എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Tuesday, August 25, 2009

പോള്‍ വധം - സി.ബി.ഐ മനോരമ


പ്രമുഖ വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ട അന്നുമുതല്‍ മനോരമയുടെ സിബിഐ വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുന്നു. ആദ്യം കണ്ട വാര്‍ത്ത “വ്യവസായിയെ വഴിയില്‍ തടഞ്ഞ് കൊലപ്പെടുത്തി “‘ എന്നായിരുന്നു. പിന്നെ ക്രമേണ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിരന്തരം വന്നു കൊണ്ടിരുന്നു. മറ്റൊരു കേസിലും മനോരമക്ക് കേരള പോലീസിനെ സംശയമുണ്ടാകാറില്ല എന്നാല്‍ ഈ കേസില്‍ മനോരമക്ക് പോലീസിനെയും സംശയമുണ്ട്. ഇടക്ക് “ പോലീസും സംശയത്തിന്റെ നിഴലില്‍ “ എന്നൊക്കെ അടിച്ചു വിട്റ്റുന്നുണ്ട്. അങ്ങനെ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇടക്ക് ഒരു വാര്‍ത്ത “ഓം പ്രകാശിന് മറ്റൊരു വ്യവ്സായിയുമായി ബന്ധമുണ്ടായിരുന്നു , ആ വ്യവസായിക്ക് പോളുമായി ശത്രുതയുണ്ടായിരുന്നു. എന്നാല്‍ പിന്നെ സംശയമില്ല ഓം പ്രകാശ് തന്നെ വില്ലന്‍. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോള്‍ അതാ വരുന്നു അടുത്ത വാര്‍ത്ത. ഓം പ്രകാശിന് മന്ത്രി പുത്രനുമായി ബന്ധമുണ്ടായിരുന്നു എന്ന്. ഇപ്പോള്‍ അതാണല്ലോഫാഷന്‍ എല്ലാത്തിനും മന്ത്രി പുത്രന് മിനിമം ബന്ധം ഉണ്ടായിരിക്കും.
ഇനി ചത്തത് അരായാലും ശരി, കൊന്നത് മന്ത്രി പുത്രന്‍ തന്നെ എന്ന് പുതിയ ചൊല്ല് നിലവില്‍ വരുമായിരിക്കും.

എല്ലാം കഴിഞ്ഞ് അവസാനം ഇന്ന് ഒരു വാര്‍ത്ത , അത് നമ്മുടെ ലീഗിന്റെ പരമോന്നത നേതാവിന്റേതാണ്. പോള്‍ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഉന്നതന്മാര്‍ക്ക് ബന്ധമുണ്ടെന്ന്.
കണ്ട അണ്ടനും അടകോടനും വഴിയില്‍ ചത്ത് കിടന്നാല്‍ മനോരമക്ക് ഒരു പുല്ലുമില്ല. പക്ഷെ ഇത് വേറെ കേസ് , കേരളത്തിലെ ക്യസ്ത്യന്‍ ബിസിനസ്സ് ലോബിയാണിത്. മാത്രവുമല്ല.ചില്ലറ ഇട്റ്റപാടുകള്‍ ഇവര്‍ തമ്മില്‍ ഉണ്ടുതാനും. അപ്പോള്‍ പത്ര പ്രവര്‍ത്തനം ഇങ്ങനെയല്ലാതെ പിന്നെങ്ങെനെ വേണം എന്നാണ് നിങ്ങള്‍ പറഞ്ഞ് വരുന്നത്.
അച്ചായോ നേരിട്ടങ്ങോട്ട് പറ , ശ്രീ.പോളിന് ഓം പ്രകാശുമായിട്ട് ബന്ധമുണ്ടായിരുന്നു. അവര്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടൂണ്ട്. ഗുണ്ടകളുടെ സന്തത സഹചാരിയായിരുന്ന ബിസിനസ് കാരന്‍ പോള്‍ അരയില്‍ കെട്ടിയ ചരട്പാമ്പായ് വന്ന് കൊത്തി എന്ന്.

2 comments:

  1. ഓം പ്രകാശിന്മന്ത്രി പുത്രനുമായി ബന്ധമുണ്ടായിരുന്നു എന്ന്. ഇപ്പോള്‍ പുതിയ ഫാഷനാണല്ലോ എല്ലാത്തിനും മന്ത്രി പുത്രന് മിനിമം ബന്ധം ഉണ്ടായിരിക്കും.

