എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.
Thursday, November 19, 2009
സനാതന ഹിന്ദു ധര്‍മ പരിപാലനം
കോഴിക്കോട്: മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോകുകയായിരുന്ന പ്രവര്‍ത്തകര്‍ പട്ടാളം പള്ളിക്ക് നേരെ കല്ലെറിഞ്ഞ് രണ്ട് ജനാലചില്ലുകള്‍ തകര്‍ത്തു. പളളിക്ക് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Sunday, November 15, 2009
'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍
-->Thursday, November 12, 2009 -->മധ്യരേഖ / ഡി. ബാബുപോള്‍
ഷംനമോള്‍ കേരളത്തില്‍ എവിടെയോ ജീവിച്ചുവരവെ പൊന്നരിവാളമ്പളിയില് കണ്ണെറിയുന്നോളേ എന്ന് വിളിച്ചു രാജ്മോഹന്‍. അവര്‍ ഒളിച്ചോടി. ഏതോ ക്ഷേത്രത്തില്‍ പോയി മാലയിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഇതിനിടെ ഷംനമോളുടെ വീട്ടുകാര്‍ പരാതിക്കാരായി. വധൂവരന്മാര് പൊലീസില്‍ ഹാജരായി. കോടതിയിലെത്തിച്ചു പൊലീസ്. ഷംനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ദമ്പതികളെ വിട്ടയച്ചു. വധൂപിതാവ് മകളെ ബലമായി നാടുകടത്തിയെന്ന കേസ് ഹൈക്കോടതിയിലുണ്ട്. കഴിഞ്ഞയാഴ്ച എന്റെ സുപ്രഭാതം എന്നെ അറിയിച്ചതാണ് ഈ വിവരം. ഇതിനെ റിവേഴ്സ് ജിഹാദ് എന്ന് വിളിക്കണം. ലൌജിഹാദിനെതിരെ അമ്പെയ്ത കാട്ടാളന്റെ മുന്നില്‍ നിസ്സഹായനായി രാമായണം എഴുതാതിരിക്കുന്ന വാത്മീകിയെക്കുറിച്ച് കഥയെഴുതുന്നു പി.കെ. പാറക്കടവ്.
ലൌജിഹാദിന്റെ ആദ്യത്തെ ഇര മാധവിക്കുട്ടിയാണ് എന്ന് തിരിച്ചറിയുന്നു പ്രശസ്ത പണ്ഡിതനായ ഡോ. എം. ഗംഗാധരന്. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പിന്റെ വര്‍ത്തമാനകാലാവതാരമാക്കി മാറ്റിയിരിക്കുന്നു ലൌജിഹാദിനെ നാം. അമുസ്ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്നു എന്നാണ് ആരോപണം. ബുര്‍ഖ (പര്‍ദ) ഇടേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താനുള്ള പ്രചാരണമായിരുന്നു ഇതെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നു. കാട്ടുമാക്കാന് വരുന്നു എന്നുപറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോലെ പര്‍ദയിട്ടില്ലെങ്കില്‍ പോക്കാണ് എന്ന് പഠിപ്പിക്കുന്നതല്ല ഈ കഥ.
ഇന്ത്യയൊട്ടാകെ നാലായിരം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൌജിഹാദികള്‍ മതംമാറ്റിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാത്രം 2876 പെണ്‍കുട്ടികളാണ് വലയില്‍ വീണത്. ഇതില്‍ 705 സംഭവങ്ങളില്‍ മാത്രമാണ് കേസുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് പരിപാടി കസറുന്നത്. 568 ജിഹാദി മതംമാറ്റങ്ങള്‍. 123 കേസുകള്‍. ഇങ്ങനെയൊക്കെ പോകുന്നു നമ്മുടെ വാര്‍ത്താവിനിമയം. എളുപ്പത്തില്‍ കണക്കെടുക്കാവുന്ന ഒരു കാര്യത്തിലാണ് ഊഹാപോഹങ്ങള്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളായി അവതരിപ്പിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രചാര്‍ത്തുകയോ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പള്ളിക്കുറ്റത്തില്‍ നിര്‍ത്തി തെമ്മാടിക്കുഴി വിധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നത് ഒരു മുന്‍കരുതലാണ് എന്നറിയുക. പ്രണയം പുതിയ നൂറ്റാണ്ടിലെ പുതിയ പ്രതിഭാസമൊന്നും അല്ല. ഭിന്നമതങ്ങളിലുള്ള വ്യക്തികള്‍ പ്രണയബദ്ധരാകുന്നതും പുതുമയല്ല. എന്തിന് മതങ്ങള്‍? ഒരേ മതത്തില്‍ വിഭിന്നസമുദായങ്ങളില്‍ ജനിച്ചവര്‍ തമ്മിലുള്ള പ്രണയം കമുകിന്‍കോട് പ്രദേശത്തെ ഈഴവ ക്രിസ്ത്യാനികള്‍ക്കിടയിലും നാടാര്‍സമുദായത്തിലും ഒഴികെ എവിടെയും എന്നും പ്രശ്നമായിരുന്നുവല്ലോ.
യാക്കോബായക്കാരും മാര്‍ത്തോമാക്കാരും ,മാര്‍ത്തോമാക്കാരും സീയെസൈക്കാരും ,അകത്തോലിക്കരും കാത്തോലിക്കരും ഇത് പരിഹരിച്ചത് നാടാര്‍സമുദായത്തിലും കമുകിന്‍കോട് പ്രദേശത്തും സ്വീകരിച്ച മാര്‍ഗം ഉപയോഗിച്ചിട്ടാണ്. 'പെണ്ണ്' 'ചെറുക്കന്റെ' സമൂഹത്തില്‍ ചേരുക. അത് പുരുഷാധിപത്യമല്ലേ എന്ന് ഫെമിനിസ്റ്റുകള്‍ ചോദിച്ചേക്കാമെങ്കിലും അതായിരുന്നു സമ്പ്രദായം. പുറത്തുള്ളവര്‍ വിചാരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായ വേദശാസ്ത്ര പ്രശ്നങ്ങള്‍ ഇത്തരം അന്തര്‍സഭാ ബന്ധങ്ങളിലുള്‍ക്കൊണ്ടിരുന്നു. എങ്കിലും സമൂഹം അവയൊക്കെ മറികടന്നു. തീര്‍ത്തും അശാസ്ത്രീയമായ ഒരു പ്രതിഭാസമാണ് പ്രണയം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. മുറപ്പെണ്ണും ചെറുക്കനും തമ്മിലുള്ള പ്രണയം കാരണവന്മാര് പ്രോല്‍സാഹിപ്പിക്കുന്നതാണ്. അരസികനായ നമ്പൂതിരിയെ അവഗണിച്ചിട്ട് അബ്രാഹ്മണനെ പ്രണയിക്കുന്നവളെ വാഴ്ത്തിയിട്ടുള്ളതാണ് സമൂഹം. ഒരു മുഴക്കോല് കൊണ്ടും അളക്കാന്‍ കഴിയാത്തതാണ് പ്രണയം എന്നര്‍ഥം. മുറച്ചെറുക്കനായാലും ചിലപ്പോള്‍ അളവ് തെറ്റും. മുറയൊന്നും ഇല്ലെങ്കിലും അളവ് ചിലപ്പോള്‍ കൃത്യമായി ഒക്കുകയും ചെയ്യും. ഇങ്ങനെ ഒരു സംഗതി തെറ്റുകൂടാതെ അളക്കാവുന്ന മുഴക്കോല് ഒരു മാര്‍പാപ്പയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. സ്വജാതിയുടെ എണ്ണമോ വണ്ണമോ വര്‍ധിപ്പിക്കാന്‍ പ്രണയം ഉപാധിയാക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഇപ്പോള്‍ അത് പറയുന്നവരല്ല എന്ന് അവര്‍ക്കുതന്നെ അറിയാമെന്ന് തോന്നുന്നില്ല. അത് ഹിറ്റ്ലര്‍ ആയിരുന്നു. യഹൂദന്മാര്‍ക്കെതിരെ ആയിരുന്നു ആരോപണം.
അവര്‍ ആര്യവംശജരായ ജര്‍മന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി യഹൂദജനതയുടെ ബുദ്ധി വര്‍ധിപ്പിക്കുകയും ആര്യരക്തത്തിന്റെ ഗുണശോഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നായിരുന്നു ഹിറ്റ്ലര്‍ പറഞ്ഞുപിടിപ്പിച്ചത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രണയിച്ച് വിവാഹം ചെയ്യുന്നത് പുത്തരിയല്ല. 12 തലമുറ മുമ്പ് മതം മാറി ക്രിസ്ത്യാനിയായ ഒരു നമ്പൂതിരിയുടെ പത്നി സുറിയാനി ക്രിസ്ത്യാനി ആയിരുന്നു എന്ന് ചീരോത്തോട്ടം കുടുംബചരിത്രം പറയുന്നുണ്ട്. ഞങ്ങളുടെ കാരണവര്‍ പ്രണയിച്ചിട്ട് മതം മാറിയതാണോ മതംമാറിയതുകൊണ്ട് വേറെ വേളി തരപ്പെടാതിരുന്നതാണോ എന്ന് കൌതുകത്തോടെ ആലോചിക്കാറുണ്ട് ഞാന്‍. അത് ഉദയമ്പേരൂരിനടുത്ത്. എന്റെ മാതാമഹിയുടെ വീട്ടുകാരും 'പുതുക്രിസ്ത്യാനി'കളാണ്. കോട്ടയത്തെ ഏരുത്തിക്കല്‍ക്ഷേത്രം നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ എട്ടോ ഒമ്പതോ തലമുറകള്‍ക്കപ്പുറത്ത് മതംമാറിയത്. അവിടെ പ്രണയകഥയൊന്നും കേട്ടിട്ടില്ല. കേട്ട കഥ മതംമാറിയവന് രണ്ടിടത്തും പെണ്ണുകിട്ടാതെ വന്നപ്പോള്‍ അന്നത്തെ മെത്രാപ്പൊലീത്ത തന്റെ ഭാഗിനേയിയെ വിവാഹം ചെയ്തുകൊടുത്തു എന്നതാണ്. സ്ഥലകാലഭേദം ഉണ്ടെങ്കിലും ലൌജിഹാദ് എന്ന് ആരോപിക്കപ്പെടാവുന്നതാണ് ഇപ്പറഞ്ഞ രണ്ട് കുടുംബ പാരമ്പര്യങ്ങളും.
ക്രിസ്ത്യന്‍ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഒപ്പത്തിനൊപ്പമോ ഒപ്പത്തിലേറെയോ മുസ്ലിംകുട്ടികളുണ്ട്. കേരളത്തില്‍ ഏറ്റവും തെക്കുള്ള മെഡിക്കല്‍ കോളജ് കാരക്കോണത്താണ്. അവിടെ ഒരു ക്രിസ്മസ് ആഘോഷത്തിന് ക്രിസ്തുവിന് പകരം എന്നെയാണ് ക്ഷണിച്ചത്. സദസ്സില്‍ തട്ടമിട്ട കുട്ടികള്‍ ഏറെ. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടി സംസ്ഥാനത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ആണ്‍കുട്ടികളുടെ കൂട്ടത്തിലും ഉണ്ടാവും ധാരാളം മുസ്ലിംകള്: അവരെ വേഷംകൊണ്ട് തിരിച്ചറിയാവതല്ലല്ലോ. കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നും മെഡിക്കല്‍കോളജില്‍ വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശക്തമായ കുടുംബബന്ധങ്ങളുടെയും സാമുദായികാചാരസൌമിത്രങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുന്നത് അസാധ്യമല്ലെങ്കിലും അനായാസമല്ല. ആണ്‍കുട്ടികള്‍ കുറച്ചുകൂടി സ്വാതന്ത്യ്രം കാണിക്കും. അവര്‍ക്കൊന്ന് പ്രേമിക്കണമെന്ന് തോന്നിയാല്‍ അമുസ്ലിംപെണ്‍കുട്ടികളുമായി അടുക്കാനായിരിക്കും കൂടുതല്‍ എളുപ്പം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാമാന്യവികാരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതിനാലാണ് അവര്‍ പിന്‍വലിയുന്നത്. ചിലപ്പോഴെങ്കിലും പല കോളജ് പ്രണയങ്ങളിലുമെന്നതുപോലെ ഹംസമായോ അനസൂയയും പ്രിയംവദയുമായിട്ടോ ഒക്കെ ഈ കുട്ടികള്‍ അവതരിച്ചു എന്നുംവരാം. അത് അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം പ്രണയത്തിന്റെ ഉദാത്തീകരണമായിരിക്കാം. എന്നാല്‍ ഇവിടെ ആരോപണകര്‍ത്താക്കള്‍ തേടുന്ന ചേരുവകള്‍ എല്ലാം ഒത്തുകഴിഞ്ഞു അതോടെ.
