എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Wednesday, February 25, 2009

കള്ളനും പോലീസും

ഇന്ത്യ കണ്ടതില്‍ വെച്ച് എറ്റവും പ്രഗല്‍ഭനും മഹാനായ ചലചിത്ര സംവിധായകനുമായ ശ്രീ.പ്രിയദര്‍ശന്റെ അടുത്ത മലയാളം ചിത്രത്തിനുള്ള തിരക്കഥയാണ് ഇനി പറയാന്‍ പോകുന്നത്. പേര്‍ ചന്ദ്ര ലേഖ, കാക്കകുയില്‍ എന്ന പോലെ. കള്ളപോലീസ് എന്നോ പോലീസ്+ കള്ളന്‍ എന്നൊ ഒക്കെ ആയി മാറാന്‍ സാധ്യതയുണ്ട്.

താരങ്ങളും കഥാപാത്രങ്ങളും

നായകന്‍ : ദേവന്‍ : (മോഹന്‍ലാല്‍)
നായിക : മായ (സവ്യത സുനില്‍)
വായ് നോട്ട നായിക : ലിസി (റോമ)
സഹതാരം : ഉണ്ണി ( മുകേശ്)
കള്ളകടത്ത് കാരന്‍ : ഖാലിദ് (കൊച്ചിന്‍ ഹനീഫ)
കള്ളു കുടിയനായ വേലക്കാരന്‍ കണ്ണന്‍ : ഇന്നസെന്റ്
ടാക്സിക്കാരന്‍ കോയ : മാമുക്കോയ
രാജ്യം പോയ തിരുമേനി (രാജ വര്‍മ ) : നെടുമുടി വേണു
രാജാവിന്റെ ഭാര്യ :രാധാഭായി ( കവിയൂര്‍ പൊന്നമ്മ)
കൊട്ടാരം വേലക്കാരി : സുലോചന (പൊന്നമ്മ ബാബു)
തമ്പുരാന്റെ അകന്ന ബന്ധു (വില്ലന്‍ ) : കലാശാല ബാബു
കൊട്ടാരം വക്കീല്‍ : പതിവു പോലെ : ജഗതി
കൊട്ടാരം പുറം പണിക്കാരന്‍ : ഹരിശ്രീ അശോകന്‍
അഥിതി താരം : അഭിഷേക് ബച്ചന്‍

കഥാ സാരം : -

കേരളത്തിലെ അസംഖ്യം കോളെജുകളില്‍ പടിച്ചെങ്കിലും കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഇവിടെയുള്ള ജാതിയില്‍ മൂത്ത സമുദായങ്ങള്‍ക്ക് ജോലി കിട്ടാത്തതിന് കാരണമായ സംവരണം കാരണം ദേവന്‍ (മോഹന്‍ലാലിനും) ഒരു ജോലിമില്ലാതെ താരാ പാര നടക്കുകയാണ്. നല്ല ഒന്നാന്തരം നായര്‍ തറവാട്ടില്‍ ജനിച്കത് കൊണ്ട് ദേവന് കഞ്ഞി കുടിച്ച് പോകുനു. പക്ഷെ ഒരു ജോലിയില്ലാത്തതിന്റെ വിഷമം ദേവന് നന്നായുണ്ട്. നാട്ടിലെ കുളിയും , ആലിന്‍ തറയിലുള്‍ല ചീട്ട് കളി, ഉത്സവം എന്നീ പരിപാടികളുമായി ദേവന്‍ കാലം കഴിച്ചു കൂ‍ട്ടുന്നു. സമ പ്രായക്കാരനായ ദേവനെ പോലെ തന്നെ ജോലിയില്ലാത്ത ഉണ്ണി (മുകേശ്) യെ കാണ്‍ഊമ്പോല്‍ ഇരുവരും മനസ്സ് പങ്ക് വെക്കുന്നു , കരയുന്നു. ഇരുവരുടെയും ആഗ്രഹം എങ്ങനെയെങ്കിലും നാട്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കുടൂബം രക്ഷപ്പെടണം എന്ന് മാത്രമാണ്. നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് എപ്പോഴും ഫോറീന്‍ കാറില്‍ വിലസുന്ന ഖാലിദ് (കൊച്ചിന്‍ ഹനീഫ) ഇവരെ കാണുമ്പോള്‍ എപ്പോഴും ഗള്‍ഫിലേക്ക് ക്ഷണിക്കുന്നു (മൂപ്പിലാന് ബോംബെയില്‍ കള്ളകടത്താണ് എന്ന കാര്യം ആര്‍ക്കും അറിയില്ല). എന്നാല്‍ അപ്പോഴൊന്നും അതിന് സമ്മതിക്കാത്ത ദേവനും ഉണ്ണിയും. ഗള്‍ഫിളെക്ക് പോയേക്കാം എന്ന് ചിന്തിക്കുമ്പോള്‍ ഖാലിദ് തീരെ നാട്ടിലേക്ക് വരാതെയുമായി. അങ്ങനെ ഒരു ദിവസം ദേവനും ഉണ്ണിയും കൂടി നാട് വിട്ട് ബോംബെയിലുള്ള ഖാലിദിനെ തേടി യാത്രയാകുന്നു. ട്രെയിന്‍ മുംബായില്‍ എത്തുമ്പോള്‍ അവിടെ ഹോളി ആഘോഷം പൊടിപൊടിക്കുകയാണ്. മേലാകെ കളറുകളുമായി ദേവനും ഉണ്ണിയും സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ തന്നെ അവിടെ പൊക്ക്ക്കിളിന് താഴെ പാവാടയുടുത്ത ലലനാമണികള്‍ ന്യത്തം ചെയ്യുകയാണ്. അവരുടെ നിര്‍ബന്ധം സഹിക്കാനാവതെ ദേവനും ഉണ്ണിയും ന്യത്തം ചെയ്യുന്നു. “ ബോലോ , ബോലോ , ക്യാ മേം തു....... അങ്ങാടിയില്‍ വരും ദേവാ ക്യഷ്ണാ....” എന്നീ വരികളിലുള്ള ഒരു ഗാനത്തിനനൌസ്യതമായിരിക്കും ന്യത്ത ചുവടുകള്‍.

