എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Monday, February 23, 2009

വര്‍ഗ്ഗീയ സിനിമകള്‍


വര്‍ഗ്ഗീയ സിനിമകള്‍ എടുക്കുമ്പോള്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.കാരണം പെട്ടെന്ന് തന്നെ മുസ്ലിം വിരുദ്ധം ഹിന്ദു വിരുദ്ധം ക്ര്യസ്ത്യന്‍ വിരുദ്ധം എന്നിങ്ങനെയുള്ള ആക്ഷേപങ്ങള്‍ വരാന്‍ പാടില്ല. വളരെ സൂത്രത്തില്‍ വേണം കാര്യങ്ങള്‍ ചെയ്യാന്‍.

ഉദാഹരണമായി ഇപ്പോള്‍ ബ്രാഹ്മണരെ വളരെ ദയനീയമായി അവതരിപ്പിക്കണമെങ്കില്‍ ചെയ്യെണ്ടത് ഇത്രമാത്രം.
വിനീത്, കുഞ്ചാക്കോ ബോബന്‍ , പ്യഥിരാജ് തുടങ്ങിയവാരാണ് ഇതിന്‍ പറ്റിയത്. ഇല്ലവും കണക്കില്ല്ലാത്ത ഭൂമിയും ഉണ്ടെങ്കിലും കയ്യിലിരുപ്പ് കൊണ്ട് എല്ലാം അന്യാഥീനമാവുകയും ഏതോ ഒരു നായരോ അല്ലെങ്കില്‍ മുസ്ലിം ക്യസ്ത്യന്‍ ബ്ലേഡ് കാരനോടോ കടം വാങ്ങിയതിന്റെ പേരില്‍ കടം കയറിയ ബ്രാഹമണ കുടുംബം എന്ന രീതിയില്‍ ദയനീയമായി കാണിക്കണം. മേലനങ്ങി ജോലി ചെയത് മുത്തച്ചന്മാര്‍ മുതല്‍ ശീലമില്ല്ലാത്തത് കൊണ്ട് ശാന്തിപ്പണി കൊണ്ടും ക്ഷേത്രത്തില്‍ നിന്നും ചന്ദനമരച്ച് കിട്ടുന്ന തുച്ചമായ വരുമാനം കൊണ്ട് ജീവിക്കുന്നത കരളലയിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കണം.

