എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Thursday, March 5, 2009

കള്ളനും പോലീസും - 2


ഉണ്ണിയുടെ ബാഗ് അടിച്ചു മാറ്റി രക്ഷെപ്പെട്ട കോയ എത്തിപ്പെടുന്നത് അബദ്ധത്തില്‍ ബാഗ് മാറിപ്പോയ ഗുണ്ടയുടെ അടുത്താണ്. കോയയുടെ കയില്‍ നിന്നും ബാഗ് തട്ടിപ്പറിച്ച് ഗുണ്ട രക്ഷപ്പെടുന്നു. ഇതിനിടയില്‍ ദേവനും ഉണ്ണിയും മറ്റൊരു ട്രോളി ബാഗ് വാങ്ങി സ്വര്‍ണ ബിസ്കറ്റ് ഉള്ള ബാഗ് അതില്‍ ഇട്ട് യാത്ര തുടരുന്നു. യാത്രക്കിടയില്‍ അവരെ കടന്ന് ഒരു മേഴ്സിഡസ് കാര്‍ കടന്നു പോകുന്നു. നടന്ന് ക്ഷേത്രത്തിനടുത്തുമ്പോള്‍ നെരത്തെ കണ്ട കാറില്‍നിന്ന് മൂന്‍ പെര്‍ ഇറങ്ങുന്നു. ദേവി (സംവ്യത സുനില്‍) രാധാഭായി തമ്പുരാട്ടി (കവിയൂര്‍ പൊന്നമ്മ) , തമ്പുരാന്‍ (നെടുമുടി വേണു) എന്നാല്‍ ഇറങ്ങിയ പാടെ ഒരു കള്ളന്‍ (സുരാജ്) സംവ്യതയുടെ കഴുത്തിലുള്ള വജ്ര മാല പൊട്ടിച്ച് ഓടുന്നു. ഇത് കണ്ട ദേവന്‍ അവന്റെ പിന്നാലെ വെച്ചു പിടിക്കുന്നു. ചെറിയ ഒരു മല്പിടുത്തതിനൊടുവില്‍ മാലയും കൊണ്ട് ദേവന്‍ തിരികെ വന്ന് ദേവിക്ക് കൊടുക്കുന്നു. ഇതോടെ ഇവര്‍ പ്രെമത്തിലാകുന്നു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ രണ്ട് പേരും കൊട്ടാരത്തിലേക്ക് പോകുന്നു. കാര്യങ്ങള്‍ അറിഞ്ഞ് വക്കീല്‍ (ജഗതി) എത്തുന്നു. കൊട്ടാരത്തില്‍ എത്തുന്ന ദേവനും ഉണ്ണിയും സ്വര്‍ണ ബിസ്കറ്റ് ഉള്ള ബാഗ് അവര്‍ കൊട്ടാരത്തിലെ വെള്ള റ്റാങ്കില്‍ നിക്ഷേപിക്കുന്നു. അത്യാവശ്യത്തിന് പൈസ ഇല്ലായിരുന്ന ഉണ്ണി. അതില്‍നിന്ന് ഒരു സ്വര്‍ണ ബിസ്കറ്റ് എടുത്ത് വില്‍ക്കാന്‍ പുറപ്പെടുന്നു. വില്‍ക്കാനായി എത്തിപ്പെട്ട ജ്വല്ലറി കൊച്ചിന്‍ ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതില്‍ കളഞ്ഞു പോയ സ്വര്‍ന ബിസ്കറ്റുകളുടെ കൂടെയുള്‍ലതാ‍ണെന്ന് മനസിലാക്കുന്ന ജ്വല്ലറിക്കാര്‍ സൂത്രത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. പൈസ വാണ്‍ഗി ഉണ്ണീ ( മുകേശ്) തിരിച്ച് കൊട്ടാരത്തില്‍ ചെല്ലുമ്പോള്‍ ദേവന്‍ പരിഭ്രാന്തരായി ഇരിക്കുന്നു. അവര്‍ വെള്ളറ്റാങ്കില്‍ സൂക്ഷിച്ചു വെച്ച ബിസ്കറ്റ് ബാഗ് കാണാതാകുന്നു.

പിന്നീട് കഥ കുഴഞ്ഞു മറിയുന്നു. ബന്ധുവായ കലാശാല ബാബുവും തോടക്കാരനും ഷമിതിലകനും എല്ലാവരും അടിച്ചു മാറ്റിയ പെട്ടി തിരിച്ചെടിക്കാനുള്ള പദ്ധതികളാണ് പിന്നെ നടക്കുന്നത്. ഇതിനിടയില്‍ റോമ ചെയ്യുന്ന കഥാപാത്രം സ്വര്‍ണ ബിസ്കറ്റിന്റെ ഉറവിടം കണ്ടെത്താന്‍ ഉണ്ണിയുടെ കൂടെ പ്രേമം അഭിനയിച്ചു കൂടെ കൂടുന്നു.

ഇതിനിടയില്‍ മൊത്തം പ്രേമ ഗാനങ്ങള്‍ . മോഹന്‍ലാലും , സംവ്യത സുനില്‍ . റോമയും മുകേശും, എല്ലാവരും കൂടെ ഔട്ടിംഗിന് പോയി പാടുന്ന ഒരു പാട്ട്. പിന്നെ തമ്പുരാന്റെ പിറന്നാള്‍ അനുബന്ധിച്ച് ഒരു പാട്ട് അങ്ങനെ മൊത്തം 4 പാട്ടുകള്‍.

