എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Sunday, February 22, 2009

തീവ്രവാദവും കുട്ടിയും

ഇത് നിങ്ങള്‍ കരുതുന്നത് പോലെയുള്ള കുട്ടിയല്ല ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഉണ്ണിക്കുട്ടന്‍. അറിയാമോ അവന് ഇന്ന് സാമൂഹ്യ പാഠം പരീക്ഷയാണ്. അവന്റെ അച്ചന്‍ അമ്മ ഏട്ടത്തി തുടങ്ങിയവരെല്ലാം നേരം പര പരാന്ന് വെള്ളുക്കുമ്പോ തൊട്ട് അവനെ എക്സാമിന് ഒരുക്കുന്ന തിരക്കിലാണേ......

കാലം വര്‍ഗ്ഗീയ തീവ്രവാദങ്ങളുടെ ഉത്സവ സീസണ്‍ ആയത് കൊണ്ട് ചോദ്യങ്ങള്‍ മിക്കതും വര്‍ഗ്ഗീയവാദിയും മരം വെട്ട് കാരനും, താലിബാനും പാല്‍ക്കാരനും, ഉസാമയോ അമ്പിളിമാമനോ , ലഷ്കറും പമ്പരവും, ഗുജറാത്തും സിമിയും മാലു മുയലും. എന്നീ പാഠങ്ങളില്‍ നിന്നാവും കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാവുക. മോഡല്‍ ചോദ്യപ്പേപ്പര്‍ കണ്ടാലും ഞാനും നിങ്ങളും ഞെട്ടിപ്പോവും.
ചോദ്യങ്ങള്‍
1. ഒരു ഭീകരവാദിയെ എങ്ങനെ തിരിച്ചറിയാം ?
ഉ. തലയില്‍ മുണ്ട് ചുറ്റി കുളീക്കാതെ താടിയും മുടിയും നീട്ടി ജുബ്ബയിട്ട ആളെ കണ്ടാല്‍ തീവ്രവാദി എന്ന് ഉറപ്പിക്കാം.
2. മോഡി തീവ്രവാദിയാണോ , അല്ലെങ്കില്‍ എന്ത് കൊണ്ട് ?
ഉ. അല്ല.. കാരണം മോഡി കുളിക്കാറുണ്ട്.
3. മരം വെട്ട് കാരനും മാധേവനും താലിബാനും തമ്മിലുള്ള ബന്ധമെന്ത് ?
ഉ.മരം വെട്ട് കാരന്റെ കയ്യില്‍ മഴുവുണ്ടായിരിക്കും എന്നാല്‍ താലിബാന്റെ കയ്യില്‍ തോക്കാണുണ്ടാവുക.
4. ഉസാമയോ മുസമ്പിയോ ഏതാണ് നല്ല പഴം ?
ഉ. മുസമ്പി നല്ലമധുരം ഉണ്ടാകും കടയില്‍ കിട്ടും, ഉസാമയെ കിട്ടണമെങ്കില്‍ തോറ ബോറയില്‍ പോകണം.
5. ഒരു തീവ്രവാദിയെ കാണുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം ?
ഉ. പേര് ക്യഷ്ണന്‍, രാമന്‍, രാജേഷ എന്നീ ഹിന്ദു പേരുകള്‍ ആണെങ്കില്‍ ഉടനെ കൂടെ നിന്ന് ഫോട്ടോ എടുക്കണം കാരണം ഈ ഫോട്ടോകളാണ് പത്രത്തില്‍ വരിക തീവ്രവാദിയെ പിടിച്ച ആള്‍ എന്ന തലക്കെട്ടില്‍ വരും. പേര്‍ അറബി ആണെങ്കില്‍ നമ്മള്‍ ഞാനൊന്നുമറിഞ്ഞില്ലേ ‘രാമ നാരായണ ; എന്ന രീതിയില്‍ നില്‍ക്കണം.

6. താലിബാനെ കുറിച്ച് അഞ്ച് വാക്യങ്ങള്‍ എഴുതുക.

