എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Saturday, April 4, 2009

വണ്ടര്‍ ഫുള്‍ സിംഗ്


തെക്കന്‍ മലബാറില്‍ ഒരു നാടന്‍ ചൊല്ലുണ്ട് “ അലിഫ് പഠിച്ചവനെ അകത്ത് കെടത്തരുത് എന്ന് “ അതായത് അല്പം കൂടുതല്‍ വിദ്യഭാസം ഉള്ളവന്‍ വിരുന്നിന് വന്നാലോ മറ്റോ പെണ്‍കുട്ടികളും മറ്റുമുള്ള വീട്ടില്‍ അകത്ത് കിടത്തരുത്. ഇനി കിടത്തി എന്തെങ്കിലും ഒക്കെ സംഭവിച്ചാല്‍ ടിയാന് എന്തെങ്കിലും ഒക്കെ കുനിഷ്ട് ന്യായങ്ങള്‍ കാണും എന്ന് ചുരുക്കം.
ജനനം 1932 സെപ്റ്റമ്പര്‍ 26 ന് ഇപ്പോള്‍ പാകിസ്ഥാനിലുള്ള പഞ്ചാബില്‍. ലാല്‍ ക്യഷ്ണ അഡ്വാണിയെ പോലെ തന്നെ പറഞ്ഞ് വന്നാല്‍ ആളൊരു പാകിസ്ഥാനിയാണ്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തോടെ കെട്ടും മാറാപ്പുമായി എല്ലാ സിക്കുകാരെയും പോലെ അമ്യതസറിലേക്ക് പോന്നു. തനിക്ക് തിളങ്ങാന്‍ പറ്റിയ മേഖല സാമ്പത്തിക ശാസ്ത്രം ആണെന്ന് ഒരു ഉള്‍ വിളി ടി സിങ്ങിനുണ്ടായി. ആകയാല്‍ മറ്റൊന്നും ആലോചിക്കാതെ പഞ്ചാബ് യൂണിവേഴ്സിറ്റിയിലേക്ക് വെച്ചു പിടിച്ചു പുഷ്പം പോലെ ബാച്ചിലര്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയും വാങ്ങി പോകറ്റില്‍ വെച്ചു. സര്‍ദ്ദാര്‍ജി കഥകളിലെ മണ്ടന്‍ സര്‍ദ്ദാര്‍ജിയല്ല ടി സര്‍ദ്ദാര്‍. തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഡോക്ടര്‍ ഓഫ് ഫിലോസഫി എന്ന ഊക്കന്‍ സാധനം കിട്ടിയത് സായിപ്പിന്റെ കയ്യില്‍ നിന്ന്. യൂഊനിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജില്‍ നിന്ന്. അതും “"India’s export performance, 1951-1960, export prospects and policy implications “ എന്ന വിഷയത്തില്‍ ദാ കെടക്കുന്നു. പിന്നെ ഡോ : മന്‍ മോഹന്‍ .എണ്ണം പറഞ്ഞ സാമ്പത്തിക കാര്യ വിദഗ്ദന്‍ ലോക ബാങ്കിന്റെ ഉദ്യോഗസ്ഥനായി. അതിന് ശേഷം സാമ്പത്തിക കാര്യത്തിന്റെ ഗുട്ടന്‍സ് ഒക്കെ നന്നായി പഠിച്ചതിന് ശേഷം. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍, പിന്നെ ഇന്ത്യ എക്കാലത്തും ഓര്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ.നരസിംഹ റാവു ഗവണ്മെന്റില്‍ ധന കാര്യമന്ത്രി. അന്നും ഇന്നും എന്നും വിമര്‍ശകര്‍ പറയുന്ന പോലെ . സിംഗിന്റെ എല്ലാ അപ്പോയിന്റ് മെന്റുകളും തീരുമാനികുന്നത് സായിപ്പാണ്. ധനകാര്യമന്ത്രിയായ സമയത്ത് കൊണ്ട് വന്ന ഉദാരവല്‍കരണ നയങ്ങള്‍ ചൂടാറു കഴിഞ്ഞപ്പോള്‍ രാജ്യത്ത് എണ്ണമറ്റ ക്യഷിക്കാര്‍ക്ക് ജീവന്‍ പോയി. ഇടക്കിടക്ക് ടിയാന്‍ പാവങ്ങള്‍ക്ക് ലത് വേണം ലിത് വേണം എന്ന് പറഞ്ഞ് ഡയലോഗ് അടിക്കുകയും ചെയ്യും. സാമ്രാജ്യ ശക്തികള്‍ക്ക് പിന്‍ പണി ചെയ്യുന്ന ജോലി ഓര്‍മ വെച്ച കാലം മുതല്‍ ചെയ്തു വരുന്നത്. 1999 ല്‍ ലോക് സഭയിലെക്ക് മത്സരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഭാഗ്യ ദേവത കടാക്ഷിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ പാര്‍ലമെന്റിന്റെ മുന്‍ വാതില്‍ ടി സിംഗിന് എന്നും അന്യം. പകരം പിന്‍ വാതില്‍ പ്രവേശനം. ഇക്കഴിഞ്ഞ ഗവണ്മെന്റിന്റെ പ്രധാനമന്ത്രി ആരാവണം എന്ന ചര്‍ച്ച ഡല്‍ഹിയില്‍ സജീവമായി. പൊറാട്ടുനാടകങ്ങള്‍ തക്യതിയായി നടന്നു. പക്ഷെ കാര്യങ്ങള്‍ എല്ലാം ആദ്യം തന്നെ തീരുമാനിച്ചിരുന്നു സായിപ്പ്. ദാ വരുന്നു മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നപോലെ മന്‍ മോഹന്‍ തന്നെ പ്രധാനമന്ത്രി. വിദേശ സാമ്പത്തിക കങ്കാണിമാര്‍ പണി പറ്റിച്ചു. വിപണി കൂടുതല്‍ സ്വതന്ത്രമായി. നാട്ടില്‍ പാലും തേനും ഒഴുകി. അമേരിക്കന്‍ സാമ്പത്തിക ഭീമന്മാര്‍ക്ക് കോടികള്‍ വിലയുള്ള ആണവ കരാര്‍ കിട്ടി. സന്തോഷമായി. ടി സര്‍ദ്ദാര്‍ ലോക ഭീകരന്‍ ബുഷിനോടുള്ള സ്നേഹം ഇന്ത്യയിലുള്ള ജനങ്ങളുടെ ഹ്യദയങ്ങളില്‍ തുളുമ്പുകയാണെന്ന് പറഞ്ഞു ഏറെ വിമര്‍ശനം ഏറ്റുമാങ്ങി. ബുഷ് ഇന്ത്യയില്‍ വന്നു അവന്റെ നായയും മഹാത്മജിയുടെ ഖബറില്‍ കയറി കാല് പൊക്കി. ഇരിക്കാന്‍പറഞ്ഞപ്പോള്‍ കിടനുരുണ്ടു.ആണവ കരാര്‍ പറഞ്ഞു ഒന്നും രണ്ടുമായി ഇടതു പക്ഷത്തോട് ഉടക്കി. പകരം മറ്റൊരു കങ്കാണിയായ അമര്‍ സിംഗിനെ കൂട്ടി കുതിര കച്ചവടവും നടത്തി സര്‍ക്കാര്‍ നിലനിന്നും. എല്ലാം കഴിഞ്ഞ് ഒബാമ പ്രസിഡന്റായപ്പോള്‍ എല്ലാ രാഷ്ട്ര നേതക്കളെയും ഫോണില്‍ വിളീച്ചു. പക്ഷെ സര്‍ദ്ദാര്‍ജിയെ വിളിച്ചത് അവസാനം. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ടി ഒബാമയുടെ അടുത്ത ഡിഗ്രി. “ വണ്ടര്‍ ഫുള്‍ മാന്‍ “ എന്ന്. അടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ തന്നെയാകുമെന്ന് ഇതോടെ ഉറപ്പായി.
ലാലുവും , പാവാറും ആദികളൊക്കെ ഇപ്പോള്‍ പഞ്ചപുച്ചമടക്കി നില്‍പ്പാണ്. അടുത്ത ഗവണ്മെന്റില്‍ മന്‍ മോഹന്റെ വിനീത ദാസന്‍മാരാകാന്‍ വേണ്ടി. “അറ്റന്‍ഷന്‍”.