മുസ്ലിം കാമുകന്, അമുസ്ലിം കാമുകി, ഹംസമായി ഒരു മുസ്ലിംപെണ്‍കുട്ടി!എല്ലാ കാമ്പസ് പ്രണയങ്ങളും ഒരിക്കലും വിവാഹത്തില്‍ കലാശിക്കുന്നില്ല. കലാശിക്കുന്നവയില്‍ തന്നെ എല്ലാറ്റിലും മതംമാറ്റം സംഭവിക്കുന്നില്ല. ഇവിടെയും ഒന്നറിയണം. മുസ്ലിം സമുദായത്തില്‍ അമുസ്ലിമിനെ കുടുംബാംഗമായി സ്വീകരിക്കാന്‍ എളുപ്പമല്ല. ക്രിസ്ത്യാനികളോട് പ്രവാചകന് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള ക്രിസ്ത്യാനികള്‍ പിശകാണ് എന്നതാണ് മുസ്ലിംധാരണ. മറ്റ് മതങ്ങളുടെ കാര്യം പിന്നെ പറയണോ? അവിടെയാണ് വിവാഹത്തോട് ചേര്‍ന്നുള്ള മതംമാറ്റം ഒഴിവാക്കാനാവാതെ വരുന്നത്. പണ്ട് ക്രിസ്ത്യാനികളും ഇങ്ങനെയായിരുന്നു. നവീകരണവും രണ്ടാം വത്തിക്കാന്‍ സുന്നഹദോസും വിമോചനദൈവശാസ്ത്രവും ഒക്കെ വന്നതോടെയാണ് അടിച്ച വഴിയേ പോകാത്തവര്‍ പോകുന്ന വഴിയേ അടിക്കുകയാണ് ബുദ്ധി എന്ന് സഭ തിരിച്ചറിഞ്ഞത്. എന്റെ അനിയന് റോയ്പോളിന്റെ മകള്‍ സാറ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബംഗാളി ബ്രാഹ്മണനെയാണ്. രജത് മുഖര്‍ജി എന്ന വരന് ഹിന്ദുവായി തുടര്‍ന്നുകൊണ്ട് തന്നെയായിരുന്നു വിവാഹം.
പള്ളിയില്‍ വെച്ച് മാര്‍പാപ്പയുടെ പ്രതിനിധി പ്രോനുണ്‍ഷിയോ ക്വിന്താന തിരുമേനിയാണ് ആശിര്‍വദിച്ചത്. രജതിന്റെ വീട്ടില്‍ അവരുടെ ചടങ്ങും നടന്നു. അഗ്നിസാക്ഷിയായി കന്യാദാനം നിര്‍വഹിച്ചത് ഞാന്‍! കഴിഞ്ഞ തലമുറയില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് അചിന്ത്യമായിരുന്നു ഇത്തരം വിവാഹം. മുസ്ലിംസമുദായത്തില്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് 50 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍വിവാഹങ്ങള്‍ എന്നതുപോലെ മതംമാറ്റം വേണ്ടിവരുന്നു. ഇത് ലൌജിഹാദ് ആകുന്നതെങ്ങനെ? ഞാന്‍ സഭക്കെതിരെ പ്രതികരിക്കുകയാണ് എന്ന് സഭാപിതാക്കന്മാര് വിധിയെഴുതാതിരിക്കാന്‍ മാര്‍ വര്‍ക്കി കര്‍ദിനാളിന്റെ 'സത്യദീപം' എന്ന വാരികയില്‍ നിന്ന് ഒരു ഉദ്ധരണിയാവട്ടെ: 'കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ചില സ്വാശ്രയ പ്രഫഷനല്‍കോളജുകളില്‍ പഠിക്കുന്നവരില്‍ നല്ല പങ്കും മുസ്ലിംകളാണ്. കാശില്ലെങ്കില്‍ കത്തോലിക്കനായതുകൊണ്ട് കാര്യമില്ല. കാശുണ്ടെങ്കില്‍ കത്തോലിക്കനാകണമെന്നുമില്ല! ഉല്പതിഷ്ണുക്കളായ യുവമുസ്ലിം മാതാപിതാക്കളാകട്ടെ, മക്കളെ പ്രഫഷനലുകളാക്കാന്‍ താല്പര്യപ്പെടുന്നു. സഭയിലെ ചില സങ്കുചിതചിത്തര്‍ക്ക് ചിലപ്പോഴെങ്കിലും ഇതൊന്നും സഹിക്കുന്നില്ല. ഒരു അതിരൂപതയുടെ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയായിരുന്ന നാലോ അഞ്ചോ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം സഹപാഠികളെ പ്രേമിച്ചു കല്യാണംകഴിച്ചു.
മുസ്ലിംകളായതില്‍ അതേ അതിരൂപതയിലെ യുവജനപ്രസ്ഥാനം സഭാധികാരികളെ പ്രതിഷേധം അറിയിക്കുകയുണ്ടായി. സഭ സ്വാശ്രയകോളജ് തുടങ്ങിയതുകൊണ്ട് നാലു വിശ്വാസികളെ നഷ്ടപ്പെട്ടില്ലേയെന്നായിരുന്നുവത്രെ ചോദ്യം. പ്രേമിക്കണമെന്നുണ്ടെങ്കില്‍ സത്യവിശ്വാസികളായ തങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും യുവകേസരികള്‍ സങ്കല്പിച്ചിരിക്കാം. പണത്തിനു മതമില്ലാത്തുപോലെ പ്രണയത്തിനും മതമില്ല എന്ന സത്യം ഈ കേസരികള്‍ അറിയണം. മതമില്ലാത്ത പണവും മതമില്ലാത്ത പ്രണയവും സഭയുടെ സ്വാശ്രയകോളജുകളില് പൂക്കുകയും തളിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതൊന്നുമറിയാതെ 'മതമില്ലാത്ത ജീവനു' പിറകെ കൂടി ഒച്ചവെച്ചു നടന്ന ചിലര്‍ ഇപ്പോള്‍ പ്രണയത്തിന്റെ ജാതിമതങ്ങളുടെ കണക്കുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ചു മതംമാറ്റാന്‍ നടക്കുന്ന മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ സജീവമാണത്രെ. അവര്‍ ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു എന്നാണ് ആരോപണം. കുറേ കണക്കുകളും പറയുന്നുണ്ട്. ഇന്ന ജില്ലയില്‍നിന്ന് ഇത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റി എന്നും മറ്റും തട്ടിവിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമല്ല.
വര്‍ഗീയവാദികളുടെ പത്രത്തിലെ ഒരു പൈങ്കിളി പരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അത് മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അതിനോട് സമുദായനേതാക്കള്‍ പ്രതികരിച്ചതും ആകപ്പാടെ ഒരസംബന്ധ നാടകത്തിന്റെ ചേലിലായിപ്പോയി.' മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിക്കുന്ന ഈ പ്രചാരണം നിര്‍ത്തണം. ക്രിസ്ത്യാനികള്‍ക്ക് സുഘടിതമായ ഒരു ഭരണസംവിധാനമുണ്ട്. ഓരോ ഇടവകയില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ മുസ്ലിംകളെ കല്യാണംകഴിച്ചു, എത്രപേര്‍ മൊഴി ചൊല്ലപ്പെട്ട് തിരികെ വീട്ടിലെത്തി, എത്രപേരുണ്ട് ഒരു വിവരവും നല്‍കാതെ അന്ധകാരത്തില്‍ അലിഞ്ഞവര് എന്നീ സംഗതികള്‍ കണ്ടെത്താന്‍ നാല് ഞായറാഴ്ചകള്‍ മതി.
കരയോഗങ്ങള്‍ വഴി എന്നെസെസിനും ശാഖകള്‍ വഴി എസെന്‍ഡീപിക്കും നായരീഴവ സമുദായങ്ങളിലെ ഏകദേശമായ കണക്കും കണ്ടെത്താം. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരെ വെറുതെ വിടുക. ബന്ധം പിരിഞ്ഞവരുള്‍പ്പെടെ ശേഷം പേരുടെ കാര്യത്തില്‍ ചതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതില്‍ തെറ്റില്ല. മൊഴിചൊല്ലുന്നത് ചൊല്ലുന്നയാളുടെ കുറ്റം കൊണ്ട് തന്നെയാവണമെന്നില്ലല്ലോ. ഇത്രയും ഗൃഹപാഠം കഴിഞ്ഞിട്ടാവട്ടെ, ലൌജിഹാദിനെതിരെ കുരിശുയുദ്ധം തുടങ്ങുന്നത്. മംഗലാപുരത്തും മറ്റുമുള്ള ശ്രീരാമസേനക്കാരെ വിശ്വസിച്ച് മാധ്യമങ്ങളും സമുദായനേതാക്കളും ഇറങ്ങിപ്പുറപ്പെടരുത്. അവരുടെ കൈയിലിരിപ്പ് നാം കണ്ടിട്ടുള്ളതല്ലേ!നമ്മുടെ കുട്ടികള്‍ കെണികളില്‍പെടുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളും ഈ 'നമ്മുടെ കുട്ടികളില്‍' ഉള്‍പ്പെടും. അത് ജിഹാദല്ല. മൂല്യത്തകര്‍ച്ചയാണ്. മൂല്യച്യുതിക്കുണ്ടോ മതം? വിവാഹപൂര്‍വ ബന്ധങ്ങളും ഉത്തരവാദിത്തമില്ലാത്ത കാമകേളികളും ഇന്റര്‍നെറ്റ് സെക്സും ഒക്കെ മതഭേദമില്ലാതെ കാണപ്പെടുന്ന കാലക്കേടുകളാണ്. ആരോ പറഞ്ഞു ചില രാത്രികാലബസുകളില്‍ നീലച്ചിത്രങ്ങള്‍ക്കൊപ്പം നീലരംഗങ്ങളും കാണാമെന്ന്.
ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുറ്റമല്ലല്ലോ അത്. പ്ലസ് ടു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു, കൂട്ടമായി ആത്മഹത്യ ചെയ്യുന്നു, ആണ്‍കുട്ടികള്‍ ഗുണ്ടകളെ ആരാധിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രബലമതങ്ങളും പ്രബുദ്ധരാഷ്ട്രീയകക്ഷികളും കൈകോര്‍ക്കുകയാണ് വേണ്ടത്. കമലാസുറയ്യയുടെ ശവസംസ്കാരം മുസ്ലിം സമുദായം ആവശ്യത്തിലേറെ 'ആഘോഷിച്ചു' എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അവരെ ലൌജിഹാദിന്റെ ഇര എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയാണ്. എന്റെ മകള്‍ ഒരു മുസ്ലിംയുവാവിനെ വിവാഹംചെയ്തിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. എന്നാല്‍ അതിനെ ലൌജിഹാദ് എന്ന് വിളിക്കുമായിരുന്നില്ല ഞാന്‍. സെക്രട്ടേറിയറ്റ് വളപ്പില്‍ പുലി ഇറങ്ങി എന്നുകേട്ടാലുടനെ തോക്കോ സ്വന്തം വളപ്പിലായാലും കാള പെറ്റു എന്നുകേട്ടാലുടനെ കയറോ എടുക്കരുത് പ്രബുദ്ധകേരളം.
