എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Tuesday, August 11, 2009

വേശ്യയുടെ കത്ത്

ബഹുമാനപ്പെട്ട ഹൈക്കമാന്റ് കുട്ടപ്പന്‍ ചേട്ടന്,

ആദ്യമായ്യി ഊഷ്മളമായ ഒരു ചെറ്രിയ ചുംബനത്തോടെ തുടങ്ങട്ടെ, അന്ന് ചേട്ടനെ വിട്ട് അങ്ങേ വീട്ടിലെ സുഗുണന്റെ കൂടെ ഒളിച്ചോടിയതിന്‌ ശേഷം ഞാന്‍ ചേട്ടനെ ഓര്‍ക്കാത്ത ദിവസങ്ങളില്ല. ഓല മേഞ്ഞ വീട്ടിലെ മോന്തായ്ത്തിലൂട്റ്റെ എലി ഓടിപോവുമ്പോള്‍ ഞാന്‍ ഷാപ്പ് പടിക്കലെ അന്തോണീ‍ച്ചനുമായി കള്ളനും പോലീസും കളിച്ചതും ചേട്ടനുമായി പൂജ്യം വെട്ട്കളിച്ചതും ഓര്‍ത്തിരിക്കും. ചേട്ടന്‍ തന്ന അവസരങ്ങള്‍ അംഗീകാരങ്ങള്‍ എല്ലാം എപ്പോഴും എപ്പോഴും ഓര്‍ത്തിരിക്കും. ചിലപ്പോല്‍ എന്റെ നെടു വീര്‍പ്പുകള്‍ കണ്ട് ചെമ്മീനിലെ കറുത്തമ്മയുടെ നെടുവീര്‍പ്പ് പൊലെയാണെന്ന് സുഗുണന്‍ ചേട്ടന്‍ കളിയാക്കാറുണ്ട്. സുഗുണന്‍ ചേട്ടന് അതിലൊക്കെയാണ് താല്പര്യം. പക്ഷെ എനിക്കീ ജീവിതം മടുത്തു. എത്രയായാലും നമ്മള്‍ തമ്മില്‍ കളിച്ച കളി പോലെ ആകുമോഎത്രയായാലും ഇതൊക്കെ. അന്ന് സേവാദളില്‍ വെച്ച് തുടങ്ങിയ കളിയാണ്. അന്ന് വടക്കാഞ്ചേരിയില്‍ വെച്ച് ഒരു ഹോട്ടലില്‍ വെച്ച് പോലീസ് റെയ്ഡ് ചെയ്ത് സുഗുണേറ്റന്റെ കൂടെ പിടിച്ചപ്പോള്‍. മറ്റെല്ലാവരെയും പോലെ ചേട്ടനും എന്നെ സംശയിച്ചു. എന്റെ ചാരിത്യത്തെ സംശയിക്കുന്ന ആരോടും ഞാന്‍ പൊറുക്കില്ല ഇത് സത്യം സത്യം സത്യം.

കാലമെത്ര കഴിഞ്ഞു പോയി. സെക്രട്ടറിയേറ്റിനു മുന്നിലെ കൊടിമരത്തിലെ പൂപ്പല്‍ എത്ര പ്രാവശ്യം അടര്‍ന്നു വീണു, ഞാന്‍ പല പ്രാവശ്യം അര്‍മാദിച്ച കോഴിക്കോട്ടെ പല ഓട്ടിന്‍ പുറ്രത്തും പ്രാവുകള്‍ എത്ര പ്രാവശ്യം കാഷ്ട്റ്റിച്ചു.

ശരിയാണ് ചേട്ടന്‍ ആലോചിക്കുന്നത് എന്താണെന്ന് എനിക്കറ്രിയാം. ഇവളെയെങ്ങനെ വിശ്വസിക്കും എന്നാണല്ലോ അല്ലെ. എനിക്കിതു കിട്ടണം. അന്ന് എന്നെ വിളിച്ചെറക്കി കൊണ്ടുപോകാമെന്നും പറഞ്ഞ് പറ്റിച്ച സഖാവിനെ രാമനെ തള്ളിപ്പറഞ്ഞതും, പിന്നെ ഞങ്ങള്‍ കുറച്ച് അടിച്ചമര്‍ത്തപ്പെട്ടവര്‍ കൂടി ചേര്‍ന്ന് ((ലിംഗം) ഡിക്ക് എന്ന സഘടനയുണ്ടാക്കിയതു ഒക്കെയായിക്കും ചേട്ടന്‍ ആലോചിക്കുന്നത്. എന്നെ കൊല്ല്. ചേട്ടനും കാര്യങ്ങള്‍ല്‍ ഒന്നും മനസ്സിലായില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം.