ന്യത്തിന്റെ അവസാനം എല്ലാവരും പോയിക്കഴിയുമ്പോള്‍ ദേവനും ഉണ്ണിയും അവശനിലയിലാകുന്നു. ബോംബെയില്‍ ഒന്ന് കറങ്ങി. പണ്ട് ഖാലിദ് കൊടുത്ത ഒരു കാറ്ഡിന്റെ ബലത്തില്‍ ട്രാവല്‍ ഏജന്‍സി കണ്ട് പിടിച്ച് വിസ ശരിയാക്കുക എന്നതാണ് പരിപാടീ. (ഇവരുടെ പ്ലാന്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പ് അമ്മാവന്‍ (പുതുമുഖം) ചോദിക്കുമ്പോല്‍ പറയുന്നതാണ്) .ന്യത്തം ചെയ്ത് അവശനിലയിലായ രണ്ട് പേരും ഇനി എങ്ങനെയെങ്കിലും ഒരു ഹോട്ടല്‍ കണ്ട് പിടിക്കാനായി ഒരു ഓട്ടോ പിടിക്കുന്നു. അല്‍ഭുതമെന്ന് പറയട്ടെ ടാക്സി ഓടിക്കുന്നത് കോയ(മാമുക്കോയ) ആണ്. ആദ്യം കോയ ഹിന്ദി പറയുമെങ്കിലും അവശനിലയിലായ നാട്ടുകാരെ കണ്ടപ്പോള്‍ അയാള്‍ മലയാളത്തില്‍ സംസാരിക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കിയ കോയ വിസക്ക് ധാരാളം പൈസയാകും എന്ന് പറയുന്നു. അത് തങ്ങള്‍ക്ക് ഒരു പ്രശനമില്ല എന്ന് പറഞ്ഞ് ഉണ്ണീ (മുകേശ്) ബാഗ് തുറന്ന് കാണിക്കുന്നു. ബാഗില്‍ അട്ടിക്ക് വെച്ചിരിക്കുന്ന നോട്ട് കണ്ട മാമുക്കോയ ആദ്യം ഒന്ന് പതറിയെങ്കിലും സംയമനം പാലിക്കുനു. നഗരത്തില്‍ മുഴുവനും കള്ളന്മാരാണെന്നും ഇങ്ങനെ പണം കൊണ്ട് പോകുന്നത് സുരക്ഷിതമല്ല എന്നും അയാള്‍ ഉപദേശിക്കുന്നു. ദേവന്‍ പണം കാണിച്ചു കൊടുത്തതിന് ഉണ്ണിയെ ശകാരിക്കുന്നുണ്ട്. കോയ പരിചയമുള്‍ല ഒരു ലോഡ്ജില്‍ അവരെ എത്തിക്കുന്നു. രണ്ട് പേരും ടാക്സിയില്‍‍ നിന്ന് ഇറങ്ങുന്നു. ഇതിനിടയില്‍ ഉണ്ണീ (മുകേശ്) ഒരു സിഗരറ്റ് വലിക്കാനായി ബാഗ് തറയില്‍ വെക്കുന്നുണ്ട്. അപ്പോള്‍. ഒരാള്‍ മഞ്ഞ ബാഗുമായി വരുന്നു സിഗരറ്റ് വലിക്കുന്നത് കണ്ട ഉണ്ണിയോട് അയാള്‍ എന്തോ പറയുന്നു. ഉണ്ണി “മാലും നഹി” എന്ന് പറയുന്നു. ഉടനെ അപരിചിതന്‍ അയാളുടെ ബാഗ് തറയില്‍ വെച്ചിട്ട് ചുവപ്പ് ബാഗ്(ഉണ്ണിയുടെ) എടുത്ത് പെട്ടെന്ന് ബൈക്കില്‍ കയറി പോകുന്നു. ഉണ്ണി പിന്നാലെ ഓടിയെങ്കിലും ഒരു ഫലമുണ്ടായില്ല. ബാഗുമായി റൂമില്‍ വെച്ച് തുറന്ന് നോക്കുമ്പോള്‍ അതില്‍ നിറയെ സ്വര്‍ണ ബിസകറ്റുകള്‍ കാണുന്നു. ആകെ അങ്കലാപ്പിലാകുന്ന ഉണ്ണിയും ദേവനും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇതിനിടയില്‍ കോയ ടാക്സി കൂലിയും വാങ്ങി പോകുന്നു. പോകുമ്പോള്‍ ദേവന്റെ ബാഗ് തര്‍ക്കത്തില്‍ ആയ രണ്ട് പേരുടെയും ശ്രദ്ധയില്‍ പെടാതെ കോയ അടിച്ചു മാറ്റി പോകുന്നു.

(തുടരും )

1 comment:

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......