Tuesday, November 3, 2009
ഗള്‍ഫില്‍ പോകുന്നവരുടെ ശ്രദ്ധക്ക്
http://rannyyaan.blogspot.com/2009/09/blog-post_29.html#comment-form ഈ ബ്ലോഗില്‍ വന്ന പോഒസ്റ്റിന്റെ പകര്പ്പ്വ്
സ്നേഹിതരെ,ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത് ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക് അയക്കാം എന്ന് ഏറ്റു.എന്റെ പേര് സതീശന്, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ് വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത് വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള് കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല് തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല.ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില് അതും രണ്ടു നിലയുള്ള കട്ടില്. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന് മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന് എടുക്കുന്നതെ ഉള്ളു. ഫോര്മാന് എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില് മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള് പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന് പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ് അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ് ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്ഫുകാര് എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ.ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്ക്കാര്. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന് സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന് ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല് ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക് ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത് കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്. വേണ്ടത് മനസ്സ് മാത്രം.മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ്-- Regards, കടപ്പാട് - ജിക് നല്ല തങ്കപെട്ട മോനാ
http://rannyyaan.blogspot.com/2009/09/blog-post_29.html#comment-form ഈ ബ്ലോഗില്‍ വന്ന പോഒസ്റ്റിന്റെ പകര്‍പ്പ്
Sunday, November 1, 2009
മുസ്ലിം ബാങ്കും ഹിന്ദു ബാങ്കും
കൊച്ചി: ഇസ്ലാമിക് ബാങ്കിംഗിനെതിരെ സംഘ് പരിവാര്‍ ശക്തികള്‍ രംഗത്ത്.
ഇസ്ലാമിക് ബാങ്കിന് അനുമതി നല്കുകവഴി സംസ്ഥാന സര്‍ക്കാര്‍ മതേതര മൂല്യങ്ങളെ തകര്‍ക്കുകയാണെന്ന് തൃശൂരില്‍ ചേര്‍ന്ന ആര്.എസ്.എസ് സംസ്ഥാന ഭാരവാഹി യോഗം ആരോപിച്ചു. ഇസ്ലാമിക് ബാങ്കിന് അംഗീകാരത്തിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഇന്നലെ എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇസ്ലാമിക് ബാങ്ക് സംബന്ധിച്ച് ഉത്തരവ് ഇറക്കുകവഴി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നേതൃത്വം നല്‍കിയത് മന്ത്രിമാരായ ഡോ. തോമസ് ഐസക്കും എളമരം കരീമുമാണെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുടെ ആരോപണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെ.എസ്.ഐ.ഡി.സിക്ക് 11 ശതമാനം ഓഹരി നല്‍കുന്നത് പ്രശ്നം സൃഷ്ടിക്കും. ഇസ്ലാമിക് ബാങ്കിംഗ് സഹകരണ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മത വിഭാഗത്തിന്റെ സംഘടിത വോട്ട് നേടുന്നതിന്റെ ഭാഗമാണിതെന്നും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും കുടുംബയോഗങ്ങളിലും ഉത്തരവിന്റെ കോപ്പി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ ഉറവിടം, വിനിമയരീതി എന്നിവ എന്തായിരിക്കും എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കാനും ഭീകരവാദത്തെ സഹായിക്കാനുമുള്ള ഉപാധിയായി ബാങ്ക് മാറാം എന്ന് ആര്.എസ്.എസ് ആരോപിച്ചു. നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ദക്ഷിണ ക്ഷേത്ര കാര്യവാഹ് എ.ആര്. മോഹനന്, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, സഹപ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്ത കാര്യവാഹ് പി. ഗോപാലന് കുട്ടി എന്നിവര്‍ സംസാരിച്ചു.
============================================
ഇനി രാമന് ബാങ്കുകളും വേണം നമുക്ക് അതായത് ഹിന്ദു ബാങ്ക്. മുസ്ലീംഗള്‍ മാത്രം ഇസ്ലാമിക് ബാങ്ക് എന്നും പറഞ്ഞ് ഓരോന്ന് തുടാങ്ങിയാല്‍ ഇത് ശരിയാവില്ല. ഇത് വെറും ന്യൂന പക്ഷ പ്രീണനം മാത്രം. ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം ലോകത്ത് മൊത്തതില്‍ ചര്‍ച്ചാ വിഷയമായതു നിരവധി രാജ്യങ്ങള്‍ അതില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടും ഉണ്ട്.എന്നാല്‍ ഇതിന് പകരമായി ഹിന്ദു ബാങ്കിംഗും വേണം എന്നാണ് എന്റെ അഭിപ്രായം. പേര് ആര്‍ഷ ഭാരതാ ബാങ്ക്സ് എന്നോ രാമാ ബാങ്ക്സ് എന്നോ ആക്കി മാറ്റാം. ബാങ്കിലെ ഓരോ സ്ഥാനത്തിലും വേണം ഓരോ ഹിന്ദു പേരുകള്‍. മാനേജര്‍ ലക്ഷമണ് എന്നും, കസ്റ്റമര്‍ സര്‍വീസ് സീത എന്നും, കടം എടുക്കുന്ന ആളെ ഊര്‍മിള എന്നും ഫീല്‍ഡ് സ്റ്റാഫിന് മന്ഥര എന്നും പേര് കൊടുക്കാം. ബാങ്ക് ഫെസിലിറ്റികള്‍ക്ക് കൈകേയി എന്നും പേര് കൊടുക്കാം. ദീര്‍ഘകാല വായ്പ്കള്‍ക്ക് വനവാസക്കാലം എന്നര്‍ഥം വരുന്ന സംസ്ക്യത പദങ്ങള്‍ കൊടുക്കാം.
ഒരാള്‍ ലോണെടുക്കുകയാണെങ്കില്‍ അതിന് സ്വയംവര്‍ എന്ന് പറയാം. എന്നാല്‍ അയാള്‍ പലിശ കൊടുത്ത് മുടിഞ്ഞ് പാപ്പരാകുകയാണെങ്കില്‍ ലോണ്‍ എഴുതിതള്ളൂന്നത് സീതയെ രാമന് അവര്‍കള്‍ കാട്ടില്‍ ഉപേക്ഷിക്കുന്നതു പോലെയുള്ള ആശയങ്ങളോട് പൊരുത്തപ്പെടുന്നതായിരിക്കണം. നിക്ഷേപക സമാഹരത്തിന് അശ്വമേധം എന്നാണ് വിളിക്കേണ്ടത്.
ആര്‍ഷ ഭാരത പുഴുത്ത ജാതിവെറിയുടെ കൂത്തരങ്ങായ ഭാരത്തിന്റെ ഏത് ഹിന്ദു മോഡലാണ് സംഘപരിവാരത്തിന് ഇസ്ലാമിക് ബാങ്കിംഗിന് പകരമായി അവതരിപ്പിക്കാനുള്ളത്. ജാതി ചിന്തയാലും സവര്‍ണ പീഡനം കൊണ്ട് പൊറുതി മുട്ടിയ ജനതകക്ക് ആശ്വാസമായിട്ടായിരുന്നു മറ്റ് മതങ്ങള്‍ ഇന്ത്യയിലേക്ക് വന്നത്. ബുദ്ധമതത്തെ പോലെയുള്ള മതക്കാരെ കൊന്നും കൊലവിളീച്ചും മറ്റ് മതക്കാരെ ആവും വിധം ഉപദ്രവിച്ചും കൊടിരുന്നെങ്കിലും ആര്‍ഷ ഭാരതക്കാര്‍ പറയുമ്മ സവര്‍ണ ഹിന്ദു മതം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ബ്രാഹ്മണനെ ഊട്ടിയാല്‍ മോക്ഷം കിട്ടും എന്നും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന കാലം കഴിഞ്ഞൂ എന്ന് ഇനിയെങ്കിലും ചാലകുമാര്‍ അറിയണമെന്ന് ദയവായി അഭ്യര്‍ഥിക്കുന്നു.
Sunday, October 18, 2009
രാജ്യദ്രോഹി
പോസ്റ്റിലേക്കുള്ള ലിങ്ക് - അനുവാദമില്ലാത്ത പകര്‍പ്പ് (( ബ്ലോഗര്‍ മാറ്റാന്‍ ആവശ്യപ്പെടുന്ന പക്ഷം നിരുപാധികം നീക്കം ചെയ്യുന്നതായിരിക്കും ))
http://bharanithirunaal.blogspot.com/2009/10/blog-post.html?
രാജ്യദ്രോഹി
ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര് ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന് എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്‍ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്ഷങ്ങള് ..വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള് ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്‍ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്‍ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു."നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന് നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര് മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് -രാമേട്ടന് ,ഫ്രാന് സിസ് അങ്ങനെ എത്രപേര്‍ ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്‍വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര് ത്തപ്പോള് അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന് കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു.ഒരു ബ്രേക്കിടുന്ന ശബ്ദം .ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം. ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന് വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?" "എസ്കോര് ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.എസ്കോര് ട്ട് വണ്ടികള്‍..??ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര് ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര് ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര് പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്..അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര് ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര് ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര് തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല.ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര് ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള് ക്കാം ."ഭീകരന് അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.ദുബായ് വഴിയായിരുന്നു റിക്രൂട്ട് മെന്റ്..കൂടാതെ സ്ഫോടനം നടന്നതിന്റെ ഒന്നാം വാര് ഷികത്തില് ഇയാള്‍ പാക്കിസ്ഥാനിലേക്ക് നിരവധി തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവും പോലീസ് ഹാജരാക്കുന്നുണ്ട്. നാട്ടിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ പാക്കിസ്ഥാനിലേക്ക് എത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിനു തെളിവുലഭിച്ചിട്ടുണ്ട്.വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഖുര്‍ ആന്റെ പ്രതികളും ഇയാള്‍ ക്കെതിരെയുള്ള ശക്തമായ തെളിവാണ്.ഞാന്‍ ഞെട്ടിപ്പോയി."അക്രമികളായ ആളുകളെ ദൈവം സന്മാര്ഗത്തില് ആക്കുന്നതല്ല"എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഖുര്‍ ആന്‍ എനിക്കെതിരെയുള്ള തെളിവോ..??എങ്കിലും ഞാന്‍ പേടിച്ചില്ല. ഞാനൊരിക്കലും എന്റെ നാടിനോടുള്ള വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്തിയിട്ടില്ല. അങ്ങനെ യുള്ളവര്‍ നിര്‍ഭയരാണ് എന്ന് പഠിപ്പിച്ചതും ഈ ഖുര്‍ ആനാണ്..എനിക്കു നെഞ്ചിന്റെ ഇടതു വശത്ത് കൊളുത്തിവലിക്കുന്ന പോലെ അനുഭവപ്പെട്ടു തുടങ്ങി.വേദന മൂര്‍ ച്ഛിച്ച് ഡോക്ടര്‍ ഇക്ബാലിന്റെ മേശക്ക് മുകളിലേക്ക് വീണ ആ നിമിഷം വീണ്ടും വരുന്നു. നാഥാ..ഞാന്‍ ആദ്യം സുജൂദ് ചെയ്ത മണ്ണിനെ നീ കാക്കണേ.എന്റെ വാക്കുകള്‍ ചാനല്‍ പടയുടെ ബഹളങ്ങള്‍ ക്കു മുന്നില്‍ ഉയര് ന്നില്ല..അവര്‍ റിപ്പോര് ട്ട് ചെയ്തു കൊണ്ടേഇരുന്നു." ..ഇതാ ഇപ്പോള്‍ വിലങ്ങിട്ടകൈകള്‍ കൊണ്ട് നെഞ്ചില്‍ അമര്‍ ത്തിക്കാണിച്ച് അഹമ്മദ് എന്തോ മുദ്രകാണിക്കുകയാണെന്നു തോന്നുന്നു.ഇടക്കു ഇടക്കു അയാള്‍ ആളുകള്‍ക്ക് മുഖം കൊടുക്കാതെ കൂടുതല്‍ താഴേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പോലീസ് കാരന്റെ ചുമലില്‍ ചാരാന്‍ ശ്രമിച്ച അഹമ്മദിനെ മറ്റൊരു പോലീസുകാരന് ......."അഴിച്ചു വിട്ട പോലുള്ള ഒരു തണുത്ത കാറ്റ് എന്നെ വിഴുങ്ങിത്തുടങ്ങി....
