എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Monday, February 23, 2009

വര്‍ഗ്ഗീയ സിനിമകള്‍ - ഭാഗം 2

വര്‍ഗ്ഗീയ സിനിമകള്‍ സാധാരണയായി 4 തരമുണ്ട് എന്നാണ് വര്‍ഗ്ഗീയതില്‍ ഊന്നിയുള്ള എന്റെ അന്വെഷണത്തില്‍ എനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. ഒന്ന് മുസ്ലിം വിരുദ്ധം അതായത് മുസ്ലിം പേരുള്ള കഥാപാത്രങ്ങള്‍ സാധാരണയായി വില്ലന്മാരായി വരികയോ അല്ലെങ്കില്‍ മുസ്ലിം സമ്പ്രദായത്തിനകത്തുള്ള ഏതെങ്കിലും തരത്തിലുള്ള അനാചാരങ്ങളോ ഒക്കെയാണ് ഇതില്‍ വരിക. കൂട്ടത്തില്‍ കഥാപാത്രങ്ങളെയും നടന്മാരെയും നിര്‍ദ്ദേശിക്കുന്നു.
1. ക്യസ്ത്യന്‍ വിരുദ്ധം എന്ന് പറയുമ്പോള്‍ തെക്കന്‍ കേരളത്തിലെ കുടുംബ പശ്ചാത്തലമായിരിക്കും ഇതി വ്യത്തം. മനസ്സിനക്കരെ എന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാട് ചെയ്യുന്നത് പോലെ ആയിരിക്കണമത്.
കുടുംബ നാഥന്‍ : ജനാര്‍ദ്ദനന്‍, തിലകന്‍, ലാലു അലക്സ്
നായകന്‍ : പ്യഥിരാജ് അല്ലെങ്കില്‍ ആ റേഞ്ചില്‍ വരുന്ന ആരെങ്കിലും
നായിക : ഏതങ്കിലും തമിഴ് നടി,അല്ലെങ്കില്‍ കാവ്യാ നവ്യ അങ്ങനെ
വില്ലന്‍ : (ശരിക്കും വില്ലനല്ല, കയ്യിലിരുപ്പ് കൊണ്ട് വില്ലന്‍ പരിവേഷം) അഗസ്റ്റിന്‍, സിദ്ദീഖ്,

2.ഹിന്ദു വിരുദ്ധം എന്ന രീതിയിലുള്ള ചിത്രങ്ങള്‍ നമുക്ക് കാണാന്‍ പ്രയാസമാണ് എങ്കിലുംഹിന്ദു സമുദായത്തിനകത്തുള്ള ചില അനാചാരണങ്ങളോ അല്ലെങ്കില്‍ ഹിന്ദു പേരുള്ള കഥാപാത്രങ്ങള്‍ നായകന്മാരും പ്രതിനായകന്മാരും ആയിട്ടായിരിക്കും കഥ പുരോഗമിക്കുക. ഹിന്ദു സമുദായത്തില്‍ പല ജാതികളിലും മരണപ്പെട്ടാല്‍ മ്യതദേഹം അഗ്നിക്കിരയാക്കുന്നവരും, മണ്ണില്‍ മറമാടുന്നവരും, ചൂളവെക്കുന്നവരും എല്ലാമുണ്ട് എന്നാണ് ഈയുള്ളവന്റെ അറിവ്. എന്നാല്‍ നമ്മുടെ സിനിമകളില്‍ നായകന്‍ മുണ്ടുടുത്ത് നിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ നായകന്റെ അച്ചനോ മറ്റുള്ളവരുവരുടെയോ ചിത കത്തിയെരിയും . പശ്ചാത്തലത്തില്‍ “ഇന്നലെ എന്റെ നെഞ്ചിലേ എന്ന് ഗാനം പോലെയുള്ള എതെങ്കിലും മെലഡി ഗാനവും ഉണ്ടാവും.
നായകന്‍ : മമ്മൂട്ടി ,മോഹന്‍ലാല്‍, സുരേഷ്ഗോപി
നായിക : ഏതെങ്കിലും തമിഴ് തെലുങ്ക് അല്ലെങ്കില്‍ മലയാളത്തില്‍ വലിയ പഴക്കമില്ലാത്ത നടിമാര്‍ ആരെങ്കിലും
വില്ലന്‍ : സായികുമാര്‍, വിജയ രാഘവന്‍,ബാല ചന്ദ്രന്‍ ചുള്ളിക്കാട്, എന്‍ എഫ് മരിച്ചത് കൊണ്ട് , കലാശാല ബാബു അങ്ങനെ ആരെങ്കിലും