മുസ്ലിംഗള്‍ താടിവെച്ചാല്‍ അത് വര്‍ഗ്ഗീയതയും അറു പിന്തിരിപ്പനുമാണെങ്കിലും. സര്‍ദ്ദാര്‍ജി മാര്‍ക്ക് താടിവെക്കാം. തലപ്പാവും ധരിക്കാം. അത് പുരോഗമനവും ദേശീയവുമാണ്. നമ്മുടെ സിംഗ് എല്ലാ കാര്യത്തിലും നിര്‍ബന്ധബുദ്ദിക്കാരനാണ്. തലപ്പാവിലും അതെ സാമ്രാജ്യത്ത ദാസ്യത്തിലും അതെ. ഈ വണ്ടര്‍ ഫൂള്‍ പ്രധാനമന്ത്രിയെ ഇനിയും നാം അടുത്ത അഞ്ച് കൊല്ലം കൂടി ചുമക്ക്കേണ്ടി വരുമോ ??

4 comments:

  1. മുസ്ലിംഗള്‍ താടിവെച്ചാല്‍ അത് വര്‍ഗ്ഗീയതയും അറു പിന്തിരിപ്പനുമാണെങ്കിലും. സര്‍ദ്ദാര്‍ജി മാര്‍ക്ക് താടിവെക്കാം. തലപ്പാവും ധരിക്കാം. അത് പുരോഗമനവും ദേശീയവുമാണ്. നമ്മുടെ സിംഗ് എല്ലാ കാര്യത്തിലും നിര്‍ബന്ധബുദ്ദിക്കാരനാണ്. തലപ്പാവിലും അതെ സാമ്രാജ്യത്ത ദാസ്യത്തിലും അതെ. ഈ വണ്ടര്‍ ഫൂള്‍ പ്രധാനമന്ത്രിയെ ഇനിയും നാം അടുത്ത അഞ്ച് കൊല്ലം കൂടി ചുമക്ക്കേണ്ടി വരുമോ ??

    ReplyDelete
  2. chumakkathirikan nammal ororutharum sramikanam

    ReplyDelete
  3. കുടുംമ്പവാഴ്ച തുടരുന്നതിലും ഭേദമല്ലേ?

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......