Wednesday, October 14, 2009
ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല
അഭിപ്രായം ചേര്‍ക്കുക shine mohemmed , ഒക്റ്റോബര്‍ 14, 2009 1:13:00 AM IST ന് പോസ്റ്റ്
ചെയ്തത് #
ഇസ്ലാം ആശ്ലേഷിച്ചവര്‍ക്കെതിരേ തികഞ്ഞ അസഹിഷ്ണുയോടെയാണ് ഹിന്ദുത്വ ഫാഷിസ്റ്റ് സമൂഹം എക്കാലവും പെരുമാറിയിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം ഇസ്ലാം ജീവിതദര്‍ശനമായി അംഗീകരിച്ച ഒറ്റക്കാരണത്താല്‍ എട്ടു പേരെയാണ് ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങള്‍ക്കിരയായവര്‍ നിരവധിയാണ്. 1984 ല്‍ ചിരുതക്കുട്ടിയെന്ന പെണ്‍കുട്ടി സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയും മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീം ജീവിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ജഡ്ജിയുടെ ഉത്തരവു പുറത്തുവന്ന ഉടന്‍ ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിയെ ജഡ്ജിയുടെ കാബിനടുത്തുവച്ച് ആര്‍എസ്എസുകാര്‍ വെട്ടിവീഴ്ത്തി. ഉടനെ അവിടെയുണ്ടായിരുന്ന അഭിഭാഷകന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 1987 ല്‍ മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരില്‍ ഇഷ്ടപ്പെട്ട മുസ്ലിം യുവാവിനെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുയുവതി ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ മഞ്ചേരിക്കു സമീപമുള്ള ഒരു ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോവുകയും ശേഷം ഗുരുതര പരിക്കുകളോടെ യുവതിയെ മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മരിച്ചു. എന്നാല്‍ അസാധാരണ മരണത്തിന് എഫ്.ഐ.ആര്. തയ്യാറാക്കിയെങ്കിലും പിന്നീട് കേസന്വേഷണം മരവിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. 1994 ല്‍ തിരൂരങ്ങാടി പോക്കര് സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജിനു കീഴിലുള്ള കോളജില്‍ ഇസ്ലാമിക് ഹിസ്റ്ററി ഐഛികവിഷയമായെടുത്തു പഠിച്ച പന്താരങ്ങാടി സ്വദേശി രാധാമണി എന്ന വിദ്യാര്‍ഥിനി പഠനത്തിന്റെ ഫലമായി ഇസ്ലാമില്‍ ആകൃഷ്ടയായി റഹീമയായി മാറി. ഇസ്ലാമികവിഷയങ്ങളുടെ തുടര്‍ പഠനത്തിന് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ തിരൂരിനടുത്തുണ്ടായിരുന്ന ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥിനി ചേര്‍ന്നു. പിന്നീട് ആര്.എസ്.എസിന്റെ പിന്തുണയോടെ ഹിന്ദുത്വവാദികള്‍ ആസൂത്രിത ആക്രമണത്തിലൂടെ റഹീമയെ (രാധാമണിയെ) തട്ടിക്കൊണ്ടുപോയി. ഇതുവരെ റഹീമയെക്കുറിച്ച് യാതൊരു വിവരവുമില്ല.1997 ല്‍ പത്തനംതിട്ട ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നു ജാതീയമായ ഉച്ചനീചത്വങ്ങളില്‍ പൊറുതിമുട്ടിയ ഒരു കുടുംബം ഇസ്ലാം സ്വീകരിച്ചു. സോമന് എന്ന യുവാവാണ് അതിനു നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹം ഷംസുദ്ദീനായി. താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന് ഏതാണ്ട് ആറു കിലോമീറ്റര്‍ നടന്നു ചാത്തന്‍തറയിലെ പള്ളിയിലെത്തിയായിരുന്നു ആ കുടുംബം ജുമുഅ നമസ്കാരം നിര്‍വഹിച്ചിരുന്നത്. പിന്നീടു വര്‍ഷങ്ങളോളം ആര്‍എസ്എസ്. ദംഷ്ട്രകള്‍ അവര്‍ക്കു നേരെ നീണ്ടു. പ്രലോഭനം, ഭീഷണി- അവസാനം ക്രൂരമായ മര്‍ദ്ദനം. ആദിവാസി കുടുംബം ഇസ്ലാം സ്വീകരിച്ച വാര്‍ത്തയറിഞ്ഞ് വി.എച്ച്.പി. ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്, ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന സത്യാനന്ദ സരസ്വതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തു പാഞ്ഞെത്തി. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ വന്നപ്പോള്‍ ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഷംസുദ്ദീന്റെ (സോമന്) വൃദ്ധനായ പിതാവ്, സഹോദന്മാര് എന്നിവരെ വഴിമധ്യേ പതിയിരുന്ന് ആര്.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇവര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ദിവസങ്ങളോളം ചികില്‍സയിലായിരുന്നു.1998 ആഗസ്ത് 17 നാണ് തിരൂരില്‍ യാസിര്‍ എന്ന ബാബു കൊല്ലപ്പെട്ടത്. സ്ഥലത്തെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണപ്പണി ചെയ്തുവന്ന ബാബു എന്ന യുവാവ് ഇസ്ലാമിനെക്കുറിച്ചു പഠിക്കുകയും ഇസ്ലാമാശ്ലേഷിച്ച് മുഹമ്മദ് യാസിര്‍ ആവുകയുമായിരുന്നു. പിന്നീട് പ്രബോധനം ജീവിതദൗത്യമായേറ്റെടുത്ത യുവാവിന്റെ പ്രബോധനഫലമായി രണ്ടുവര്‍ഷത്തിനുള്ളില്‍ ഒട്ടേറെ പേര് ഇസ്ലാം സ്വീകരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ട ആര്.എസ്.എസുകാര്‍ അദ്ദേഹത്തെ ക്രൂരമായി വെട്ടിനുറുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അബ്ദുല്‍അസീസിനെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനിടയില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന സത്യനാഥന് എന്ന യുവാവ് ഇസ്ലാം ആശ്ലേഷിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന് വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത്. സത്യനാഥന് തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ അദ്ദേഹത്തെ മാനസികരോഗിയാക്കി ചിത്രീകരിച്ചു. സ്ഥാപനത്തിനകത്തുനിന്നു പോലും കടുത്ത പീഡനങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്് അദ്ദേഹം ഇപ്പോഴും ഡോ. സാദിഖ് എന്ന പേരില്‍ മുസ്്ലിമായി ജീവിക്കുന്നു.മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്ത് ഒരു ഹാജിയാരുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരവേ ഷാജി എന്ന യുവാവ് ഇസ്ലാമിനെക്കുറിച്ചു പഠിച്ച് ആകൃഷ്ടനാവുകയും മുസ്ലീമാവുകയും ചെയ്തു. പിന്നീട് ജ്യേഷ്ഠനും അച്ഛനും ചേര്‍ന്നു ഷാജിയെ കോഴിക്കോട് ശാന്തി നഴ്സിങ് ഹോം എന്ന മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച് ഉയര്‍ന്ന ഡോസിലുള്ള മരുന്നു നല്കി അബോധാവസ്ഥയിലാക്കുകയും ചെയ്തു. പിന്നീട് നാട്ടിലെ മുസ്്ലിംകള്‍ ചേര്‍ന്ന് യുവാവിനെ ബാംഗ്ലൂരിലുള്ള മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിച്ച് വിദഗ്ധ ചികില്‍സ നല്കി രക്ഷപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയ്ക്കു ശേഷമാണ് യുവാവിന്റെ മനോനില വീണ്ടെടുത്തത്. യുവാവ് ഇപ്പോഴും മുസ്്ലിമായി ജീവിക്കുന്നു.2005 ല്‍ ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച സഹോദരങ്ങളെ നിരന്തരം ആര്.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രദേശത്തെ മുസ്്ലിംകള്‍ ശക്തമായി ഇടപെട്ടപ്പോഴാണ് അവര്‍ പിന്‍വാങ്ങിയത്.കര്‍ണാടകയിലെ മൈസൂര്‍ ചാമറാജ് നഗറില്‍ താമസിക്കുന്ന കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി രാജന്റെ മകള്‍ സില്‍ജാ രാജ് കഴിഞ്ഞ മാസം ഇസ്ലാം സ്വീകരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അഷ്കര്‍ എന്ന യുവാവ് ജാസ്മിയായി മാറിയ സില്‍ജയെ വിവാഹവും ചെയ്തു. ഹിന്ദു ഐക്യവേദി പ്രശ്നം ഏറ്റെടുത്തു. ഇസ്ലാമികപഠനത്തിനായി കോട്ടയം വാരിശ്ശേരിയിലുള്ള വാദിഹുദാ എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന യുവതിയെ മോചിപ്പിക്കാനെന്ന വ്യാജേന സ്ഥാപനത്തിലേക്കു മാര്‍ച്ചും സംഘടിപ്പിച്ചു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ഭീഷണിക്കു മുമ്പില്‍ പിന്മാറാന് ഒരുക്കമല്ലെന്നുമുള്ള നിലപാടാണ് ജാസ്മിക്കുള്ളത്. ഹിന്ദുസമൂഹത്തില്‍ നിന്നു പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയവാദികള്‍ക്കു പിന്തുണ വീണ്ടെടുക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ് മാതംമാറ്റത്തിനെതിരേയുള്ള നീക്കങ്ങള്‍. സുഹൃത്തേ, ഞാനൊന്ന് ചോദിക്കട്ടെ, ആരെങ്കിലും മുസ്ലീമായി മതം മാറിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ലല്ലോ? പിന്നെന്തിനാണ് ഈ വിരോധം?
വിഭാഗങ്ങള്‍: Blog
ടാഗുകള്‍: പലവക
http://december.mywebdunia.com/2009/10/14/1255506180000.html#--thanimalayalam
ഈ പോസ്റ്റ് വെബ് ദുനിയായില്‍ ശ്രീ.ഷൈന്‍ മുഹമ്മദ് എഴുതിയ പോസ്റ്റിന്റെ പകര്‍പ്പ് ആണ്. ആയതിനാല്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട് ബാധ്യത എനിക്കില്ല എന്ന് അറിയിച്ചു കൊള്ളട്ടെ , ഇനി ഇത് തെറ്റാണെന്ന് തെളിയിക്കണമെന്ന് വാശിയുള്ള സംഘപരിവാര്‍ സഹോദരങ്ങള്‍ കേരളത്തില്‍ ഉടനീളമുള്ള തങ്ങളുടെ ശാഖകള്‍ ഉപയോഗിച്ഛ് സത്യം പുറത്ത് കൊണ്ട്റ്റു വരണം എന്ന് അഭ്യര്‍ഥിക്കുന്നു.
Tuesday, October 13, 2009
മനോരമയുടെ വാസ്തു
Tuesday, September 8, 2009
ശശി രാജാവേ ,സാര്‍ നിങ്ങള്‍ ഏത് രാജ്യത്താണ് ജീവിക്കുന്നത് ??


കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എന്ന കോടീശ്വരനായ മന്ത്രിക്ക് ജിമ്മും , സ്വകാര്യതയും വേണമത്രെ. മറ്റ് മന്ത്രിമാര്‍ക്കും ഇത് രണ്ടും ഇല്ലാത്തതിനാല്‍ അവരുടെ കുളീക്കുന്നതു ഒന്നും രണ്ടുമിന്റെയും എല്ലാ ഫോട്ടോയും ടിവിയിലും പത്രത്തിലും വരുന്നു. ആയത് കൊണ്ട് ശശി തരൂര്‍ എന്ന പഴയ കൊക്ക കോള ഉദ്യോഗസ്ഥന് ദിനം പ്രതി പതിനായിരങ്ങള്‍ ചിലവ് വരുന്ന പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തന്നെ അന്തിയുറങ്ങണം.
