എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Sunday, March 1, 2009

ഘോരമുസല്‍മാനും ചിന്നനമ്പൂതിരിമാരും - 2

ഘോരമുസല്‍മാനും ചിന്നനമ്പൂതിരിമാരും - 2

...പകലു തന്നെ ആള് കുറവ്. രാത്രി ഏകാന്തശാന്തം. ശിവ ക്ഷേത്രത്തിന്റെയും ഞങ്ങളുടെയും വേലി ഒന്നായിരുന്നു. അത് ദ്രവിച്ച് വീണു പോയി .സന്ധ്യക്ക് കുളി കഴിഞ്ഞ് ഒരു ചായ കുടിച്ച് ഞാന്‍ ശിവ ക്ഷേത്രത്തിന്റെ തൊട്ടുമുന്നില്‍ ആല്‍ത്തറയില്‍ ബീഡിയും വലിച്ച് ഇരിക്കും. .വളരെ രാത്രിയാകുന്നതുവരെ .ഒരിടത്തും വെളിച്ചമില്ല ; കടു കടുത്ത ഇരുട്ട്..ശിവനും ഞാനും മാത്രം.ആനന്ദന്‍ വിളക്കുമായി വരും.പഴയ കാലങ്ങള്‍. അന്ന് ഞാന്‍ ത്യശൂര് താമസിക്കുന്നു.പുസ്തകങ്ങള്‍ എല്ലാം മംഗളോദയത്തില്‍.മാനേജിംഗ് ഡയരക്ടര്‍ ബ്രഹ്മശ്രീ എ.കെ.ടി.കെ.എം.വാസുദേവന്‍ നമ്പൂതിരിപ്പാട്, അഞ്ചാബ്രാനാണ്. കൊച്ചി മഹാരാജാവിന്റെ സഹോദരിയെ പാണിഗ്രഹണം ചെയ്തു കൊട്ടാരത്തില്‍ നിന്ന് കൊണ്ട് പോയി ദേശമംഗലം ഇല്ലത്ത താമസിപ്പിച്ച ധീരനായ മഹാനമ്പൂതിരി. അദ്ദേഹത്തിന്റെ മുമ്പില്‍ മടക്കികുത്തഴിക്കാതെ ഇരിക്കുന്ന ഏക കശ്മലനാകുന്നു ഈയുള്ളവന്‍.അനാദരവല്ല, അജ്ഞത. ഈയുള്ളവനെപറ്റിപ്രത്യേക പരിഗണനയുണ്ടായിരുന്നു അദ്ദേഹത്തിന്. ധാരാളം എഴുതണം.പക്ഷെ അദ്ദേഹം തന്ന ഗ്രാമഫോണുമായി പങ്കജമല്ലിക്കിന്റെ പാട്ട് കേട്ട് ഞാന്‍ ഇരിക്കും.;

ഗുസര്‍ ഗയാ വഹ് സമാന കൈസാ കൈസാ...

ഞാന്‍ അധിക എഴുതിയിരുന്നില്ല.അലസമായ ജീവിതം.താമസ സ്ഥലത്തിന്റെ പിശകായിരിക്കാം. അദ്ദേഹം എന്നെകൊണ്ടുപോയി പത്തമ്പത് നമ്പൂതിരി വിദ്യാര്ത്ഥികള്‍ താമസിക്കുന്ന സ്ഥലത്ത് താമസിപ്പിച്ചു. അവിടെ അന്നു മാനേജരാരായി ആന്ദന്‍ നമ്പൂതിരിയുണ്ടായിരുന്നു.ആന്ദന്റെ കൂടെയാണ് ഊണ്. അയല്പക്കങ്ങളിലുള്ളവര്‍ എന്നെയുംനമ്പൂതിരിയായി കണക്കാക്കി. ചിന്ന നമ്പൂതിരിമാരുടെ ശല്യം .ഞാന്‍ ദിവസവും മുറിമാറും. ചിന്ന നമ്പൂതിരിമാരുടെ ശല്യം. ഞാന്‍ ദിവസവും മുറി മാറും. ചിന്ന നമ്പൂതിരിമാരുടെ ഒച്ചയും ബഹളവും. ഒരു ദിവസം എന്റെ മുറിക്കടുത്ത് ബഹളം കൂട്ടി കൊണ്ടിരുന്ന ചിന്ന നമ്പൂതിരിമാരെ ഞാന്‍ വിളിച്ചു. എന്നിട്ട് തിളങ്ങുന്ന ഉഗ്രനായ കഠാരി കാണിച്ചിട്ട് ഞാന്‍ പതുക്കെ ചോദിച്ചു.