നാലുകെട്ടിന്റെ വരാന്തയില്‍ ചാരു കസേരയില്‍ കിടന്ന് ചുമക്കുന്ന പഴയ കാല കാരണവത്തതിന്റെ പ്രൌഡി ഒന്ന് കാണിക്കണം. നാലും എട്ടും കൂട്ടി ഉണ്ടിരുന്ന കാലത്തെ അനുസമരിപ്പിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായി ചോറും പരിപ്പ് കറിയും മോരും കൂട്ടി തിന്നുന്നതിന്റെ ക്ലോസപ്പ് ഷോറ്ട്ടും വേണം. ഇടക്കിടക്ക് സംവരണം കൊണ്ട് സര്‍ക്കാര്‍ ജോലിയില്ല സര്‍ക്കാര്‍ ജോലിയില്ല എന്ന രീതിയിലുള്ള ഡയലോഗും ഫിറ്റ് ചെയ്യണം. അധ്വാനിച്ച് ജീവിക്കെടാ എന്ന രീതിയിലുള്ള ഒരു ഡയലോഗും വില്ലനോ സഹ കഥാപാത്രങ്ങളോ ചോദിക്കാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ബ്രാഹ്മണ വിരുദ്ധമായിപ്പോകും. അന്തര്‍ജനങ്ങളുടെ കണ്ണുകളില്‍ എപ്പോഴും വേദന വേണം. പശ്ചാത്തലത്തില്‍ വേദമന്ത്രങ്ങള്‍ ഉരുവിടുന്നതിന്റെയും ഭക്തി സാന്ദ്രമായ സംഗീതവും വേണം. വെളുത്ത് ഉരുണ്ടിരിക്കുന്ന ആണ്‍ കുട്ടികള്‍ അവിടെയും ഇവിടെയുമെല്ലാം ഓടി കളിക്കണം. കഷ്ടപ്പെട്റ്റ് കഷ്ടപ്പെട്ട് എന്ന് പറണ്‍ജില്ലെങ്കിലും ഓരോ ഷോട്ടിലും അത് വേണം. കടം തന്ന ക്യസ്ത്യന്‍ മുതലാളിയോ മുസ്ലിം മുതലാളിയോ അന്തര്‍ജനങ്ങളെ കമന്റടിക്കുന്നതും ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് ചിത്രത്തിന് കൂടുതല്‍ മിഴിവേകും. അന്തര്‍ ജനങ്ങള്‍ കുളിക്കുന്നത് നോക്കി നില്‍ക്കുന്ന രാജന്‍ പി ദേവ് പലിശക്കാരന്റെ രൂപത്തില്‍ വരികയാണെങ്കില്‍ വളരെ നന്ന്. ക്ഷീണിച്ച തമ്പുരാനോ വലിയ തിരുമേനിയോ മറ്റൊ ആയി നരേന്ദ്ര പ്രസാദ് ആയിരുന്നു നല്ലത് അദ്ദേഹം മരിച്ചത് കൊണ്ട് മറ്റ് ആള്‍ക്കാരെ പരിഗണിക്കാം. ബ്രാഹ്മണനായ നായകനെ കള്ളക്കേസില്‍ കുടുക്കി അയാള്‍ നാട് വിട്ട് വര്‍ഷങ്ങള്‍ അല്പം കഴിഞ്ഞ് വിലകൂടിയ കാറില്‍ അയാള്‍ ഇല്ലത്ത് വന്നിറങ്ങുന്നു. എന്നാല്‍ അന്യാഥീനപ്പെട്ടുപോയ സ്വത്തുക്കള്‍ എല്ലാം അയാള്‍ തിരിച്ചു പിടിക്കുന്ന ഭാഗം വേണം. രാഷ്ട്രീയക്കാരെയും പോലീസുകാരെയും എല്ലാം കണക്കിന് ഈ കഥാപാത്രം വിമര്‍ശിക്കണം. ബ്രാഹമണനെ അവഗണിച്ച സമ്മുഹം എന്ന നിലക്ക് നല്ല കൊട്ടുകൊടുക്കണം. പശ്ചാത്തലത്തില്‍ എപ്പോഴും വേദ മന്ത്രങ്ങള്‍ യാഗങ്ങളില്‍ ഉരുവിടുന്നത് പോലെ ഉച്ചത്തില്‍ ആക്കുകയും വേണം. അങ്ങനെ നായകന്‍. തന്റെ മുറപ്പെണ്ണിനെ കല്യാണം കഴിക്കുനതോടെ ചിത്രം പൂര്‍ണമാകും. മുസ്ലിം പലിശക്കാരനും, ബ്ലേഡ് മുതലാളിയും നായകനോട് പണം കടം ചോദിക്കുന്നതോടെ ഒരു വേദോച്ചാരണത്തോടെ പടം പൂര്‍ണമാകും.

ശ്രദ്ധിക്കേണ്ട ഒരു കാര്യം. നായകന്‍ പണം ഉണ്ടാക്കുന്ന രീതി എന്ത് തന്നെയായാലും അതിന് ഭയങ്കരമായ കവറേജും ദയനീയതയും വിയര്‍പ്പൊഴുകുന്നതും എല്ലാം സെന്റിമെന്റലായി ചിത്രീകരിക്കണം. (ആര്യന്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ സാമ്പിളായി എടുക്കാവുന്നതാണ്.)

അടുത്ത പോസ്റ്റില്‍ കഥാപാത്രങ്ങളും അഭിനയിക്കുന്നവരും.

No comments:

Post a Comment

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......