Tuesday, August 25, 2009
പോള്‍ വധം - സി.ബി.ഐ മനോരമ
Thursday, August 20, 2009
സഘപരിവാര്‍ പരിഷകള്‍ അറിയേണ്ടത്.


ജസ്വന്ത്സിംഗ് ജിന്നയെ കണ്ടെത്തുമ്പോള്‍ എം.സി.എ. നാസര്‍
'ചരിത്രത്തെ വസ്തുനിഷ്ഠമായി വേണം വിലയിരുത്താന്‍. അപ്പോള്‍ പല മുന്‍വിധികളും മാറ്റേണ്ടി വരും. ധാരണകള്‍ പലതും തിരുത്തേണ്ടിവരും'^ബി.ജെ.പി നേതാവും മുന്‍സൈനികനുമായ ജസ്വന്ത്സിംഗ് എന്ന 'ചരിത്രകാരന്' നമ്മെ ഓര്‍മിപ്പിക്കുന്നു. അഞ്ചുകൊല്ലത്തെ ഗൃഹപാഠം നടത്തി മഹത്തായ ഒരു തിരുത്തല്‍പുസ്തകവും അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നു^'ജിന്ന^ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം'. ആഗസ്റ്റ് 17ന് തീന്‍മൂര്‍ത്തി ലൈബ്രറി ഓഡിറ്റോറിയത്തിലാണ് മുഹമ്മദലി ജിന്നയെക്കുറിച്ച ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം നടന്നത്. സിംഗിന്റെ കൈയൊപ്പോടു കൂടിയ പുസ്തകം ഏറ്റുവാങ്ങാന്‍ ആദ്യം മുന്നില്‍ നിന്നവരില്‍ പാക് ഹൈക്കമീഷണര്‍ ശാഹിദ് മാലികും ഉണ്ടായിരുന്നു. തങ്ങളുടെ രാഷ്ട്രപിതാവിന്റെ നന്മകളെ വാഴ്ത്തി സംഘ്പരിവാര്‍ സഹയാത്രികനായ മുന്‍മന്ത്രി ജീവചരിത്രപുസ്തകം പുറത്തിറക്കുമ്പോള്‍ അത് ചരിത്രത്തിലെ 'ശ്രദ്ധേയമായ നീക്കം' തന്നെയാണെന്ന് ശാഹിദ് മാലിക് ആവേശം കൊണ്ടു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരാല്‍ നിറഞ്ഞ പുസ്തകപ്രകാശന ചടങ്ങില്‍നിന്ന് അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ മുഴുവന്‍ ബി.ജെ.പി നേതാക്കളും വിട്ടുനിന്നതോടെ ഉറപ്പായിരുന്നു എന്തോ പന്തികേടുണ്ടെന്ന്. ഈ വിശുദ്ധരക്തത്തില്‍ പങ്കില്ലെന്നുറപ്പിക്കുകയായിരുന്നു അവര്‍. ജിന്നയുടെ ജീവചരിത്രരചന ജസ്വന്ത്സിംഗിനെ ബി.ജെ.പിയില്‍നിന്ന് പുറന്തള്ളുന്നതില്‍ കലാശിക്കുമ്പോള്‍ ചരിത്രത്തിന്റെ മറ്റൊരു ഐറണിയായി അതു മാറുന്നു. ശരിക്കും കലികാലം.
'മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയ ജീവചരിത്രം എഴുതണമെന്നത് ഏറെക്കാലമായി എന്റെ ദാഹമായിരുന്നു. ഒരു ചിന്തയായി ഇത് വര്‍ഷങ്ങളായി എന്റെ മനസ്സിലുണ്ട്ു. 1999ല്‍ ആണ് അവസരം ഒത്തുവന്നത്. അന്നത്തെ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം ലാഹോറിലേക്കുള്ള ഐതിഹാസിക ബസ് യാത്രയില്‍ 'മിനാറെ പാക്കിസ്ഥാന്' സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. (1940 മാര്‍ച്ച് 23ന് പാക്കിസ്ഥാന് എന്ന രാഷ്ട്രത്തിനു വേണ്ടി സര്‍വേന്ത്യാ മുസ്ലിംലീഗ് പ്രമേയം പാസാക്കിയ ലാഹോറിലെ ഇഖ്ബാല്‍ പാര്‍ക്കില്‍ അതിന്റെ സ്മരണക്കായി നിര്‍മിച്ച 60 മീറ്റര്‍ ഉയരമുള്ള ടവറാണ് മിനാറെ പാക്കിസ്ഥാന്). അവിടെനിന്ന് തിരിച്ചു പോരുമ്പോള്‍ ജിന്നയെക്കുറിച്ച് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഇതുവരെ ഒരു ജീവചരിത്രം എഴുതിയിട്ടില്ല എന്നത് എന്നെ അസ്വസ്ഥനാക്കി. ആ ശൂന്യത നികത്തണമെന്ന് എനിക്കു തോന്നി. എന്നാല്‍ 2004ല്‍ മാത്രമാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കാന്‍ എനിക്ക് സാധിച്ചത്'.
ഇന്ത്യയിലെ ഇസ്ലാമികചരിത്രം മുതല്‍ പാക്കിസ്ഥാന് രൂപവത്കരണം വരെയുള്ള ചരിത്രസംഭവങ്ങളാണ് പരമാവധി സൂക്ഷ്മതയോടെ 669 പേജുകളുള്ള പുസ്തകത്തില്‍. ആധികാരികരേഖകളുടെ ബലത്തില്‍ സത്യസന്ധമായ ജിന്നാ വിലയിരുത്തലാണ് ഇതെന്ന് ജസ്വന്ത്സിംഗ് ഉറപ്പിച്ചുപറയുന്നു. ജിന്നയുടെ ജീവിതത്തിലൂടെ നടത്തുന്ന യാത്രയാണിത്. പുസ്തകത്തില്‍ സിംഗ് ഉറപ്പിച്ചുപറയുന്ന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, ഒട്ടേറെ ഗുണങ്ങള്‍ ഒത്തിണങ്ങിയ മഹാനായ നേതാവാണ് ജിന്ന. രണ്ട്, ഇന്ത്യാവിഭജനത്തിന് ജിന്നയെ പഴിക്കുന്നത് അന്യായമാണ്. മൂന്ന്, മുസ്ലിംതാല്‍പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുമ്പോഴും മതേതരവീക്ഷണത്തില്‍ നിന്ന് ജിന്ന വ്യതിചലിച്ചിരുന്നില്ല. നാല്, നെഹ്റുവും പട്ടേലും സ്വീകരിച്ച കേന്ദ്രീകൃതനയം വിഭജനത്തിന് വഴിയൊരുക്കി. അഞ്ച്, വിഭജനാനന്തര ഇന്ത്യയില്‍ ഏറ്റവും വലിയ വിലയൊടുക്കേണ്ടി വന്നത് മുസ്ലിംകളാണ്.
ആര്.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ പൊളിച്ചടുക്കുന്നിടത്താണ് പുസ്തകം ശ്രദ്ധിക്കപ്പെടുന്നത്. സംഘ്പരിവാറിന്റെ ആശയാടിത്തറയാണ് ഇവിടെ തകര്‍ന്നുവീഴുന്നത്. വഴിതിരിഞ്ഞ ഈ നടത്തം നാളിതു വരെയുള്ള കാവിപ്രചാരണത്തിന്റെ അടിത്തറയിളക്കാന്‍ ശക്തമാണ്്. ജസ്വന്തിന്റെ ജിന്നയെ അംഗീകരിച്ചാല്‍ പൊള്ളുന്ന കുറെ ചോദ്യങ്ങള്‍ക്ക് സംഘ്പരിവാര്‍ മറുപടി നല്‍കേണ്ടി വരും.ഇതൊഴിവാക്കാന്‍ നല്ലത് സിംഗിന്റെ ജിന്നയെ തള്ളിപ്പറയുകയാണ്. ജസ്വന്തിനെ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളുകയാണ്. മുഴുവന്‍ പരിവാര്‍സംഘടനകള്‍ക്കും വേണ്ടി രാജ്നാഥ്സിംഗ് ഈ ദൌത്യം നിര്‍വഹിക്കുകയും ചെയ്തു.
കാവിരാഷ്ട്രീയത്തിന്റെ ചരിത്രാഖ്യാനം വെച്ചുനോക്കുമ്പോള്‍ അഖണ്ഡഭാരതം വെട്ടിമുറിച്ചതിന്റെ ഒന്നാംപ്രതി മുഹമ്മദലി ജിന്ന തന്നെ. അദ്ദേഹം ദ്വിരാഷ്ട്രവാദം ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ലെന്നും ഇവര്‍ പതിറ്റാണ്ടുകളായി മനസ്സില്‍ ഉറപ്പിച്ചു വാദിച്ചുവരുന്നു. 'പാക്കിസ്ഥാന് കിട്ടിയ സ്ഥിതിക്ക് മുസ്ലിംകള്ക്ക് ഇന്ത്യയില്‍ ഇനിയെന്തു കാര്യം' എന്ന കാവി മുരള്ച്ചക്ക് ആക്കം പകരുന്നതും ഇതേ വികലനിലപാട് തന്നെ. ജിന്ന കഴിഞ്ഞാല്‍ ഗാന്ധിജിയിലും നെഹ്റുവിലുമാണ് സംഘ്പരിവാര്‍ അഖണ്ഡഭാരത നഷ്ടത്തിന്റെ പ്രേരണാകുറ്റം ചാര്‍ത്തുന്നത്. എന്നാല്‍ ജസ്വന്തിന്റെ പുസ്തകം ഈ പട്ടിക തലകീഴ്മേല്‍ മറിക്കുകയാണ്. അതുപ്രകാരം പാക് പിറവിയുടെ ഒന്നാം പ്രതി നെഹ്റുവും രണ്ടാം പ്രതി സര്‍ദാര്‍ പട്ടേലുമാണ്. ആദ്യത്തേത് സഹിക്കാം. എന്നാല്‍ പട്ടേലിനെ സ്പര്‍ശിച്ചാല്‍ കാവിസംഘം വെറുതെയിരിക്കില്ല. 'ഇന്ത്യ കണ്ട മികച്ച ദേശീയവാദിയും ധൈര്യശാലി'യുമാണ് രാജ്നാഥ്സിംഗിന്റെ ഭാഷയില്‍ സര്‍ദാര്‍ പട്ടേല്‍. ഗുജറാത്തില്‍ അദ്ദേഹം ദേശീയതയുടെ നിറപ്രതീകമാണ്. പട്ടേലിന്റെ പുനരവതാരമാകാനുള്ള മല്‍സരത്തിലാണ് നരേന്ദ്രമോഡി പോലും.'ഛോട്ടാസര്‍ദാര്‍' എന്ന് അനുയായികള്‍ വിളിക്കുമ്പോള്‍ ആ മുഖത്തെ ആവേശം കാണേണ്ടതു തന്നെ. ജസ്വന്ത് സിംഗിന്റെ ഉള്ളില്‍ പൊടുന്നനെ ജിന്നാപ്രണയം വന്നുകൂടിയതിന്റെ താല്പര്യം തല്ക്കാലം മാറ്റിവെക്കുക. വൈകിയാണെങ്കിലും ചരിത്രത്തിന്റെ നേര്‍വായന നടത്താനുള്ള ഭാഗികമായ സത്യസന്ധതയെങ്കിലും പുലര്‍ത്തുന്നു എന്നതാണ് പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്ന ഘടകം. ഭാവി ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്റെ നുകത്തിനു കീഴില്‍ മുസ്ലിംകള് അകപ്പെടുമെന്ന ഭീതി ജിന്നയെ സമ്മര്‍ദ രാഷ്ട്രീയവുമായി രംഗത്തുവരാന്‍ പ്രേരിപ്പിച്ചെന്നാണ് സിംഗ് പറയുന്നത്.അഖണ്ഡഭാരതം സ്വപ്നം കണ്ടവര്‍ വിഭജനത്തില്‍ വഹിച്ച കൃത്യമായ പങ്കും ജസ്വന്ത് സിംഗിന് ഗവേഷണവിഷയമാക്കാം. ബ്രിട്ടീഷുകാരുമായി കൈകോര്‍ത്ത് ജിന്ന പ്രത്യേകരാഷ്ട്രം സ്വന്തമാക്കിയെന്ന ധാരണയും സിംഗ് തിരുത്തുന്നു. അതിലൂടെ ഗാന്ധിജിയും ജിന്നയും കുറ്റവിമുക്തരാക്കപ്പെടുകയാണ്. ഹിന്ദു^മുസ്ലിം മൈത്രിയുടെ പ്രതീകങ്ങളായി ഇരുവരും മാറുന്നു. അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ഗാന്ധിജിക്കും ജിന്നക്കും നല്ല ബന്ധം നിലനിര്‍ത്താനായതിന്റെ തെളിവുകളും പുസ്തകത്തില്‍ ധാരാളമായുണ്ട്.
