എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Wednesday, October 14, 2009

ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല

ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ല
അഭിപ്രായം ചേര്‍ക്കുക shine mohemmed , ഒക്റ്റോബര്‍ 14, 2009 1:13:00 AM IST ന് പോസ്റ്റ്
ചെയ്തത് #


ഇസ്ലാം ആശ്ലേഷിച്ചവര്‍ക്കെതിരേ തികഞ്ഞ അസഹിഷ്ണുയോടെയാണ്‌ ഹിന്ദുത്വ ഫാഷിസ്റ്റ്‌ സമൂഹം എക്കാലവും പെരുമാറിയിട്ടുള്ളത്‌. മലപ്പുറം ജില്ലയില്‍ മാത്രം ഇസ്ലാം ജീവിതദര്‍ശനമായി അംഗീകരിച്ച ഒറ്റക്കാരണത്താല്‍ എട്ടു പേരെയാണ്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങള്‍ക്കിരയായവര്‍ നിരവധിയാണ്‌. 1984 ല്‍ ചിരുതക്കുട്ടിയെന്ന പെണ്‍കുട്ടി സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയും മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീം ജീവിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ജഡ്ജിയുടെ ഉത്തരവു പുറത്തുവന്ന ഉടന്‍ ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിയെ ജഡ്ജിയുടെ കാബിനടുത്തുവച്ച്‌ ആര്‍എസ്‌എസുകാര്‍ വെട്ടിവീഴ്ത്തി. ഉടനെ അവിടെയുണ്ടായിരുന്ന അഭിഭാഷകന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1987 ല്‍ മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരില്‍ ഇഷ്ടപ്പെട്ട മുസ്ലിം യുവാവിനെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുയുവതി ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ മഞ്ചേരിക്കു സമീപമുള്ള ഒരു ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോവുകയും ശേഷം ഗുരുതര പരിക്കുകളോടെ യുവതിയെ മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മരിച്ചു. എന്നാല്‍ അസാധാരണ മരണത്തിന്‌ എഫ്‌.ഐ.ആര്‍. തയ്യാറാക്കിയെങ്കിലും പിന്നീട്‌ കേസന്വേഷണം മരവിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. 1994 ല്‍ തിരൂരങ്ങാടി പോക്കര്‍ സാഹിബ്‌ മെമ്മോറിയല്‍ ഓര്‍ഫനേജിനു കീഴിലുള്ള കോളജില്‍ ഇസ്ലാമിക്‌ ഹിസ്റ്ററി ഐഛികവിഷയമായെടുത്തു പഠിച്ച പന്താരങ്ങാടി സ്വദേശി രാധാമണി എന്ന വിദ്യാര്‍ഥിനി പഠനത്തിന്റെ ഫലമായി ഇസ്ലാമില്‍ ആകൃഷ്ടയായി റഹീമയായി മാറി. ഇസ്ലാമികവിഷയങ്ങളുടെ തുടര്‍ പഠനത്തിന്‌ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ തിരൂരിനടുത്തുണ്ടായിരുന്ന ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥിനി ചേര്‍ന്നു. പിന്നീട്‌ ആര്‍.എസ്‌.