എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Thursday, February 26, 2009

ഘോരമുസല്‍മാന്മാരും ചിന്ന നമ്പൂതിരിമാരും

ഒരു വാക്ക്.

മഹാനായ ഒരു മനുഷ്യ സ്നേഹിയായിരുന്ന ശ്രീ.വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളില്‍ ഒന്നാണ് ഇത്. അതിന് മുമ്പ് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ. യഥാര്‍ത്തത്തില്‍ ഈ ബ്ലോഗിന്റെ തലക്കെട്ടില്‍ പലരും തെറ്റിദ്ദരിക്കപ്പെട്ടിരിക്കുന്നു.അങ്ങനെ തെറ്റിദ്ദരിക്കുന്നതിലാരെയും കുറ്റപ്പെടുത്താനും കഴിയില്ല. നമ്മുടെ നാട്ടിലുള്ള വിവിധ മതങ്ങളും ,ജാതികളും, ഉപജാതികളും, സമ്പ്രദായങ്ങളുമുണ്ട്. പരസ്പരം സമയം കിട്ടുമ്പോഴും അവസരം വരുമ്പോഴും എല്ലാം നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍ മാനുഷികമായ ആവശ്യങ്ങാളില്‍ നമ്മള്‍ ഒന്നാവുകയും ചെയ്യും. അതാണ് നമ്മുടെ രീതി. എന്റെ അഭിപ്രായത്തില്‍ ഈ ഭൂമി ഉള്ളിടത്തോളം കാലം ഈ മതങ്ങളോ ജാതികളോ ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുസ്ലിംഗള്‍ സുന്നത്ത് ചെയ്യുകയും, ഹിന്ദുക്കള്‍ കാത് കുത്തുകയും, ക്യസ്ത്യാനികള്‍ മാമോദീസ മുക്കുകയും ഒക്കെ ചെയ്യും. അതങ്ങനെ തന്നെ വേണം താനും. എന്റെ കഥകളില്‍ വരുന്ന പല കാര്യങ്ങളും നമുക്ക് ചുറ്റും സംഭവിക്കുന്നതോ നമ്മള്‍ കാണുന്നതോ ആണ്. ഹിന്ദുക്കളെയും , ക്യസ്ത്യാനികളെയും പറ്റി മുസ്ലിംകള്‍ പറയുന്നതും, മുസ്ലിംഗളെ പറ്റി മറ്റ് മതക്കാര്‍ പറയുന്നതുമെല്ലാം ഞാന്‍ രസകരമായ പ്രതികരണങ്ങളായിട്ടാണ് കാണുന്നത്. രസകരമായ ഈ വൈവിധ്യങ്ങാണ് എന്റെ പോസ്റ്റുകളിലെ ഇതിവ്യത്തം.

മറ്റു പോസ്റ്റുകളില്‍ നമ്മുടെ സിനിമകളില്‍ നമ്മള്‍ തന്നെ മനസ്സിലാക്കിയ അകമനസ്സില്‍ നമ്മള്‍ പുഞ്ചിരിയോടെ പരിഹസിക്കുന്ന സ്ഥിരം ചേരുവകള്‍. ഈ ആവര്‍ത്തനങ്ങള്‍‍ അത് നമ്മുടെ മനസ്സില്‍ തന്നെ സ്യഷ്ടിക്കുന്ന കോമഡികള്‍ ഞാന്‍ എഴുതുന്നു എന്ന് മാത്രം.

യശശരീരനായ ശ്രീ.ബഷീറിന്റെ കഥകളിലെ ഒരു കഥ ഞാന്‍ ഇവിടെ എഴുതുകയാണ്. ഡിസി ബുക്സ് ഇറക്കിയ ബഷീര്‍ സമ്പൂര്‍ണ ക്യതികള്‍ എന്ന പുസതകത്തില്‍ നിന്ന് .



(ചിത്രം : വിക്കിപീഡിയ)
പ്രീയപ്പെട്ട ബ്രഹ്മശ്രീ കാട്ടുമാടം

അയച്ച തമാശ നിറഞ്ഞ കത്ത് യഥാസമയം കിട്ടുകയും ‘ത്യക്കണ്‍ പാര്‍ക്കുകയും ചെയ്തു.പ്രജകള്‍ചേര്‍ന്നു പ്രസിദ്ധപ്പെടുത്താന്‍ പോകുന്ന സുവനീറില്‍ ഐടത്തെ ഒരു തിരു ലേഖനം ചേര്‍ക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കട്ടെ.