ലിബറല്‍ ചിന്താഗതിയും ആധുനിക ജീവിതവും കൈക്കൊണ്ട ജിന്നയുടെ ഇന്ത്യന്‍പ്രതിബദ്ധത പുസ്തകം ശക്തമായി വരച്ചുകാട്ടുന്നു. കോണ്‍ഗ്രസിനുള്ളില്‍ മാത്രമല്ല, മുസ്ലിംലീഗ് വേദികളിലും ജിന്ന മതേതരവ്യക്തിത്വം തന്നെയാണ് ഉയര്‍ത്തിപ്പിടിച്ചത്. 1924 മെയ് 24ന് ലാഹോറില്‍ ചേര്‍ന്ന സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ പതിനഞ്ചാം സെഷനില്‍ നടത്തിയ അധ്യക്ഷ പ്രഭാഷണത്തില്‍ ജിന്ന പറഞ്ഞു: 'ഭാവിഫലം നന്മയോ തിന്മയോ എന്തു തന്നെയാകട്ടെ. ഇതേ ആവേശത്തില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളുമായി മുന്നേറണമെന്ന് ഞാന്‍ ഉണര്‍ത്തുന്നു. പല അബദ്ധങ്ങളും സംഭവിച്ചു. വിഡ്ഢിത്തങ്ങള്‍ പലത് നടന്നു. അതിനിടയില്‍ ചില നല്ല കാര്യങ്ങളും നേടാനായി. ഇന്ത്യക്ക് പൂര്‍ണസ്വരാജ് നേടാനുള്ള തുറന്ന പ്രസ്ഥാനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം'. ജിന്ന ഇത്രകൂടി പറഞ്ഞു: ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള രാഷ്ട്രീയ ഐക്യമായിരിക്കണം സ്വരാജിന്റെ ആത്യന്തിക ലക്ഷ്യം. രണ്ടു വിഭാഗങ്ങളും ഒരുമിച്ചു നില്‍ക്കാനും പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയാതെ വരുന്നതാണ് വിദേശഭരണം തുടരാന്‍ വഴിയൊരുക്കുന്നത്' രാജ്യത്തിന്റെ വിശാലതാല്പര്യം ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് കഴിയാതെ വരുമ്പോള്‍ എന്തു സംഭവിക്കും എന്നതിന്റെ കൂടി തെളിവാണ് വിഭജനം. 'എപ്പോഴും സ്വാതന്ത്യ്രവും ഐക്യവും ഉദ്ഘോഷിക്കുന്നവര്‍ പ്രശ്നപരിഹാരത്തിനുള്ള അര്‍ഥപൂര്‍ണമായ നടപടിയൊന്നും നിര്‍ദേശിക്കാത്തവരാണ്. നീതിയും തുല്യതയും മാത്രമാണ് ഞങ്ങള്‍ കാംക്ഷിക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ കഴിഞ്ഞാല്‍ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാറിന്റെ പകുതി ജോലി കഴിഞ്ഞു' ഒരു കൂട്ടര് അടിമകളും മറുവിഭാഗം ജേതാക്കളുമായിരിക്കെ, കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്നും ഒരിക്കല്‍ ജിന്ന ഉണര്‍ത്തി. ഒടുവില്‍ അതുതന്നെ സംഭവിച്ചു^വേദനിപ്പിക്കുന്ന ഇന്ത്യാ വിഭജനം. രാജ്യം വെട്ടിമുറിച്ചതിന്റെ പൊള്ളുന്ന വേദനകള്‍ പങ്കുവെക്കേണ്ടി വന്നവര്‍ ഇന്നും അങ്ങനെതന്നെ കഴിയുന്നു. സ്വാതന്ത്യ്രത്തിന്റെ ആഘോഷത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി വര്‍ഗീയ കലാപങ്ങളുടെ പരമ്പരയായിരുന്നു അരങ്ങേറിയത്. ദല്‍ഹിയില്‍ അധികാര രാഷ്ട്രീയത്തിന്റെ അസ്തിവാരം ഉറപ്പിക്കാനുള്ള ആവേശത്തിലായിരുന്നു ഒരു വിഭാഗം നേതാക്കള്‍. തെരുവുകളില്‍ അടിഞ്ഞു കൂടിയ കബന്ധങ്ങള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു ഗാന്ധിജിയും മറ്റും. ഒരു രാജ്യത്തിന്റെ ദുര്‍വിധിയുടെ നാളുകള്‍.
വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലിം സമൂഹം നേരിട്ട പരാധീനതകളും ദുരിതങ്ങളും വിവരിച്ച് ജസ്വന്ത് സിംഗ് സങ്കടം കൊള്ളുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ലെങ്കില്‍ മുസ്ലിംകളുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടതാകുമായിരുന്നു^സിംഗ് പറയുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ ദുരിതപര്‍വത്തിന് തന്റെ പാര്‍ട്ടിയും അതിന്റെ ആശയാടിത്തറയും വഹിച്ച പങ്കിനെക്കുറിച്ച് ജസ്വന്ത് സിംഗ് കുറ്റകരമായ മൌനം പാലിക്കുകയാണ്. പതിറ്റാണ്ടുകളായി മുസ്ലിംസമൂഹത്തെ വേട്ടയാടുന്ന രാഷ്ട്രീയസമീപനത്തിന്റെ ആനുകൂല്യം പറ്റിയാണ് ജസ്വന്ത്സിംഗ് കേന്ദ്രമന്ത്രി വരെ എത്തിയത്. സവര്‍ക്കറും മറ്റും ആവിഷ്കരിച്ച വിഷലിപ്തമായ വര്‍ഗീയ സമീപനത്തിന്റെ രാഷ്ട്രീയമാണ് ഇന്നും ബി.ജെ.പി കൊണ്ടാടുന്നതും. ദേശീയ പോരാട്ടത്തിന്റെ നല്ല നാളുകളെപ്പോലും വര്‍ഗീയവത്കരിച്ച് ശത്രുവിന്റെ താല്പര്യങ്ങള്ക്ക് കൈയൊപ്പ് ചാര്‍ത്തുകയായിരുന്നല്ലോ ഇവര്‍.
വിഭജനത്തിനും പതിറ്റാണ്ടുകള്‍ക്കു മുമ്പെ മുസ്ലിംകളെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ദേശീയവാദിയായ ജിന്ന എന്തുകൊണ്ട് പാക്വാദത്തിലേക്ക് വഴിമാറിയെന്ന ചോദ്യം പ്രധാനമാണ്. ഇതിന് വ്യക്തമായ സൂചനകള്‍ നല്കുന്ന ജസ്വന്ത് പക്ഷേ, അക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മാത്രം തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറുകയാണ്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ലിംകള് അകറ്റപ്പെട്ടതിലും സിംഗ് പരിതപിക്കുന്നു. ഹിന്ദു മഹാസഭയും ആര്.എസ്.എസും അതിനു മുമ്പെ തന്നെ ഈ വിഭാഗത്തെ ക്രൂരമായി അകറ്റാനും വിദ്വേഷപ്രചാരണത്തിലൂടെ ഒറ്റപ്പെടുത്താനും ശ്രമിച്ച കാര്യം സിംഗിന് അറിയാത്തതല്ല. അത്തരം ചരിത്രരേഖകളൊന്നും ജസ്വന്ത് സിംഗിന്റെ പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുമില്ല. എന്തായാലും വിഭജനത്തോട് മാത്രം അതിനെ ചേര്‍ത്തുകെട്ടുന്നത് അനീതിയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചത്. ആസൂത്രിതമായിരുന്നു പല കേന്ദ്രങ്ങളില്‍ നിന്നു നടന്ന നീക്കങ്ങളത്രയും. ഇന്ത്യന്‍ മുസ്ലിം സ്ഥിതി പട്ടികജാതി^വര്‍ഗത്തേക്കാള്‍ ദുരിതപൂര്‍ണമാണെന്ന് ആറു പതിറ്റാണ്ടിന്റെ ചരിത്രം പഠിച്ച് സച്ചാര്‍ കമീഷന് വരച്ചിടുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആറു പതിറ്റാണ്ടിന്റെ സാമൂഹികപരിസരവും തന്നെയാണ് ഒന്നാം പ്രതികള്‍.
വൈരുധ്യം അതല്ല. അദ്വാനിയുടെ ഉള്ളിലുമുണ്ടായിരുന്നു ഒരു ജിന്നപ്രേമം. 2005ല്‍ ജിന്നയോടുള്ള അനുഭാവം അദ്വാനി തുറന്നു പ്രകടിപ്പിച്ചതുമാണ്. 2005 ജൂണില്‍ കറാച്ചി സന്ദര്‍ശിച്ച നേരത്താണ് അത് പുറത്തുവന്നത്. ഹിന്ദു^മുസ്ലിം ഐക്യത്തിന്റെ അംബാസഡറായിരുന്നു ജിന്നയെന്ന് അന്ന് അദ്വാനി പറഞ്ഞു. 1947 ആഗസ്റ്റ് 11ന് പാക് ഭരണഘടനാ അസംബ്ലിയില്‍ ഒരു സെക്കുലര്‍ സ്റ്റേറ്റിന്റെ സുദൃഢമായ പ്രഖ്യാപനമായിരുന്നു ജിന്ന നടത്തിയതെന്നുകൂടി വ്യക്തമാക്കാന്‍ അദ്വാനി മറന്നില്ല. ബി.ജെ.പി പ്രസിഡന്റ് കൂടിയായ അദ്വാനിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് ദഹിച്ചില്ല. 2005 ജൂണില്‍ പാര്‍ട്ടി ജിന്നയോടുള്ള നയം വ്യക്തമാക്കുമാറ് പ്രമേയം പോലും പാസാക്കി: 'ജിന്നയുടെ നിലപാടുകള്‍ എന്തായിരുന്നാലും അദ്ദേഹം സ്ഥാപിച്ച രാഷ്ട്രം മതാത്മകം തന്നെയായിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും വെവ്വേറെ രാഷ്ട്രം എന്ന ആശയംതന്നെ ബി.ജെ.പി അംഗീകരിക്കുന്നില്ല. ജിന്ന ആവിഷ്കരിച്ച, ബ്രിട്ടീഷുകാര്‍ പിന്തുണച്ച വര്‍ഗീയാടിസ്ഥാനത്തിലുള്ള ഇന്ത്യാവിഭജനത്തോട് പാര്‍ട്ടിക്ക് എന്നും എതിര്‍പ്പായിരുന്നു'.