എസിന്റെ പിന്തുണയോടെ ഹിന്ദുത്വവാദികള്‍ ആസൂത്രിത ആക്രമണത്തിലൂടെ റഹീമയെ (രാധാമണിയെ) തട്ടിക്കൊണ്ടുപോയി. ഇതുവരെ റഹീമയെക്കുറിച്ച്‌ യാതൊരു വിവരവുമില്ല.1997 ല്‍ പത്തനംതിട്ട ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നു ജാതീയമായ ഉച്ചനീചത്വങ്ങളില്‍ പൊറുതിമുട്ടിയ ഒരു കുടുംബം ഇസ്ലാം സ്വീകരിച്ചു. സോമന്‍ എന്ന യുവാവാണ്‌ അതിനു നേതൃത്വം നല്‍കിയിരുന്നത്‌. അദ്ദേഹം ഷംസുദ്ദീനായി. താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന്‌ ഏതാണ്ട്‌ ആറു കിലോമീറ്റര്‍ നടന്നു ചാത്തന്‍തറയിലെ പള്ളിയിലെത്തിയായിരുന്നു ആ കുടുംബം ജുമുഅ നമസ്കാരം നിര്‍വഹിച്ചിരുന്നത്‌. പിന്നീടു വര്‍ഷങ്ങളോളം ആര്‍എസ്‌എസ്‌. ദംഷ്ട്രകള്‍ അവര്‍ക്കു നേരെ നീണ്ടു. പ്രലോഭനം, ഭീഷണി- അവസാനം ക്രൂരമായ മര്‍ദ്ദനം. ആദിവാസി കുടുംബം ഇസ്ലാം സ്വീകരിച്ച വാര്‍ത്തയറിഞ്ഞ്‌ വി.എച്ച്‌.പി. ഓര്‍ഗനൈസിങ്‌ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍, ചെങ്കോട്ടുകോണം മഠാധിപതിയായിരുന്ന സത്യാനന്ദ സരസ്വതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തു പാഞ്ഞെത്തി. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ വന്നപ്പോള്‍ ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന ഷംസുദ്ദീന്റെ (സോമന്‍) വൃദ്ധനായ പിതാവ്‌, സഹോദന്‍മാര്‍ എന്നിവരെ വഴിമധ്യേ പതിയിരുന്ന്‌ ആര്‍.എസ്‌.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇവര്‍ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ ദിവസങ്ങളോളം ചികില്‍സയിലായിരുന്നു.1998 ആഗസ്ത്‌ 17 നാണ്‌ തിരൂരില്‍ യാസിര്‍ എന്ന ബാബു കൊല്ലപ്പെട്ടത്‌. സ്ഥലത്തെ ഒരു ജ്വല്ലറിയില്‍ സ്വര്‍ണപ്പണി ചെയ്തുവന്ന ബാബു എന്ന യുവാവ്‌ ഇസ്ലാമിനെക്കുറിച്ചു പഠിക്കുകയും ഇസ്ലാമാശ്ലേഷിച്ച്‌ മുഹമ്മദ്‌ യാസിര്‍ ആവുകയുമായിരുന്നു. പിന്നീട്‌ പ്രബോധനം ജീവിതദൗത്യമായേറ്റെടുത്ത യുവാവിന്റെ പ്രബോധനഫലമായി രണ്ടുവര്‍ഷത്തിനുള്ളില്‍ ഒട്ടേറെ പേര്‍ ഇസ്ലാം സ്വീകരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ട ആര്‍.എസ്‌.എസുകാര്‍ അദ്ദേഹത്തെ ക്രൂരമായി വെട്ടിനുറുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അബ്ദുല്‍അസീസിനെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനിടയില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ എംബിബിഎസ്‌ വിദ്യാര്‍ഥിയായിരുന്ന സത്യനാഥന്‍ എന്ന യുവാവ്‌ ഇസ്ലാം ആശ്ലേഷിക്കാന്‍ തയ്യാറായപ്പോള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ വളരെ ആസൂത്രിതമായ നീക്കങ്ങളാണ്‌ നടന്നത്‌. സത്യനാഥന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ അദ്ദേഹത്തെ മാനസികരോഗിയാക്കി ചിത്രീകരിച്ചു. സ്ഥാപനത്തിനകത്തുനിന്നു പോലും കടുത്ത പീഡനങ്ങളാണ്‌ അദ്ദേഹത്തിനു നേരിടേണ്ടി വന്നത്‌. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്്‌ അദ്ദേഹം ഇപ്പോഴും ഡോ. സാദിഖ്‌ എന്ന പേരില്‍ മുസ്്ല‍ിമായി ജീവിക്കുന്നു.മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്ത്‌ ഒരു ഹാജിയാരുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരവേ ഷാജി എന്ന യുവാവ്‌ ഇസ്ലാമിനെക്കുറിച്ചു പഠിച്ച്‌ ആകൃഷ്ടനാവുകയും മുസ്ലീമാവുകയും ചെയ്തു. പിന്നീട്‌ ജ്യേഷ്ഠനും അച്ഛനും ചേര്‍ന്നു ഷാജിയെ കോഴിക്കോട്‌ ശാന്തി നഴ്സിങ്‌ ഹോം എന്ന മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിക്കുകയും അവിടെ വച്ച്‌ ഉയര്‍ന്ന ഡോസിലുള്ള മരുന്നു നല്‍കി അബോധാവസ്ഥയിലാക്കുകയും ചെയ്തു. പിന്നീട്‌ നാട്ടിലെ മുസ്്ല‍ിംകള്‍ ചേര്‍ന്ന്‌ യുവാവിനെ ബാംഗ്ലൂരിലുള്ള മാനസികരോഗ ചികില്‍സാകേന്ദ്രത്തിലെത്തിച്ച്‌ വിദഗ്ധ ചികില്‍സ നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയ്ക്കു ശേഷമാണ്‌ യുവാവിന്റെ മനോനില വീണ്ടെടുത്തത്‌. യുവാവ്‌ ഇപ്പോഴും മുസ്്ല‍ിമായി ജീവിക്കുന്നു.2005 ല്‍ ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ നിന്ന്‌ ഇസ്ലാം സ്വീകരിച്ച സഹോദരങ്ങളെ നിരന്തരം ആര്‍.എസ്‌.എസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രദേശത്തെ മുസ്്ല‍ിംകള്‍ ശക്തമായി ഇടപെട്ടപ്പോഴാണ്‌ അവര്‍ പിന്‍വാങ്ങിയത്‌.കര്‍ണാടകയിലെ മൈസൂര്‍ ചാമറാജ്‌ നഗറില്‍ താമസിക്കുന്ന കണ്ണൂര്‍ ചിറ്റാരിപ്പറമ്പ്‌ സ്വദേശി രാജന്റെ മകള്‍ സില്‍ജാ രാജ്‌ കഴിഞ്ഞ മാസം ഇസ്ലാം സ്വീകരിച്ചു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ അഷ്കര്‍ എന്ന യുവാവ്‌ ജാസ്മിയായി മാറിയ സില്‍ജയെ വിവാഹവും ചെയ്തു. ഹിന്ദു ഐക്യവേദി പ്രശ്നം ഏറ്റെടുത്തു. ഇസ്ലാമികപഠനത്തിനായി കോട്ടയം വാരിശ്ശേരിയിലുള്ള വാദിഹുദാ എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന യുവതിയെ മോചിപ്പിക്കാനെന്ന വ്യാജേന സ്ഥാപനത്തിലേക്കു മാര്‍ച്ചും സംഘടിപ്പിച്ചു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്‌ ഇസ്ലാം സ്വീകരിച്ചതെന്നും ഭീഷണിക്കു മുമ്പില്‍ പിന്മാറാന്‍ ഒരുക്കമല്ലെന്നുമുള്ള നിലപാടാണ്‌ ജാസ്മിക്കുള്ളത്‌. ഹിന്ദുസമൂഹത്തില്‍ നിന്നു പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയവാദികള്‍ക്കു പിന്തുണ വീണ്ടെടുക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമാണ്‌ മാതംമാറ്റത്തിനെതിരേയുള്ള നീക്കങ്ങള്‍. സുഹൃത്തേ, ഞാനൊന്ന് ചോദിക്കട്ടെ, ആരെങ്കിലും മുസ്ലീമായി മതം മാറിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ലല്ലോ? പിന്നെന്തിനാണ് ഈ വിരോധം?
വിഭാഗങ്ങള്‍: Blog
ടാഗുകള്‍:

http://december.mywebdunia.com/2009/10/14/1255506180000.html#--thanimalayalam

ഈ പോസ്റ്റ് വെബ് ദുനിയായില്‍ ശ്രീ.ഷൈന്‍ മുഹമ്മദ് എഴുതിയ പോസ്റ്റിന്റെ പകര്‍പ്പ് ആണ്. ആയതിനാല്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ട് ബാധ്യത എനിക്കില്ല എന്ന് അറിയിച്ചു കൊള്ളട്ടെ , ഇനി ഇത് തെറ്റാണെന്ന് തെളിയിക്കണമെന്ന് വാശിയുള്ള സംഘപരിവാര്‍ സഹോദരങ്ങള്‍ കേരളത്തില്‍ ഉടനീളമുള്ള തങ്ങളുടെ ശാഖകള്‍ ഉപയോഗിച്ഛ് സത്യം പുറത്ത് കൊണ്ട്റ്റു വരണം എന്ന് അഭ്യര്‍ഥിക്കുന്നു.

10 comments:

  1. ഇസ്ലാം ആശ്ലേഷിച്ചവര്‍ക്കെതിരേ തികഞ്ഞ അസഹിഷ്ണുയോടെയാണ്‌ ഹിന്ദുത്വ ഫാഷിസ്റ്റ്‌ സമൂഹം എക്കാലവും പെരുമാറിയിട്ടുള്ളത്‌. മലപ്പുറം ജില്ലയില്‍ മാത്രം ഇസ്ലാം ജീവിതദര്‍ശനമായി അംഗീകരിച്ച ഒറ്റക്കാരണത്താല്‍ എട്ടു പേരെയാണ്‌ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങള്‍ക്കിരയായവര്‍ നിരവധിയാണ്‌. 1984 ല്‍ ചിരുതക്കുട്ടിയെന്ന പെണ്‍കുട്ടി സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയും മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീം ജീവിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ജഡ്ജിയുടെ ഉത്തരവു പുറത്തുവന്ന ഉടന്‍ ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിയെ ജഡ്ജിയുടെ കാബിനടുത്തുവച്ച്‌ ആര്‍എസ്‌എസുകാര്‍ വെട്ടിവീഴ്ത്തി. ഉടനെ അവിടെയുണ്ടായിരുന്ന അഭിഭാഷകന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1987 ല്‍ മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരില്‍ ഇഷ്ടപ്പെട്ട മുസ്ലിം യുവാവിനെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുയുവതി ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ മഞ്ചേരിക്കു സമീപമുള്ള ഒരു ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോവുകയും ശേഷം ഗുരുതര പരിക്കുകളോടെ യുവതിയെ മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മരിച്ചു. എന്നാല്‍ അസാധാരണ മരണത്തിന്‌ എഫ്‌.ഐ.ആര്‍. തയ്യാറാക്കിയെങ്കിലും പിന്നീട്‌ കേസന്വേഷണം മരവിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. 1994 ല്‍ തിരൂരങ്ങാടി പോക്കര്‍ സാഹിബ്‌ മെമ്മോറിയല്‍ ഓര്‍ഫനേജിനു കീഴിലുള്ള കോളജില്‍ ഇസ്ലാമിക്‌ ഹിസ്റ്ററി ഐഛികവിഷയമായെടുത്തു പഠിച്ച പന്താരങ്ങാടി സ്വദേശി രാധാമണി എന്ന വിദ്യാര്‍ഥിനി പഠനത്തിന്റെ ഫലമായി ഇസ്ലാമില്‍ ആകൃഷ്ടയായി റഹീമയായി മാറി. ഇസ്ലാമികവിഷയങ്ങളുടെ തുടര്‍ പഠനത്തിന്‌ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ തിരൂരിനടുത്തുണ്ടായിരുന്ന ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥിനി ചേര്‍ന്നു. പിന്നീട്‌ ആര്‍.എസ്‌.എസിന്റെ പിന്തുണയോടെ ഹിന്ദുത്വവാദികള്‍ ആസൂത്രിത ആക്രമണത്തിലൂടെ റഹീമയെ (രാധാമണിയെ) തട്ടിക്കൊണ്ടുപോയി. ഇതുവരെ റഹീമയെക്കുറിച്ച്‌ യാതൊരു വിവരവുമില്ല.1997 ല്‍ പത്തനംതിട്ട ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നു ജാതീയമായ ഉച്ചനീചത്വങ്ങളില്‍ പൊറുതിമുട്ടിയ ഒരു കുടുംബം ഇസ്ലാം സ്വീകരിച്ചു. സോമന്‍ എന്ന യുവാവാണ്‌ അതിനു നേതൃത്വം നല്‍കിയിരുന്നത്‌. അദ്ദേഹം ഷംസുദ്ദീനായി. താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന്‌ ഏതാണ്ട്‌ ആറു കിലോമീറ്റര്‍ നടന്നു ചാത്തന്‍തറയിലെ പള്ളിയിലെത്തിയായിരുന്നു ആ കുടുംബം ജുമുഅ നമസ്കാരം നിര്‍വഹിച്ചിരുന്നത്‌. പിന്നീടു വര്‍ഷങ്ങളോളം ആര്‍എസ്‌എസ്‌. ദംഷ്ട്രകള്‍ അവര്‍ക്കു നേരെ നീണ്ടു. പ്രലോഭനം, ഭീഷണി- അവസാനം ക്രൂരമായ മര്‍ദ്ദനം. ആദിവാസി കുടുംബം ഇസ്ലാം സ്വീകരിച്ച വാര്‍ത്തയറിഞ്ഞ്‌ വി.എച്ച്‌.പി. ഓര്‍ഗനൈസിങ്‌ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്‍,

    ReplyDelete
  2. ഇവിടെ പറഞ്ഞ റഹീമ, സത്യനാഥന്‍, യാസിര്‍ എന്നിവരുടെ കാര്യം 100% സത്യമാണ്. ഇവര്‍ എന്റെ അടുത്ത പ്രദേശത്തുള്ളവരാണ്. വ്യക്തിപരമായി അറിയാവുന്നവരും.