3. മുസ്ലിം വിരുദ്ധം . ഇത് ഇപ്പോള്‍ വളരെ എളുപ്പമുള്ള ഒരു ഒരു തരം ചലചിത്ര നിര്‍മാണമാണ്, പക്ഷെ ആവശ്യത്തിന് പെട്രോള്‍ ബോംബ്, കളിത്തോക്ക്, പോലീസ് പട്ടാള കുപ്പായം എന്നിവ പ്രത്യേകം കരുതണം എന്ന് മാത്രം. വില്ലന്മാരായി എളുപ്പം പറ്റുന്നത് എതെങ്കിലും മുസ്ലിം തീവ്രവാദിയെയാണ്. നായകന് മുസ്ലിം യുവാക്കള്‍ വഴി തെറ്റി മാരുതി കാറും അടിച്ചു മാറ്റി തീവ്രവാദിയാകുന്നതില്‍ സങ്കടമുണ്ട്. (ഒരു ബാബാ കല്യാണി സ്റ്റൈല്‍) . വില്ലന് വേണ്ടത് കുളിക്കാത്ത പ്രക്യതം, തലയില്‍ കെട്ട് താടി നീട്ടിയിരിക്കും, സാലെ കുത്താ, ഹറാമീ, മുസല്‍മാനോം കാ .. എന്നീ ഡയലോഗുകള്‍ അടിക്കുക എന്നീ ഗുണങ്ങളാണ്. ഉത്തരേന്ത്യന്‍ വേഷമായിരിക്കും ഇയാള്‍ക്കുണ്ടാകുക. സാധാരണയായി അന്തരിച്ച നടന്‍ അമരീഷ് പുരിയാണ് ഇതിന്റെ ഏറ്റവും നല്ല മോഡല്‍ കോസ്റ്റ്യൂം.

ഇത്തരം സിനിമകള്‍ എടുക്കുമ്പോല്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ഒരു മുസ്ലിം കഥാപാത്രം ഭയങ്കര ദേശസ്നേഹിയായിട്ട് ഉണ്ടായിരിക്കണം. റിസബാവ, തിലകന്‍, മധു എന്നിവരാണ് ഇതിന് പറ്റിയ നടന്മാര്‍. ഇവര്‍ നമസ്കാരം , ദാനധര്‍മങ്ങള്‍ എന്നിവയില്‍ മാത്രം മുഴുകി ജീവിക്കുന്ന ടിപ്പിക്കല്‍ മുസ്ലിംഗള്‍ ആയിരിക്കും. നായകനായി വരുന്ന സുരേഷ് ഗോപി , മോഹന്‍ലാല്‍ തുടങ്ങിയ പോലീസുകാര്‍ ഇവരെ ആദ്യം സംശയിക്കുമെങ്കിലും പിന്നീട് ശുദ്ധന്മാരാണെന്ന് പ്രഖ്യാപിക്കും. കള്ളനോട്ട് ഇടപാട്, വാഹന ഇടപാട്, മയക്കുമരുന്ന് ഇവയാണ് പ്രധാനമായിട്ടും തീവ്രവാദികളുടെ വരുമാനം. ഏതാണ്ട് പത്ത് വര്‍ഷം മുമ്പ് വരെ ഒരു ഹിന്ദു പേരുള്ള ഒരു കഥാപാത്രം തീവ്രവാദ കഥാപാത്രത്തിന്റെ വലം കൈയായി കേരളത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാ നെറ്റ്വര്‍ക്കും മുസ്ലിംഗള്‍ ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലിം കഥാപാത്രങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാവരും അബദ്ധത്തിലോ അല്ലതെയോ ആണ് തീവ്രവാദ പ്രക്രിയയില്‍ പങ്ക് ചേരുന്നത് എന്ന് പ്രത്യേകം ചിത്രീകരിക്കണം. ചിത്രത്തിന്റെ അവസാനത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് തീവ്രവാദിയെ കൊണ്ട് പറയിപ്പിച്ചിട്ടാണ് അയാളെ കൊല്ലേണ്ടത്. കാരണം മുസ്ലിംഗള്‍ പൊതുവെ ദേശസ്നേഹം കുറഞ്ഞവരായത് കൊണ്ട് അത് അങ്ങനെ ചെയ്യണം.