അഖണ്ഡ ഭാരതം സാക്ഷാത്കരിക്കാതെ സമാധാനവും സാധാരണനിലയും പുനഃസ്ഥാപിക്കാന്‍ കഴിയില്ല എന്നാണ് ഇന്നും ആര്.എസ്.എസ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്. പാക്കധീന കശ്മീര്‍ മാത്രമല്ല, പാക്കിസ്ഥാനും ബംഗ്ലാദേശും പിടിച്ചടക്കി ഇന്ത്യയുടെ വിപുലീകരണം സാധിക്കണമെന്നു പറയാനും സംഘ് നേതാക്കള്‍ക്ക് മടിയില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ സംഭവിച്ച തിരിച്ചടി ബി.ജെ.പിയുടെ ദിശാബോധം നഷ്ടപ്പെടുത്തിയിരിക്കുന്നു. ജസ്വന്ത് സിംഗിനെ പടിക്കു പുറത്താക്കിയതു കൊണ്ടോ 'ചിന്തന്‍ ബൈഠക്' കൊണ്ടോ മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ ദിശാനഷ്ടം. ഇന്ത്യയെ, ഇവിടെയുള്ള വിവിധ ജനവിഭാഗങ്ങളെ ഒന്നായി കാണുന്ന വിശാല മനോഭാവം ഇന്നും പാര്‍ട്ടിക്ക് അന്യമാണ്. അന്യതാബോധവും ഒറ്റപ്പെടുത്തലും അവഗണനയും പേറുന്ന സാഹചര്യമാണ് ഒഴിവാക്കപ്പെടേണ്ടത്.ജസ്വന്ത് സിംഗ് പറഞ്ഞതു പോലെ മുന്‍വിധികള്‍ തിരുത്താതെ പറ്റില്ല.ജിന്നയുടെ കാര്യത്തില്‍ മാത്രമല്ല ഇതു വേണ്ടത്്. ചരിത്രം മാത്രമല്ല വര്‍ത്തമാനവും ഏറെ പ്രധാനമാണ്.
Thursday, August 13, 2009
പൊതിഞ്ഞ തീട്ട പൊതികള്‍ അറിയാതെ തുറന്നു പോകുന്നു.
Tuesday, August 11, 2009
വേശ്യയുടെ കത്ത്
ആദ്യമായ്യി ഊഷ്മളമായ ഒരു ചെറ്രിയ ചുംബനത്തോടെ തുടങ്ങട്ടെ, അന്ന് ചേട്ടനെ വിട്ട് അങ്ങേ വീട്ടിലെ സുഗുണന്റെ കൂടെ ഒളിച്ചോടിയതിന് ശേഷം ഞാന്‍ ചേട്ടനെ ഓര്‍ക്കാത്ത ദിവസങ്ങളില്ല. ഓല മേഞ്ഞ വീട്ടിലെ മോന്തായ്ത്തിലൂട്റ്റെ എലി ഓടിപോവുമ്പോള്‍ ഞാന്‍ ഷാപ്പ് പടിക്കലെ അന്തോണീച്ചനുമായി കള്ളനും പോലീസും കളിച്ചതും ചേട്ടനുമായി പൂജ്യം വെട്ട്കളിച്ചതും ഓര്‍ത്തിരിക്കും. ചേട്ടന് തന്ന അവസരങ്ങള്‍ അംഗീകാരങ്ങള്‍ എല്ലാം എപ്പോഴും എപ്പോഴും ഓര്‍ത്തിരിക്കും. ചിലപ്പോല്‍ എന്റെ നെടു വീര്‍പ്പുകള്‍ കണ്ട് ചെമ്മീനിലെ കറുത്തമ്മയുടെ നെടുവീര്‍പ്പ് പൊലെയാണെന്ന് സുഗുണന് ചേട്ടന് കളിയാക്കാറുണ്ട്. സുഗുണന് ചേട്ടന് അതിലൊക്കെയാണ് താല്പര്യം. പക്ഷെ എനിക്കീ ജീവിതം മടുത്തു. എത്രയായാലും നമ്മള് തമ്മില്‍ കളിച്ച കളി പോലെ ആകുമോഎത്രയായാലും ഇതൊക്കെ. അന്ന് സേവാദളില്‍ വെച്ച് തുടങ്ങിയ കളിയാണ്. അന്ന് വടക്കാഞ്ചേരിയില്‍ വെച്ച് ഒരു ഹോട്ടലില്‍ വെച്ച് പോലീസ് റെയ്ഡ് ചെയ്ത് സുഗുണേറ്റന്റെ കൂടെ പിടിച്ചപ്പോള്‍. മറ്റെല്ലാവരെയും പോലെ ചേട്ടനും എന്നെ സംശയിച്ചു. എന്റെ ചാരിത്യത്തെ സംശയിക്കുന്ന ആരോടും ഞാന്‍ പൊറുക്കില്ല ഇത് സത്യം സത്യം സത്യം.
കാലമെത്ര കഴിഞ്ഞു പോയി. സെക്രട്ടറിയേറ്റിനു മുന്നിലെ കൊടിമരത്തിലെ പൂപ്പല്‍ എത്ര പ്രാവശ്യം അടര്‍ന്നു വീണു, ഞാന്‍ പല പ്രാവശ്യം അര്മാദിച്ച കോഴിക്കോട്ടെ പല ഓട്ടിന് പുറ്രത്തും പ്രാവുകള്‍ എത്ര പ്രാവശ്യം കാഷ്ട്റ്റിച്ചു.
ശരിയാണ് ചേട്ടന് ആലോചിക്കുന്നത് എന്താണെന്ന് എനിക്കറ്രിയാം. ഇവളെയെങ്ങനെ വിശ്വസിക്കും എന്നാണല്ലോ അല്ലെ. എനിക്കിതു കിട്ടണം. അന്ന് എന്നെ വിളിച്ചെറക്കി കൊണ്ടുപോകാമെന്നും പറഞ്ഞ് പറ്റിച്ച സഖാവിനെ രാമനെ തള്ളിപ്പറഞ്ഞതും, പിന്നെ ഞങ്ങള്‍ കുറച്ച് അടിച്ചമര്‍ത്തപ്പെട്ടവര്‍ കൂടി ചേര്‍ന്ന് ((ലിംഗം) ഡിക്ക് എന്ന സഘടനയുണ്ടാക്കിയതു ഒക്കെയായിക്കും ചേട്ടന് ആലോചിക്കുന്നത്. എന്നെ കൊല്ല്. ചേട്ടനും കാര്യങ്ങള്ല് ഒന്നും മനസ്സിലായില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം.
സേവനം ചെയ്യാന്‍ തക്കം പാര്‍ത്തു നടക്കുന്ന എനിക്ക് സേവനം ചെയ്യാന്‍ നിങ്ങള്‍ എന്നെ സമ്മതിച്ചോ ? വടക്കാഞ്ചേരിയില്‍ സേവനം ചെയ്യാന്‍ ചെന്ന എന്റെ ചാരിത്യം നിങ്ങള്‍ പരീക്ഷില്ലേ. ഇനിയും വയ്യ ചേട്ടാ അഗ്നിപരീക്ഷണങ്ങള്‍.
എന്നെ ചേട്ടന് ഏറ്റെടുക്കണം ഇനിയും വയ്യ എനിക്ക് ഇങ്ങനെ സേവനം ചെയ്യാതിരിക്കാന്‍. സുഗുണനും, സ:പരമുവും എല്ലാം എന്റെ എല്ലാം ഊറ്റിയെട്റ്റുത്തിട്ട് എന്നെ വലിച്ചെറിഞ്ഞ നമ്പുത്സകങ്ങളാണ്. ഉദ്ദാരണവും സംസ്കാരവുമില്ലാത്ത ലവന്മാരെ കൂടെ കഴിഞപ്പോഴാണ്. ചേട്ടന്റെ ഉദ്ദാരണത്തെ പറ്റി എനിക്ക് ഇപ്പോള്‍ മതിപ്പ് തോന്നുന്നത്. ഈ പുതപ്പ് കണ്ട് പനിക്കേണ്ട എന്നാണ് ചേട്ടന്റെ പ്രതികരണമെങ്കില്‍ എനിക്കൊന്നെ പറയാനുള്ളൂ. പന്നിപ്പനി ഉണ്ടേന്ന കാര്യം ചേട്ടന് മറക്കേണ്ട.
ഗുരുവായൂരില്‍ പലരും വന്നു പോകും, ഇനിയും സുനാമികള്‍ വരും, ലോഡ്ജുകളില്‍ പല സെറ്റപ്പുകളും നടക്കും പക്ഷെ. “സേവനം” എന്നത് വിട്ട് എനിക്കിനി ഒന്നുമില്ല. ഞാന്‍ ഈ പൂമുഖപ്പടിയില്‍ ചേട്ടനെയും കാത്തിരിക്കും. ബസ്റ്റാന്റിലൂം, റെയില്‍ വേ സ്റ്റേഷന് പരിസരത്തും ഞാനും എന്റെ കൂട്ടുകാരികളും അച്ചടക്കത്തോറ്റെ നടക്കും. ചേട്ടന്റെ മനസ്സ് പാറയല്ലെന്ന് എനിക്കറി യാം. ഒരു മറുപടിക്ക് ഞാന്‍ കാക്കുന്നില്ല.എന്തായാലും എന്നെ കൂട്ടാനായി ചേട്ടന് ഒരിക്കല്‍ വന്നണയും എന്ന് പ്രതീക്ഷയില്‍.
സ്വന്തം
മുരളീധരി തമ്പുരാട്ടി
Sunday, April 12, 2009
മഹാ പുലികള്‍ അഥവാ (എം.പി)
ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. എന്റെ പ്രവചനങ്ങള്‍ എല്ലാം പൂര്‍ണമായി പാളിപ്പോയി എന്ന് പറയാന്‍ വയ്യ എങ്കിലും.
ചില കാര്യങ്ങള്‍ പറാഞ്ഞോട്ടെ.
1.രാഷ്ട്രീയത്തില്‍ എന്‍ ഡി എഫ് പോലുള്ള വര്‍ഗ്ഗീയ ശക്തികളുടെ സ്വാധീനം വര്‍ദ്ദിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്.
2. കോലീബി സര്‍ക്കസ് വീണ്ടും രംഗത്ത്
3. സിപിഐ എന്ന കുളയട്ടയെ പുറത്താക്കാന്‍ സിപീ എം ഇനിയും ആലോചിക്കാന്‍ വൈകി ക്കൂട . വെളിയത്തിന്റെ അവസാന വാര്‍ത്താ സമ്മേളനത്തിലെ വെല്ലു വിളി ഇവിടെ തെളിയുന്നു.
4. സി.പി.എം നുള്ളീലെ പാളയത്തില്‍ പട ഇനിയും കാണാതിരുന്നു കൂട.
5. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡീഫിന് വെറും 1 സീറ്റായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ തെരെഞ്ഞെടുപ്പില്‍ 4 കിട്ടി എന്നതില്‍ ഇടത് പക്ഷത്തിന് ആശ്വസിക്കാം.