ഒടുവില്‍ പല വിധ മറിമായങ്ങള്‍ക്കും ശേഷം. സംവ്യത സുനിലിന്റെ ‍ ലക്ഷങ്ങള്‍ വില വരുന്ന മാല പൊട്ടിക്കാന്‍ കള്ളനെ എര്‍പ്പാട് ചെയ്തത് കലാശാല ബാബു അവതരിപ്പിക്കുന്ന വില്ലനായിരുന്നു എന്ന് നല്ലവരായ ദേവനും ഉണ്ണിയും തെളിയിക്കുന്നു. ഇതിനിടയില്‍ നഷ്ടപ്പെട്ട സ്വര്‍ണ ബിസകറ്റ് വെച്ച ബാഗ് തിരിച്കു കിട്ടുകയും. ഇത് എടുക്കാന്‍ വന്ന കൊച്ചിന്‍ ഹനീഫ അവതരിപ്പിക്കുന്ന കള്‍ലകടത്തുകാരെ പോലീസിനെ കൊണ്ട് ഇവര്‍ പിടിപ്പിക്കുന്നു. അങ്ങനെ കള്ളമുതലിന്റെ നിയമപ്രകാരമുള്ള ശതമാനം പണം രണ്ട് പേര്‍ക്കും കിട്ടുന്നു. അങ്ങനെ അവര്‍ സന്തോഷത്തോടെ മടങ്ങാന്‍ നെരം. സംവ്യതാ സുനില്‍ കരയുന്നു. ദേവന്‍ അസ്സല്‍ നായര്‍ ആയതിനാല്‍ കല്യാണം കഴിക്കുന്നതില്‍ തെറ്റില്ല എന്ന് തമ്പുരാന്‍ വിധിക്കുന്നു. ഇതൊക്കെ കണ്ട് കണ്ണു നിറയുന്ന റോമ , തന്നെ ചാര വ്യത്തിക്കായി കള്ളക്കടത്ത്കാര്‍ നിയോഗിച്ചതാണെന്ന സത്യം മുകേശിനോട് പറയുന്നു. മുകേശ് അവളെ തള്ളിപ്പറയുന്നു എങ്കിലും അവസാനം അവളെ കൂടെ കൂട്ടുന്നു. ഇതിനിടയില്‍ അടിച്കു മാറ്റിയ ബാഗുമായി ഇന്നസെന്റ് എത്തുന്നു (ഇന്ന സെന്റ് കൊട്ടാരം ജോലിക്കാരന്‍ ആയിരുന്നു എങ്കിലും കള്ള് കുടിച്ചത് കാരണം അയാളെ തമ്പുരാന്‍ പിരിച്കു വിടുന്നു. പിന്നീട് ആക്രി ബിസിനസ് ആയിരുന്നു) . ആക്രി ബിസിനസ് നടത്തുന്ന അയാള്‍ വില്‍ക്കാന്‍ കൊണ്ടു കൊടുത്ത ബാഗ് തപ്പിയപ്പോള്‍ അതിലുള്ള പാസ് പോര്‍ട്ട് കണ്ടു .പത്രത്തില്‍ കള്ളകടത്ത് കാരെ പിടിച്ച ദേവന്റെയും ഉണ്ണിയുടെയും ഫോട്ടോ മനസ്സിലാക്കിയ അയാള്‍ കൊട്ടാരത്തില്‍ എത്തി ബാഗ് അവര്‍ക്ക് കൊടുക്കുന്നു. ഈ സത്യ സന്ധത കണ്ട് മനസ്സിലാക്കിയ തമ്പുരാന്‍ ഇന്നസെന്റിനെ വീണ്ടും ജോലിക്കെടുക്കുന്നു.

ഇതിനിടയില്‍ വലിയ വ്യവസായിയുടെ മകനായ അഭിഷെക് ബച്ചന്‍ (അതിഥി താരം) സവ്യതയെ പെണ്ണു കാണാന്‍ വരുന്നു. പക്ഷെ സത്യ സന്ധനും രാജ്യ സ്നേഹിയുമായ മോഹന്‍ലാലിനെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്.

ലാസ്റ്റ് കാഡില്‍ സംവ്യത്യയും റോമയും മോഹന്‍ ലാലും മുകേശും കൂടി ഹോട്ടല്‍ താജിന്റെ പശ്ചാത്തലത്തില്‍ പ്രാവിന്‍ കൂട്ടത്തിലേക്ക് ഓടിപ്പോകുകയാണ്.

ശുഭം.

1 comment:

  1. ഉണ്ണിയുടെ ബാഗ് അടിച്ചു മാറ്റി രക്ഷെപ്പെട്ട കോയ എത്തിപ്പെടുന്നത് അബദ്ധത്തില്‍ ബാഗ് മാറിപ്പോയ ഗുണ്ടയുടെ അടുത്താണ്. കോയയുടെ കയില്‍ നിന്നും ബാഗ് തട്ടിപ്പറിച്ച് ഗുണ്ട രക്ഷപ്പെടുന്നു

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......