
(http://www.indian-elections.com/cartoons-archives/september-1999/3-september-1999.html )
“ പ്രിയപെട്ട ജനാധിപത്യ വിശ്വാസികളെ, ഈ വരുന്ന തെരെഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പ്രധാനമന്ത്രി വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് നമ്മുടെ പ്രിങ്കരനായ സ്ഥാനാര്‍ഥി ശ്രീമാന്‍.അല്‍ഭുതകുട്ടി ഇതാ, ഇതുവഴി ‘മന്തം മന്തം‘ കടന്നു വരികയാണ് ആശീര്‍വദിക്കൂ , അനുഗ്രഹിക്കൂ “
“ പ്രിയമുള്ളവരെ , നമുക്കറിയാം നമ്മുടെ ഈ രാജ്യം സ്വാതന്ത്യം നേടിയിട്ട് ഇന്ന് 60 വര്‍ഷത്തിലധികം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ നിരവധി പാര്‍ട്ടികളും പ്രധാനമന്ത്രിമാരും വന്നുപോയെങ്കിലും ഇന്നേവരെ ഈ രാജ്യം ഭരിക്കാന്‍ ഒരു മുസ്ലിം പ്രധാനമന്ത്രി വന്നിട്ടില്ല എന്ന ഒരു ദുംഖ സത്യം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.അത് കൊണ്ട് തന്നെയാണ് നമ്മള്‍ ഈ പ്രാവശ്യം ഒരു മുസ്ലിം പ്രധാനമന്ത്രി എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ആയതിനാല്‍ ഇന്നാട്ടിലുള്ള എല്ലാ മതക്കാരും നമ്മുടെ സ്ഥാനാര്‍ത്തിക്ക് വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണമേ...... എന്ന് വിനയത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്തിക്കുന്നു അപേക്ഷിക്കുന്നു.
അപ്പോള്‍ എതിരെ നിന്നും മറ്റൊരു അനൌണ്‍സ്മെന്റ് “ പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ നല്ല നായന്മാരെ. നമുക്കൈറിയാം, നമ്മുടെ രാജ്യം ഇന്നേ ഭരിച്ചിട്ടുള്ള പ്രധാനംന്ത്രിമാര്‍ സിക്കുകാരും മറ്റ് ഉത്തരേന്ത്യന്‍ ആള്‍ക്കാരുമാണ്. എന്നാല്‍ പല വിധ കാരണങ്ങള്‍ കൊണ്ടും നായന്മാര്‍ക്ക് ഇന്ന് വരെ ഒരു പ്രധാനമന്ത്രി സ്ഥാനം കിട്ടിയിട്ടില്ല .ആയതിനാല്‍ എല്ലാ ഹിന്ദുക്കളും പ്രത്യേകിച്ച് നായന്മാര്‍ ഈ തെരെഞ്ഞെടുപ്പില്‍ നമ്മുടെ പ്രിയങ്കരനായ സ്ഥാനാര്‍ഥി ശ്രീ.മാധവന്‍ നായര്‍ക്ക് വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്നഭ്യര്‍ഥിക്കുന്നു.”
അപ്പോള്‍ അകലെ നിന്ന് ഒരു അനൌണ്‍സ്മെന്റ് അടുത്ത് വരുന്നു “ പ്രിയമുള്ള ഇടവക കുഞ്ഞാടുകളെ മറ്റ് ജനാധിപത്യ വിശ്വാസികളെ . നിരവധി ഹിന്ദുക്കളും മറ്റുള്‍ലവരും ഈ രാജ്യത്ത് പ്രധാനമന്ത്രിമാരായി നിരങ്ങിയിട്ടും. ഇന്നേ വരെ ഒരു നല്ല ക്യസ്ത്യാനി ആ കസേരയില്‍ ഇരുന്നിട്ടില്ല. ഞാനൊന്നു ചോദിക്കട്ടേ ? .. കാശിന് കാശില്ലേ, ആള്‍ബലമില്ലേ, സ്കൂളില്ലേ, പള്ളിയില്ലേ, പട്ടകാരില്ലേ, കന്യാസ്ത്രീകളില്ലേ ??? എന്നിട്ടും എന്ത് കൊണ്ട് നമുക്കിത് സാധിക്കുന്നില്ല. കാരണം നമുക്കെല്ലാവര്‍ക്കുമറിയാം. ആയത് കൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളൂ. പ്രത്യേകിച്ച് ക്യസ്ത്യാനികള്‍ ഏത് സഭയും ആയികൊള്ളട്ടെ. നമ്മുടെ സ്ഥാനാര്‍ത്തി ,ജോണ്‍ വടക്കന്’ വോട്ടുകള്‍ നല്‍കി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് കര്‍ത്താവിനെ മുന്‍ നിര്‍ത്തി ഞാന്‍ ആവശ്യപ്പെടുകയാണ്.
---------------------------------------------------------------------------------------------
ഈ അനൌണ്‍സ്മെന്റുകളെല്ലാം കേട്ടു കൊണ്ടിരുന്ന ഒരു തികഞ്ഞ ജനാധിപത്യ വിശ്വാസിയായ, കോരന്‍ പാടത്ത് വരമ്പ് കിളക്കാന്‍ തൂമ്പായും കൊണ്ട് മുന്നോട്ട് നീങ്ങി.
ഈ അനൌണ്‍സ്മെന്റുകളെല്ലാം കേട്ടു കൊണ്ടിരുന്ന ഒരു തികഞ്ഞ ജനാധിപത്യ വിശ്വാസിയായ, കോരന്‍ പാടത്ത് വരമ്പ് കിളക്കാന്‍ തൂമ്പായും കൊണ്ട് മുന്നോട്ട് നീങ്ങി.
ReplyDeletevery good!!
ReplyDeleteകലക്കി അത്ഭുതക്കുട്ടി . ഇനിയും പലതും നാം കേള്‍ക്കേണ്ടി വരും .ജനാധിപത്യത്തിന്റെ ബാക്കി പത്രം .
ReplyDelete