ഇനി മുസ്ലിം തീവ്രവാദിയുമായുള്‍ല ഏറ്റുമുട്ടലില്‍ ഒരു ഹിന്ദു ജവാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കഥാപാത്രമോ മരിച്ചാല്‍ പിന്നീട് മ്യതദേഹം കാണിക്കുമ്പോള്‍ അയാള്‍ ഒരു ദേശീയ പതാകയോ അല്ലെങ്കില്‍ അങ്ങനെ എന്തെങ്കിലും ഒന്ന് മുറുകെ പിടിച്ചിരിക്കും. പിന്നീട് നായകന്‍ കരഞ്ഞ് കൊണ്ട് കൈയില്‍ നിന്ന് ദേശീയപതാക എടുത്തുമാറ്റുന്നതും കാണിക്കണം.

നായകന്‍ : മോഹന്‍ലാല്‍, സുരേഷ ഗോപി
വില്ലന്‍ : ഏതെങ്കിലും ഹിന്ദി നടന്‍
നായിക : (പ്രാധാന്യമില്ല, എങ്കിലും പത്രപ്രവര്‍ത്തകയായിട്ടാണ് വരിക. ഏതെങ്കിലും നായര്‍ യുവതി അല്ലെങ്കില്‍ ബ്രാഹമണ കുടുംബത്തില്‍ പെട്ടതായിരിക്കും കാരണം ചിത്രത്തിന്റെ ഒടുക്കം നായകന് ഇവളെയാണ് കല്യാണം കഴിക്കേണ്ടത്. എന്ന കാര്യം പ്രത്യേകം ശ്രധ്ദിക്കണം) എതെങ്കിലും പുതുമുഖം.
സഹനടന്മാര്‍ : സിദ്ദീഖ്, സാദിഖ്, ഗണേഷ്കുമാര്‍, മധു വാര്യര്‍ തുടങ്ങിയവര്‍

4. ഈ കാറ്റഗറിയില്‍ പെടുന്നത് സാധാരണയായി കമ്യൂണിസ്റ്റ് വിരുദ്ധ സിനിമകളാണ്.നക്സലൈറ്റുകളെ കുറിച്ചാണ് ഇത്തരം സിനിമള്‍ ഉണ്ടാവുക. അല്ലെങ്കില്‍ അറബിക്കഥ പോലെയുള്ള തീമുകള്‍. കമ്യൂണിസ്റ്റുകാര്‍ നാടിന് ആപത്തും വികസന വിരോധികളും ആണെന്ന് ആക്കി തീര്‍ക്കുന്ന തരത്തിലാണ് ചിത്രം പുരോഗമിക്ക്കേണ്ടത്. സമരം കൊണ്ട് കമ്പനി മുതലാളി പൊറുതി മുട്ടുന്നതും. തൊഴിലാളിയുടെ പെങ്ങളെ കെട്ടിക്കാന്‍ മുതലാളി പണം കൊടുക്കുന്നതും ആദ്യപകുതിയില്‍ കാണിക്കണം. പിന്നീട് ഇതെ തൊഴിലാളി സമരത്തിന് നേത്യത്വം കൊടുക്കുന്നത്. ഗതി കെട്ട മുതലാളി കമ്പനി പൂട്ടി അമെരിക്കയിലോട്ടൊ ദുബായിലോട്ടോ പോയി അവിടെ കമ്പനി തുടങ്ങി വിജയിക്കും. ദാ കണ്ടോ ...എന്ന അര്‍ഥത്തില്‍ കാണിക്കണം. അവസാനം നിക്ഷേപകരുടെ ശത്രുക്കളാണ് മലയാളികള്‍ എന്ന് ധ്വനി വരുത്തുന്ന രീതിയില്‍ എന്തെങ്കിലും എഴുതികാണിക്കണം.

നായകന്‍ : ശ്രീനിവാസന്‍, ദിലീപ്, മുകേശ് അങ്ങനെ പോകുന്നു
വില്ലന്‍ : ജഗതി, സായി കുമാര്‍
നായിക : ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടി, എപ്പോഴും അവര്‍ നായര്‍, അങ്ങനെയുള്ള വിഭാഗത്തിലായിരിക്കും വരിക.

---------------------------------------------------------------------------------------
അടുത്ത പോസ്റ്റില്‍ മേല്പറഞ്ഞതിലൊന്നും പെടാത്ത അടുത്തതായി പ്രിയദര്‍ശന്‍ എടുക്കാന്‍ പോകുന്ന ചിത്രത്തിന്റെ കഥാ സാരം.

1 comment:

  1. you are absolutely correct
    bijukumar
    qatar

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......