
വയസ്സ് 53
ജനനം : സൂര്യനസ്തമിക്കാത്ത സാമ്രാജ്യ തലസ്ഥാനത്ത്
താമസം : ദുബായ്, ന്യൂയോര്‍ക്ക് അങ്ങനെ പോകുന്നു
പഠനം : ഡല്‍ഹി, കൊല്‍കത്ത , മുംബായ് എന്നിവിടങ്ങളില്‍ പഠനം.
മൊത്തത്തില്‍ ആളൊരു ഫയങ്കര സംഭവം തന്നെയാണ്. മുമ്പ് സോനിയയെ മദാമ്മ എന്ന് വിളിച്കു എന്നും ഗാന്ധി കുടുംബത്തിന്റെ ചന്തി താങ്ങി നില്ക്കുന്ന കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചും പേരെടുത്തു. ഈ ഐക്യ രാഷ്ട്ര സഭ എന്ന പണ്ടാരത്തിന്റെ അണ്ടര്‍ സെക്രട്ടറി ജനറലോ ഒക്കെ ആയിരുന്നു ടിയാന്. പക്ഷെ ആ സമയത്ത് നമ്മളാരും ടിയാനെ പറ്റി ഒന്നും കേട്ടില്ല. കാരണം ടി മന്ഷ്യന് ആ അവസരത്തിങ്കല് അല്ലെങ്കില്‍ ആ ടൈമില്‍ അല്ലെങ്കില്‍ ആ വേളയില്‍ . കൊക്കക്കോള എന്ന സുന്ദര പാനീയത്തിന്റെ ഡാഷ് ഡാഷ് ഫൌണ്ടേഷന്റെ ഉപദേശക സംഘത്തില്‍ ജ്വാലി ചെയ്യുകയായിരുന്നു. കേരളത്തില്‍ പ്ലാച്ചിമടയില്‍ ജല മൂറ്റിക്കുടിക്കുന്ന കോലക്കെതിരെ തൊണ്ട പൊട്ടി മുര്‍ദ്ദാബാദ് വിളിക്കുമ്പോള്‍ നമ്മുടെ ടി ശശി അങ്ങ് അകലെ കോലക്ക് വേണ്ടി ഉപദേശങ്ങള്‍ കൊടുക്കുകയായിരുന്നു. എന്തൊരു വിരോധാഭാസം.
ഈ കോളയാണെങ്കിലോ മഹാ വ്യത്തികെട്ട സാധനം തന്നെയെന്ന് വിബരമുള്ളവര്‍ പറയുന്നു. അസിഡിറ്റി, പല്ലിനുണ്ടാകുന്ന പ്രശ്നനങ്ങള്‍ എന്ന് വേണ്ട അനവധി ലൊട്ടു ലൊടുക്ക് പ്രശ്നങ്ങള്‍ വരെ ഈ ‘വെള്ളം ‘ ഉണ്ടാക്കുന്നുണ്ട്. ഒരു മാസത്തില്‍ തന്നെ ആയിരക്കണക്കിന് കോടി രൂപയാണത്രെ ഈ വെള്ളം കുടിച്ച് നമ്മള് ഇന്ത്യക്കാര്‍ ഇത്തരം കമ്പനികള്‍ക്ക് നല്‍കുന്നത്.
ഇങ്ങനെയൊക്കെയുള്ല നമ്മുടെ ബഹുമാനപ്പെട്ട തരൂര്‍ സാഹിബ്. ഇപ്പോള്‍ നമ്മുടെ ഇസ്രായേല്‍ എന്ന പാവം രാജ്യത്തിന്റെ കൂടി ബ്രാന്റ് അമ്പാസിഡര്‍ ആണ് എന്ന കാര്യം എന്റെ പ്രിയപ്പെട്ട മുഅമീനിങ്ങള്‍ മനസ്സിലാക്കണം. പോരിശയാക്കപ്പെട്ട ടി മാന്യന് ഇസ്രായേല്‍ എന്ന രാജ്യം ഫലസ്ഥീനികളെ കൊന്നൊടുക്കും പോലെ .വിമാനങ്ങളും ടാങ്കുകളും കൊണ്ട് കൊന്ന് കൊലവിളിച്ച് എല്ലാവരെയും മയ്യത്താക്കുന്ന പോലെ എന്ത് കൊണ്ടാണ് ഇന്ത്യ ചെയ്യാത്തത് എന്ന് ചോദിക്കുന്നു. “ഇന്ത്യ ഇസ്രായേലിനെ കണ്ട് അസൂയപ്പെടുന്നു“. എന്നാണ് അതിന്റെ തലക്കെട്ട്.