“ ഒച്ചയുണ്ടാക്കുന്ന ചിന്ന നമ്പൂതിരിമാര്‍ക്ക് എന്നെ മനസ്സിലായൊ ?
‘ആരാ’
‘ഘോരമുസല്‍മാന്‍, വൈക്കം മുഹമ്മദ് ബഷീര്‍. ആറ്റ് മാന്‍ മുതലായവയെ അറുത്തു പൊരിച്ച് തിന്നുന്നവന്‍.ആട് , മാന്‍ എന്നിവര്‍ എന്ത് ഭക്ഷിക്കുന്നു ? ദര്‍ഭ , മാന്തളിര്‍ , വെണ്ടക്കാ മുതലായവ. ചിന്ന നമ്പൂതിരിമാര്‍ എന്ത് ഭക്ഷിക്കുന്ന്നു ? വെണ്ടയ്ക്കമുതലായവ. ആയതിനാല്‍ ആട്. - മാന്‍ മാതിരി ചിന്ന നമ്പൂതിരികളെയും അറുത്ത് ചെറിയ ക്ഷ്ണമാക്കി. കഴുകി,മുളകും ഉപ്പും ഉള്ളിയും ചേര്‍ത്ത് പൊരിച്ച് കറുമുറാ തിന്നും !! ജാഗ്രതൈ.

ഈ കഠാരിക്കാരനായ ഘോരമുസല്‍മാനെപറ്റി ചിന്ന നമ്പൂതിരിമാര്‍ക്കറിവുണ്ടായിരുന്നില്ല.അവരും ഒരു നമ്പൂതിരിയായിട്ടായിരുന്നു കണക്കാക്കിയത്.ഇപ്പോല്‍ , ദാ തെളിഞ്ഞിരിക്കുന്നു. ഘോര മുസല്‍മാന്‍ കഠാരിക്കാരന്‍.
ചിന്ന നമ്പൂത്രിമാര്‍ ആന്ദന്റെ അടുത്ത് പരാതി പറാഞ്ഞു.ആന്ദന്‍ ഉപദേശിച്ചു.:
‘നിങ്ങളാരും ബഷീറിന്റെ മുറിയുടെ അടുത്ത് ചെന്നു ബഹളം വെക്കരുത്. ഘോരമുസല്‍മാനാണ്.നമ്പൂതിരിക്കിടാവുകളെ അറുത്ത് പൊരിച്ച് തിന്നു കളയും. !!

അന്നു മുതല്‍ ചിന്ന നമ്പൂതിരിമാര്‍ നിശബ്ദം.

അന്ന് ഞാന്‍ പൊരിച്ച് തിന്നാന്‍പോയ ചിന്നനമ്പൂതിരിമാരില്‍ ഒരാള്‍ ഒരു കോളേജ് പ്രൊഫസറാണ് ഇപ്പോള്‍‍.വേറെ ഒരാള്‍ ഇപ്പോള്‍ ഉന്നത ബിരുദത്തിനായി അമേരിക്കയില്‍ എ.കെ.ടി.കെ.എം. ഇപ്പോള്‍ ഇല്ല.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ !

ക്ഷേമാശംസകോളോടെ,
വൈക്കം മുഹമ്മദ് ബഷീര്‍

ബേപ്പൂര്‍
22.02.1974
NB.ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും , സര്‍വ്വ മംഗളം !

ബഷീര്‍.

ശുഭം
----------------------------------------------------------------------------

1 comment:

  1. നല്ല കഥയാണ് കേട്ടോ.
    വായിച്ച് പണ്ട് കുറേ ചിരിച്ചതാണ്.
    :)

    ഞമ്മള്‍ ഒരു ബഷീര്‍ ആരാധകനാ, സമ്പൂര്‍ണ്ണ കൃതികള്‍ മനപ്പാഠമാക്കിയതായിരുന്നു, മറന്നു തുടങ്ങി. ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നന്ന്.

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......