    ഇനി ചത്തത് അരായാലും ശരി, കൊന്നത് മന്ത്രി പുത്രന്‍ തന്നെ എന്ന് പുതിയ ചൊല്ല് നിലവില്‍ വരുമായിരിക്കും.

    എല്ലാം കഴിഞ്ഞ് അവസാനം ഇന്ന് ഒരു വാര്‍ത്ത , അത് നമ്മുടെ ലീഗിന്റെ പരമോന്നത നേതാവിന്റേതാണ്. പോള്‍ വധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഉന്നതന്മാര്‍ക്ക് ബന്ധമുണ്ടെന്ന്.
    കണ്ട അണ്ടനും അടകോടനും വഴിയില്‍ ചത്ത് കിടന്നാല്‍ മനോരമക്ക് ഒരു പുല്ലുമില്ല. പക്ഷെ ഇത് വേറെ കേസ് കേരളത്തിലെ ക്യസ്ത്യന്‍ ബിസിനസ്സ് ലോബിയാണിത്. മാത്രവുമല്ല.ചില്ലറ ഇട്റ്റപാടുകള്‍ ഇവര്‍ തമ്മില്‍ ഉണ്ടുതാനും. അപ്പോള്‍ പത്ര പ്രവര്‍ത്തനം എങ്ങനെ......

    ഇപ്പോള്‍കിട്ടിയ വാര്‍ത്ത : കൊടിയേഎരിയുടെ ഓഒഫീസ് പോള്‍ വധം കേസിനെ സ്വാധീനിച്ചു എന്ന്.

    ഈ കൊടിയേരിയെ കൊണ്ട് തോറ്റു, കേരളത്തില്‍ ഗുണ്ട്റ്റകളെയും, അബ്ദുല്‍ നാസര്‍ മദനി പോലുള്ള തീവ്രവാദികളെയും എല്ലാം ഇപ്പോള്‍ല്‍ സംരക്ഷിക്കുന്നത് കൊടിയേരി സഖാവാണ്.

    ഓടോ : ഇത്രയും കാര്യക്ഷമതയോടെ കേസ് അന്വേഷിക്കുന്ന മനോരമക്ക് അഭയ കേസ് കൂടി ഏല്പിച്ചു കൊടുത്താല്‍ രണ്ട് ദിവസം കൊണ്ട് പ്രശ്നം ദിവസങ്ങള്‍ കൊണ്ട്റ്റ് തീരും. പക്ഷെ പ്രതി മന്ത്രി പുത്രനോ അല്ലെങ്കില്‍ കൊടിയേരിയോപിണറായിയോ ഒക്കെ ആയിരിക്കും എന്ന് മാത്രം.

    ReplyDelete
  2. പോള്‍ എന്ന വ്യവസായിക്ക് ഗുണ്ടകളുമായുള്ള ബന്ധമെന്താണ്‍നെന്ന് കൂട്റ്റെ പോലീസ് അന്വേഷിക്കണം. ഗുണ്ട്റ്റാ ബന്ധം ഗുണ്ടാ ബന്ധം എന്ന് നാഴികക്ക് നാല്പത് വട്ടം അച്ച് നിരത്തുന്ന മനോരമ. പോള്‍മുമ്പ് മയക്കു മരുന്ന് കേസില്‍ അകത്തായതും. ഓഒം പ്രകാശ് എന്ന ഗുണ്ടയെ സെക്യൂരിറ്റി ആക്കിയതും മനപൂര്‍വ്വം മറച്ചു വെക്കുന്നു. മുത്തൂറ്റ് ഗ്രൂപ്പും മനോരമയുമായുള്ള ബന്ധത്തില്‍ ഉടലെട്റ്റുത്ത ഈ മനോരമ അന്വേഷണം. കണ്ട് ഊറി ചിരിക്കേണ്ട് ഗതികേടാണ് പൊതുജനത്തിന്‌. ഗുണ്ട്റ്റാ സഹചാരിയായിരുന്ന പോള്‍ യാദ്യശ്ചികമായി ഗുണ്ട്കളാല്‍ തന്നെ കൊല്ലപ്പെട്ടു എന്ന് മനോരമയുട്റ്റെ വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും.

    പക്ഷെ കൊലപാതകത്തിന് പിന്നില്‍ കൊടിയേരിയാണ്.ഒരു സംശയവുമില്ല.

    ഇത്തരം പിന്നമ്പുറ വര്‍ത്തമാനമാണോ മാധ്യമ പ്രവര്‍ത്തനം

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......