്വീകരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അഷ്കര്‍ എന്ന യുവാവ് ജാസ്മിയായി മാറിയ സില്‍ജയെ വിവാഹവും ചെയ്തു. ഹിന്ദു ഐക്യവേദി പ്രശ്നം ഏറ്റെടുത്തു. ഇസ്ലാമികപഠനത്തിനായി കോട്ടയം വാരിശ്ശേരിയിലുള്ള വാദിഹുദാ എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന യുവതിയെ മോചിപ്പിക്കാനെന്ന വ്യാജേന സ്ഥാപനത്തിലേക്കു മാര്‍ച്ചും സംഘടിപ്പിച്ചു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ഭീഷണിക്കു മുമ്പില്‍ പിന്മാറാന്‍ ഒരുക്കമല്ലെന്നുമുള്ള നിലപാടാണ് ജാസ്മിക്കുള്ളത്. ഹിന്ദുസമൂഹത്തില്‍ നിന്നു പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയവാദികള്‍ക്കു പിന്തുണ വീണ്ടെടുക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ് മാതംമാറ്റത്തിനെതിരേയുള്ള നീക്കങ്ങള്‍. സുഹൃത്തേ, ഞാനൊന്ന് ചോദിക്കട്ടെ, ആരെങ്കിലും മുസ്ലീമായി മതം മാറിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ലല്ലോ? പിന്നെന്തിനാണ് ഈ വിരോധം?
വിഭാഗങ്ങള്‍: Blog
ടാഗുകള്‍: പലവക
http://december.mywebdunia.com/2009/10/14/1255506180000.html#--thanimalayalam
ഈ പോസ്റ്റ് വെബ് ദുനിയായില്‍ ശ്രീ.ഷൈന്‍ മുഹമ്മദ് എഴുതിയ പോസ്റ്റിന്റെ പകര്‍പ്പ് ആണ്. ആയതിനാല്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട് ബാധ്യത എനിക്കില്ല എന്ന് അറിയിച്ചു കൊള്ളട്ടെ , ഇനി ഇത് തെറ്റാണെന്ന് തെളിയിക്കണമെന്ന് വാശിയുള്ള സംഘപരിവാര്‍ സഹോദരങ്ങള്‍ കേരളത്തില്‍ ഉടനീളമുള്ള തങ്ങളുടെ ശാഖകള്‍ ഉപയോഗിച്ഛ് സത്യം പുറത്ത് കൊണ്ട്റ്റു വരണം എന്ന് അഭ്യര്‍ഥിക്കുന്നു.

Subscribe to:
Posts (Atom)