സേവനം ചെയ്യാന്‍ തക്കം പാര്‍ത്തു നടക്കുന്ന എനിക്ക് സേവനം ചെയ്യാന്‍ നിങ്ങള്‍ എന്നെ സമ്മതിച്ചോ ? വടക്കാഞ്ചേരിയില്‍ സേവനം ചെയ്യാന്‍ ചെന്ന എന്റെ ചാരിത്യം നിങ്ങള്‍ പരീക്ഷില്ലേ. ഇനിയും വയ്യ ചേട്ടാ അഗ്നിപരീക്ഷണങ്ങള്‍.

എന്നെ ചേട്ടന്‍ ഏറ്റെടുക്കണം ഇനിയും വയ്യ എനിക്ക് ഇങ്ങനെ സേവനം ചെയ്യാതിരിക്കാന്‍. സുഗുണനും, സ:പരമുവും എല്ലാം എന്റെ എല്ലാം ഊറ്റിയെട്റ്റുത്തിട്ട് എന്നെ വലിച്ചെറിഞ്ഞ നമ്പുത്സകങ്ങളാണ്. ഉദ്ദാരണവും സംസ്കാരവുമില്ലാത്ത ലവന്മാരെ കൂടെ കഴിഞപ്പോഴാണ്. ചേട്ടന്റെ ഉദ്ദാരണത്തെ പറ്റി എനിക്ക് ഇപ്പോള്‍ മതിപ്പ് തോന്നുന്നത്. ഈ പുതപ്പ് കണ്ട് പനിക്കേണ്ട എന്നാണ് ചേട്ടന്റെ പ്രതികരണമെങ്കില്‍ എനിക്കൊന്നെ പറയാനുള്ളൂ. പന്നിപ്പനി ഉണ്ടേന്ന കാര്യം ചേട്ടന്‍ മറക്കേണ്ട.

ഗുരുവായൂരില്‍ പലരും വന്നു പോകും, ഇനിയും സുനാമികള്‍ വരും, ലോഡ്ജുകളില്‍ പല സെറ്റപ്പുകളും നടക്കും പക്ഷെ. “സേവനം” എന്നത് വിട്ട് എനിക്കിനി ഒന്നുമില്ല. ഞാന്‍ ഈ പൂമുഖപ്പടിയില്‍ ചേട്ടനെയും കാത്തിരിക്കും. ബസ്റ്റാന്റിലൂം, റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തും ഞാനും എന്റെ കൂട്ടുകാരികളും അച്ചടക്കത്തോറ്റെ നടക്കും. ചേട്ടന്റെ മനസ്സ് പാറയല്ലെന്ന് എനിക്കറി യാം. ഒരു മറുപടിക്ക് ഞാന്‍ കാക്കുന്നില്ല.എന്തായാലും എന്നെ കൂട്ടാനായി ചേട്ടന്‍ ഒരിക്കല്‍ വന്നണയും എന്ന് പ്രതീക്ഷയില്‍.

സ്വന്തം
മുരളീധരി തമ്പുരാട്ടി

1 comment:

  1. ഗുരുവായൂരില്‍ പലരും വന്നു പോകും, ഇനിയും സുനാമികള്‍ വരും, ലോഡ്ജുകളില്‍ പല സെറ്റപ്പുകളും നടക്കും പക്ഷെ. “സേവനം” എന്നത് വിട്ട് എനിക്കിനി ഒന്നുമില്ല. ഞാന്‍ ഈ പൂമുഖപ്പടിയില്‍ ചേട്ടനെയും കാത്തിരിക്കും. ബസ്റ്റാന്റിലൂം, റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തും ഞാനും എന്റെ കൂട്ടുകാരികളും അച്ചടക്കത്തോറ്റെ നടക്കും. ചേട്ടന്റെ മനസ്സ് പാറയല്ലെന്ന് എനിക്കറി യാം. ഒരു മറുപടിക്ക് ഞാന്‍ കാക്കുന്നില്ല.എന്തായാലും എന്നെ കൂട്ടാനായി ചേട്ടന്‍ ഒരിക്കല്‍ വന്നണയും എന്ന് പ്രതീക്ഷയില്‍.

    വ്

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......