സതീദേവി (വടകര)






റിയാസ് (കോഴിക്കോട്), സിന്ധു ജോയ് (എറണാകുളം) സു.കുറുപ്പ് (കോട്ടയം), യു.പി.ജോസഫ് (ചാലകുടി)
Saturday, April 4, 2009
വണ്ടര്‍ ഫുള്‍ സിംഗ്

ജനനം 1932 സെപ്റ്റമ്പര്‍ 26 ന് ഇപ്പോള്‍ പാകിസ്ഥാനിലുള്ള പഞ്ചാബില്‍. ലാല്‍ ക്യഷ്ണ അഡ്വാണിയെ പോലെ തന്നെ പറഞ്ഞ് വന്നാല്‍ ആളൊരു പാകിസ്ഥാനിയാണ്. ഇന്ത്യാ പാകിസ്ഥാന് വിഭജനത്തോടെ കെട്ടും മാറാപ്പുമായി എല്ലാ സിക്കുകാരെയും പോലെ അമ്യതസറിലേക്ക് പോന്നു. തനിക്ക് തിളങ്ങാന്‍ പറ്റിയ മേഖല സാമ്പത്തിക ശാസ്ത്രം ആണെന്ന് ഒരു ഉള് വിളി ടി സിങ്ങിനുണ്ടായി. ആകയാല്‍ മറ്റൊന്നും ആലോചിക്കാതെ പഞ്ചാബ് യൂണിവേഴ്സിറ്റിയിലേക്ക് വെച്ചു പിടിച്ചു പുഷ്പം പോലെ ബാച്ചിലര്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും വാങ്ങി പോകറ്റില്‍ വെച്ചു. സര്‍ദ്ദാര്‍ജി കഥകളിലെ മണ്ടന്‍ സര്‍ദ്ദാര്‍ജിയല്ല ടി സര്‍ദ്ദാര്‍. തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഡോക്ടര്‍ ഓഫ് ഫിലോസഫി എന്ന ഊക്കന്‍ സാധനം കിട്ടിയത് സായിപ്പിന്റെ കയ്യില്‍ നിന്ന്. യൂഊനിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജില്‍ നിന്ന്. അതും “"India’s export performance, 1951-1960, export prospects and policy implications “ എന്ന വിഷയത്തില്‍ ദാ കെടക്കുന്നു. പിന്നെ ഡോ : മന് മോഹന്‍ .എണ്ണം പറഞ്ഞ സാമ്പത്തിക കാര്യ വിദഗ്ദന് ലോക ബാങ്കിന്റെ ഉദ്യോഗസ്ഥനായി. അതിന് ശേഷം സാമ്പത്തിക കാര്യത്തിന്റെ ഗുട്ടന്‍സ് ഒക്കെ നന്നായി പഠിച്ചതിന് ശേഷം. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍, പിന്നെ ഇന്ത്യ എക്കാലത്തും ഓര്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ.നരസിംഹ റാവു ഗവണ്മെന്റില് ധന കാര്യമന്ത്രി. അന്നും ഇന്നും എന്നും വിമര്‍ശകര്‍ പറയുന്ന പോലെ . സിംഗിന്റെ എല്ലാ അപ്പോയിന്റ് മെന്റുകളും തീരുമാനികുന്നത് സായിപ്പാണ്. ധനകാര്യമന്ത്രിയായ സമയത്ത് കൊണ്ട് വന്ന ഉദാരവല്കരണ നയങ്ങള്‍ ചൂടാറു കഴിഞ്ഞപ്പോള്‍ രാജ്യത്ത് എണ്ണമറ്റ ക്യഷിക്കാര്‍ക്ക് ജീവന് പോയി. ഇടക്കിടക്ക് ടിയാന് പാവങ്ങള്‍ക്ക് ലത് വേണം ലിത് വേണം എന്ന് പറഞ്ഞ് ഡയലോഗ് അടിക്കുകയും ചെയ്യും. സാമ്രാജ്യ ശക്തികള്‍ക്ക് പിന് പണി ചെയ്യുന്ന ജോലി ഓര്മ വെച്ച കാലം മുതല്‍ ചെയ്തു വരുന്നത്. 1999 ല്‍ ലോക് സഭയിലെക്ക് മത്സരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഭാഗ്യ ദേവത കടാക്ഷിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ പാര്‍ലമെന്റിന്റെ മുന്‍ വാതില്‍ ടി സിംഗിന് എന്നും അന്യം. പകരം പിന് വാതില്‍ പ്രവേശനം. ഇക്കഴിഞ്ഞ ഗവണ്മെന്റിന്റെ പ്രധാനമന്ത്രി ആരാവണം എന്ന ചര്‍ച്ച ഡല്‍ഹിയില്‍ സജീവമായി. പൊറാട്ടുനാടകങ്ങള്‍ തക്യതിയായി നടന്നു. പക്ഷെ കാര്യങ്ങള്‍ എല്ലാം ആദ്യം തന്നെ തീരുമാനിച്ചിരുന്നു സായിപ്പ്. ദാ വരുന്നു മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ടു പോയി എന്നപോലെ മന് മോഹന്‍ തന്നെ പ്രധാനമന്ത്രി. വിദേശ സാമ്പത്തിക കങ്കാണിമാര്‍ പണി പറ്റിച്ചു. വിപണി കൂടുതല്‍ സ്വതന്ത്രമായി. നാട്ടില്‍ പാലും തേനും ഒഴുകി. അമേരിക്കന്‍ സാമ്പത്തിക ഭീമന്മാര്ക്ക് കോടികള്‍ വിലയുള്ള ആണവ കരാര്‍ കിട്ടി. സന്തോഷമായി. ടി സര്‍ദ്ദാര്‍ ലോക ഭീകരന് ബുഷിനോടുള്ള സ്നേഹം ഇന്ത്യയിലുള്ള ജനങ്ങളുടെ ഹ്യദയങ്ങളില്‍ തുളുമ്പുകയാണെന്ന് പറഞ്ഞു ഏറെ വിമര്‍ശനം ഏറ്റുമാങ്ങി. ബുഷ് ഇന്ത്യയില്‍ വന്നു അവന്റെ നായയും മഹാത്മജിയുടെ ഖബറില്‍ കയറി കാല് പൊക്കി. ഇരിക്കാന്‍പറഞ്ഞപ്പോള്‍ കിടനുരുണ്ടു.ആണവ കരാര്‍ പറഞ്ഞു ഒന്നും രണ്ടുമായി ഇടതു പക്ഷത്തോട് ഉടക്കി. പകരം മറ്റൊരു കങ്കാണിയായ അമര്‍ സിംഗിനെ കൂട്ടി കുതിര കച്ചവടവും നടത്തി സര്‍ക്കാര്‍ നിലനിന്നും. എല്ലാം കഴിഞ്ഞ് ഒബാമ പ്രസിഡന്റായപ്പോള്‍ എല്ലാ രാഷ്ട്ര നേതക്കളെയും ഫോണില്‍ വിളീച്ചു. പക്ഷെ സര്‍ദ്ദാര്‍ജിയെ വിളിച്ചത് അവസാനം. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ടി ഒബാമയുടെ അടുത്ത ഡിഗ്രി. “ വണ്ടര്‍ ഫുള്‍ മാന്‍ “ എന്ന്. അടുത്ത പ്രധാനമന്ത്രി മന്മോഹന് തന്നെയാകുമെന്ന് ഇതോടെ ഉറപ്പായി.
ലാലുവും , പാവാറും ആദികളൊക്കെ ഇപ്പോള്‍ പഞ്ചപുച്ചമടക്കി നില്‍പ്പാണ്. അടുത്ത ഗവണ്മെന്റില് മന് മോഹന്റെ വിനീത ദാസന്മാരാകാന് വേണ്ടി. “അറ്റന്ഷന്”.
മുസ്ലിംഗള് താടിവെച്ചാല്‍ അത് വര്‍ഗ്ഗീയതയും അറു പിന്തിരിപ്പനുമാണെങ്കിലും. സര്‍ദ്ദാര്‍ജി മാര്‍ക്ക് താടിവെക്കാം. തലപ്പാവും ധരിക്കാം. അത് പുരോഗമനവും ദേശീയവുമാണ്. നമ്മുടെ സിംഗ് എല്ലാ കാര്യത്തിലും നിര്‍ബന്ധബുദ്ദിക്കാരനാണ്. തലപ്പാവിലും അതെ സാമ്രാജ്യത്ത ദാസ്യത്തിലും അതെ. ഈ വണ്ടര്‍ ഫൂള്‍ പ്രധാനമന്ത്രിയെ ഇനിയും നാം അടുത്ത അഞ്ച് കൊല്ലം കൂടി ചുമക്ക്കേണ്ടി വരുമോ ??
Thursday, April 2, 2009
അന്തോണി പുണ്യാളച്ചന്

Tuesday, March 24, 2009
തരൂരും കോളയും ഇസ്രായേലും


ശശി തരൂരിന്റെ അടുത്ത പുസ്തകം അണിയറയില്‍ തയ്യാറാകുന്നുണ്ട്. കഥാപാത്രങ്ങളും കഥാപാത്രത്തിന് ആത്മാവ് നല്‍കുന്നവരും ചുവടെ.
മലയാള സിനിമയിലെ ഒരു വടക്കന്‍ വീര ഗാഥ എന്നത് തന്നെയാണ് തീം. പേര് “ ഒരു തെക്കന്‍ വീര ഗാഥ “ എന്നാക്കി മാറ്റും. എം.ടിയുടെ മൂലകഥയില്‍ നിന്നും ചില്ലറ വ്യത്യാസങ്ങള്‍ ഈ കഥയില്‍ ഉണ്ടായിരിക്കും.
ആരോമലുണ്ണീ : വിജയന് തോമസ് (തിരുവനന്തപുരം വിമതന് )
ചന്തു ചേകവര്‍ : ശശി തരൂര്‍
അമ്മാവന് (ഗുരു) : മന് മോഹന്‍ സിങ്ങ് (വലിയ കണ്ണപ്പന് ചേകവര്‍ )
ഉണ്ണിയാര്‍ച്ച : സോണിയാ ഗാന്ധി
കുഞ്ഞിരാമന് : കരുണാകരന്
അരിങ്ങോടര് : പ്രകാശ് കാരാട്ട്
തമ്പുരാക്കന്മാര് : ജോര്‍ജ്ജ് ബുഷ് and യഹൂദ് ഒല്‍മര്‍ട്ട്
പേര് കേട്ട കളരിതറവാട്ടില്‍ മേല്പറഞ്ഞ കളരി കുടുംബം അങ്ങനെ സുഖമായി ജീവിച്ച് വരികയാണ്. എന്നാല്‍ ചന്തുവിന്റെ അച്ചന് . ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തറവാടിന്റെ മാനം കപ്പല്‍ കയറ്റിയ കാലത്ത്. ഡല്‍ഹി, മുമ്പ്ബൈ, കൊല്‍കത്ത , ദുബായ്, വാഷിംഗ്ടണ്‍ എന്നീ നാട്ടു രാജ്യങ്ങളീലെല്ലാം അലഞ്ഞു തിരിഞ്ഞു നടന്ന ചന്തുവിനെ അമ്മാവന് (മന് മോഹന്‍ ) സ്വന്തം തറവാട്ടിലേക്ക് വിളിച്കു കൊണ്ട് വരുന്നു. എന്നാല്‍ ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തരൂറീന്റെ അച്ചന്റെ ഉണ്ടാക്കി വെച്ച മാനക്കേട് . ചന്തുവിന് (ശശിക്ക് )ഭയങ്കര ബുദ്ധിമുട്ടാകുന്നു. അങ്ങനെ പല അങ്കങ്ങളും നടത്തി ഉണ്ണിയാര്‍ച്ചയുടെ സ്വന്തം ആളായി മാറുന്നു.തിരുവനന്ത പുരത്തെ അങ്കത്തിന് അങ്കത്തട്ട് സ്പോണ്സര് ചെയ്യുന്നത് കോക്കക്കോള എന്ന വെളളം വില്‍ക്കുന്ന തറവാടാണ് (ചന്തു ആ കളരിയിലെ ഗുരുക്കളായിരുന്നു ആദ്യം ). തിരുവനന്ത പുരം അങ്കത്തില്‍ അരിങ്ങോടരെ പരാജയപ്പെടുത്തുകയാണെങ്കില്‍ താന്‍ ആങ്ങള പറയുന്നത് പോലെ കേള്‍ക്കും എന്ന് ഉണ്ണിയാര്‍ച്ച പറയുന്നു. അങ്ങനെ അങ്കം നടക്കുകയും അരിങ്ങോടരെ ഒന്നും ചെയ്യാതെ മുറി ച്ചുരിക കൊണ്ട് (കഥയുടെ ട്വിസ്റ്റ് ) ആരോമലിനെ വക വരുത്തുന്ന ചന്തു വിജയ ശ്രീലാളിതനായി ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നു. (കേരള കളരിയില്‍ ചന്തുവിനെ കൈയില്‍ കിട്ടിയാല്‍ നിന്ന നില്പ്പില് കത്തിക്കും എന്നതിനാലാണ് ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നത് )
കഥയുടെ അവസാനം തമ്പുരാനായിരുന്ന യഹൂദ് ഒല്‍മര്‍ട്ടിന്റെ കയ്യില്‍നിന്ന് പട്ടും വളയും വാങ്ങി ഇസ്രായേല്‍ രാജ്യത്ത് പുതിയ കളരി തുടങ്ങാന്‍ അനുവാദം കിട്ടുന്നതോടെ കഥ പൂര്‍ണമാകുന്നു.
Sunday, March 22, 2009
കൊടുത്താല്‍ കൊല്ലത്തും കിട്ടും..