അപ്പെക്ഷ സ്വീകരിച്ചിരിക്കുന്നു, എന്തിനെപറ്റിയാണ് എഴുതുക ? മാലി ഖാനെപറ്റിയും താമ്രപത്രങ്ങളെപറ്റിയും എഴുതിയാലോ ? മാലിഖാന്‍ തരുന്നുണ്ട്.മാസന്തോറും. ഇത് ഇന്ത്യയുടെ സ്വാതന്ത്യത്തിനുവ്വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റിനോട് പൊരുതി ജയില്‍ വാസം വരിച്ച യോദ്ധാവിനുള്ളതാണ്.അതിനുള്ള താമ്രപത്രവും കിട്ടി.കൂടാതെ സാഹിത്യത്തിനുള്ള ഫെല്ലോഷിപ്പിന്റെ താമ്രപത്രവും കിട്ടിയിട്ടുണ്ട്.രണ്ട് താമ്രപത്രങ്ങാളുമായി അങ്ങനെ സസുഖം വിരാജിക്കുന്നു.

സുവനീറിനു വിജയം ആശസിക്കുന്നു. പ്രവര്‍ത്തകര്‍ക്കു സൌഖ്യവും. ഇത്രയും എഴുതിയപ്പോള്‍ പരിപൂര്‍ണ നഗ്നനായി രണ്ട് വയസ്സുകാരനായ മോന്‍ നേരെ മുമ്പില്‍ മുറ്റത്ത് വന്നിട്ട് ദുംഖത്തോടെ വിളിച്ചു.
‘റ്റാറ്റേ , മോന്‍ ദാ’

അവന്റെ കൂടെ കളിക്കാന്‍ ചെല്ലാനാണ് . ഞാന്‍ ചെന്നില്ല. അവന്‍ വന്ന് പേന പിടിച്ചു വാങ്ങി. മടിയില്‍ കയറിയിയിരുന്നു.ഞാന്‍ അവനെ എടുത്തു കൊണ്ടുപോയി മ്മച്ചിയുടെ കയ്യില്‍ കൊടുത്തിട്ട് വന്നിരുന്ന് എഴുതുകയാണ്. മോന്റെ പേര് മോങ്കുട്ടന്‍, ഹഗ്ഗുമുത്തപ്പ അനീസ് കുട്ടന്‍ ,അനീസ് ബഷീര്‍ എന്നിത്യാദികളാകുന്നു.എഴുതുവാനും വായിക്കാനും സൌകര്യം വളരെ കുറവ്. ഞാനൊരു രോഗിയായികഴിയുന്നു.ഇപ്പോള്‍ കണ്ണുകള്‍ക്കും അസുഖമുണ്ട്.പിന്നെ കുടുംബ പ്രാരാബ്ദം .പെണ്ണും പിടക്കോഴിയും മക്കളും വീടുമില്ലാതെ ഒറ്റാന്തടിയായി നമ്പൂതിരിമാരുടെകൂടെ അലഞ്ഞു നടന്ന കാലത്തെ പറ്റി ഓര്‍ക്കുന്നു. ഇപ്പോള്‍ വേറെയും ചിന്ത.

ഹിന്ദുക്കള്‍ മക്കള്‍ക്ക് എന്തിന് മുസ്ലിം പേരുകള്‍ ഇടുന്നു. ? എന്റെ മോന് ഒരു പേരിടാന്‍ നോക്കി.മോള്‍ക്കിട്ടിരിക്കുന്നത് ഷാഹിനാ ബഷീര്‍. മോന് ഒരു നല്ല പേരുവേണം.ചിന്തിച്ച് ചിന്തിച്ച് ഒടുവില്‍ അനീസ് ബഷീര്‍ എന്നു പേരിട്ടു.അപ്പോള്‍ ഭാര്യ പറാഞ്ഞു.
‘അടുത്തുള്ള ഒരു ഹിന്ദു വീട്ടില്‍ ഒരു ഒരു ആണ്‍കൊച്ചിന് അനീസ് എന്ന് പേരിട്ടുണ്ട് !

ഞാന്‍ പറഞ്ഞു:
‘മോഷണമാണത് .ഹിന്ദുക്കളെന്തിന് മുസ്ലിം പേരുകള്‍ ഇടുന്നു ? അനീസ് എന്ന അറബ് വാക്കിന്റെ അര്‍ഥം അവര്‍ക്കറിയാമോ ?

എന്താണാര്‍ത്ഥം ?
‘ഹിന്ദുക്കളോട് ചോദിക്ക്. മുസ്ലിം പേരൂകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. അവരിപ്പോള്‍ ലൈല ,ആയിഷ,റഹീം, സലിമ്മ്, ജമീല. അനീസ് എന്നൊക്കെ മക്കള്‍ക്ക് പേരിട്ടിട്ടുണ്ട്.ഇനി നമ്പൂതിരിമാര്‍ മക്കള്‍ക്ക് ഫാത്തിമ എന്നും ബഷീര്‍ എന്നും പേരിടും !!