താലിബാന്‍ നല്ല ഒരു മ്യഗമാണ്. അത് നമുക്ക് തോക്കും ബോംബും തരുന്നു. താലിബാനെ കിട്ടിയാല്‍ വീട്ടില്‍ കാവല്‍ നിര്‍ത്താം. താലിബാനെ പറഞ്ഞ് കുട്ടികള്‍ക്ക് ചോറ് കൊടുക്കാം. താലിബാനെ കാണണമെങ്കില്‍ നമ്മള്‍ പാകിസ്ഥാന്‍ കാടുകളില്‍ പോകണം.

ഇതൊക്കെയാണ് മോഡല്‍ ചോദ്യപേപ്പറിന്റെ അവസ്ഥ. ക്ലാസ് ഒന്നാണെങ്കിലും ഉണ്ണിക്കുട്ടന് പഠിക്കാനേറെയുണ്ട്. വെറുതെയാണോ അച്കനും അമ്മയുമെല്ലാം ഊണും ഉറക്കവുമില്ലാതെ ലവനെ ഇങ്ങനെ പഠിപ്പിക്കുന്നത്. കണക്കിലാണ് ഉണ്ണിക്കുട്ടന്‍ അല്പം മോശം. കാരണം 24 മണിക്കൂറും റ്റോ ആന്റ് ജറി കാറ്ട്ടൂണും കണ്ടിരിക്കുന്ന അവന് ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകളൊന്നും മരുന്നിന് പോലും ഒന്ന് കാണുകേല. അതു കൊണ്ടെന്നാ അവന് കണക്കിന്റെ വള്ളി പുള്ളി അറിയില്ല. കണക്കിലെ ചില ചോദ്യങ്ങള്‍ കേട്ടാല്‍ നമ്മള്‍ വരെ ഞെട്ടിപോകും.

1. ഒരു AK 47 ഉം മറ്റൊരു 303 യും കൂട്ടിയാല്‍ എന്ത് കിട്ടും ?
2.ഒരു ക്ലസ്റ്റര്‍ ബോംബ് ഒന്നരമീറ്റര്‍ അകലെനിന്ന് വെള്ളത്തിലേക്ക് എറിഞ്ഞാലുണ്ടാകുന്ന ആവേഗം കണക്കാക്കുക
3. ഒരു ഇന്ത്യാക്കാരനെ താലിബാന്‍ പിടിച്ചു കൊണ്ട് പോയാല്‍ എത്ര താലിബാനെ നമ്മള്‍ പിടിച്ചാലാണ് തുല്യമാകുക ?

4. ഒരു വഴികണക്ക്

ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം പത്ത് താലിബാന്‍ കാര്‍ തട്ടികൊണ്ട് പോകുന്നു. വിമാനത്തില്‍ ആകെ ഉണ്ടായിരുന്നത് 100 പേര്‍ , അതില്‍ 6 ആളുകളേ ദുബായില്‍ ഇറക്കുന്നു. 5 ആളുകളെ പാകിസ്ഥാനില്‍ ഇറക്കുന്നു. എങ്കില്‍ വിമാനം അഫ്ഗാനിസ്ഥാനില്‍ എത്തുമ്പോള്‍ താലിബാന്‍ കാരടക്കം എത്രപേര്‍ വിമാനത്തില്‍ ഉണ്ടാകും. ?

ഈശ്വരാ ഇതൊക്കെയാണ് കണക്ക് ഇതൊക്കെ തീക്കളിയാവുമോ .......ആവാതിരിക്കട്ടെ.....

2 comments:

  1. ഒരു വഴികണക്ക്

    ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം പത്ത് താലിബാന്‍ കാര്‍ തട്ടികൊണ്ട് പോകുന്നു. വിമാനത്തില്‍ ആകെ ഉണ്ടായിരുന്നത് 100 പേര്‍ , അതില്‍ 6 ആളുകളേ ദുബായില്‍ ഇറക്കുന്നു. 5 ആളുകളെ പാകിസ്ഥാനില്‍ ഇറക്കുന്നു. എങ്കില്‍ വിമാനം അഫ്ഗാനിസ്ഥാനില്‍ എത്തുമ്പോള്‍ താലിബാന്‍ കാരടക്കം എത്രപേര്‍ വിമാനത്തില്‍ ഉണ്ടാകും.

    ReplyDelete
  2. you have talent.Why dont you use it for good?

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......