പുതിയ പുസ്തകം
ഒരു തെക്കന്‍ വീരഗാഥ (A Ballad of the South)
ശശി തരൂരിന്റെ അടുത്ത പുസ്തകം അണിയറയില്‍ തയ്യാറാകുന്നുണ്ട്. കഥാപാത്രങ്ങളും കഥാപാത്രത്തിന് ആത്മാവ് നല്‍കുന്നവരും ചുവടെ.
മലയാള സിനിമയിലെ ഒരു വടക്കന്‍ വീര ഗാഥ എന്നത് തന്നെയാണ് തീം. പേര് “ ഒരു തെക്കന്‍ വീര ഗാഥ “ എന്നാക്കി മാറ്റും. എം.ടിയുടെ മൂലകഥയില്‍ നിന്നും ചില്ലറ വ്യത്യാസങ്ങള്‍ ഈ കഥയില്‍ ഉണ്ടായിരിക്കും.
ആരോമലുണ്ണീ : വിജയന് തോമസ് (തിരുവനന്തപുരം വിമതന് )
ചന്തു ചേകവര്‍ : ശശി തരൂര്‍
അമ്മാവന് (ഗുരു) : മന് മോഹന്‍ സിങ്ങ് (വലിയ കണ്ണപ്പന് ചേകവര്‍ )
ഉണ്ണിയാര്‍ച്ച : സോണിയാ ഗാന്ധി
കുഞ്ഞിരാമന് : കരുണാകരന്
അരിങ്ങോടര് : പ്രകാശ് കാരാട്ട്
തമ്പുരാക്കന്മാര് : ജോര്‍ജ്ജ് ബുഷ് and യഹൂദ് ഒല്‍മര്‍ട്ട്
പേര് കേട്ട കളരിതറവാട്ടില്‍ മേല്പറഞ്ഞ കളരി കുടുംബം അങ്ങനെ സുഖമായി ജീവിച്ച് വരികയാണ്. എന്നാല്‍ ചന്തുവിന്റെ അച്ചന് . ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തറവാടിന്റെ മാനം കപ്പല്‍ കയറ്റിയ കാലത്ത്. ഡല്‍ഹി, മുമ്പ്ബൈ, കൊല്‍കത്ത , ദുബായ്, വാഷിംഗ്ടണ്‍ എന്നീ നാട്ടു രാജ്യങ്ങളീലെല്ലാം അലഞ്ഞു തിരിഞ്ഞു നടന്ന ചന്തുവിനെ അമ്മാവന് (മന് മോഹന്‍ ) സ്വന്തം തറവാട്ടിലേക്ക് വിളിച്കു കൊണ്ട് വരുന്നു. എന്നാല്‍ ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തരൂറീന്റെ അച്ചന്റെ ഉണ്ടാക്കി വെച്ച മാനക്കേട് . ചന്തുവിന് (ശശിക്ക് )ഭയങ്കര ബുദ്ധിമുട്ടാകുന്നു. അങ്ങനെ പല അങ്കങ്ങളും നടത്തി ഉണ്ണിയാര്‍ച്ചയുടെ സ്വന്തം ആളായി മാറുന്നു.തിരുവനന്ത പുരത്തെ അങ്കത്തിന് അങ്കത്തട്ട് സ്പോണ്സര് ചെയ്യുന്നത് കോക്കക്കോള എന്ന വെളളം വില്‍ക്കുന്ന തറവാടാണ് (ചന്തു ആ കളരിയിലെ ഗുരുക്കളായിരുന്നു ആദ്യം ). തിരുവനന്ത പുരം അങ്കത്തില്‍ അരിങ്ങോടരെ പരാജയപ്പെടുത്തുകയാണെങ്കില്‍ താന്‍ ആങ്ങള പറയുന്നത് പോലെ കേള്‍ക്കും എന്ന് ഉണ്ണിയാര്‍ച്ച പറയുന്നു. അങ്ങനെ അങ്കം നടക്കുകയും അരിങ്ങോടരെ ഒന്നും ചെയ്യാതെ മുറി ച്ചുരിക കൊണ്ട് (കഥയുടെ ട്വിസ്റ്റ് ) ആരോമലിനെ വക വരുത്തുന്ന ചന്തു വിജയ ശ്രീലാളിതനായി ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നു. (കേരള കളരിയില്‍ ചന്തുവിനെ കൈയില്‍ കിട്ടിയാല്‍ നിന്ന നില്പ്പില് കത്തിക്കും എന്നതിനാലാണ് ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നത് )
കഥയുടെ അവസാനം തമ്പുരാനായിരുന്ന യഹൂദ് ഒല്‍മര്‍ട്ടിന്റെ കയ്യില്‍നിന്ന് പട്ടും വളയും വാങ്ങി ഇസ്രായേല്‍ രാജ്യത്ത് പുതിയ കളരി തുടങ്ങാന്‍ അനുവാദം കിട്ടുന്നതോടെ കഥ പൂര്‍ണമാകുന്നു.