ഭാര്യയുടെ പേര് ഫാത്തിമ ബീവി എന്നാണ്.ഈയുള്ളവന്‍ അത് ഫാബി ബഷീര്‍ എന്നാക്കിയിരിക്കുന്നു.

ഞാന്‍ പറഞ്ഞു :
‘ഇനി കുറേ കഴിയുമ്പോള്‍ പ്പെരു കൊണ്ട് ജാതി മനസ്സിലാക്കാന്‍ വയ്യാത്ത ഒരു കാലം വരും. ഉടുപുടവകള്‍ ഒന്നായി കഴിഞ്ഞു.വരട്ടെ മോഹന കാലഘട്ടം!

അനീസ് - എന്താണര്‍ഥം ?
‘രമ്യതയുള്ള , കൂടികഴിയാന്‍ സുഖമുള്ള എന്നെല്ലാം അര്‍ത്ഥമുണ്ട്. മോന് അനീസ് ബഷീര്‍ എന്ന് തന്നെ മതി. ഹിന്ദുക്കളോട് ഒരു വെല്ലുവിളിയെന്ന മാതിരി മോങ്കുട്ടന്‍ എന്നും കിടക്കട്ടെ. “ ( :)

‘ബഷീര്‍ - എന്താണര്‍ത്ഥം ? ഭാര്യ ചോദിച്ചു. ഞാന്‍ പറഞ്ഞു:
‘എടീ ഗ്രാസേ , ഇത്രയും കാലം എന്റെ ധര്‍മ പത്നിയായിക്കഴിഞ്ഞത് ഇതറിയാതെയാണല്ലേ ? സന്ദേശവാഹകന്‍ എന്നാണ് ബഷീര്‍ എന്ന വാക്കിന്റെ പൊരുള്‍ !

ബ്രഹ്മശ്രീ കാട്ടുമാടം എന്ന താങ്കള്‍ എഴുതുന്നു :
‘മാഹാരജശ്രീ ബേപ്പൂര്‍ സുല്‍ത്താന്‍ ഈ നാട്ടുകാരോട് ഉരിയാടാനുള്ളത് ഒരു കായിതമായി അടിയനെത്തിച്ചു തരാന്‍ ദയവുണ്ടാകണം.ഒരു നമ്പൂതിരിയായി ജനിച്ച ഞാന്‍ ഒരു മുസല്‍മാനോടിങ്ങനെ അപേക്ഷിക്കേണ്ടി വന്നതില്‍ ഖേദം തോന്നുന്നു.’

കൊള്ളാം ബലേ ഷോക്ക്! എന്നാല്‍ മഹാനായ നമ്പൂതിരി സന്തോഷിക്കുക! എന്റെ പേര് കേള്‍ക്കുമ്പോള്‍ ദൈവത്തിന് സ്തുതി പറയുകയും ചെയ്യുക! പിഞ്ചു നമ്പൂതിരിമാരെ പൊരിച്ചുംവെച്ചും, ബിരിയാണിയാക്കിയതും തിന്നാന്‍ പോയ ഒരു ഘോര മുസല്‍മാനാകുന്നു അസ്മന്‍!

ആ ചരിത്രം പറയുന്നതിന് മുമ്പ് ഒരു രഹസ്യം പറയാം : സുവനീറിലേക്ക് ഒരു കഥ എഴുതാന്‍ ഇപ്പോള്‍ സൌകര്യമില്ല. ഞാന്‍ ഒരു ചെറിയ നോവല്‍ എഴുതി കൊണ്ടിരിക്കുകയാണ് .മനസ്സില്‍ ആ കഥയാണ്.എഴുത്തു മുടക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും ഇവിടെയുണ്ട്.വിസിറ്റേഴ്സ്,ആരാധകര്‍,രാഷ്ട്രീയ ഭിക്ഷുക്കള്‍,ഭാര്യ,മക്കള്‍,പശുക്കള്‍,ആടുകള്‍,കോഴികള്‍,പൂച്ചകള്‍,നായ,പിന്നെ പാമ്പുകള്‍, കുറുക്കന്മാര്‍, പനമെരുക് ഇങ്ങനെ കഴിയുന്നു.ഇതിന്റെയൊക്കെയിടയില്‍ വെച്ചാണ് വല്ലതും എഴുതുന്നത്.പിന്നെ ഞാന്‍ പറഞ്ഞില്ലേ, അനാരോഗ്യം.ചിലപ്പോള്‍ തോന്നും മരണാം അടുത്ത് പോയി എന്ന്.അപ്പോള്‍ പ്രാര്‍ഥിക്കും: “ അല്ലാഹുവേ, എന്നെ ആരോഗ്യത്തോടെ കുറെ കാലം കൂടി ജീവിക്കാന്‍ അനുവദിക്ക്.മക്കള്‍ , ഷാഹിനാ ബഷീറും അനീസ് ബഷീറും കൊച്ചുങ്ങളാണെന്ന് നിനക്കറിയാമല്ലോ.’

അങ്ങനെ ജീവിക്കുന്നു.നിങ്ങള്‍ ബാങ്കുകാരാണ് കാശുധാരാളം കാണും.നിങ്ങള്‍ക്ക് വിജയം നേരുന്നു.ഇനിയും ധാരാളം കാശുണ്ടാവട്ടെ!ഞാന്‍ ഈ നാട്ടില്‍ വന്നതിന് ശേഷം ഇവിടെ ചില്ലറ മാറ്റങ്ങള്‍ വന്നു.ശറപറാന്നു മൂന്ന് ബാങ്കുകള്‍ വന്നു.ഒന്നു ഞങ്ങളുടെ മുറ്റത്തെന്ന മാതിരിയാണ്.പണമുണ്ടെങ്കില്‍ നിക്ഷേപിക്കാന്‍ സൌകര്യമായി.ധാരാളം പണം തരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നില്ല.മനസ്സിന് സൌഖ്യം തരാനാണ് പ്രാര്‍ത്ഥന, എഴുതാനുള്ള സൌകര്യവും.

നമ്പൂതിരിയും മുസല്‍മാനും എന്നൊരു ലേഖനം എഴുതാമായിരുന്നു.നമ്പൂതിരിയും മുസല്‍മാനും മൂത്രമൊഴിച്ചാല്‍ കഴുകും.ആദി നമ്പൂതിരിമാര്‍ കഴുകിയിരുന്നു.പിന്നെ വേദമാണ്. വേദത്തിലെവിടെയോ ഈശ്വരനെപറ്റി, ‘ കണ്ണൂകള്‍ അവനെ കാണുകില്ല. കണ്ണുകള്‍ അവന്‍ കാണുന്നു’ എന്നുണ്ട്.അതു തന്നെ ഖുര്‍ ആനിലുമുണ്ട്.

ഞാന്‍ കുറെ നമ്പൂതിരിമാരുടെ കൂടെ താമസിച്ചിട്ടുണ്ട്.ഒരു നമ്പൂതിരിയും ഞാനും കൂടി ഒരു വീട്ടില്‍വെച്ചുണ്ട് വളരെകാലം താമസിച്ചു.ഞാന്‍ ചപ്പാത്തിയുണ്ടാക്കും.നമ്പൂതിരി കറി വെക്കും.അല്ലെങ്കില്‍ ഞാന്‍ കറിവെക്കും.നമ്പൂതിരി ചോറുണ്ടാക്കും.ഇതൊരു പുരാതീനമായ ശിവക്ഷേത്രത്തിനടുത്താണ്.


(തുടരും)



ഘോര മുസല്‍മാനും ചിന്ന നമ്പൂതിരിമാ‍രും

3 comments:

  1. ബഷീറിന്റെ കാലത്തെ കേരളമല്ലല്ലോ ഇന്ന്.
    ഒരു ദശാബ്ദം പോലും കേരളീയ സമൂഹത്തെ അപരിചിതമാം വണ്ണം മാറ്റിമറിക്കാന്‍ പര്യാപ്തമാണ്.

    ReplyDelete
  2. ശ്രീ.അനില്‍

    താങ്കള്‍ പറഞത് ശരിയാണ്. ആ കാലഘട്ടത്തില്‍ നീന്നും ഏറെ വ്യത്യാസമുണ്ട് ഇന്ന്. അന്നൂണ്ടായിരുന്ന നിസാര പ്രശ്നങ്ങള്‍ക്കുപോലും ആവശ്യത്തിലേറെ ഗൌരവം കൊടുക്കുന്ന വലിയ’ ആളുകളായി ‘ നമ്മള്‍ ഇന്ന് മാറി. അതാണ് ബഷീര്‍ കാലഘട്ടവും ഈ കാലഘട്ടവും തമ്മിലുള്ള പ്രധാന മാറ്റം. പ്രശ്നങ്ങള്‍ക്ക് അവ അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം കൊടുക്കാന്‍ നമ്മള്‍ പഠിച്ചു എന്ന് സാരം.

    ഒറ്റവാക്കില്‍ പറഞ്ഞാല്‍ : നമ്മള്‍ വലിയ ‘ബിസിനസുകാരായി ‘ മാറി.അതില്‍ മാധ്യമങ്ങളും, സാഹിത്യവും, സിനിമയും, വിദ്യഭ്യാസവും എല്ലാം പെട്ട് പോയി. എന്നതാണ് വലിയ ദുര്യോഗം.

    ReplyDelete
  3. അനില് പറഞ്ഞതാണ് അതിന്‍റെ കാര്യം എന്ന് തോന്നുന്നു ....

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......