    റഹീമയുടെ കാര്യമായിരുന്നു പരമ ദയനീയം. സംഘികളുടെ ക്രൂരമര്‍ദ്ധനഫലമായി മുന്‍‌വരി പല്ലുകള്‍ അടര്‍ന്ന്, വായില്‍ നിന്നും രക്തം ധാരധാരയായി ഒഴുകിക്കൊണ്ട് അവര്‍ നിന്ന നില്‍പ്പ്... ഇന്നും എന്റെ കണ്ണില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. അവര്‍ക്ക് ശരിയ്ക്ക് നടക്കാനുള്ള, എന്തിന്, നില്‍ക്കാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല. നില്‍പ്പിനിടയില്‍ ഒരു ഭാഗത്തേക്ക് വേച്ചു വേച്ച് വീണു പോയ്‌ക്കൊണ്ടിരുന്ന അവസ്ഥയിലായിരുന്നു, ഞാന്‍ കാണുമ്പോഴവര്‍.

    അവര്‍ക്കെല്ലാം ദൈവം നല്ലത് വരുത്തട്ടെ. നല്ലതു മാത്രം വരുത്തട്ടെ.

    ReplyDelete
  3. ഇതെല്ലാം നിശേധിക്കാനും സത്യം പുറത്ത് കൊണ്ട് വരാനും ഒരൊറ്റ സഘപരിവാറുകാരനെയും കാണുന്നില്ലല്ലോ ദൈവമേ ...

    ReplyDelete
  4. രണ്ടു കാലിലും മന്തുള്ള മന്തന്മാര്‍ വെള്ളത്തിലിറങ്ങി നിന്ന്‌ പരസ്പരം 'മന്താ.. മന്താ..' എന്നു വിളിക്കുന്നു!

    പടച്ചോനേ.. നിനക്കു വേണ്ടിയും നിന്‍റെ 'മദ'ത്തിനു വേണ്ടിയും പരസ്പരം വെട്ടിച്ചാവുന്നവരെ നീ കാണുന്നില്ലേ? കഷ്ടം! കണക്കെടുക്കാന്‍ നടക്കുന്നു!

    ReplyDelete
  5. പാമരാ

    ഇതൊന്നും മതത്തിന് വേണ്ടിയല്ല,. ഈഗോ ക്ലാഷ് മാത്രം.

    ReplyDelete
  6. തിരിച്ച്, അതായത് ഇസ്ലാമിൽനിന്നു ഹിന്ദുവിലേക്കു മതമ്മാറിയ ആരെയെങ്കിലും ജീവിക്കാനനുവദിച്ച കഥ കേട്ടിട്ടുണ്ടോ?

    ReplyDelete
  7. അനോണി ചേട്ടാ..

    അങ്ങനെ ഇപ്പോഴും ജീവിക്കുന്ന ഒരു ചേച്ചിയെയും മറ്റൊരു ചേട്ടനെയും ഈയുള്ളവന് അറിയാം. പക്ഷെ ചില സ്ഥലങ്ങളില്‍ അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം ആദ്യമൊക്കെ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായി ഇപ്പോള്‍ നോര്‍മല്‍, അത്ര തന്നെ.

    മുസ്ലിമായാല്‍ പള്ളിയില്‍ പോണം നോമ്പ് നോല്‍ക്കണം അത്രയൊക്കെ തന്നെ. അതല്ലാത്തവരും ഊണ്ട്. പെണ്‍ കുട്ടികള്‍ മുസ്ലിംഗളായാല്‍ പേരിന്‍ തലയില്‍ തട്ടമിടും ജീവിതം ഏതാണ്ടൊക്കെ പഴയതു പോലെതന്നെ. അല്ലാതെ പര്‍ദ്ദക്കുള്ലിലൊന്നും ജീവിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.എന്റെ കൂടെ മുമ്പ് ജോലി ചെയ്തിരുന്ന സലീനയെ എനിക്കറിയാം. ഓഫീസില്‍ വന്നിരുന്നത് ബൈക്കില്‍ മോഡേണ്‍ ഡ്രസ്സുമിട്ടാ‍ായിരുന്നു. ഇന്നും അങ്ങനെയൊകെ തന്നെ.ആണ്‍ കുട്ടികള്‍ മതം മാറുന്നത് സീരിയസ് ആയിട്ടാണ്. അവര്‍ക്ക് ചില മാറ്റങ്ങള്‍ ഒക്കെ ഉണ്ടാവാറുണ്ട്.

    ReplyDelete
  8. മതം മാറുന്നത് അത് അവരവരുടെ ഇഷ്ടമല്ലേ പിന്നെ എന്തിനാണ് എതിർക്കുന്നുണ്ട്

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......