പേര് കേട്ട കളരിതറവാട്ടില്‍ മേല്പറഞ്ഞ കളരി കുടുംബം അങ്ങനെ സുഖമായി ജീവിച്ച് വരികയാണ്. എന്നാല്‍ ചന്തുവിന്റെ അച്ചന് . ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തറവാടിന്റെ മാനം കപ്പല്‍ കയറ്റിയ കാലത്ത്. ഡല്‍ഹി, മുമ്പ്ബൈ, കൊല്‍കത്ത , ദുബായ്, വാഷിംഗ്ടണ്‍ എന്നീ നാട്ടു രാജ്യങ്ങളീലെല്ലാം അലഞ്ഞു തിരിഞ്ഞു നടന്ന ചന്തുവിനെ അമ്മാവന് (മന് മോഹന്‍ ) സ്വന്തം തറവാട്ടിലേക്ക് വിളിച്കു കൊണ്ട് വരുന്നു. എന്നാല്‍ ബാങ്കി മൂണ്‍ എന്ന മലയനോട് തൊടുത്ത് മരിച്ച തരൂറീന്റെ അച്ചന്റെ ഉണ്ടാക്കി വെച്ച മാനക്കേട് . ചന്തുവിന് (ശശിക്ക് )ഭയങ്കര ബുദ്ധിമുട്ടാകുന്നു. അങ്ങനെ പല അങ്കങ്ങളും നടത്തി ഉണ്ണിയാര്‍ച്ചയുടെ സ്വന്തം ആളായി മാറുന്നു.തിരുവനന്ത പുരത്തെ അങ്കത്തിന് അങ്കത്തട്ട് സ്പോണ്സര് ചെയ്യുന്നത് കോക്കക്കോള എന്ന വെളളം വില്‍ക്കുന്ന തറവാടാണ് (ചന്തു ആ കളരിയിലെ ഗുരുക്കളായിരുന്നു ആദ്യം ). തിരുവനന്ത പുരം അങ്കത്തില്‍ അരിങ്ങോടരെ പരാജയപ്പെടുത്തുകയാണെങ്കില്‍ താന്‍ ആങ്ങള പറയുന്നത് പോലെ കേള്‍ക്കും എന്ന് ഉണ്ണിയാര്‍ച്ച പറയുന്നു. അങ്ങനെ അങ്കം നടക്കുകയും അരിങ്ങോടരെ ഒന്നും ചെയ്യാതെ മുറി ച്ചുരിക കൊണ്ട് (കഥയുടെ ട്വിസ്റ്റ് ) ആരോമലിനെ വക വരുത്തുന്ന ചന്തു വിജയ ശ്രീലാളിതനായി ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നു. (കേരള കളരിയില്‍ ചന്തുവിനെ കൈയില്‍ കിട്ടിയാല്‍ നിന്ന നില്പ്പില് കത്തിക്കും എന്നതിനാലാണ് ഡല്‍ഹി തറവാട്ടിലേക്ക് മടങ്ങുന്നത് )
ReplyDeleteകഥയുടെ അവസാനം തമ്പുരാനായിരുന്ന യഹൂദ് ഒല്‍മര്‍ട്ടിന്റെ കയ്യില്‍നിന്ന് പട്ടും വളയും വാങ്ങി ഇസ്രായേല്‍ രാജ്യത്ത് പുതിയ കളരി തുടങ്ങാന്‍ അനുവാദം കിട്ടുന്നതോടെ കഥ പൂര്‍ണമാകുന്നു.
കലക്കി അത്ഭുതക്കുട്ടി.....
ReplyDeleteഇവനെക്കുറിച്ചൊക്കെ ഇത്രയെങ്കിലും പറഞ്ഞില്ലങ്കില്‍ നമ്മളൊക്കെ എന്തിനാ ജീവിച്ചിരിക്കുന്നത്?
ReplyDeleteകൊള്ളാം
രാജ്യരക്ഷയുടെ പേരില്‍ വീണ്ടും 600 കോടി രൂപയുടെ അഴിമതി. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.
ReplyDeleteരാജ്യരക്ഷയുടെ പേരില്‍ വീണ്ടും 600 കോടി രൂപയുടെ അഴിമതി. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.
ReplyDeleteരാജ്യരക്ഷയുടെ പേരില്‍ അഴിമതി നടത്തുന്നതില്‍ ബിജെപി സര്‍ക്കാരിനെ പിറകിലേക്ക് തള്ളിമാറ്റാന്‍ കേന്ദ്രത്തിലെ കോഗ്രസ് ഭരണാധികാരികള്‍ക്ക് സാധിച്ചിരിക്കുന്നു. ഇതില്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ കെ ആന്റണിക്കും അഭിമാനിക്കാന്‍ വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഫെബ്രുവരി 27ന് ഇസ്രയേലുമായി കോഗ്രസ് നേതൃത്വംനല്കുന്ന യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര, ഭൂതല ആകാശമിസൈല്‍ (എംആര്‍, എസ്എഎം) ഇടപാടില്‍ 600 കോടി രൂപ ഇടനിലക്കാര്‍ കോഴപ്പണമായി കൈപ്പറ്റിയതായ വിവരമാണ് പുറത്തുവന്നത്. ബൊഫോഴ്സ് തോക്കിടപാടില്‍ 64 കോടി രൂപയാണ് കോഴപ്പണമെങ്കില്‍ അതിന്റെ പത്തിരട്ടിയാണ് ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിലെ കോഴപ്പണം. ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസാണ് ഇടപാടുതുകയായ 10,000 കോടി രൂപയുടെ ആറ് ശതമാനമായ 600 കോടി രൂപ 'ബിസിനസ് ചാര്‍ജ'് എന്ന പേരില്‍ കൈമാറിയത്. ഇതില്‍ 450 കോടി രൂപ കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെന്നാണ് വിവരം. ഇത്തരം ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് നല്കുന്ന പതിവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത് കോഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയാണിതെന്ന് വ്യക്തമായിക്കഴിഞ്ഞു. 2009 ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലെ ഞെട്ടിക്കുന്ന അഴിമതിവിവരം പുറത്തായിട്ടും വിശദീകരണം നല്കാന് കഴിയാതെ പ്രതിരോധമന്ത്രാലയം പകച്ചു നില്‍ക്കുകയാണ്. 2007 അവസാനം കരാര്‍ സ്വീകാര്യമല്ലെന്ന നിലപാടില്‍ തിരിച്ചയച്ച പ്രതിരോധമന്ത്രി എ കെ ആന്റണി 2009 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായത് ദുരൂഹമാണ്. ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസുമായി വ്യോമപ്രതിരോധ മിസൈല്‍ വാങ്ങുന്ന കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് 2008 മാര്‍ച്ച് 18ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയതാണ്. 2009 ജനുവരിയില്‍ വീണ്ടും ഓര്‍മിപ്പിച്ച് കത്തെഴുതി. അതൊക്കെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ഇത്രയും വലിയ തുകയ്ക്കുള്ള കരാര്‍ ധൃതിപിടിച്ച് ഒപ്പിട്ടതിന്റെ പിറകിലുള്ള നിഗൂഢത സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. മുമ്പൊരു ഇടപാടില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അതേ ഇസ്രയേല്‍ കമ്പനിയുമായാണ് 10,000 കോടിയുടെ മിസൈല്‍ ഇടപാട് ഒപ്പിട്ടിരിക്കുന്നത് എന്നത് തികച്ചും അസാധാരണമായ നടപടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ബങ്കരുലക്ഷ്മ നോട്ടുകെട്ടുകള്‍ വാങ്ങിയത് തെഹല്‍ക എന്ന മാധ്യമം ബഹുജനസമക്ഷം കൊണ്ടുവന്നത് ആരും മറന്നുകാണുകയില്ല. ഹവാല ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, ടെലികോം അഴിമതി, ഒരു ലക്ഷം കോടിരൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെടുത്തിയ സ്പെക്ട്രം ഇടപാട് തുടങ്ങിയവയൊക്കെ കോഗ്രസിന്റെ ചരിത്രത്തിലെ നാറുന്ന അഴിമതിക്കഥകളാണ്. ഈ അഴിമതിയില്‍ ഒരു രാഷ്ട്രീയവശംകൂടിയുള്ളത് ഓര്‍ക്കാതിരിക്കാന്‍ വയ്യ. അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് വിടുപണിചെയ്യുന്ന ഇസ്രയേല്‍ ലബനനില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കനത്ത തിരിച്ചടി കിട്ടിയ രാഷ്ട്രവുമാണ്. പലസ്തീന് വിമോചനപോരാട്ടത്തെ ഭീകരാക്രമണമെന്ന് മുദ്രകുത്തി സകല ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രാഷ്ട്രമാണ് ഇസ്രയേല്‍. ഏറ്റവും ഒടുവില്‍ ഗാസയില്‍ നടത്തിയ കടന്നാക്രമണത്തില്‍ ആയിരത്തിമുന്നൂറില്‍പ്പരം പലസ്തീന്‍കാരെയാണ് അതിക്രൂരമായി കൊന്നൊടുക്കിയത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. ആശുപത്രികളും വിദ്യാലയങ്ങളും ലക്ഷ്യമാക്കിയാണ് ബോംബ് വര്‍ഷിച്ചത്. ഇതിനെത്തുടര്‍ന്ന് ഇസ്രയേലും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് ഇടതുപക്ഷം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ഇസ്രയേലില്‍നിന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും അധികം ആയുധം വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത് ഇന്ത്യയുടെ മനസ്സ് പലസ്തീന് ജനതയോടൊപ്പമാണെന്നാണ്. ഇതില്‍പ്പരം വഞ്ചന മറ്റൊന്നില്ല. അതിലും വിചിത്രമാണ് കോഗ്രസിനോടൊപ്പം ഭരണത്തില്‍ പങ്കാളിയായ ഇന്ത്യന്‍ യൂണിയന് മുസ്ളിംലീഗിന്റെ നിലപാട്. ഇന്ത്യ ഇസ്രയേലുമായുള്ള തന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് മുസ്ളിംലീഗ് പാണക്കാട്ട് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. ലീഗധ്യക്ഷന്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയുംചെയ്തു. എന്നാല്‍, പ്രമേയം എഴുതിയ കടലാസിന്റെ വിലപോലും കല്പ്പിക്കാന് പ്രധാനമന്ത്രിയോ കോഗ്രസ് നേതൃത്വമോ തയ്യാറായില്ല. സ്വന്തം അണികളെ വഞ്ചിക്കാനുള്ളതാണ് പ്രമേയമെന്നതുകൊണ്ട് അത് നടപ്പാക്കണമെന്ന് മുസ്ളിംലീഗിനും താല്‍പ്പര്യമില്ല. അതെന്തായാലും ഇന്ത്യയുടെ സുരക്ഷിതത്വംപോലും കോഗ്രസ് ഭരണത്തില്‍ ഭദ്രമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണം അവസാനിക്കാന്‍പോകുന്ന ഈ വേളയില്‍ ന്യൂനപക്ഷമായി മാറിയ കെയര്‍ടേക്കര്‍ പദവി മാത്രമുള്ള യുപിഎ സര്‍ക്കാരിന്റെ കത്തുന്ന പുരയില്‍നിന്ന് വലിച്ച കൊള്ളി ലാഭം എന്ന നിലപാട് ബഹുജനങ്ങള്‍ തിരിച്ചറിയണം. രാജ്യരക്ഷയുടെ പേരില്‍ നടത്തുന്ന നീചമായ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരാനുതകുന്ന അന്വേഷണം ഉടന്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവരണം. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.
ഇജ്ജൊരു മൊതലന്നേ കോയാ...ആശംസകള്‍
ReplyDelete